ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

പുതുവസ്‌ത്രവും പുത്തരിയും സമ്മാനം;
കുട്ടിപ്പൊലീസുകാരുടെ ക്രിസ്‌മസ് ആഘോഷം മഞ്ജുനാഥിനൊപ്പം

മഞ്ചുനാഥിന് കേഡറ്റുകള്‍ ക്രിസ്‌മസ് സമ്മാനം നല്‍കുന്നു
എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഓരോ മനുഷ്യജന്മവും ഒരു തിരുപ്പിറവിതന്നെയാണെന്ന് ക്രിസ്‌മസ് നമ്മെ പഠിപ്പിക്കുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌മസ് ആഘോഷം പൂര്‍ണമായും അന്ധനായ മല്ലംപാറയിലെ മഞ്ജുനാഥിനൊപ്പമായിരുന്നു. നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുള്ള നല്ലൊരു ഗായകനാണ് മഞ്ജുനാഥ്. കേരളോത്സവവേദികളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. പക്ഷേ, യാത്രാസൗകര്യം നന്നേ കുറഞ്ഞ മല്ലംപാറ വനപ്രദേശത്ത്നിന്നും പുറംലോകത്ത് എത്തണമെങ്കില്‍ പരസഹായം കൂടിയേതീരൂ. രോഗങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ കൊണ്ടും സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്ന 'ഫ്രണ്ട്‌സ് അറ്റ് ഹോം' പരിപാടിയുടെ ഭാഗമായാണ് കുട്ടിപ്പൊലീസുകാരുടെ മഞ്ജുനാഥിനൊപ്പമുള്ള ക്രിസ്‌മസ് ആഘോഷം. ആഘോഷപരിപാടികള്‍ ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്‌തു. കേഡറ്റുകള്‍ മഞ്ജുനാഥിന് പുതുവസ്‌ത്രവും പുത്തരിയും ക്രിസ്‌മസ് സമ്മാനമായി നല്‍കി. അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന അഡൂരിലെ ഒരേക്കര്‍ പാടത്ത് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ കൃഷിയിറക്കി കൊയ്‌തെടുത്ത വിളവില്‍ നിന്നുംലഭിച്ച പുത്തരിയാണ് മഞ്ജുനാഥിന് നല്‍കിയത്.
ക്രിസ്‌മസ്-പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ 'സ്‌നേഹസന്ദേശയാത്ര'
കുട്ടിപ്പൊലീസുകാരുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു പരിപാടി. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. അകക്കണ്ണിന്റെ വെളിച്ചത്തില്‍ മഞ്ജുനാഥ് തന്റെ ജീവിതാനുഭവങ്ങള്‍ കേഡറ്റുകളുമായി പങ്കുവെക്കുകയും ഗാനമാലപിക്കുകയും ചെയ്‌തു. ജെ.ചൈതന്യ, അബ്‌ദുല്‍ സാദിഖ്, മെഹറൂഫ്, പ്രതിമ, ധന്യശ്രീ, രമ്യ, ഉല്ലാസ് തുടങ്ങിയ കേഡറ്റുകളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ബി.കൃഷ്‌ണപ്പ മാസ്‌റ്ററുടെ ക്രിസ്‌മസ് പപ്പ ആഘോഷങ്ങളുടെ മാറ്റു കൂട്ടി. അഡൂര്‍ ടൗണിലൂടെ ക്രിസ്‌മസ്-പുതുവത്സരാശംസകള്‍ നേര്‍ന്ന്കൊണ്ട് 'സ്‌നേഹസന്ദേശയാത്ര' നടത്തി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് ദിവസത്തെ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകളുടെ സാഹിത്യസൃഷ്‌ടികള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ 'പൂമ്പൊടി' എന്ന 'ക്രിസ്മസ് പതിപ്പ്' പ്രകാശനം ചെയ്‌തു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത ആശംസകളര്‍പ്പിച്ചു. എസ്.പി.സി. സി.പി.. . ഗംഗാധരന്‍ സ്വാഗതവും എ.സി.പി.. പി.ശാരദ നന്ദിയും പറഞ്ഞു.
ലക്ഷ്‌മണന്‍ പൊനോരം ക്രിസ്‌മസ് അവധിക്കാല ക്യാമ്പിന്റെ ഭാഗമായി സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളെ 'യോഗ' പരിശീലിപ്പിക്കുന്നു
'യുവാക്കളും സാമൂഹ്യസേവനവും' എന്ന വിഷയത്തില്‍ കൂക്കാനം റഹ്‌മാന്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കുന്നു

ലഹരിവിമുക്തഗ്രാമത്തിനായി അഡൂര്‍ സ്‌കൂളിലെ 'കുട്ടിപ്പൊലീസ് ' രംഗത്ത്

'ലഹരിപ്പൊതി,മരണപ്പൊതി'-ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു
അഡൂരിനെ ലഹരിവിമുക്തഗ്രാമമാക്കി മാറ്റുന്നതിനായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ 'കുട്ടിപ്പൊലീസ് ' രംഗത്ത്. സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും എക്‌സൈസ് വകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ സ്‌കൂളിന് ചുറ്റുപാടുമുള്ള വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. കുട്ടികള്‍ അവരുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും അത് മൂലം കുട്ടികളടക്കമുള്ളവരില്‍ കാണുന്ന രോഗങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ദുഃശ്ശീലങ്ങള്‍ ആളുകളില്‍ എത്രമാത്രം വേരോടിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ജില്ലാപഞ്ചായത്തിന്റെ 'സ്‌റ്റെപ്‌സ്' പദ്ധതിയുടെ ഭാഗമായി നടന്ന സര്‍വ്വേയുടെ കണ്ടെത്തലുകളും പദ്ധതിക്ക് പ്രചോദനമായി. വീടുകളും കടകളും സന്ദര്‍ശിച്ചുള്ള ലഘുലേഖ വിതരണം, കവലകള്‍ കേന്ദ്രീകരിച്ച് ഡോക്യുമെന്ററി പ്രദര്‍ശനം, വിദഗ്‌ദരുടെ ക്ലാസുകള്‍, പോസ്‌റ്റര്‍ പ്രദര്‍ശനം, കൗണ്‍സലിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
എസ്.പി.സി.യുടെ മൂന്ന് ദിവസത്തെ ക്രിസ്‌മസ് അവധിക്കാല ക്യമ്പിന്റെ ഭാഗമായി ഞായറാഴ്ച്ച വൈകുന്നേരം ആറു മണിക്ക് അഡൂര്‍ ടൗണില്‍ വെച്ച് ദേലമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ പദ്ധതി ഉദ്ഘാടനം ചെയ്‌തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.അനീഷ് കുമാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം ആശംസകളര്‍പ്പിച്ചു.എസ്.പി.സി.സിപിഒ എ.ഗംഗാധരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, രമേശ് ബാബു, എം.അനീഷ്, ശാലിനി എന്നിവര്‍ സംബന്ധിച്ചു. 'ലഹരിപ്പൊതി മരണപ്പൊതി' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എസ്.പി.സി.കേഡറ്റ് അബ്‌ദുല്‍ സാദിഖ് സ്വാഗതവും എസിപിഒ പി.ശാരദ നന്ദിയും പറഞ്ഞു.

'കുട്ടിപ്പൊലീസ് '-അഡൂര്‍ സ്‌കൂളില്‍ ക്രിസ്‌മസ് അവധിക്കാല ക്യാമ്പ് തുടങ്ങി

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ജയന്തി ഉദ്ഘാടനം ചെയ്യുന്നു
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌മസ് അവധിക്കാല ക്യാമ്പിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ജയന്തി ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ആദൂര്‍ പൊലീസ് സബ് ഇന്‍‌സ്‌പെ‌ക്‌ടര്‍ ദയാനന്ദന്‍ മുഖ്യാതിഥിയായിരുന്നു. മദര്‍ പി.ടി.. അധ്യക്ഷ എ.വി. ഉഷ, പി.ടി.. ഉപാധ്യക്ഷന്‍ ഖാദര്‍ ചന്ദ്രംവയല്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, പ്രസീത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്.പി.സി.സിപിഒ എ.ഗംഗാധരന്‍ സ്വാഗതവും എസിപിഒ പി.ശാരദ നന്ദിയും പറഞ്ഞു. മാനവസമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയില്‍ പരമ്പരാഗതമൂല്യങ്ങള്‍ക്കുള്ള പ്രസക്തി മനസ്സിലാക്കുകയും സമാധാനം, സ്‌നേഹം എന്നിവയിലൂടെ ലോകത്തെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ സന്ദേശം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി കായികപരിശീലനം, പരേഡ്, റോഡ് റണ്‍, യോഗ, മാജിക്, ദൃശ്യപാഠം, ഫ്രണ്ട്‌സ് അറ്റ് ഹോം, സ്‌പോര്‍ട്ട്സ് മീറ്റ്, രചനാമത്സരങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവയും ജീവിതശൈലി, കുട്ടികളുടെ അവകാശങ്ങള്‍, വിവരസാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്‌ദരുടെ ക്ലാസും ഉണ്ടായിരിക്കും.
കേഡറ്റുകളും അവരുടെ രക്ഷിതാക്കളും ഉള്‍ക്കൊള്ളുന്ന സദസ്സ്
മുഖ്യാതിഥി ആദൂര്‍ എസ്.ഐ.ദയാനന്ദന്‍ സംസാരിക്കുന്നു

മതസൗഹാര്‍‌ദ്ദസന്ദേശമുണര്‍ത്തി അഡൂര്‍ സ്‌കൂളില്‍ ക്രിസ്‌തുമസ് ആഘോഷം

ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ക്രിസ്‌തുമസ് കേക്ക് മുറിക്കുന്നു
ക്രിസ്‌തുമസിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ക്രിസ്‌തുമസ് കേക്ക് മുറിച്ചു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, കെ.ചെനിയ നായക്ക് എന്നിവര്‍ ക്രിസ്‌തുമസ് സന്ദേശം നല്‍കി. കെ.സത്യശങ്കര, മാധവ തെക്കേക്കര എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി.എസ്. ബൈജു, അനീഷ് പ്രീതം ടോണി, ബിയോള വി.ജേക്കബ്, ആസ്‌റ്റിന്‍ സാംജി രാജ് എന്നിവര്‍ നേതൃത്വം നല്‍കി. പാക്കിസ്ഥാനിലെ പെഷവാര്‍ സൈനികസ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് മൗനപ്രാര്‍ത്ഥന നടത്തി. സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ ഡി.രാമണ്ണ നന്ദിയും പറഞ്ഞു.
ഇവരും ഭൂമിയുടെ അവകാശികള്‍: അഡൂര്‍ സ്‌കൂളിലെ പഠനയാത്രാസംഘം മൈസൂര്‍ മൃഗശാലയില്‍ കണ്ട അപൂര്‍വ്വദൃശ്യം
അന്താരാഷ്‌ട്ര അഴിമതി വിരുദ്ധദിനത്തോടനുബന്ധിച്ച് അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ കെ. സത്യശങ്കര മാസ്‌റ്റര്‍ ക്ലാസെടുക്കുന്നു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ 'മനുഷ്യാവകാശവും കുട്ടികളും' എന്ന വിഷയത്തില്‍ അഡ്വ.എ.ഗോപാലകൃഷ്‌ണ ക്ലാസെടുക്കുന്നു.
കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിന് യോഗ്യത നേടിയ അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ കുട്ടികള്‍ അധ്യാപകര്‍ക്കൊപ്പം
അഡൂര്‍ സ്‌കൂളിലെ 'വിദ്യാഗ്രാമം' പ്രാദേശിക സമിതികളുടെ ചെയര്‍മാന്‍‌മാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ സംസാരിക്കുന്നു.
ദേലമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.കേഡറ്റുകളും ചേര്‍ന്ന് സ്‌കൂളും പരിസരവും ശുചീകരിക്കുന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, സ്ഥിരംസമിതി അധ്യക്ഷ കെ.ജയന്തി, പിടിഎ വൈസ് പ്രസിഡന്റുമാരായ എച്ച്.കൃഷ്‌ണന്‍, ഖാദര്‍ ചന്ദ്രംവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'സ്‌കൂള്‍ സംരക്ഷണസമിതി' യോഗം ചേര്‍ന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍, ആദൂര്‍ എഎസ്ഐ ഇ.വി.മോഹനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വേലായുധന്‍, ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍,  എച്ച്.കൃഷ്‌ണന്‍, ഖാദര്‍ ചന്ദ്രംവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

കാഴ്‌ചകളുടെ വിസ്‌മയം തേടി മൈസൂരിലേക്ക് ഒരു പഠനയാത്ര

എന്നും സഞ്ചാരികളുടെ പ്രിയ ഭൂമിയാണ് മൈസൂര്‍. പട്ടിനും, ചന്ദനത്തിനും പേരുകേട്ട ഈ നഗരം കര്‍ണാടകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ്. ദീര്‍ഘകാലം വൊഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു മൈസൂര്‍. കൊട്ടാരങ്ങള്‍, പുരാതന ക്ഷേത്രങ്ങള്‍, പുന്തോട്ടങ്ങള്‍, മ്യൂസിയങ്ങള്‍, നിരവധി ചരിത്ര സ്മാരകങ്ങള്‍ തുടങ്ങി എവിടെ തിരിഞ്ഞു നോക്കിയാലും സഞ്ചാരികളുടെ കണ്ണിനു ഇമ്പം നല്‍കുന്ന കാഴ്ചകളാണ് മൈസൂരിലെങ്ങും. അഡൂരില്‍ നിന്നും ഏതാനും മണിക്കൂര്‍ (200കി.മി.) മാത്രം യാത്ര ചെയ്‌താല്‍ കുടുതല്‍ കാര്യങ്ങള്‍ കാണാന്‍ പറ്റിയ ഏറ്റവും നല്ലൊരു ഇടം ആണ് മൈസൂര്‍. അതിരാവിലെ 5 മണിക്ക് പുറപ്പെട്ട യാത്രാസംഘത്തില്‍ 55 കുട്ടികളും ടൂര്‍ കമ്മിറ്റി കണ്‍വീനര്‍ ബി.കൃഷ്‌ണപ്പ മാസ്‌റ്ററുടെ നേതൃത്വത്തില്‍ ഏഴ് അധ്യാപകരും ഉണ്ടായിരുന്നു. പച്ചപ്പുല്‍മേടുകള്‍ നിറഞ്ഞതും നിമ്നോന്നതമായതുമായ കൃഷിയിടങ്ങള്‍ കൊണ്ട് അനുഗൃഹീതവുമായ കൊടകിന്റെ ഭംഗിയും തണുപ്പും ആസ്വദിച്ചുകൊണ്ടാണ് യാത്ര. കുശാല്‍ നഗറില്‍ പട്ടണത്തില്‍ നിന്ന് അല്‍പ്പം വിട്ടുമാറി ബൈലക്കുപ്പയിലുള്ള (Bylakuppe) ടിബറ്റ്യന്‍ കോളനിയും ഗോള്‍ഡന്‍ ടെമ്പിളുമായിരുന്നു ഞങ്ങളുടെ ആദ്യലക്ഷ്യം. 1950 ലെ ചൈനയുടെ ടിബറ്റ് അധിനിവേശത്തിന് ശേഷം അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്കെത്തിയ ഒന്നര ലക്ഷത്തോളം വരുന്ന ടിബറ്റുകാരില്‍ കുറേയേറെപ്പേര്‍ ഹിമാലയത്തിലെ ധര്‍മ്മശാലയില്‍ കുടിയേറി. അക്കൂട്ടത്തില്‍ നല്ലൊരു ഭാഗം ടിബറ്റുകാര്‍ ബൈലക്കുപ്പയിലെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയിലേക്കാണ് ചേക്കേറിയത്. 1961 ല്‍ ലുഗ്‌സം സാംഡുപ്ലിങ്ങ് (Lugsum Samdupling), 1969 ല്‍ ഡിക്കിയി ലാര്‍സോ(Dickyi Larsoe) എന്നീ പേരുകളുള്ള, ബൈലക്കുപ്പയിലെ രണ്ട് ടിബറ്റ്യന്‍ കോളനികളില്‍ അവര്‍ ജീവിതം കെട്ടിപ്പടുത്തു. പിന്നീടങ്ങോട്ട് തങ്ങളുടെ കൃഷിയിടങ്ങളില്‍ അവര്‍ പൊന്നുവിളയിച്ചു. ആരാധനാലയങ്ങള്‍ സ്ഥാപിച്ചു, മൊണാസ്‌ട്രികളും ആതുരാലയ സ്ഥാപനങ്ങളും വരെ പണിതുയര്‍ത്തി. മെറൂണും മഞ്ഞയും നിറത്തിലുള്ള വസ്ത്രത്തില്‍ പൊതിഞ്ഞ് വലുതും ചെറുതുമായ ലാമമാരെ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് കൗതുകം. ടിബറ്റില്‍ എവിടെയോ ആണെന്ന പ്രതീതി.കോളനികളും കഴിഞ്ഞ് നീളുന്ന വഴി അവസാനിക്കുന്നത് ഗോള്‍ഡന്‍ ടെമ്പിളിന്റെ ഗേറ്റിന് മുന്നിലാണ്. സുവര്‍ണ്ണ മകുടങ്ങളാല്‍ അലംകൃതമായ ചൈനീസ് മാതൃകയിലുള്ള കവാടം കാണുമ്പോള്‍ത്തന്നെ അകത്ത് കാത്തിരിക്കുന്ന കാഴ്ച്ചകളെപ്പറ്റി ആര്‍ക്കും ഊഹിക്കാനാവും. ക്ഷേത്രാങ്കണത്തിലെ പുല്‍ത്തകിടിയും അതിന് മുന്നില്‍ ഉറപ്പിച്ചിരിക്കുന്ന വലിയ മണിയുമൊക്കെ ക്ഷേത്രഭംഗിയ്ക്ക് മാറ്റുകൂട്ടുന്നു. ക്ഷേത്രത്തിനകത്ത് ബുദ്ധന്റെ പ്രതിമയ്ക്ക് വലത്തുവശം കാണുന്നത് അമിതായുസ്സ് ബുദ്ധന്റെ(Buddha of long life) പ്രതിമയാണ്.
യുഗയുഗാന്തരങ്ങള്‍ക്ക് മുന്നേ തന്നെ ബോധോദയം ഉണ്ടായ ബുദ്ധനാണ് അമിതായുസ്സ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജീവജാലങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുന്നതെന്നാണ് വിശ്വാസം. ഈ ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ കുറഞ്ഞ് കുറഞ്ഞ് വരുകയാണെന്നും മനസ്സിലാക്കിപ്പോരുന്നു. അമിതായുസ്സ് ഭഗവാന്റെ നാമം, അദ്ദേഹത്തിന്റെ മന്ത്രങ്ങള്‍, ഗുണഗണങ്ങള്‍, ഇതൊക്കെ ചൊല്ലിയാല്‍ മരണത്തോട് അടുക്കുന്ന ഒരാള്‍ക്ക് പോലും ജീവിത ദൈര്‍ഘ്യം നീട്ടിക്കിട്ടുമെന്ന് വിശ്വസിച്ച് പോരുന്നു. ബുദ്ധപ്രതിമയുടെ ഇടത്തുവശത്ത് കാണുന്നത് ഗുരു പത്മസംഭവ അഥവാ ‘ഗുരു റിമ്പോച്ചേ‘ യുടെ പ്രതിമയാണ്. ശ്രീബുദ്ധന്‍ മരിച്ച് 12 കൊല്ലത്തിനുശേഷം ഓഡിയാനയിലെ(ഇന്നത്തെ പാക്ക്-അഫ്‌ഗാന്‍ അതിര്‍ത്തി) സിന്ധു തടാകത്തിന്‍ കരയിലാണ് റിമ്പോച്ചേ ജനിച്ചത്. ഈ ജന്മരഹസ്യം ബുദ്ധഭഗവാന്‍ തന്നെ പ്രവചിച്ചിട്ടുള്ളതാണ്. എട്ടാം നൂറ്റാണ്ടില്‍ ടിബറ്റിലെ 38-മത്തെ രാജാവായ ട്രിസോങ്ങ് ഡ്യൂറ്റ്‌സാന്‍ (Trisong Deutsan) ബുദ്ധിസം സ്ഥാപിക്കാനും പ്രചരിപ്പിക്കാനുമൊക്കെയായി റിമ്പോച്ചെയെ ടിബറ്റിലേക്ക് ക്ഷണിച്ചു. റിമ്പോച്ചെയുടെ ശക്തിയിലും പ്രഭാവത്തിലും ടിബറ്റിലെ ദുഷ്ടശക്തികള്‍ ക്ഷയിക്കുകയുണ്ടായി. അന്നത്തെ ടിബറ്റ് ജനതയ്ക്ക് എന്നപോലെ ഭാവിതലമുറയ്ക്കും ഗുണകരമാകുന്ന ഒരുപാട് നല്ല കാര്യങ്ങള്‍ പകര്‍ന്നുനല്‍കിയെന്ന കാരണത്താല്‍, രണ്ടാമത്തെ ശ്രീബുദ്ധനായിട്ടാണ് ടിബറ്റുകാര്‍ ഗുരു റിമ്പോച്ചയെ കണക്കാക്കുന്നത്. 3 പ്രതിമകളും ചെമ്പില്‍ നിര്‍മ്മിച്ച് അതിനുമേല്‍ സ്വര്‍ണ്ണം പൂശിയിട്ടുള്ളതാണ്. ഓരോ പ്രതിമകള്‍ക്ക് അകത്തും ബുദ്ധന്റെ മൊഴികള്‍ അടങ്ങുന്ന

ജൈവവൈവിധ്യ വിശേഷങ്ങളുമായി സയന്‍സ് എക്‌സ്​പ്രസ് തീവണ്ടി കാസര്‍കോട്ട്‌

ഇന്ത്യയിലെ ജൈവവൈവിധ്യ വിശേഷങ്ങള്‍ പരിചയപ്പെടുത്താന്‍ സയന്‍സ് എക്‌സ്​പ്രസ് തീവണ്ടി  കാസര്‍കോട്ടെത്തുന്നു. പൂര്‍ണമായും ശീതീകരിച്ച 16 ബോഗികളുള്ള തീവണ്ടി ഡിസമ്പര്‍ നാലുമുതല്‍ ഏഴുവരെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി പ്രദര്‍ശനം ഒരുക്കും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം സൗജന്യമാണ്. കാഴ്ചകാണാനെത്തുന്നവര്‍ മൊബൈല്‍ഫോണ്‍, ബാഗ്, ക്യാമറ, ജല ബോട്ടില്‍ അടക്കമുള്ള വസ്തുക്കള്‍ കൊണ്ടുവരരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്നതിന് ശാസ്ത്രപ്രദര്‍ശനവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന പ്രത്യേക തീവണ്ടിയാണിത്. പശ്ചിമഘട്ടം, ഇന്ത്യന്‍ പീഠഭൂമി, ഹിമാലയസാനുക്കള്‍, കടല്‍ത്തീരം തുടങ്ങിയവ പരിചയപ്പെടുത്താന്‍ വിവിധ മോഡലുകള്‍, ഫോട്ടോഗ്രാഫി തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഹരിത സാങ്കേതികവിദ്യ, ഊര്‍ജസംരക്ഷണം എന്നിവയെക്കുറിച്ചുള്ള പ്രദര്‍ശനവും തീവണ്ടിയിലുണ്ട്. കളികളും പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച് കുട്ടികള്‍ക്ക് മാത്രമായുള്ള കോച്ചാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. വിക്രംസാരാഭായ് സെന്ററിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന ലാബും ഒരുക്കിയിട്ടുണ്ട്. കൂടാതെ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനക്ലാസും സയന്‍സ് എക്‌സ്​പ്രസ് നല്‍കും. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും വനം-പരിസ്ഥിതി വകുപ്പും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഒപ്പം വിദ്യാഭ്യാസവകുപ്പും ജൈവവൈവിധ്യ ബോര്‍ഡുമുണ്ട്. 2007-ലാണ് സയന്‍സ് എക്‌സ്​പ്രസ് യാത്ര തുടങ്ങിയത്. നാലുഘട്ടങ്ങളിലായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ ശാസ്ത്രലോകത്തിലെ അറിവുകള്‍ പങ്കുവെച്ച് യാത്ര തുടങ്ങിയ സയന്‍സ് എക്‌സ്​പ്രസ് 2012 മുതല്‍ ജൈവവൈവിധ്യ പ്രദര്‍ശനമാണ് നടത്തുന്നത്.