|
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ജയന്തി ഉദ്ഘാടനം ചെയ്യുന്നു |
സ്‌റ്റുഡന്റ്
പൊലീസ് കേഡറ്റുകളുടെ ക്രിസ്‌മസ്
അവധിക്കാല ക്യാമ്പിന് അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
തുടക്കമായി.
ദേലമ്പാടി
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ
സ്ഥിരം സമിതി അധ്യക്ഷ കെ.
ജയന്തി
ഉദ്ഘാടനം ചെയ്‌തു.
ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു.
ആദൂര്‍
പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍
ദയാനന്ദന്‍ മുഖ്യാതിഥിയായിരുന്നു.
മദര്‍
പി.ടി.എ.
അധ്യക്ഷ
എ.വി.
ഉഷ,
പി.ടി.എ.
ഉപാധ്യക്ഷന്‍
ഖാദര്‍ ചന്ദ്രംവയല്‍,
സീനിയര്‍
അസിസ്‌റ്റന്റ് എന്‍.
പ്രസന്നകുമാരി,
സ്‌റ്റാഫ്
കൗണ്‍സില്‍ സെക്രട്ടറി
എ.എം.അബ്‌ദുല്‍
സലാം,
സിവില്‍
പൊലീസ് ഓഫീസര്‍മാരായ രാജേഷ്,
പ്രസീത
എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
എസ്.പി.സി.സിപിഒ
എ.ഗംഗാധരന്‍
സ്വാഗതവും എസിപിഒ പി.ശാരദ
നന്ദിയും പറഞ്ഞു.
മാനവസമൂഹത്തിന്റെ
സര്‍വ്വതോന്മുഖമായ പുരോഗതിയില്‍
പരമ്പരാഗതമൂല്യങ്ങള്‍ക്കുള്ള
പ്രസക്തി മനസ്സിലാക്കുകയും
സമാധാനം,
സ്‌നേഹം
എന്നിവയിലൂടെ ലോകത്തെ
സംരക്ഷിക്കുകയും ചെയ്യുക
എന്നതാണ് ക്യാമ്പിന്റെ
സന്ദേശം.
മൂന്ന്
ദിവസങ്ങളിലായി നടക്കുന്ന
ക്യാമ്പിന്റെ ഭാഗമായി
കായികപരിശീലനം,
പരേഡ്,
റോഡ്
റണ്‍,
യോഗ,
മാജിക്,
ദൃശ്യപാഠം,
ഫ്രണ്ട്‌സ്
അറ്റ് ഹോം,
സ്‌പോര്‍ട്ട്സ്
മീറ്റ്,
രചനാമത്സരങ്ങള്‍,
കലാ-സാംസ്‌കാരിക
പരിപാടികള്‍ എന്നിവയും
ജീവിതശൈലി,
കുട്ടികളുടെ
അവകാശങ്ങള്‍,
വിവരസാങ്കേതികവിദ്യയുടെ
ശരിയായ ഉപയോഗം തുടങ്ങിയ
വിഷയങ്ങളില്‍ വിദഗ്‌ദരുടെ
ക്ലാസും ഉണ്ടായിരിക്കും.
|
കേഡറ്റുകളും അവരുടെ രക്ഷിതാക്കളും ഉള്‍ക്കൊള്ളുന്ന സദസ്സ് |
|
|
മുഖ്യാതിഥി ആദൂര്‍ എസ്.ഐ.ദയാനന്ദന്‍ സംസാരിക്കുന്നു |
|
No comments:
Post a Comment