ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
Showing posts with label Staff Council. Show all posts
Showing posts with label Staff Council. Show all posts

രാമണ്ണമാഷിന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്

സ്‌ക‌ൂള്‍ അസംബ്ലിയില്‍വെച്ച് ക‌ുട്ടികള്‍ രാമണ്ണമാസ്‌റ്റര്‍ക്ക് പ‌ൂച്ചെണ്ട് നല്‍ക‌ുന്ന‌ു
രാമണ്ണ മാഷിന് സ്‌റ്റാഫ് കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ്
അഡ‌ൂര്‍: എച്ച്.എസ്.എ.(കന്നഡ)യായുള്ള ദീര്‍ഘകാലത്തെ സേവനത്തിന്ശേഷം ആദ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ ഹെഡ്‌മാസ്‌റ്ററായി പ്രൊമോഷന്‍ ലഭിച്ച രാമണ്ണ മാഷിന് സ്‌റ്റാഫ് കൗണ്‍സില്‍ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നല്‍കി. ഫലപ‌ുഷ്‌പം, ഷാള്‍, മെമെന്റോ എന്നിവ നല്‍കി അദ്ദേഹത്തെ ആദരിച്ച‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മ‌ൂസാന്‍ അധ്യക്ഷത വഹിച്ച‌ു. സീനിയര്‍ അസിസ്‌റ്റന്റ് പി.ശാരദ, അധ്യാപകരായ കെ.ശശിധരന്‍, കെ.ഗീതാസാവിത്രി, കെ. നാരായണ ബള്ള‌ുള്ളായ, എ.എം. അബ്‌ദ‌ുല്‍ സലാം, ബി.ക‌ൃഷ്‌ണപ്പ, ടി.മാധവ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ച‌ു. സംഗ‌ീതാധ്യാപിക നിഷ ഗാനമാലപിച്ച‌ു. രാമണ്ണ മാസ്‌റ്റര്‍ മറ‌ുപടിപ്രസംഗം നടത്തി. സ്‌റ്റാഫ് സെക്രട്ടറി എ.രാജാറാമ സ്വാഗതവ‌ും ജോ.സെക്രട്ടറി എ.ഗംഗാധരന്‍ നന്ദിയ‌ും പറഞ്ഞ‌ു. രാവിലെ നടന്ന സ്‌ക‌ൂള്‍ അസംബ്ലിയില്‍വെച്ച് ക‌ൂട്ടികള്‍ അദ്ദേഹത്തെ പ‌ൂച്ചെണ്ട് നല്‍കി ആദരിക്ക‌ുകയ‌ും ഗ‌ുര‌ുവന്ദനഗീതം ആലപിക്ക‌ുകയ‌ുംചെയ്‌ത‌ു.

കേരളത്തിന്റെ അതിജീവനത്തോടൊപ്പം അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂള‌ും...

അറിവ് മാത്രമല്ല സര്‍...നന്മകള‌ും ഞങ്ങള്‍ പഠിക്ക‌ുന്ന‌ുണ്ട്....
ഫ്രഞ്ച് വിപ്ലവവ‌ും പൈതഗോറസ് സിദ്ധാന്തവ‌ും ന്യ‌ൂട്ടന്റെ നിയമങ്ങള‌ും മാത്രമല്ല സര്‍...
ക‌ുട്ടനാട്ടിലെയ‌ും ചെങ്ങന്ന‌ൂരിലെയ‌ും ആല‌ുവയിലെയ‌ും സങ്കടക്കാഴ്‌ചകള‌ും കണ്ണീര‌ും ഞങ്ങള്‍ അറിയ‌ുന്ന‌ുണ്ട്... മഹാപ്രളയത്തില്‍ പഠനോപകരണങ്ങള്‍ മ‌ുഴ‌ുവന‌ും നഷ്‌ടപ്പെട്ട ആലപ്പ‌ുഴ ജില്ലയിലെ കര‌ുമാടി, ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ക‌ൂട്ട‌ുകാര്‍ക്ക് ആവശ്യമായ ആയിരത്തിലധികം നോട്ട‌ുപ‌ുസ്‌തകങ്ങള്‍ ബഹ‌ുമാനപ്പെട്ട കാസറഗോഡ് ജില്ലാ വിദ്യാഭ്യാസഓഫീസര്‍ക്ക് സ്‌ക‌ൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി വൈസ് പ്രസിഡന്റ് ബി. രാധാക‌ൃഷ്‌ണയ‌ുടെ നേതൃത്വത്തില‌ുള്ള സ‌്‌ക‌ൂള്‍ പ്രതിനിധിസംഘം കൈമാറി. മ‌ുഖ്യമന്ത്രിയ‌ുടെ ദ‌ുരിതാശ്വാസനിധിയിലേക്ക‌ുള്ള ത‌ുക അട‌ുത്ത ആഴ്‌ച കൈമാറ‌ും.

പദ്‌മ ടീച്ചര്‍ക്ക് ഹെഡ്‌മിസ്‌ട്രസായി സ്‌ഥാനക്കയറ്റം

അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ ഹൈസ്‌ക‌ൂള്‍ വിഭാഗത്തിലെ സീനിയര്‍ അധ്യാപിക എച്ച്. പദ്‌മ ടീച്ചര്‍ക്ക് സ്‌ഥാനക്കയറ്റം ലഭിച്ച‌ു. ദേലമ്പാടി ജി.വി.എച്ച്.എസ്.എസില്‍ ഹെഡ്മിസ്‌ട്രസ് ആയി ജന‌ുവരി നാലിന് ച‌ുമതലയേല്‍ക്ക‌ും. അഡ‌ൂര്‍ സ്‌ക‌ൂളില്‍ 1991 ജൂണ്‍ 20 ന് കന്നഡ മാധ്യമത്തില്‍ സോഷ്യല്‍ സയന്‍സ് അധ്യാപികയായി സര്‍വ്വീസില്‍ പ്രവേശിച്ച‌ു. ത‌ുടര്‍ന്നിങ്ങോട്ട് സ്‌ക‌ൂള്‍ കെട്ടിപ്പട‌ുക്ക‌ുന്നതില്‍ നിര്‍ണായക സ്ഥാനമാണ് ടീച്ചര്‍ വഹിച്ചത്. പലപ്പോഴായി ഹെഡ്‌മാ‌സ്‌റ്ററ‌ുടെ ചാര്‍ജ‌ും വഹിച്ച‌ു. അഡ‌ൂര്‍ സ്‌ക‌ൂളില്‍ തന്നെയാണ് ടീച്ച‌റ‌ുടെ സ്‌ക‌ൂള്‍ വിദ്യാഭ്യാസവ‌ും.

ബൈജു മാഷിന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം അധ്യാപകനായി ഏഴ് വര്‍ഷത്തെ വിശിഷ്ഠസേവനത്തിന് ശേഷം സ്വന്തം ജില്ലയായ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം ലഭിച്ച ശ്രീ. പി.എസ്.ബൈജു മാഷിന് കുട്ടികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നല്‍കി.
പതിനൊന്ന് വര്‍‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം തിരുവനന്തപുരം വിതുര സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാഗേഷ് മാഷിന് സ്‌കൂള്‍ സ്‌റ്റാഫ് കൗണ്‍സില്‍വക ഉപഹാരം നല്‍കുന്നു
നാല് വര്‍‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം കുഞ്ചത്തൂര്‍ സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച പ്രസന്നകുമാരി ടീച്ചര്‍ക്ക് സ്‌കൂള്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിവക ഉപഹാരം നല്‍കുന്നു
പതിനൊന്ന് വര്‍ഷത്തെ നിസ്തുലസേവനത്തിന് ശേഷം തിരുവനന്തപുരം വിതുര സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാഗേഷ് മാഷിന് സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ഉപഹാരം നല്‍കുന്നു.
സ്കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സ്‌റ്റാഫ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം പിടിഎ അധ്യക്ഷന്‍ എച്ച്. കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യുന്നു
ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് പത്താം ക്ലാസ് പഠനം പൂര്‍ത്തീകരിക്കുന്ന ഭവിഷത്തിനെ അനുമോദിക്കുന്നു
സ്‌റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിനോദയാത്രയുടെ ഭാഗമായി ബാണാസുരസാഗര്‍ അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍...
സ്‌റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്‌മസ്-ന്യൂ ഇയര്‍ ആഘോഷ പരിപാടി ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്യുന്നു

അധ്യാപകദിനം:വൈവിധ്യമാര്‍ന്ന പരിപാടികളുമായി അഡൂര്‍ സ്‌കൂള്‍

അധ്യാപകദിനത്തോടനുബന്ധിച്ച് കുട്ടികള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അവര്‍കള്‍ക്ക് പൂച്ചെണ്ട് നല്‍കുന്നു
സ്‌റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രത്യേകപരിപാടിയില്‍ കാഴ്‌ചാവൈകല്യമുള്ള റംസീന ടീച്ചര്‍ ഗുരുവന്ദനഗീതം ആലപിക്കുന്നു
അധ്യാപകദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌റ്റാഫ് കൗണ്‍സില്‍ പ്രത്യേകയോഗം ചേര്‍ന്നു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. അധ്യാപനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കാഴ്‌ചാവൈകല്യമുള്ള റംസീന ടീച്ചര്‍ ഗുരുവന്ദനഗീതം ആലപിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ടി. ശിവപ്പ, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, ഡി. രാമണ്ണ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യൂനുസ് കോട്ടക്കല്‍, മാധവ തെക്കേക്കര, വിദ്യാലത, ലതീശന്‍, ഇബ്രാഹിം ഖലീല്‍ എന്നിവര്‍ ഗാനമാലപിച്ചു. സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം അബ്‌ദുല്‍ സലാം സ്വാഗതവും പി. എസ്. ബൈജു നന്ദിയും പറഞ്ഞു. പ്രത്യേക സ്‌കൂള്‍ സംബ്ലിയില്‍ വെച്ച് എസ്.പി.സി. കേഡറ്റുകളായ ധന്യശ്രീ, മുനാസിയ എന്നിവര്‍ ചേര്‍ന്ന് ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അവര്‍കള്‍ക്ക് പൂച്ചെണ്ട് നല്‍കി.

ദക്ഷിണ കന്നഡ ഡെപ്യൂട്ടികമ്മീഷണര്‍ എ.ബി.ഇബ്രാഹിം ഐഎഎസിന് മാതൃവിദ്യാലയത്തില്‍ സ്വീകരണം

.ബി. ഇബ്രാഹിം ഐഎഎസസംസാരിക്കുന്നു
അഡൂര്‍: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടികമ്മീഷണറായ എ.ബി. ഇബ്രാഹിം ഐഎഎസിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വീകരണം നല്‍കി. 1975-76 ബാച്ചില്‍ അഡൂര്‍ സ്കൂളില്‍ നിന്നും കന്നഡ മീഡിയത്തില്‍ എസ്.എസ്.എല്‍.സി. പാസായ വ്യക്തിയാണ് അഡൂര്‍ ബളക്കില സ്വദേശിയായ അദ്ദേഹം. കര്‍ണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ വിവിധ തസ്‌തികകളിലെ ദീര്‍ഘകാലസേവനത്തിന് ശേഷം 2013 ആഗസ്‌റ്റിലാണ് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അദ്ദേഹത്തിന് ഐഎഎസ് കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. സത്യസന്ധവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനമൊട്ടുക്കും ശ്രദ്ധപിടിച്ചുപറ്റിയ ഇബ്രാഹിമിന് 2005ല്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ രാജീവ് ഗാന്ധി പരിസ്ഥിതി അവാര്‍ഡ് നല്‍കുകയും ചെയ്‌തു. വിശിഷ്‌ടസേവനത്തിനുള്ള അംഗീകാരമായി കര്‍ണാടകസംസ്ഥാനത്തെ ഏറ്റവും മികച്ച കോര്‍പ്പറേഷന്‍ കമ്മീഷണറായും അദ്ദേഹത്തെ തെരെഞ്ഞെടുത്തിരുന്നു. പൊതുജന പങ്കാളിത്തത്തോടെയും പരിസ്ഥിതി സൗഹൃദവുമായ പുതിയ വികസനമാതൃക സൃഷ്‌ടിച്ചുകൊണ്ട് അന്താരാഷ്‌ട്രതലത്തില്‍ വരെ ശ്രദ്ധപിടിച്ചുപറ്റുന്ന പ്രവര്‍ത്തനങ്ങളാണ് മംഗലാപുരം മെട്രോനഗരം ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ്, സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി അദ്ദേഹത്തെ മാതൃവിദ്യാലയത്തിലേക്ക് വരവേറ്റു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും സ്ക്കൂള്‍ പിടിഎ പ്രസിഡന്റുമായ സി.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്‌തു. കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് സെക്രട്ടറിയും ഇബ്രാഹിമിന്റെ സഹപാഠിയുമായ ഡി. വെങ്കട്ടരാജ് അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ അദ്ദേഹത്തെ ഷാളും ഫലപുഷ്‌പങ്ങളും നല്‍കി ആദരിച്ചു.
കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ്, സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം എന്നിവര്‍ ഉപഹാരം നല്‍കി. ഡോ. പി.ജനാര്‍ദ്ദന, കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് പ്രസിഡന്റ് എം.പി. മൊയ്‌തീന്‍ കുഞ്ഞി,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് എ. ധനഞ്ജയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. .ബി. ഇബ്രാഹിം ഐഎഎസ് സ്‌കൂള്‍പഠനകാലസ്‌മരണകള്‍ അയവിറക്കി. അദ്ദേഹത്തെ പഠിപ്പിച്ച മുഴുവന്‍ അധ്യാപകരെയും പേരെടുത്തുപറഞ്ഞ് അനുസ്‌മരിച്ചു. ലക്ഷ്യബോധവും കഠിനാദ്ധ്വാനവും ജീവിതവിജയത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കുട്ടികളുമായി അദ്ദേഹം സംവദിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന മറുപടി നല്‍കി. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു.
പൂര്‍വ്വവിദ്യാര്‍ത്ഥിസംഘത്തിന്റെ ഉപഹാരം ഡോ.പി.ജനാര്‍ദ്ദനയും പ്രസിഡന്റ് എ.ധനഞ്ജയനും ചേര്‍ന്ന് നല്‍കുന്നു.
റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ ഷാളും ഫലപുഷ്‌പങ്ങളും നല്‍കി ഡി.സി. യെ ആദരിക്കുന്നു
അധ്യാപകരക്ഷാകര്‍തൃസമിതിയുടെ ഉപഹാരം പ്രസിഡന്റ് സി.കെ.കുമാരനും ഹെഡ്മാസ്റ്ററും ചേര്‍ന്ന് നല്‍കുന്നു.
വ്യാപാരികളുടെ ഉപഹാരം പ്രസിഡന്റ് എം.പി.മൊയ്‌തീന്‍ കുഞ്ഞിയും സെക്രട്ടറി ഡി.വെങ്കട്ടരാജും ചേര്‍ന്ന് നല്‍കുന്നു

അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും നാടിന്റെ അഭിമാനവുമായ ശ്രീ. എ.ബി. ഇബ്രാഹിം ഐ.എ.എസ്. അവര്‍കളെക്കുറിച്ച് മലയോരവിശേഷത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ.എ.പി.ജെ.അബ്‌ദുല്‍ കലാമിന് അഡൂര്‍ സ്‌കൂളിന്റെ യാത്രാമൊഴി

കുട്ടികള്‍ക്ക് പ്രിയങ്കരനായിരുന്ന മുന്‍രാഷ്ട്രപതി ഡോ. .പി.ജെ. അബ്ദുള്‍ കലാമിന് അഡൂര്‍ ഗവ.ഹയര്‍ സ്‌കൂളിലെ കുട്ടികളും അധ്യാപകരും ആദരാഞ്ജലിയര്‍പ്പിച്ചു. രാമേശ്വരത്തിനടുത്ത് പേയ്ക്കരിമ്പില്‍ രാവിലെ 11ന് അദ്ദേഹത്തിന്റെ ശവസംസ്‌കാരംനടക്കുന്ന സമയത്ത് തന്നെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡോ.കലാമിന്റെ ഛായാചിത്രത്തിന് മുന്നില്‍ ആയിരത്തിഇരുന്നൂറില്‍പരം കുട്ടികളും അമ്പതില്‍പരം അധ്യാപകരും പൂക്കളും സന്ദേശവാക്യങ്ങളും സമര്‍പ്പിച്ച് പ്രിയനേതാവിന് വിടനല്‍കി. അദ്ദേഹത്തിന്റെ പ്രചോദനം നല്‍കുന്ന പ്രസംഗങ്ങളുടെ ശബ്‌ദരേഖയുടെ പശ്ചാത്തലവും ഒരുക്കിയിരുന്നു.കലാമിന്റെ ജീവചരിത്രവും സന്ദേശങ്ങളും അപൂര്‍വചിത്രങ്ങളുമടങ്ങിയ പോസ്റ്ററുകളുടെ ക്ലാസടിസ്ഥാനത്തിലുള്ള പ്രദര്‍ശനവും നടന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി കുട്ടികള്‍ക്ക് ഉപന്യാസരചനാമത്സരവും സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിഎ.എം.അബ്‌ദുല്‍ സലാം, മാധവ തെക്കേക്കര, ബി.കൃഷ്‌ണപ്പ, സ്‌കൂള്‍ ലീഡര്‍ മുനാസിയ എന്നിവര്‍ നേതൃത്വം നല്‍കി.
അഞ്ച് വര്‍ഷത്തെ മികച്ച സേവനത്തിന് ശേഷം കാസറഗോഡ് ഡി.ഡി.ഇ. ഓഫീസിലേക്ക് സ്ഥലംമാറ്റം ലഭിച്ചു പോകുന്ന ക്ലര്‍ക്ക് സെമി അലിക്ക് സ്റ്റാഫ്ൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ്
12 വര്‍ഷത്തെ മികച്ച സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ കമ്പ്യൂട്ടര്‍ ഇന്‍സ്‌ട്രക്‌ടര്‍ വാണി ടീച്ചര്‍ക്ക് സ്റ്റാഫ്ൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ്

ಹೃದಯ ಸ್ಪರ್ಶಿ ವಿದಾಯಕೂಟ

ಅಡೂರು ಪ್ರಾಮಾಣಿಕವಾಗಿ ತನ್ನ ಕರ್ತವ್ಯವನ್ನು ನಿರ್ವಹಿಸುವ ವ್ಯಕ್ತಿಯನ್ನು ಸಮಾಜ ಗೌರವಿಸುತ್ತದೆ. ಉದ್ಯೋಗದಿಂದ ವರ್ಗಾವಣೆ ಗೊಂಡರೂ , ನಿವೃತ್ತರಾದರೂ, ಅಂಥ ಉದ್ಯೋಗಿಗಳನ್ನು ಜನರು ನೆನೆಪಿಸಿಕೊಳ್ಳುತ್ತಾರೆ. ಎದು ಚನಿಯ ಮಾಸ್ತರರ ಬೀಳ್ಕೊಡುಗೆ ಸಮಾರಂಭದಲ್ಲಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿ ಶ್ರೀ ಬಾಲಕೃಷ್ಣ ಶೆಟ್ಟಿಗಾರರು ಹೇಳಿದರು.ಅಡೊರು ಹಿರಿಯ ಪ್ರೌಢಶಾಲೆಯಿಂದ ಮುಖ್ಯೋಪಾಧ್ಯಾಯರಾಗಿ ಭಡ್ತಿ ಹೊಂದಿ ನಿರ್ಗಮಿಸಿದ ಚೆನಿಯ ನಾಯ್ಕರನ್ನು   ಶಾಲೆಯಲ್ಲಿ ಹೃದಯ ಸ್ಪರ್ಶಿ ಸಮಾರಂಭದಲ್ಲಿ ಬೀಳ್ಕೊಡಲಾಯಿತು.
        ಹಿರಿಯ ಶಿಕ್ಷಕಿ ಶ್ರೀಮತಿ ಪ್ರಸನ್ನ ಕುಮಾರಿಯವರು ನೆನಪಿನ ಕಾಣಿಕೆ ನೀಡಿ ಗೌರವಿಸಿದರು. ಶ್ರೀ ರಾಮಣ್ಣ ಮಾಸ್ಟರ್, ಶ್ರೀ ಮತಿ ಪದ್ಮಾ ಯಚ್, ಶ್ರೀ ಕೃಷ್ಣಪ್ಪ ಮಾಸ್ತರ್, ಮೊದಲಾದರವರು ಶುಭಾಶಂಸನೆ ಮಾಡಿದರು.
      ಶಾಲಾ ಸಿಬ್ಬಂದಿ ಸಂಘದ ಕಾರ್ಯದರ್ಶಿ ಶ್ರೀ ಅಬ್ದುಲ್ ಸಲಾಂ ರವರು ಸ್ವಾಗತಸುವ ಮೂಲಕ ಸಮಾರಂಭಕ್ಕೆ ಚಾಲನೆ ನೀಡಲಾಯಿತು. ಶ್ರೀ ಸತ್ಯಶಂಕರರು ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.
ജൂണ്‍ 5:ലോക പരിസ്ഥിതിദിനത്തില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ വൃക്ഷത്തൈവിതണോല്‍ഘാടനം സ്‌കൂള്‍ ലീഡര്‍ മുനാസിയയ്ക്ക് വേപ്പിന്‍തൈ നല്‍കി ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ നിര്‍വഹിക്കുന്നു
ജൂണ്‍ 5:ലോക പരിസ്ഥിതിദിനത്തില്‍ എസ്.പി.സി.കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്‌കൂള്‍വളപ്പില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നു
സ്‌കൂളിലെ നിര്‍ധനരായ 35 കുട്ടികള്‍ക്ക് കേരള ഗ്രാമീണ്‍ ബാങ്ക് നല്‍കുന്ന കുടകളുടെ വിതരണോദ്ഘാടനം മാനേജര്‍ ഗോവിന്ദ ഭട്ട് നിര്‍വഹിക്കുന്നു
പ്രൈമറി ഹെഡ്‌മാസ്‌റ്ററായി പ്രമോഷന്‍ ലഭിച്ച ചെനിയ നായക്ക് അവര്‍കളെ കുട്ടികള്‍ സ്‌കൂള്‍ അസംബ്ലിയില്‍വെച്ച് ആദരിക്കുന്നു

കുട്ടികള്‍ക്ക് സഹായഹസ്‌തവുമായി ഗള്‍ഫ് കൂട്ടായ്‌മ

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും സൗദിഅറേബ്യയിലെ ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്‌മയായ കാസറഗോഡ് ഡിസ്ട്രിക്‌റ്റ് സോഷ്യല്‍ ഫോറം (കെ.ഡി.എസ്.എഫ്.) പഠനോപകരണങ്ങള്‍ നല്‍കി. ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, ബുക്ക് എന്നിവയടങ്ങിയ കിറ്റാണ് നല്‍കിയത്. അഡൂര്‍ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഹസന്‍ അഡൂര്‍, അമാനുള്ള അഡൂര്‍ എന്നിവരാണ് ഇതിന് മുന്‍കൈ എടുത്തത്. ജില്ലയില്‍ മൊത്തം രണ്ടായിരം കിറ്റുകള്‍ സംഘടന വിതരണം ചെയ്‌തു. സംഘടനയുടെ അഡ്വൈസറി ബോര്‍ഡംഗവും മുന്‍ പ്രസിഡന്റുമായ അബ്‌ദുല്‍ ഖാദര്‍ തെക്കില്‍ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ഉപാധ്യക്ഷന്‍ ഖാദര്‍ ചന്ദ്രംവയല്‍ അധ്യക്ഷത വഹിച്ചു. കെ.ഡി.എസ്.എഫ്. അംഗം അഹമ്മദ് വിദ്യാനഗര്‍, അമാനുള്ള അഡൂര്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍.പ്രസന്നകുമാരി, ബി.കൃഷ്‌ണപ്പ, എസ്.എസ്.രാഗേഷ്, പി.എസ്.ബൈജു ആശംസകളര്‍പ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു.

നാരായണേട്ടന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു

എം.നാരായണ മണിയാണി
22 വര്‍ഷത്തെ സേവനത്തിന് ശേഷം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എഫ്.ടി.എം. നാരായണ മണിയാണി. എം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 1992 ഡിസമ്പര്‍ 14ന് കാട്ടിപ്പാറ ഗവ.എല്‍.പി. സ്‌കൂളിലാണ് തുടക്കം. 2000-2002 കാലയളവില്‍ പാനൂര്‍ ഗവ.എല്‍.പി. സ്‌കൂളിലും 2002-2006 കാലയളവില്‍ മഞ്ഞംപാറ ഗവ.എല്‍.പി. സ്‌കൂളിലും പ്രവൃത്തിച്ച അദ്ദേഹം 2006 മുതല്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സേവനമനുഷ്ടിച്ചുവരികയാണ്. കഴിഞ്ഞ മെയ് 31നാണ് വിരമിച്ചത്. 'നാരായണേട്ട'നായി കുട്ടികളുടെയും നാട്ടുകാരുടെയുമിടയില്‍ ചിരപരിചിതനായിരുന്നു മുള്ളേരിയ പൂവടുക്കയ്ക്കടുത്ത അടുക്കാത്തൊട്ടി നിവാസിയായ അദ്ദേഹം. ഭാര്യ ഇന്ദിര. മൂന്ന് പെണ്‍മക്കള്‍. സ്‌കൂളില്‍ നടന്ന യാത്രയയപ്പ് പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റുമായ സി.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്റ്റര്‍ ബി. ബാലകൃഷ്ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ഉപഹാരവും സ്മരണികയും
നല്‍കി ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റുമാരായ എച്ച്.കൃഷ്ണന്‍, ഖാദര്‍ ചന്ദ്രംവയല്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, അധ്യാപകരായ കെ.ചെനിയ നായക്ക്, എച്ച്. പദ്‌മ, ഡി.രാമണ്ണ, ബി.കൃഷ്ണപ്പ, പി.എസ്.ബൈജു, .രാജാറാമ, കെ.നാരായണ ബള്ളുള്ളായ, സി.എച്ച്. സെമി അലി പ്രസംഗിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം സ്വാഗതവും കെ.സത്യശങ്കര നന്ദിയും പറഞ്ഞു.
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ മുഹമ്മദ് ഫൈസല്‍ വരച്ച കാര്‍ട്ടൂണ്‍
കേരളത്തില്‍ നടക്കുന്ന ദേശീയഗെയിംസിനോടനുബന്ധിച്ച് സംഘടിപ്പിച്ച 'റണ്‍ കേരള റണ്‍' കൂട്ടയോട്ടം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കേരളത്തില്‍ നടക്കുന്ന ദേശീയഗെയിംസിനോടനുബന്ധിച്ച് സംഘടിപ്പിച്ച 'റണ്‍ കേരള റണ്‍' കൂട്ടയോട്ടം അഡൂര്‍ ടൗണിലേക്ക് പ്രവേശിക്കുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആയിരത്തിഅഞ്ഞൂറോളം കുട്ടികള്‍ സംബന്ധിച്ചു. എസ്.പി.സി.കേഡറ്റുകള്‍ നേതൃത്വം നല്‍കി.

മതസൗഹാര്‍‌ദ്ദസന്ദേശമുണര്‍ത്തി അഡൂര്‍ സ്‌കൂളില്‍ ക്രിസ്‌തുമസ് ആഘോഷം

ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ക്രിസ്‌തുമസ് കേക്ക് മുറിക്കുന്നു
ക്രിസ്‌തുമസിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ക്രിസ്‌തുമസ് കേക്ക് മുറിച്ചു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, കെ.ചെനിയ നായക്ക് എന്നിവര്‍ ക്രിസ്‌തുമസ് സന്ദേശം നല്‍കി. കെ.സത്യശങ്കര, മാധവ തെക്കേക്കര എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി.എസ്. ബൈജു, അനീഷ് പ്രീതം ടോണി, ബിയോള വി.ജേക്കബ്, ആസ്‌റ്റിന്‍ സാംജി രാജ് എന്നിവര്‍ നേതൃത്വം നല്‍കി. പാക്കിസ്ഥാനിലെ പെഷവാര്‍ സൈനികസ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് മൗനപ്രാര്‍ത്ഥന നടത്തി. സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ ഡി.രാമണ്ണ നന്ദിയും പറഞ്ഞു.