കർണാടക
വഖഫ് ബോർഡ് അഡ്മിനിസ്ട്രേറ്ററുടെ
ചുമതലയിൽ അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്കൂളിലെ ഒരു
പൂര്‍വ്വവിദ്യാര്‍ത്ഥി.
കാസർകോട്
അഡൂർ സ്വദേശിയായ എ.ബി.
ഇബ്രാഹിംആണ്
ചുമതലയേറ്റത്.
കർണാടക
അർബൻ വികസന കോർപറേഷൻ കമീഷണറായി
പ്രവർത്തിക്കവെയുള്ള
അധികചുമതലയാണിത്.
മംഗളുരു
സിറ്റി കോർപറേഷൻ കമീഷണറായും
ദക്ഷിണ കാനറ ജില്ല ഡെപ്യൂട്ടി
കമീഷണറായും പ്രവർത്തിച്ചു.
കര്‍ണാടക
അഡ്മിനിസ്ട്രേറ്റീവ്
സർവീസില്‍ വിവിധ തസ്തികകളിലെ
ദീര്‍ഘകാലസേവനത്തിന് ശേഷം
2013
ആഗസ്തിലാണ്
യൂണിയന് പബ്ലിക് സർവീസ്
കമീഷന് അദ്ദേഹത്തിന് ഐഎഎസ്
കേഡറിലേക്ക് സ്ഥാനക്കയറ്റം
നല്‍കിയത്.
1986 ല്‍
സിവില്‍ സർവീസ് പരീക്ഷ പാസായ
ഇബ്രാഹിം ഗോവയില്‍ ഡെപ്യൂട്ടി
കലക്ടറായി.
1990ല്‍
കര്‍ണാടക ഭരണ സർവീസില്‍
ചേർന്നു.
1990
മുതല്‍
92
വരെ
പ്രൊബേഷണറി കെഎഎസ് ഓഫീസറായി
കാർവാറിലും തുടര്‍ന്ന് 94
വരെ
കൊങ്കണ്‍ റയിൽവേ ഭൂമിയേറ്റെടുക്കല്‍
ഓഫീസറായും പ്രവര്‍ത്തിച്ചു.
ഉഡുപ്പി
ഭട്കല് മേഖലയില്‍ സമയബന്ധിതമായി
ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ
പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു.
തുടര്‍ന്ന്
അസിസ്റ്റന്റ് കമീഷണറായി.
1994മുതല്‍
1995വരെ
സകലേശ്പുര സബ്ഡിവിഷനിലും
1995മുതല്‍
1996വരെ
ഹാസന സബ്ഡിവിഷനിലും
സേവനമനുഷ്ഠിച്ചു.
ഈ
പ്രദേശങ്ങളിൽ വയോജന വിദ്യാഭ്യാസത്തെ
ജനകീയമാക്കുന്നതില്‍ നിര്‍ണായക
പങ്കുവഹിച്ചു.
1996ല്‍
മംഗളൂരു സിറ്റി കോര്പ്പറേഷന്
കമീഷണറായി.
കര്‍ണാടയിലെ
മികച്ച കോര്പ്പറേഷന്
കമീഷണറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കെയോണിക്സ്
മാനേജിങ് ഡയറക്ടര്‍,
മൈസൂര്‍
ലാമ്പ്സ് എംഡി,
മൈസൂര്‍
സിറ്റി കോര്പ്പറേഷന്
കമീഷണര്‍ ചുമതലകളും വഹിച്ചു.
മൈസൂര്‍
യൂണിവേഴ്സിറ്റി രജിസ്ട്രാറായും
പ്രവര്‍ത്തിച്ചു.
2005ല്‍
രാജീവ്ഗാന്ധിപരിസ്ഥിതി
അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇബ്രാഹിം
കമീഷണറായിരിക്കെ 2006ല്‍
പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങളുടെപേരില്‍
ഐക്യരാഷ്ട്രസഭ അംഗീകാരം
മൈസൂര്‍ കോര്പ്പറേഷന്
ലഭിച്ചു,
മലയാളം
നന്നായി വഴങ്ങുന്ന ഇബ്രാഹിമാണ്
കേരള മുഖ്യമന്ത്രിയടക്കമുള്ളവരുടെ
കർണാടക സന്ദർശനത്തിൽ അവർക്കൊപ്പം
അനുഗമിക്കുന്നത്.
അഡൂര്‍
ടൗണിനടുത്തുള്ള ബളക്കിലയിലെ
പുതിയപുര വീട്ടിൽ പരേതരായ
ബി എസ് മുഹമ്മദ് ഹാജിയുടെയും
കുഞ്ഞാലിമ്മയുടെയും മകനാണ്.
1976ല്‍
അഡൂര്‍ സ്കൂളില്‍ നിന്നും
കന്നഡ മീഡിയത്തില്‍ എസ്എസ്എല്‍സി
പാസായ അദ്ദേഹം കര്‍ണാടകയിൽ
ഉന്നത ഉന്നതവിദ്യാഭ്യാസം
നേടി.
അഡൂർ
സ്കൂളിന് അകമഴിഞ്ഞ സഹായങ്ങളാണ്
ഈ കുടുംബം നൽകിയിട്ടുള്ളത്.
സ്കൂള്‍
ലൈബ്രറിയും മള്‍ട്ടിമീഡിയറൂമും
പ്രവര്‍ത്തിക്കുന്നത്
പിതാവിന്റെ സ്മരണാര്‍ത്ഥം
നിര്‍മിച്ച കെട്ടിടത്തിലാണ്.
രണ്ടര
ലക്ഷത്തോളം രൂപ ചെലവഴിച്ച്
ലൈബ്രറിയില്‍ ആധുനിക
സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.
നടാഷ
എന്ന പേര് നൽകിയ സ്കൂൾ
സ്റ്റേജ് കെട്ടിടം ഇബ്രാഹിമിന്റെ
മൂത്ത സഹോദരനും അമേരിക്കയില്‍
ഡോക്ടറുമായ അമാനുള്ള
അദ്ദേഹത്തിന്റെ മകളുടെ
സ്മരണയ്ക്കായി നിര്‍മ്മിച്ചു
നല്കി.
സ്കൂളിന്
ആദ്യമായി കമ്പ്യൂട്ടര്‍
നല്‍കിയത് ഇബ്രാഹിമിന്റെ
അനുജനും കര്‍ണാടക സെയില്‍സ്
ടാക്സ് അഡീഷണല്‍ കമ്മീഷണറായി
വിരമിച്ച എ ബി ഷംസുദ്ദീന്.
മറ്റൊരു
സഹോദരൻ എ ബി മുഹമ്മദ് അലി
അഡൂരിലെ അറിയപ്പെടുന്ന കർഷകനാണ്.
No comments:
Post a Comment