ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
പതിനൊന്ന് വര്‍‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം തിരുവനന്തപുരം വിതുര സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാഗേഷ് മാഷിന് സ്‌കൂള്‍ സ്‌റ്റാഫ് കൗണ്‍സില്‍വക ഉപഹാരം നല്‍കുന്നു
നാല് വര്‍‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം കുഞ്ചത്തൂര്‍ സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച പ്രസന്നകുമാരി ടീച്ചര്‍ക്ക് സ്‌കൂള്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിവക ഉപഹാരം നല്‍കുന്നു
പതിനൊന്ന് വര്‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം തിരുവനന്തപുരം വിതുര സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാഗേഷ് മാഷിന് സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ഉപഹാരം നല്‍കുന്നു.
സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സ്‌റ്റാഫ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം പിടിഎ അധ്യക്ഷന്‍ എച്ച്. കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്നു
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് പത്താം ക്ലാസ് പഠനം പൂര്‍ത്തീകരിക്കുന്ന ഭവിഷത്തിനെ അനുമോദിക്കുന്നു
സ്‌റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനോദയാത്രയുടെ ഭാഗമായി ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍...
എസ്.എസ്.എല്‍.സി. പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇബ്രാഹിം പള്ളങ്കോട് മോട്ടിവേഷന്‍ ക്ലാസെടുക്കുന്നു
യാത്രയയപ്പ്ദിനത്തില്‍ എസ്.എസ്.എല്‍.സി. കുട്ടികള്‍ സ്‌കൂളിന് സ്‌നേഹോപഹാരം നല്‍കുന്നു

മാടത്തുമലയുടെ നെറുകയില്‍ അഡൂരിലെ കുട്ടിപ്പൊലീസ്...

ഭാസ്കരന്‍ വെള്ളൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റൂഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്‌ട്രി വിഭാഗം റാണിപുരത്ത് ഏകദിന പ്രകൃതി പഠനക്യാമ്പ് ഒരുക്കി. വിവിധവിഷയങ്ങളെക്കുറിച്ച് വിദഗ്‌ദരുടെ ക്ലാസുകള്‍, വനത്തിലൂടെ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ട്രക്കിംഗ്, ചിത്രശലഭങ്ങളെയും അപൂര്‍വ്വസസ്യങ്ങളെയും പരിചയപ്പെടല്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കോടമഞ്ഞും മഴനൂലുകളും കൈകോര്‍ക്കുന്ന റാണിപുരത്തിന്റെ കുളിര്‍മയും മനോഹാരിതയും കേഡറ്റുകള്‍ അനുഭവിച്ചറിഞ്ഞു. പച്ചപ്പില്‍ മൂടിക്കിടക്കുന്ന മാനിമലയുടെ നെറുകയിലെത്തിയപ്പോള്‍ 'കുട്ടിപ്പൊലീസുകാര്‍'ക്ക് ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന വഴിയിലൂടെയുള്ള യാത്ര കുട്ടികള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കി. സോഷ്യല്‍ ഫോറസ്‌ട്രി കാസറഗോഡ് സെക്ഷന്‍ ഓഫീസര്‍ എന്‍.വി.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. സ്‌കൂള്‍ സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ ബെള്ളൂര്‍, റിട്ടയേര്‍ഡ് ഫോറസ്‌റ്റര്‍ നാരായണന്‍ വയനാട് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുകയും ക്ലാസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്‌തു. അധ്യാപകരായ എ.എം. അബ്‌ദുല്‍ സലാം, പി. ഇബ്രാഹിം ഖലീല്‍, ഓസ്‌റ്റിന്‍ സാംജി രാജ്, ടി.കെ.നാസിമ, ബി.എം. റാബിയത്തുല്‍ അദബിയ്യ, സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ്, കേഡറ്റുകളായ മുജീബ്, മുനാസിയ, രചന ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.. .ഗംഗാധരന്‍ സ്വാഗതവും എ.സി.പി.. പി.ശാരദ നന്ദിയും പറഞ്ഞു.