സ്മാര്‍ട്ട്ഫോണുകള്‍ എന്തെന്നറിയാത്ത, ഉള്ള മൊബൈല്‍ഫോണുകളില്‍ റേഞ്ച് സൗകര്യമില്ലാത്ത, ടിവി കേബിള്‍ കണക്ഷനുകള്‍ എത്തിനോക്കാത്ത ഒരുപാടു പരിമിതികളുടെ നടുവില്‍ കഴിയുന്ന ഒരു മലയോരവിദ്യാലയത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമൊരുക്കുക എന്നത് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമല തന്നെയായിരുന്നു. സംസ്ഥാനത്ത് മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും ഞങ്ങളുടെ സാധാരണക്കാരായ കൂലിപ്പണിയെടുത്തു ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കും ലഭ്യമാക്കണം എന്നുള്ള ഉറച്ച തീരുമാനം പിടിഎക്കുണ്ടായിരുന്നു. ജനപ്രതിനിധികളെയും പിടിഎ/വികസനസമിതി/ഒഎസ്എ അംഗങ്ങളെയും മറ്റു സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാര്‍ഡ്/പ്രാദേശിക തല കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ഓരോ പ്രദേശത്തും അനുയോജ്യമായ അംഗനവാടികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയില്‍ ടിവി സൗകര്യവും ഡിടിഎച്ച് സൗകര്യവും ഒരുക്കി. രണ്ടിടങ്ങളില്‍ കന്നഡ മീഡിയം കുട്ടികള്‍ക്കായി പുതിയ കേബിള്‍ കണക്ഷനുകളെടുത്തു. കേബിള്‍ സൗകര്യം ഒരുക്കാന്‍ സാധ്യമല്ലാത്ത വിദൂരപ്രദേശങ്ങളിലെ കന്നഡ മീഡിയം കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് ലാപ്ടോപ്പില്‍ ക്ലാസ്സുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളില്‍ കൊണ്ടുപോയി കാണിക്കുന്ന രീതി നടപ്പിലാക്കി. മൊത്തം എട്ട് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓരോ സെന്ററിലും രണ്ട് അധ്യാപകര്‍ വീതം അവരുടെ ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും സെന്ററുകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇത്തരം സെന്ററുകളില്‍ എത്തിപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് വിവിധ സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ മൊബൈല്‍ ഫോണ്‍, ടാബ്, ടിവി, ഡിടിഎച്ച് തുടങ്ങിയ സംവിധാനങ്ങള്‍ അവരുടെ വീടുകളില്‍ തന്നെ എത്തിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട കാസറഗോഡ് ഡിഡിഇ യുടെ ഇടപെടലിലൂടെ ഒരു രക്ഷിതാവിന് ടിവി നല്‍കുകയും അദ്ദേഹത്തിന്റെ നാല് കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവരുടെ ലിസ്റ്റുണ്ടാക്കിയപ്പോള്‍ നൂറിലധികം കുട്ടികളുണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക കൂട്ടായ്മകളുണ്ടാക്കി പിടിഎ നടത്തിയ സമയോചിതമായ ഇടപെടലുകളിലൂടെ പ്രസ്തുത ലിസ്റ്റിലെ കുട്ടികളുടെ എണ്ണം പൂജ്യമാക്കാന്‍ വളരെ പെട്ടെന്ന് സാധിച്ചത് അഭിമാനകരമായ നേട്ടമായി.
Showing posts with label PTA. Show all posts
Showing posts with label PTA. Show all posts
"അയല്‍പക്ക വിദ്യാലയം; സുരക്ഷിത വിദ്യാലയം"
"അയല്‍പക്ക വിദ്യാലയം; സുരക്ഷിത വിദ്യാലയം"
നമ്മുടെ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ കേരള സർക്കാർ അനുവദിച്ച മൂന്നു കോടി രൂപയുടെ പദ്ധതി പ്രവർത്തനം ആരംഭിക്കുകയാണ്. വരൂ... പഠനപ്രവർത്തനങ്ങൾക്കായി മികച്ച ഓൺലൈൻ സൗകര്യം കൂടിയൊരുക്കി ഈ കോവിഡ് കാലത്തെ നമുക്ക് ഒരുമിച്ച് അതിജീവിക്കാം...
ചുവടെ കാണുന്ന ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് Submit ബട്ടൺ അമർത്തിയാൽ സ്കൂളിൽ നേരിട്ട് വരാതെയും പുതിയ അഡ്മിഷൻ നേടാവുന്നതാണ്...
വായനയുടെ ലോകത്തേക്ക് പറന്നുയരാന്‍ കുട്ടികള്‍ക്ക് കൂട്ടായി അഡൂരിലെ ക്ലബുകള്‍
വായനയുടെ ലോകത്തേക്ക് പറന്നുയരാന്‍ കുട്ടികള്‍ക്ക് കൂട്ടായി അഡൂരിലെ ക്ലബുകള്‍
| 'ദേശാഭിമാനി,എന്റെ പത്രം' പദ്ധതി പിടിഎ പ്രസിഡന്റ് ജെ.ഹരീഷന്‍ ഉദ്ഘാടനം ചെയ്യുന്നു |
| 'മധുരം മലയാളം'പദ്ധതി വോയ്സ് ഓഫ് അഡൂര്‍ പ്രസിഡന്റ് എം.നസീര്‍ ഉദ്ഘാടനം ചെയ്യുന്നു |
പുതിയ
തലമുറ പുതിയ മേച്ചില്‍പുറങ്ങള്‍
തേടിപ്പോകുമ്പോഴും ക്ലബുകള്‍ക്ക്
അനിഷേധ്യമായ ഒരു സ്ഥാനം ഇന്നും
ഗ്രാമീണ അന്തരീക്ഷത്തിലുണ്ട്.
അതിന് മറ്റൊരു
മികച്ച ഉദാഹരണമാണ് സഫ്ദര്‍
ഹാഷ്മി ആര്‍ട്ട്സ് ആന്റ്
സ്പോര്‍ട്ട്സ് ക്ലബ്.
വര്‍ഷങ്ങളായി
സംഘടിപ്പിക്കുന്ന
ഓണാഘോഷപരിപാടികളിലൂടെയും
മറ്റു സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയും
അഡൂരിന്റെ സാമൂഹികമേഖലകളില്‍
നിറസാന്നിദ്ധ്യമാണ് സഫ്ദര്‍
ഹാഷ്മി. സ്കൂള്‍
പ്രവേശനോത്സവസമയത്തും സ്കൂള്‍
പരിസര ശുചീകരണത്തിലുമടക്കം
സഹകരിച്ചുകൊണ്ട് അഡൂരിലെ
പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍
സ്കൂളുമായി എന്നും കൂടെ
നിന്നിട്ടുള്ള സഫ്ദര്‍ ഹാഷ്മി
വക രണ്ട് ദേശാഭിമാനി പത്രങ്ങളും
സ്കൂളിലേക്കെത്തുകയാണ്.
സ്കൂളുമായി
എന്നും ചേര്‍ന്ന് നിന്നിട്ടുള്ള
അഡൂരിലെ രണ്ട് പ്രമുഖ
ധനകാര്യസ്ഥാപനങ്ങളാണ്
ദേലമ്പാടി അഗ്രിക്കള്‍ച്ചറിസ്റ്റ്
ബാങ്കും അഡൂര്‍ വനിതാ ബാങ്കും.
അഗ്രിക്കള്‍ച്ചറിസ്റ്റ്
ബാങ്കിലെ സ്റ്റാഫിന്റെ വകയായി
രണ്ട് ദേശാഭിമാനി പത്രങ്ങളും
വനിതാബാങ്കിന്റെ വകയായി ഒരു
ദേശാഭിമാനി പത്രവും
സ്കൂളിലേക്കെത്തുകയാണ്. എസ്.കെ.എസ്.എസ്.എഫ്. എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ വകയായി അഞ്ച് 'സുപ്രഭാതം' പത്രങ്ങള്‍ കഴിഞ്ഞ അദ്ധ്യയനവര്‍ഷം മുതല്‍ക്ക്തന്നെ സ്കൂളിലെത്തുന്നുണ്ട്.
| 'വിജയ കര്‍ണാടക' വോയ്സ് ഓഫ് അഡൂര്‍ സെക്രട്ടറി അഡ്വ.കിഷന്‍ ടിണ്ടു ഉദ്ഘാടനം ചെയ്യുന്നു |
മാതൃകയായി അധ്യാപകദമ്പതികള്‍
മാതൃകയായി അധ്യാപകദമ്പതികള്‍
കണ്ണകന്നാൽ മനസ്സകലുമെന്നാണ് പലരും
പറയാറ്. ചിലപ്പോഴൊക്കെ അതൊരു സത്യവുമാണ്. എന്നാൽ സ്കൂൾ മാറിപ്പോയിട്ടും ഔദ്യോഗികജീവിതത്തില്‍ നിന്ന് തന്നെ വിരമിച്ചിട്ടും തങ്ങൾ പഠിപ്പിച്ച വിദ്യാലയത്തെ മറന്ന് പോവാതെ
നെഞ്ചോട് ചേർത്ത് വെച്ച രണ്ടു പേർ നമുക്കെല്ലാം മാതൃകയാവുകയാണ്. നമ്മുടെ
സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന ബാലകൃഷ്ണ ഷെട്ടിഗാർ മാഷും സീനിയര്‍ അധ്യാപികയായിരുന്ന
പ്രസന്ന കുമാരി ടീച്ചറും. ഇന്നവർ രണ്ട് ക്ലാസ്സുമുറികൾ ടൈൽ പാകി സ്മാർട്ടാക്കി
നമ്മുടെ കുട്ടികൾക്കായി സമ്മാനിച്ചിരിക്കുന്നു.
നന്ദി...
ഈ നാടിന്റെ നന്മയോടൊപ്പം സഞ്ചരിച്ചതിന്...
നമ്മുടെ മക്കൾക്കും അറിവിന്റെ പുതിയ ജാലകങ്ങൾ തുറക്കാൻ കൂട്ടിരുന്നതിന്...
അതിലുപരി ഈ കുഞ്ഞു വിദ്യാലയത്തെ സ്നേഹിച്ചതിന്...
നന്ദി...
ഈ നാടിന്റെ നന്മയോടൊപ്പം സഞ്ചരിച്ചതിന്...
നമ്മുടെ മക്കൾക്കും അറിവിന്റെ പുതിയ ജാലകങ്ങൾ തുറക്കാൻ കൂട്ടിരുന്നതിന്...
അതിലുപരി ഈ കുഞ്ഞു വിദ്യാലയത്തെ സ്നേഹിച്ചതിന്...
നിങ്ങളുടെ ജീവിതത്തിൽ ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ...
അഡൂര്‍ സ്കൂളിലെ ഓണാഘോഷം :
കുഞ്ഞുമാവേലിയും കൂട്ടുകാരും എംഎല്‍എ ക്ക് ദുരിതാശ്വാസഫണ്ട് കൈമാറി
കുഞ്ഞുമാവേലിയും കൂട്ടുകാരും എംഎല്‍എ ക്ക് ദുരിതാശ്വാസഫണ്ട് കൈമാറി
അഡൂര്‍
: അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്കൂളില്‍ ലളിതമായ
രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
സംഭാവനപ്പെട്ടിയിലൂടെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
ശേഖരിച്ച തുക മാവേലിയായി
വേഷമിട്ട രണ്ടാം ക്ലാസുകാരന്‍
നിലനും കൂട്ടുകാരും ചേര്‍ന്ന്
ഉദുമ എം.എല്‍.എ.
കെ.
കുഞ്ഞിരാമന്
കൈമാറി.
കാറഡുക്ക
ബ്ലോക്ക പഞ്ചായത്ത് വൈസ്
പ്രസിഡന്റ് സി.കെ.
കുമാരന്‍,
സ്കൂള്‍
വികസന സമിതി വര്‍ക്കിങ്
ചെയര്‍മാന്‍ എ.
ചന്ദ്രശേഖരന്‍,
ദേലമ്പാടി
ഗ്രാമപഞ്ചായത്തംഗം കമലാക്ഷി,
പിടിഎ
പ്രസിഡന്റ് ജെ.ഹരീഷന്‍,
പ്രിന്‍സിപ്പാള്‍
പി.
ലക്ഷ്മണന്‍,
ഹെഡ്മാസ്റ്റര്‍
അനീസ് ജി.
മൂസാന്‍,
മുന്‍
പിടിഎ പ്രസിഡന്റ് എ.കെ.
മുഹമ്മദ്
ഹാജി,
മദര്‍
പിടിഎ പ്രസിഡന്റ് ജയലക്ഷ്മി,
സ്റ്റാഫ്
കൗണ്‍സില്‍ സെക്രട്ടറി
രാമചന്ദ്ര മണിയാണി,
സീനിയര്‍
അസിസ്റ്റന്റ് പി.ശാരദ
തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രൈമറി
വിഭാഗത്തിലെ കുട്ടികള്‍
നാടന്‍പൂക്കളുപയോഗിച്ച്
പൂക്കളമിടുകയും വിവിധ നാടന്‍
കളികളിലേര്‍പ്പെടുകയും
ചെയ്തു.
ഹൈസ്കൂള്‍
കുട്ടികള്‍ ഓരോ ക്ലാസിലും
ലാപ്ടോപ്പും പ്രോജക്റ്ററും
ഉപയോഗപ്പെടുത്തി ഡിജിറ്റല്‍
പൂക്കളം ഉണ്ടാക്കി.
ഉച്ചക്ക്
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും
ഓണസദ്യയും പായസവും നല്‍കി.
കുടുംബശ്രീ അംഗങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കാന്‍
അഡൂര്‍ സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് കൂട്ടുകാര്‍
അഡൂര്‍ സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് കൂട്ടുകാര്‍
അഡൂര്‍
: അഡൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളില്‍ കുടുംബശ്രീ
അംഗങ്ങള്‍ക്കായി കമ്പ്യൂട്ടര്‍
സാക്ഷരതാക്ലാസ് സംഘടിപ്പിച്ചു.
ദേലമ്പാടി
സി.ഡി.എസിലെ
വിവിധ യൂണിറ്റുകളില്‍പെട്ട
മുപ്പത് കുടുംബശ്രീ അംഗങ്ങള്‍
സംബന്ധിച്ചു. ലിറ്റില്‍
കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ്
അധ്യാപകരായത്. കുടുംബശ്രീ
അംഗങ്ങള്‍ക്ക് അത്യാവശ്യം
അറിഞ്ഞിരിക്കേണ്ട നോട്ടീസ്,
അപേക്ഷഫോറം,
പോസ്റ്റര്‍
മുതലായവ തയ്യാറാക്കല്‍,
പ്രസന്റേഷന്‍,
ഇന്റര്‍നെറ്റ്
തുടങ്ങിയ കമ്പ്യൂട്ടര്‍
നൈപുണികളാണ് കുട്ടി അധ്യാപകര്‍
കുടുംബശ്രീ അംഗങ്ങളെ
പരിശീലിപ്പിച്ചത്.
കാറഡുക്ക
ബ്ലോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് സി.കെ.
കുമാരന്‍
പരിശീലനപരിപാടി ഉദ്ഘാടനം
ചെയ്തു. പിടിഎ
പ്രസിഡന്റ് ജെ. ഹരീഷന്‍
അധ്യക്ഷത വഹിച്ചു. സ്കൂള്‍
വികസന സമിതി വര്‍ക്കിങ്
ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍,
ദേലമ്പാടി
ഗ്രാമപഞ്ചായത്തംഗം കമലാക്ഷി,
കുടുംബശ്രീ
സി.ഡി.എസ്.
ചെയര്‍പേഴ്സണ്‍
ജയലക്ഷ്മി, സ്കൂള്‍
ഐടി കോഡിനേറ്റര്‍ സി.എച്ച്.
പ്രഫുല്ലചന്ദ്ര,
എ.എം.
അബ്ദുല്‍ സലാം
മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു.
ഹെഡ്മാസ്റ്റര്‍
അനീസ് ജി.മൂസാന്‍
സ്വാഗതവും ലിറ്റില്‍ കൈറ്റ്സ്
മാസ്റ്റര്‍ എ. ഹാഷിം
നന്ദിയും പറഞ്ഞു.
അധ്യാപക-രക്ഷാകര്‍തൃ സമിതി
ഹരീഷന്‍ ജെ. പുതിയ പ്രസിഡന്റ്
അധ്യാപക-രക്ഷാകര്‍തൃ സമിതി
ഹരീഷന്‍ ജെ. പുതിയ പ്രസിഡന്റ്
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
അധ്യാപക-രക്ഷാകര്‍തൃസമിതിയുടെ
വാര്‍ഷിക ജനറല്‍ ബോഡിയോഗം
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍
വച്ച് നടന്നു.
കാസറഗോഡ്
ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി
അധ്യക്ഷ അഡ്വ.
എ.പി.
ഉഷ
ഉദ്ഘാടനം ചെയ്‌തു.
അധ്യാപക-രക്ഷാകര്‍തൃ
സമിതി പ്രസിഡന്റ് എ.കെ.
മുഹമ്മദ്
ഹാജി അധ്യക്ഷത വഹിച്ചു.
കാറഡുക്ക
ബ്ലോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് സി.കെ.
കുമാരന്‍,
ദേലമ്പാടി
ഗ്രാമപഞ്ചായത്ത് മെമ്പര്‍
കമലാക്ഷി,
വിദ്യാലയ
വികസനസമിതി വര്‍ക്കിങ്
ചെയര്‍മാന്‍ എ.ചന്ദ്രശേഖരന്‍,
മദര്‍
പി.ടി.എ.
അധ്യക്ഷ
എ.വി.
ഉഷ
സംബന്ധിച്ചു.
സീനിയര്‍
അസിസ്റ്റന്റ് പി.ശാരദ
റിപ്പോര്‍ട്ടും ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.മൂസാന്‍
വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പ്രിന്‍സിപ്പാള്‍
ലക്ഷ്മണന്‍ സ്വാഗതവും സ്റ്റാഫ്
കൗണ്‍സില്‍ സെക്രട്ടറി
രാമചന്ദ്ര മണിയാണി നന്ദിയും
പറഞ്ഞു.
അധ്യാപക-രക്ഷാകര്‍തൃ
സമിതിയുടെ ഭാരവാഹികള്‍ :
ഹരീഷന്‍.
ജെ
(പ്രസിഡന്റ്),
രാധാകൃഷ്‌ണ
ചീനപ്പാടി,
അബ്‌ദുല്ല
ഹാജി.ടി.എ
(വൈസ്
പ്രസിഡന്റുമാര്‍),
ജയലക്ഷ്‌മി(
മദര്‍
പി.ടി.എ.
പ്രസിഡന്റ്
)
അഡൂർ സ്‌കൂളിന് സിസി ടിവി സുരക്ഷയൊരുക്കി
2001 SSLC മലയാളം ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ...
2001 SSLC മലയാളം ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ...
അഡൂർ
സ്‌കൂൾ പരിസരം ഇനി സി.സി
ടിവി നിരീക്ഷണത്തിലായിരിക്കും.
2001 ൽ
അഡൂർ സ്കൂളിൽ നിന്നും
പഠിച്ചിറങ്ങിയ എസ് എസ് എൽ സി
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ്
ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം
രൂപ ചിലവിൽ സ്‌കൂളിനും നാടിനും
ഉപകരിക്കുന്ന ഈ മാതൃകാപ്രവർത്തനത്തിന്
മുന്നിട്ടിറങ്ങിയത്.
പഠിച്ചിറങ്ങിയാൽ
പിന്നീട് നമ്മൾ പലരും
മാതൃവിദ്യാലയത്തെ മറക്കുകയാണ്
പതിവ്.
എന്നാൽ
അക്ഷരവെളിച്ചം നൽകിയ
വിദ്യാലയത്തിന് ഏറ്റവും
ആവശ്യമായ സൗകര്യമൊരുക്കി
അത്ഭുതപ്പെടുത്തുകയാണ്
മനസ്സിൽ നന്മ മാത്രം കൊണ്ട്
നടക്കുന്ന ഈ പൂർവ്വ
വിദ്യാർത്ഥികൂട്ടായ്മ.
മാസങ്ങൾക്ക്
മുമ്പ് ഇവർ സംഘടിപ്പിച്ച
പൂർവ്വ വിദ്യാർത്ഥി സംഗമവും
സംഘാടന മികവ് കൊണ്ട് ഏവരെയും
അസൂയപ്പെടുത്തുന്നതായിരുന്നു.
നൂതനമായ
ഏറ്റവും മികച്ച സി സി ടി വി
ക്യാമറ വൻ ജനാവലിയുടെ മുമ്പിൽ
പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ
സ്കൂളിന് സമർപ്പിച്ചു.
ചടങ്ങിൽ
സംബന്ധിച്ച മുഴുവനാളുകൾക്കും
പായസം വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ
അനീസ് ജി മൂസാൻ,
പ്രിൻസിപ്പാൾ
ഇൻ ചാർജ് ശശിധരന്‍,
പി
ടി എ പ്രസിഡണ്ട് എ.കെ.മുഹമ്മദ്
ഹാജി,
പി
ടി എ വൈസ് പ്രസിഡണ്ടുമാരായ
ബി.രാധാകൃഷ്ണ,
ടി.എ.അബ്ദുല്ല
ഹാജി, വ്യാപാരി
വ്യവസായി ഏകോപന സമിതി പ്രസിഡന്റ്
എം.പി.മൊയ്തീൻ
കുഞ്ഞി,
ശാരദ
ടീച്ചർ,
അധ്യാപകരായ
എ.രാജാറാമ,
മാധവ
തെക്കേക്കര,
എ.എം.അബ്ദുല്‍
സലാം,
പൂർവ
വിദ്യാർത്ഥികളായ ശുഹൈബ്,
ശിഹാബ്,
സതീഷൻ,
കിരൺ,
സത്യൻ,
റാഷിദ്,
ശ്രീശയൻ,
ഹാരിസ്
,സവിത,
ശശികല,
ചിത്ര,
സൗമ്യ
തുടങ്ങിയവർ സംബന്ധിച്ചു.
പ്രിയപ്പെട്ട
2001
ലെ
SSLC
മലയാളം
മീഡിയം ബാച്ചിലെ കൂട്ടുകാരെ,
നിങ്ങൾ പിന്നെയും പിന്നെയും ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണല്ലോ. പഠിച്ച വിദ്യാലയത്തിനോടുള്ള നിങ്ങളുടെ സ്നേഹം ഞങ്ങളെ അസൂയപ്പെടുത്തുന്നു. നിങ്ങളുടെ ബാച്ചിൽ പഠിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ച് പോവുന്നു. എന്നും ഈ അക്ഷരമുറ്റം നിങ്ങളെ ഓർമ്മിക്കും.നിങ്ങളുടെ നല്ല പ്രവർത്തനങ്ങളെയും .
നന്ദി... ഈ നന്മ വിളയുന്ന വിദ്യാലയത്തെ മറക്കാതിരുന്നതിന്ന്. പുതിയ തലമുറക്ക് നല്ല മാതൃകകൾ കാണിച്ചു തന്നതിന്. അതിലുപരി ഈ സ്കൂളിന്റെ യാത്രക്ക് കൂട്ടിരുന്നതിന്...
നിങ്ങൾ പിന്നെയും പിന്നെയും ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണല്ലോ. പഠിച്ച വിദ്യാലയത്തിനോടുള്ള നിങ്ങളുടെ സ്നേഹം ഞങ്ങളെ അസൂയപ്പെടുത്തുന്നു. നിങ്ങളുടെ ബാച്ചിൽ പഠിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ച് പോവുന്നു. എന്നും ഈ അക്ഷരമുറ്റം നിങ്ങളെ ഓർമ്മിക്കും.നിങ്ങളുടെ നല്ല പ്രവർത്തനങ്ങളെയും .
നന്ദി... ഈ നന്മ വിളയുന്ന വിദ്യാലയത്തെ മറക്കാതിരുന്നതിന്ന്. പുതിയ തലമുറക്ക് നല്ല മാതൃകകൾ കാണിച്ചു തന്നതിന്. അതിലുപരി ഈ സ്കൂളിന്റെ യാത്രക്ക് കൂട്ടിരുന്നതിന്...
ഇനിയും
കാത്തിരുന്നോട്ടെ...
നിങ്ങളുടെ
അടുത്ത അത്ഭുതപ്പെടുത്തലുകൾക്കായ്....
അണ്ണാറക്കണ്ണനും തന്നാലായത്...
അണ്ണാറക്കണ്ണനും തന്നാലായത്...
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
കുഞ്ഞുമക്കള്‍ പിന്നെയും
അത്ഭുതപ്പെടുത്തുകയാണല്ലോ...
കടകളിലെ
മനോഹരമായ
ഭരണികളില്‍ നിറച്ചുവെച്ചിട്ടുള്ള
വിവിധവര്‍ണങ്ങളിലുള്ള
മിടായിപ്പൊതികള്‍ അവര്‍ക്ക്
വാങ്ങണമെന്നുണ്ടായിരുന്നു.
പക്ഷേ...വാങ്ങിയില്ല...ബേക്കറികളിലെ
ചില്ലുകൂട്ടിനകത്തെ
കൊതിയൂറുന്ന വിഭവങ്ങള്‍
വാങ്ങിക്കഴിക്കാന്‍ അവരുടെ
മനസ്സുകള്‍ മന്ത്രിച്ചിരുന്നു.
പക്ഷേ...
അവര്‍
തിരിഞ്ഞുനടന്നു.
മിഠായികള്‍ക്കും
ഐസ്‌ക്രീമുകള്‍ക്കുമൊന്നും
അവരുടെ നന്മയുള്ള മനസ്സിനെ
കീഴ്‌പെടുത്താന്‍ കഴിഞ്ഞില്ല.
ആ
തുകയെല്ലാം കൂട്ടിവെച്ച്...കൂട്ടിവെച്ച്...
വലിയൊരു
തുകയായി.
അതുമുഴുവന്‍
അവര്‍ കേരളത്തിന്റെ
പുനര്‍നിര്‍മാണത്തിനായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
സംഭാവന നല്‍കി.
മഹാപ്രളയത്തില്‍
പഠനോപകരണങ്ങള്‍ മുഴുവനും
നഷ്‌ടപ്പെട്ട ആലപ്പുഴ
ജില്ലയിലെ കരുമാടി,
കുമാരപിള്ളസ്‌മാരക
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലേക്ക്
ആവശ്യമായ
ആയിരത്തിലധികം നോട്ടുപുസ്‌തകങ്ങള്‍
ഒരാഴ്‌ചമുമ്പ്
അഡൂര്‍
സ്‌കൂളിലെ അധ്യാപകര്‍
നേരിട്ട് എത്തിച്ചിരുന്നു.
നന്മകള്‍
മരിച്ചുകൊണ്ടിരിക്കുന്ന
പുതിയ കാലത്ത് അഡൂര്‍
സ്‌കൂളിലെ കൊച്ചുമക്കളുടെ
നല്ല പാഠങ്ങളെ അഭിനന്ദിക്കാനും
തുക ഏറ്റുവാങ്ങാനും
കാസറഗോഡ് ജില്ലാപഞ്ചായത്ത്
സ്ഥിരം
സമിതി അധ്യക്ഷ അഡ്വ.
എ.പി.
ഉഷ,
ദേലമ്പാടി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
എ.
മുസ്ഥഫ
ഹാജി എന്നിവര്‍ നേരിട്ട്
എത്തിയിരുന്നു.
വാര്‍ഡ്
മെമ്പര്‍ കമലാക്ഷി,
പിടിഎ
പ്രസിഡന്റ് എ.കെ.
മുഹമ്മദ്
ഹാജി,
മദര്‍
പിടിഎ പ്രസിഡന്റ് എ.വി.
ഉഷ,
പ്രിന്‍സിപ്പാള്‍
ടി.
ശിവപ്പ,
ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.
മൂസാന്‍,
അധ്യാപകര്‍
സംബന്ധിച്ചു.
കേരളത്തിന്റെ അതിജീവനത്തോടൊപ്പം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളും...
കേരളത്തിന്റെ അതിജീവനത്തോടൊപ്പം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളും...
അറിവ്
മാത്രമല്ല സര്‍...നന്മകളും
ഞങ്ങള്‍ പഠിക്കുന്നുണ്ട്....
ഫ്രഞ്ച്
വിപ്ലവവും പൈതഗോറസ് സിദ്ധാന്തവും
ന്യൂട്ടന്റെ നിയമങ്ങളും
മാത്രമല്ല സര്‍...
കുട്ടനാട്ടിലെയും
ചെങ്ങന്നൂരിലെയും ആലുവയിലെയും
സങ്കടക്കാഴ്‌ചകളും കണ്ണീരും
ഞങ്ങള്‍ അറിയുന്നുണ്ട്...
മഹാപ്രളയത്തില്‍
പഠനോപകരണങ്ങള്‍ മുഴുവനും
നഷ്‌ടപ്പെട്ട ആലപ്പുഴ
ജില്ലയിലെ കരുമാടി, ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ
കൂട്ടുകാര്‍ക്ക് ആവശ്യമായ
ആയിരത്തിലധികം നോട്ടുപുസ്‌തകങ്ങള്‍
ബഹുമാനപ്പെട്ട കാസറഗോഡ്
ജില്ലാ വിദ്യാഭ്യാസഓഫീസര്‍ക്ക്
സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി
വൈസ് പ്രസിഡന്റ് ബി.
രാധാകൃഷ്‌ണയുടെ
നേതൃത്വത്തിലുള്ള സ‌്‌കൂള്‍
പ്രതിനിധിസംഘം കൈമാറി.
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്കുള്ള
തുക അടുത്ത ആഴ്‌ച കൈമാറും.
പി.ടി.എ. വാര്‍ഷിക ജനറല്‍ ബോഡിയോഗം
എ.കെ.മുഹമ്മദ് ഹാജി വീണ്ടും പ്രസിഡന്റ്
പി.ടി.എ. വാര്‍ഷിക ജനറല്‍ ബോഡിയോഗം
എ.കെ.മുഹമ്മദ് ഹാജി വീണ്ടും പ്രസിഡന്റ്
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
അധ്യാപക-രക്ഷാകര്‍തൃ
സമിതിയുടെ വാര്‍ഷിക ജനറല്‍
ബോഡിയോഗം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍
വച്ച് നടന്നു.
ഉദുമ
എം.എല്‍.എ.
കെ.
കുഞ്ഞിരാമന്‍
ഉദ്ഘാടനം ചെയ്‌തു.
അധ്യാപക-രക്ഷാകര്‍തൃ
സമിതി പ്രസിഡന്റ് എ.കെ.
മുഹമ്മദ്
ഹാജി അധ്യക്ഷത വഹിച്ചു.
ദേലമ്പാടി
പഞ്ചായത്ത് പ്രസിഡന്റ് എ.
മുസ്ഥഫ
ഹാജി,
വൈസ്
പ്രസിഡന്റ് നിര്‍മ്മല,
സ്ഥിരം
സമിതി അധ്യക്ഷന്‍ രത്തന്‍
കുമാര്‍,
മെമ്പര്‍മാരായ
കമലാക്ഷി,
മാധവ,
ശശികല,
വിദ്യാലയ
വികസനസമിതി വര്‍ക്കിങ്
ചെയര്‍മാന്‍ എ.ചന്ദ്രശേഖരന്‍,
കുടുംബശ്രീ
സി.ഡി.എസ്.
ചെയര്‍പേഴ്സണ്‍
ജയലക്ഷ്‌മി,
മദര്‍
പി.ടി.എ.
അധ്യക്ഷ
എ.വി.
ഉഷ
സംബന്ധിച്ചു.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
ജില്ലാ കോഡിനേറ്റര്‍ ദിലീപ്
കുമാര്‍ പ്രസംഗിച്ചു.
സീനിയര്‍
അസിസ്റ്റന്റ് പി.ശാരദ
റിപ്പോര്‍ട്ടും
ഹെഡ്‌മാസ്‌റ്റര്‍ അനീസ്
ജി.മൂസാന്‍
വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഹെഡ്‌മാസ്‌റ്റര്‍
അനീസ് ജി.മൂസാന്‍
സ്വാഗതവും പ്രിന്‍സിപ്പല്‍
ഇന്‍ ചാര്‍ജ് ടി.
ശിവപ്പ
നന്ദിയും പറഞ്ഞു.
അധ്യാപക-രക്ഷാകര്‍തൃ
സമിതിയുടെ ഭാരവാഹികള്‍ :
എ.കെ.
മുഹമ്മദ്
ഹാജി (പ്രസിഡന്റ്),
രാധാകൃഷ്‌ണ
ചീനപ്പാടി,
അബ്‌ദുല്ല
ഹാജി.ടി.എ
(വൈസ്
പ്രസിഡന്റുമാര്‍).
എ.വി.
ഉഷ
(മദര്‍പി.ടി.എ.
പ്രസിഡന്റ്),
ജയലക്ഷ്‌മി(
മദര്‍
പി.ടി.എ.
വൈസ്
പ്രസിഡന്റ് )
അധ്യാപക ഒഴിവ് - അഭിമുഖം മെയ് 28 തിങ്കളാഴ്‌ച
അഡൂര്‍
: അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
2018-19
അധ്യയനവര്‍ഷത്തേക്ക്
താഴെ പറയുന്ന തസ്‌തികകളിലേക്ക്
ദിവസവേതനാടിസ്ഥാനത്തില്‍
അധ്യാപകരെ നിയമിക്കുന്നു.
യോഗ്യരായ
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍
സര്‍ട്ടിഫിക്കറ്റുകള്‍
സഹിതം മെയ് 28
തിങ്കളാഴ്ച്ച
(28.05.2018)
രാവിലെ
9.30 ന്
കൂടിക്കാഴ്‌ചക്കായി സ്‌കൂള്‍
ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
ഒഴിവുകള്‍
എല്‍.പി.എസ്.എ.
(മലയാളം)
- 4
യു.പി.എസ്.എ.
(മലയാളം)
- 6
യു.പി.എസ്.എ.
(കന്നഡ)
– 1
ജൂനിയര്‍
ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി)
– 1
ജൂനിയര്‍
ലാംഗ്വേജ് ടീച്ചര്‍ (അറബിക്
)
– 1
എച്ച്.എസ്.എ.
കണക്ക്
(മലയാളം
മീഡിയം)
– 2
എച്ച്.എസ്.എ.
ഫിസിക്കല്‍
സയന്‍സ് (മലയാളം
മീഡിയം)
– 1
എച്ച്.എസ്.എ.നാച്ചുറല്‍
സയന്‍സ് (മലയാളം
മീഡിയം)
– 1
എച്ച്.എസ്.എ.സോഷ്യല്‍
സയന്‍സ് (മലയാളം
മീഡിയം)
– 1
എച്ച്.എസ്.എ.സോഷ്യല്‍
സയന്‍സ് (കന്നഡ
മീഡിയം)
– 1
എച്ച്.എസ്.എ.
ഹിന്ദി
– 1
എച്ച്.എസ്.എ.
ഇംഗ്ലീഷ്
– 1
എച്ച്.എസ്.എ.
അറബിക്–
1
കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട
ഫോണ്‍ നമ്പര്‍ :04994-270982
Subscribe to:
Posts (Atom)











