ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

ലഹരിവിരുദ്ധദിനാചരണം

ലഹരിവസ്തുക്കളെ സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യുന്നതിനുള്ള സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി 'ലഹരിഭീകരന്റെ 'പ്രതീകാത്മകദഹനം നടത്തുന്നു
           ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച് അഡൂര്‍ സ്‌കൂളില്‍ രാവിലെ പ്രത്യേക അസംബ്ലി നടത്തി. ലഹരിവിരുദ്ധപ്രതിജ്ഞയും പ്രബന്ധാവതരണവും നടത്തി. ലഹരിവിരുദ്ധക്ലബ് പ്രസിഡന്റ് ജെ.ചൈതന്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചക്ക്ശേഷം സ്‌കൂള്‍ ഹെല്‍ത്ത് ക്ലബിന്റെയും കുട്ടിപ്പൊലീസിന്റെയും നേതൃത്വത്തില്‍ 'ലഹരിഭീകര'നെയും വഹിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ റാലി നടത്തി.സിവില്‍ പൊലീസ് ഓഫീസര്‍(എസ്.പി.സി.)എ.ഗംഗാധരന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് അഡൂര്‍ ടൗണില്‍വെച്ച് 'ലഹരിഭീകര'ന്റെ പ്രതീകാത്മകദഹനം നടത്തി. ഓഡിറ്റോറിയത്തില്‍വെച്ചുനടന്ന ബോധവല്‍ക്കരണക്ലാസ്സ് പി.ടി.എ. പ്രസിഡന്റ് സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ്സ് ഇന്‍ ചാര്‍ജ് എന്‍. പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ ടി.ബി.ഓഫീസര്‍ ഡോ.രവിപ്രസാദ് ക്ലാസ്സെടുക്കുകയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.ആദൂര്‍ സബ് ഇന്‍സ്പെക്ടര്‍ ദയാനന്ദന്‍ ആശംസകളര്‍പ്പിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗം ഖാദര്‍ ചന്ദ്രംവയല്‍ സംബന്ധിച്ചു. ഹെല്‍ത്ത്ക്ലബ് കണ്‍വീനര്‍ എ.രാജാരാമ സ്വാഗതവും എസ്.പി.സി.ഇന്‍ ചാര്‍ജ് പി.ശാരദ ടീച്ചര്‍ നന്ദിയും പറഞ്ഞു.
For More Photos CLICK HERE