അഡൂര്‍
ഗവ.ഹയര്‍ സെക്കന്ററി
സ്‌കൂളില്‍ ഓണാഘോഷത്തിന്റെ
ഭാഗമായി വിവിധ പരിപാടികള്‍
നടന്നു. രാവിലെ
നടന്ന പ്രത്യേക അസംബ്ലിയില്‍
ഹെഡ്‌മാസ്‌റ്റര്‍ ബി.
ബാലകൃഷ്‌ണ ഷെട്ടിഗാര്‍
എല്ലാ കുട്ടികള്‍ക്കും
സ്‌റ്റാഫിനും ഹൃദ്യമായ
ഓണാശംസകള്‍ നേര്‍ന്നു.
ഒന്‍പത് എ ഡിവിഷനിലെ
കുട്ടികള്‍ തയ്യാറാക്കിയ
ഓണപ്പതിപ്പ് ഹെഡ്‌മാസ്‌റ്റര്‍
പ്രകാശനം ചെയ്‌തു. അസംബ്ലിക്ക്
ശേഷം ഹൈസ്‌കൂള്‍, യു.പി.
തലങ്ങളില്‍ പൂക്കളമത്സരം
നടന്നു. ഒന്നര
മണിക്കൂര്‍ സമയത്തിനുള്ളില്‍
65 സെ.മീ.
ആരത്തില്‍
നാടന്‍പൂക്കള്‍ക്ക് പ്രാധാന്യം
നല്‍കി പൂക്കളം ഒരുക്കാനായിരുന്നു
നിര്‍ദ്ദേശം. ഹൈസ്‌കൂള്‍
വിഭാഗത്തില്‍ 10എ,
9 സി ക്ലാസുകളും
യുപി
വിഭാഗത്തില്‍ 7എ,
7 ബി ക്ലാസുകളും
യഥാക്രമം ഒന്നും രണ്ടും
സ്ഥാനങ്ങള്‍ നേടി. ഫെസ്‌റ്റിവല്‍
കണ്‍വീനര്‍ പി.എസ്.
ബൈജു നേതൃത്വം
നല്‍കി. ഹയര്‍
സെക്കന്ററി വിഭാഗത്തിലും
എല്‍ പി വിഭാഗത്തിലും
പൂക്കളങ്ങളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു.
വിവിധ നാടന്‍കളികളും
സംഘടിപ്പിച്ചു. തുടര്‍ന്ന്
കുട്ടികളും രക്ഷിതാക്കളും
ഉള്‍പ്പെടെ ആയിരത്തിഅഞ്ഞൂറിലധികം
ആളുകള്‍ക്ക് വിഭവസമൃദ്ധമായ
ഓണസദ്യ നല്‍കി. ശ്രീ
സി. രാമുഞ്ഞിയുടെ
നേതൃത്വത്തിലാണ് വിഭവങ്ങള്‍
തയ്യാറാക്കിയത്. പിടിഎ
പ്രസിഡന്റ് സി.കെ.
കുമാരന്‍,
ഹെഡ്‌മാസ്‌റ്റര്‍
ബി. ബാലകൃഷ്‌ണ
ഷെട്ടിഗാര്‍, പിടിഎ
വൈസ് പ്രസിഡന്റ് എച്ച്.
കൃഷ്‌ണന്‍, ഖാദര്‍
ചന്ദ്രംവയല്‍ , എം.പി.ടി.എ.
പ്രസിഡന്റ് പുഷ്‌പ
ബന്നൂര്‍, മുന്‍
ഹെഡ്‌മാസ്‌റ്റര്‍ എം.ഗംഗാധരന്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.
സമ്പല്‍സമൃദ്ധിയുടെയും സമത്വത്തിന്റെയും അഴിമതിരഹിതമായ സമൂഹത്തിന്റെയും
സാമൂഹികനീതിയുടെയും പ്രതീകമാണ് ഓണം. ഓണനിലാവും ഓണപ്പൂക്കളുമായി
പ്രകൃതിപോലും വിളവെടുപ്പുത്സവത്തിന് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന
കാലമാണിത്. മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും എന്തിന് പ്രകൃതിക്കുപോലും
ഭേദചിന്ത കല്‍പിക്കാത്ത ഈ അനുഷ്ഠാന പൈതൃകം മലയാളിയുടെമാത്രം സ്വന്തമാണ്.
‘‘മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും...’’
ഓണത്തെക്കുറിച്ചുള്ള മനോഹരമായ ചിന്തകളില്‍ ആദ്യം ഓടിയെത്തുന്ന ഈ വരികള്‍
നൂറ്റാണ്ടുമുമ്പുതന്നെ
കേരളത്തില്‍ പ്രചരിച്ചിരുന്ന ‘മഹാബലിചരിതം
പാട്ടില്‍’നിന്നുള്ളതാണ്. ചരിത്രമോ ഐതിഹ്യമോ വിശ്വാസമോ എന്തുമാകട്ടെ,
വര്‍ത്തമാനകാലത്തെ മൂല്യച്യുതികളില്‍നിന്ന് ക്ഷണികമായെങ്കിലും ആശ്വാസം
ലഭിക്കുന്ന ഈ സങ്കല്‍പം തലമുറകളിലേക്ക് കൈമാറേണ്ടതുണ്ട്. സമത്വസുന്ദരമായ
ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും അത്തരമൊരു കാലത്തിന്റെ
പുന:സൃഷ്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് ഓരോ ഓണക്കാലവും നമുക്ക്
സമ്മാനിക്കുന്നത്.
For more photos please CLICK HERE