ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

അഡ‌ൂരിന്റെ അഭിമാനം എ.ബി. ഇബ്രാഹിം ഐഎഎസ്
കർണാടക വഖഫ് ബോർഡിന്റെ അഡ്‌മി‌നിസ്‌ട്രേറ്റര്‍

കർണാടക വഖഫ് ബോർഡ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയിൽ അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ഒര‌ു പ‌ൂര്‍വ്വവിദ്യാര്‍ത്ഥി. കാസർകോട് അഡൂർ സ്വദേശിയായ എ.ബി. ഇബ്രാഹിംആണ്‌ ചുമതലയേറ്റത്‌. കർണാടക അർബൻ വികസന കോർപറേഷൻ കമീഷണറായി പ്രവർത്തിക്കവെയുള്ള അധികചുമതലയാണിത്. മംഗളുരു സിറ്റി കോർപറേഷൻ കമീഷണറായും ദക്ഷിണ കാനറ ജില്ല ഡെപ്യൂട്ടി കമീഷണറായും പ്രവർത്തിച്ചു. കര്‍ണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസില്‍ വിവിധ തസ്‌തികകളിലെ ദീര്‍ഘകാലസേവനത്തിന് ശേഷം 2013 ആഗസ്‌തിലാണ്‌ യൂണിയന്‍ പബ്ലിക് സർവീസ് കമീഷന്‍ അദ്ദേഹത്തിന് ഐഎഎസ് കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 1986 ല്‍ സിവില്‍ സർവീസ് പരീക്ഷ പാസായ ഇബ്രാഹിം ഗോവയില്‍ ഡെപ്യൂട്ടി കലക്ടറായി. 1990ല്‍ കര്‍ണാടക ഭരണ സർവീസില്‍ ചേർന്നു.
1990 മുതല്‍ 92 വരെ പ്രൊബേഷണറി കെഎഎസ് ഓഫീസറായി കാർവാറിലും തുടര്‍ന്ന് 94 വരെ കൊങ്കണ്‍ റയിൽവേ ഭൂമിയേറ്റെടുക്കല്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. ഉഡുപ്പി ഭട്കല്‍ മേഖലയില്‍ സമയബന്ധിതമായി ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് അസിസ്‌റ്റന്റ് കമീഷണറായി. 1994മുതല്‍ 1995വരെ സകലേശ്‌പുര സബ്ഡിവിഷനിലും 1995മുതല്‍ 1996വരെ ഹാസന സബ്ഡിവിഷനിലും സേവനമനുഷ്‌ഠിച്ചു. ഈ പ്രദേശങ്ങളിൽ വയോജന വിദ്യാഭ്യാസത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1996ല്‍ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ കമീഷണറായി. കര്‍ണാടയിലെ മികച്ച കോര്‍പ്പറേഷന്‍ കമീഷണറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കെയോണിക്‌സ് മാനേജിങ് ഡയറക്ടര്‍, മൈസൂര്‍ ലാമ്പ്‌സ് എംഡി, മൈസൂര്‍ സിറ്റി കോര്‍പ്പറേഷന്‍ കമീഷണര്‍ ചുമതലകളും വഹിച്ചു. മൈസൂര്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാറായും പ്രവര്‍ത്തിച്ചു. 2005ല്‍ രാജീവ്ഗാന്ധിപരിസ്ഥിതി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇബ്രാഹിം കമീഷണറായിരിക്കെ 2006ല്‍ പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളുടെപേരില്‍ ഐക്യരാഷ്ട്രസഭ അംഗീകാരം മൈസൂര്‍ കോര്‍പ്പറേഷന് ലഭിച്ചു, മലയാളം നന്നായി വഴങ്ങുന്ന ഇബ്രാഹിമാണ്‌ കേരള മുഖ്യമന്ത്രിയടക്കമുള്ളവരുടെ കർണാടക സന്ദർശനത്തിൽ അവർക്കൊപ്പം അനുഗമിക്കുന്നത്.
അഡൂര്‍ ടൗണിനടുത്തുള്ള ബളക്കിലയിലെ പുതിയപുര വീട്ടിൽ പരേതരായ ബി എസ് മുഹമ്മദ് ഹാജിയുടെയും കുഞ്ഞാലിമ്മയുടെയും മകനാണ്. 1976ല്‍ അഡൂര്‍ സ്‌കൂളില്‍ നിന്നും കന്നഡ മീഡിയത്തില്‍ എസ്എസ്എല്‍സി പാസായ അദ്ദേഹം കര്‍ണാടകയിൽ ഉന്നത ഉന്നതവിദ്യാഭ്യാസം നേടി. അഡൂർ സ്‌കൂളിന് അകമഴിഞ്ഞ സഹായങ്ങളാണ് ഈ കുടുംബം നൽകിയിട്ടുള്ളത്. സ്‌കൂള്‍ ലൈബ്രറിയും മള്‍ട്ടിമീഡിയറൂമും പ്രവര്‍ത്തിക്കുന്നത് പിതാവിന്റെ സ്‌മരണാര്‍ത്ഥം നിര്‍മിച്ച കെട്ടിടത്തിലാണ്. രണ്ട‌ര ലക്ഷത്തോളം ര‌ൂപ ചെലവഴിച്ച് ലൈബ്രറിയില്‍ ആധ‌ുനിക സ‌ൗകര്യങ്ങള്‍ ഏര്‍പ്പെട‌ുത്തി. നടാഷ എന്ന പേര് നൽകിയ സ്‌കൂൾ സ്‌റ്റേജ് കെട്ടിടം ഇബ്രാഹിമിന്റെ മൂത്ത സഹോദരനും അമേരിക്കയില്‍ ഡോക്‌ടറുമായ അമാനുള്ള അദ്ദേഹത്തിന്റെ മകളുടെ സ്മരണയ്ക്കായി നിര്‍മ്മിച്ചു നല്‍കി. സ്‌കൂളിന് ആദ്യമായി കമ്പ്യൂട്ടര്‍ നല്‍കിയത് ഇബ്രാഹിമിന്റെ അനുജനും കര്‍ണാടക സെയില്‍സ് ടാക്‌സ് അഡീഷണല്‍ കമ്മീഷണറായി വിരമിച്ച എ ബി ഷംസുദ്ദീന്‍. മറ്റൊരു സഹോദരൻ എ ബി മുഹമ്മദ് അലി അഡൂരിലെ അറിയപ്പെട‌ുന്ന കർഷകനാണ്.

അണ്ണാറക്കണ്ണന‌ും തന്നാലായത്...


അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ക‌ുഞ്ഞ‌ുമക്കള്‍ പിന്നെയ‌ും അത്ഭ‌ുതപ്പെട‌ുത്ത‌ുകയാണല്ലോ...

കടകളിലെ മനോഹരമായ ഭരണികളില്‍ നിറച്ച‌ുവെച്ചിട്ട‌ുള്ള വിവിധവര്‍ണങ്ങളില‌ുള്ള മിടായിപ്പൊതികള്‍ അവര്‍ക്ക് വാങ്ങണമെന്ന‌ുണ്ടായിര‌ുന്ന‌ു. പക്ഷേ...വാങ്ങിയില്ല...ബേക്കറികളിലെ ചില്ല‌ുക‌ൂട്ടിനകത്തെ കൊതിയ‌ൂറ‌ുന്ന വിഭവങ്ങള്‍ വാങ്ങിക്കഴിക്കാന്‍ അവര‌ുടെ മനസ്സ‌ുകള്‍ മന്ത്രിച്ചിര‌ുന്ന‌ു. പക്ഷേ... അവര്‍ തിരിഞ്ഞ‌ുനടന്ന‌ു. മിഠായികള്‍ക്ക‌ും ഐസ്‌ക്രീമ‌ുകള്‍ക്ക‌ുമൊന്ന‌ും അവര‌ുടെ നന്മയ‌ുള്ള മനസ്സിനെ കീഴ്‌പെട‌ുത്താന്‍ കഴിഞ്ഞില്ല. ആ ത‌ുകയെല്ലാം ക‌ൂട്ടിവെച്ച്...ക‌ൂട്ടിവെച്ച്... വലിയൊര‌ു ത‌ുകയായി. അത‌ുമ‌ുഴ‌ുവന്‍ അവര്‍ കേരളത്തിന്റെ പ‌ുനര്‍നിര്‍മാണത്തിനായി മ‌ുഖ്യമന്ത്രിയ‌ുടെ ദ‌ുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മഹാപ്രളയത്തില്‍ പഠനോപകരണങ്ങള്‍ മ‌ുഴ‌ുവന‌ും നഷ്‌ടപ്പെട്ട ആലപ്പ‌ുഴ ജില്ലയിലെ കര‌ുമാടി, ക‌ുമാരപിള്ളസ്‌മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലേക്ക് ആവശ്യമായ ആയിരത്തിലധികം നോട്ട‌ുപ‌ുസ്‌തകങ്ങള്‍ ഒരാഴ്‌ചമ‌ുമ്പ് അഡ‌ൂര്‍ സ്‌ക‌ൂളിലെ അധ്യാപകര്‍ നേരിട്ട് എത്തിച്ചിര‌ുന്ന‌ു. നന്മകള്‍ മരിച്ച‌ുകൊണ്ടിരിക്ക‌ുന്ന പ‌ുതിയ കാലത്ത് അഡ‌ൂര്‍ സ്‌ക‌ൂളിലെ കൊച്ച‌ുമക്കള‌ുടെ നല്ല പാഠങ്ങളെ അഭിനന്ദിക്കാന‌ും ത‌ുക ഏറ്റ‌ുവാങ്ങാന‌ും കാസറഗോഡ് ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. .പി. ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മ‌ുസ്ഥഫ ഹാജി എന്നിവര്‍ നേരിട്ട് എത്തിയിര‌ുന്ന‌ു. വാര്‍ഡ് മെമ്പര്‍ കമലാക്ഷി, പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, പ്രിന്‍സിപ്പാള്‍ ടി. ശിവപ്പ, ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍, അധ്യാപകര്‍ സംബന്ധിച്ച‌ു.

കേരളത്തിന്റെ അതിജീവനത്തോടൊപ്പം അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂള‌ും...

അറിവ് മാത്രമല്ല സര്‍...നന്മകള‌ും ഞങ്ങള്‍ പഠിക്ക‌ുന്ന‌ുണ്ട്....
ഫ്രഞ്ച് വിപ്ലവവ‌ും പൈതഗോറസ് സിദ്ധാന്തവ‌ും ന്യ‌ൂട്ടന്റെ നിയമങ്ങള‌ും മാത്രമല്ല സര്‍...
ക‌ുട്ടനാട്ടിലെയ‌ും ചെങ്ങന്ന‌ൂരിലെയ‌ും ആല‌ുവയിലെയ‌ും സങ്കടക്കാഴ്‌ചകള‌ും കണ്ണീര‌ും ഞങ്ങള്‍ അറിയ‌ുന്ന‌ുണ്ട്... മഹാപ്രളയത്തില്‍ പഠനോപകരണങ്ങള്‍ മ‌ുഴ‌ുവന‌ും നഷ്‌ടപ്പെട്ട ആലപ്പ‌ുഴ ജില്ലയിലെ കര‌ുമാടി, ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ക‌ൂട്ട‌ുകാര്‍ക്ക് ആവശ്യമായ ആയിരത്തിലധികം നോട്ട‌ുപ‌ുസ്‌തകങ്ങള്‍ ബഹ‌ുമാനപ്പെട്ട കാസറഗോഡ് ജില്ലാ വിദ്യാഭ്യാസഓഫീസര്‍ക്ക് സ്‌ക‌ൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി വൈസ് പ്രസിഡന്റ് ബി. രാധാക‌ൃഷ്‌ണയ‌ുടെ നേതൃത്വത്തില‌ുള്ള സ‌്‌ക‌ൂള്‍ പ്രതിനിധിസംഘം കൈമാറി. മ‌ുഖ്യമന്ത്രിയ‌ുടെ ദ‌ുരിതാശ്വാസനിധിയിലേക്ക‌ുള്ള ത‌ുക അട‌ുത്ത ആഴ്‌ച കൈമാറ‌ും.