|
ഇന്ദുമുഖി
നിന്‍ മന്ദസ്‌മിതത്തിന്‍
മമ
കണ്ണുനീര്‍ പൊഴിയുന്നു
ഒന്നും
കാണുന്നില്ലേ നീ, നിലാവേ
എന്‍
പാട്ടിലൊരിത്തിരി നൊമ്പരവും
രുജയാല്‍
പൊഴിയുമെന്‍ നഗ്ന-
നേത്രത്തില്‍
തമസായ് ഗമിക്കുന്നു.
വീണ്ടുമൊരീ
ജന്മം വേണ്ടേ വേണ്ട
മറ്റൊരു
പുഴയായ് മന്നില്‍
നിലാവേ,
കാണുന്നുവോ
നീ എന്‍ നൊമ്പരം
കേള്‍ക്കുന്നുവോ
എന്‍ വിലാപം
കഥയില്‍
പുഴയൊരു സുന്ദരിയും
കവിതയിലോ
പുഴ നര്‍ത്തകിയും
മര്‍ത്ത്യന്റെ
ഹീനപ്രവൃത്തിയാല്‍
നാറി
ശവമായ് മാറുന്നുഞാന്‍.
നിലാവേ,
മനുഷ്യന്
സഞ്ചാരപാതയാം
റോഡായി
മാറുന്നു ഞാന്‍
ജനനീതന്‍
മടിത്തട്ടിലൊരുപാട് നേരം
തലച്ചായ്‌ച്ചൊഴുകാന്‍
ഭാഗ്യമില്ല
ആ
ഭാഗ്യമിന്ന് നിര്‍ഭാഗ്യമാം-
പുഴയുടെ
മൃത്യുവായ് പരിണമിക്കുന്നു.
ജനിച്ചു
ഞാന്‍ നിലാവേ പുഴയായ്-
മന്നില്‍
മരിക്കുന്നു ഞാന്‍ ഒരു-
|
പാഴ്‌വസ്‌തുവായ്.
മര്‍ത്ത്യന്റെ
ദുഷ്‌ട പ്രവൃത്തിയാല്‍
എരിഞ്ഞുതീരുന്നുഞാന്‍.
ഓര്‍ക്കുക
നീ മനുഷ്യാ-
നീയുമെന്‍
പിന്നാലെ
ഇല്ല,
എനിക്കിവരെ
ശപിപ്പാന്‍
എന്‍
മക്കളാണിവര്‍ പൊന്നുമക്കള്‍
നിലാവേ,
നിലാവേ,
നീ കാണുക
എന്‍
മൃത്യുവിന്‍ ഉത്തരവാദികളെ
ഓര്‍ക്കുന്നുവോ
നീ അന്നൊരുനാള്‍
ഇവരെ
ഞാന്‍ വൃത്തിയാക്കി
കുളിരുനല്‍കി,
സുഖമായ സംഗീതവും
സ്‌നേഹമായ
ദിവ്യ ദീപ്‌തമാം അമ്മ-
പ്പോല്‍
താരാട്ടുപാടിയുറക്കി
പക്ഷേ,
ഇന്ന്
ഞാന്‍ ഒരു നോക്കുകുത്തി
ചത്തൊടുങ്ങിയ
മത്സ്യം,കൂര്‍മത്തിന്‍ ശവകല്ലറ
ചീഞ്ഞുനാറുന്ന
പാപത്തിന്‍ കാഴ്‌ചകള്‍
എന്‍
നെഞ്ചിലേറ്റി യാത്രയാക്കുന്നു.
ഓര്‍ക്കുന്നില്ലിവര്‍
പോറ്റമ്മയെ........
******************************** |
|---|
Showing posts with label Children. Show all posts
Showing posts with label Children. Show all posts
"ಮಾನವನ
ಎಲ್ಲಾ ಅವಶ್ಯಕತೆಗಳನ್ನು ಪೂರೈಸುವ
ಶಕ್ತಿ ಭೂಮಿಗಿದೆ. ಆದರೆ
ಅವನ ದುರಾಸೆಗಳನ್ನಲ್ಲ"
ಎ೦ಬ
ಮಾತು ಪ್ರಾನ್ಸ್ ನ ಬೇಕನ್ ಎ೦ಬ
ತತ್ವಜ್ಞಾನಿಯ ಮಾತು ಮನುಷ್ಯನ
ಅಂತರಾಳವನ್ನು ಹೊಕ್ಕಿಲ್ಲ.
ಪ್ರಾಕೃತಿಕ ಅಸಮತೋಲನಕ್ಕೆ
ಮಾನವನ ದುರಾಸೆಯೇ ಮೂಲ ಕಾರಣವಾಗಿದೆ.
ಹಣದ ಆಸೆಗೋಸ್ಕರ ಹಣದ
ಬೆನ್ನು ಹತ್ತುತ್ತಿರುವ ಮಾನವ
ಪ್ರಕೃತ್ತಿಯನ್ನು ನಾಶಗೈಯುತ್ತಾ
ಅಟ್ಟಹಾಸ ಮೆರೆಯುತ್ತಿದ್ದಾನೆ.
ಗಣಿಗಾರಿಕೆ,
ಮರಳುದಂಧೆ, ಅರಣ್ಯಲೂಟಿ,
ನೀರಿನ ಮಾರಾಟ,
ಇವುಗಳನ್ನೆಲ್ಲಾ
ಉಪಯೋಗಿಸಿಕೊಂಡು ಪ್ರಕೃತ್ತಿಯ
ವಿನಾಶಕ್ಕೆ ಕಾರಣವಾಗುತ್ತಾನೆ.
ನಮ್ಮ ಸುಸ್ಥಿರ ಬದುಕಿಗೆ
ಪರಿಸರವಲ್ಲವೇ ಅಡಿಪಾಯ ?
ಪರಿಸರದಲ್ಲಿ
ಒಂದಾಗಿರುವ ಮನುಷ್ಯರು ಪರಿಸರವಿದ್ದರೆ
ಜೀವಿಸಬಹುದು. ಪರಿಸರವೇ
ಇಲ್ಲದಿದ್ದರೆ ಅವರಿಗೆ ಜೀವಿಸಲು
ಸಾದ್ಯವಿಲ್ಲ. ಮರಗಿಡಗಳನ್ನು
ಕಡಿದರೆ ಮೊದಲ ಹಾನಿ ಪ್ರಾಣಿ
ಪಕ್ಷಿಗಳಿಗೆ, . ಬಳಿಕ
ಆ ಹಾನಿ ಮನುಷ್ಯರಿಗೆ ತಟ್ಟುತ್ತದೆ.
ഡോ.എ.പി.ജെ.അബ്‌ദുല്‍ കലാമിന് അഡൂര്‍ സ്‌കൂളിന്റെ യാത്രാമൊഴി
കുട്ടികള്‍ക്ക്
പ്രിയങ്കരനായിരുന്ന
മുന്‍രാഷ്ട്രപതി ഡോ.
എ.പി.ജെ.
അബ്ദുള്‍ കലാമിന്
അഡൂര്‍ ഗവ.ഹയര്‍
സ്‌കൂളിലെ കുട്ടികളും അധ്യാപകരും
ആദരാഞ്ജലിയര്‍പ്പിച്ചു.
രാമേശ്വരത്തിനടുത്ത്
പേയ്ക്കരിമ്പില്‍ രാവിലെ
11ന് അദ്ദേഹത്തിന്റെ
ശവസംസ്‌കാരംനടക്കുന്ന സമയത്ത്
തന്നെ സ്‌കൂള്‍
ഓഡിറ്റോറിയത്തില്‍ ഡോ.കലാമിന്റെ
ഛായാചിത്രത്തിന് മുന്നില്‍
ആയിരത്തിഇരുന്നൂറില്‍പരം
കുട്ടികളും അമ്പതില്‍പരം
അധ്യാപകരും പൂക്കളും
സന്ദേശവാക്യങ്ങളും സമര്‍പ്പിച്ച്
പ്രിയനേതാവിന് വിടനല്‍കി.
അദ്ദേഹത്തിന്റെ
പ്രചോദനം നല്‍കുന്ന പ്രസംഗങ്ങളുടെ
ശബ്‌ദരേഖയുടെ പശ്ചാത്തലവും
ഒരുക്കിയിരുന്നു.കലാമിന്റെ ജീവചരിത്രവും
സന്ദേശങ്ങളും അപൂര്‍വചിത്രങ്ങളുമടങ്ങിയ
പോസ്റ്ററുകളുടെ ക്ലാസടിസ്ഥാനത്തിലുള്ള
പ്രദര്‍ശനവും നടന്നു.
അദ്ദേഹത്തിന്റെ
ജീവിതത്തെ അടിസ്ഥാനമാക്കി
കുട്ടികള്‍ക്ക് ഉപന്യാസരചനാമത്സരവും
സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍, സീനിയര്‍
അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി,
സ്‌റ്റാഫ് കൗണ്‍സില്‍
സെക്രട്ടറിഎ.എം.അബ്‌ദുല്‍
സലാം, മാധവ
തെക്കേക്കര, ബി.കൃഷ്‌ണപ്പ,
സ്‌കൂള്‍ ലീഡര്‍
മുനാസിയ എന്നിവര്‍ നേതൃത്വം
നല്‍കി.
ആരോഗ്യസര്‍വ്വേ-സ്‌കൂള്‍ കുട്ടികളിലധികവും പോഷണവൈകല്യമുള്ളവര്‍
സംസ്ഥാന
ആരോഗ്യവകുപ്പിന്റെ കീഴില്‍
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന
പോഷകാഹാരഗവേഷണകേന്ദ്രത്തിന്റെ
നേതൃത്വത്തില്‍ അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
പോഷണനിലവാരനിര്‍ണയ സര്‍വ്വേ
നടത്തി. ഡി.എം.ഒ.യിലെയും
അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെയും
ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ആറ്,
ഏഴ്,
എട്ട്
ക്ലാസുകളില്‍ പഠിക്കുന്ന
405 കുട്ടികളുടെ
നീളം, തൂക്കം
എന്നിവ രേഖപ്പെടുത്തിയതിന്
ശേഷം ബോഡിമാസ് ഇന്‍ഡക്‌സ്(BMI)
കണക്കാക്കിയാണ്
പഠനം നടത്തിയത്.
പ്രാഥമികവിശകലനപ്രകാരം
68 ശതമാനം
കുട്ടികളും പോഷണവൈകല്യമുള്ളവരാണ്.
ഇതില്‍
പന്ത്രണ്ട് ശതമാനം കുട്ടികള്‍
ഗുരുതരമായ പോഷണവൈകല്യമുള്ളവരാണെന്നുള്ളത്
ഏവരുടെയും കണ്ണുതുറപ്പിക്കേണ്ട
കണ്ടെത്തലാണ്.
ആരോഗ്യമേഖലയില്‍
ഗുരുതരവും ദൂരവ്യാപകവുമായ
പ്രത്യാഘാതം സൃഷ്‌ടിക്കുന്ന
ഈ അവസ്ഥയ്‌ക്ക് സത്വരപരിഹാരം
തേടേണ്ടതുണ്ട്.
കൗമാരപ്രായത്തിലുള്ള
സ്‌കൂള്‍ കുട്ടികള്‍,
അധ്യാപകര്‍,
രക്ഷകര്‍ത്താക്കള്‍,
സാമൂഹ്യ-സന്നദ്ധപ്രവര്‍ത്തകര്‍
എന്നിവര്‍ക്ക് പോഷകാഹാരത്തിന്റെ
ആവശ്യകതയേയും പ്രാധാന്യത്തെയും
സംബന്ധിക്കുന്ന അവബോധം
സൃഷ്‌ടിക്കുകയാണ് കുട്ടികളിലെ
പോഷണക്കുറവ് പരിഹരിക്കാനുതകുന്ന
വിവിധ പ്രവര്‍ത്തനങ്ങളില്‍
പ്രധാനമെന്ന് പോഷകാഹാരഗവേഷണകേന്ദ്രം
ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
കുട്ടികളിലുണ്ടാകുന്ന
വിരശല്യവും തെറ്റായ ആഹാരരീതികളും
കഴിക്കുന്ന ഭക്ഷണത്തിലെ
പോഷകങ്ങള്‍ ശരീരത്തിലേക്ക്
ശരിയായി ആഗിരണം ചെയ്യപ്പെടുന്നതിന്
തടസ്സമാകുന്നതായും അവര്‍
പറഞ്ഞു. പോഷണവൈകല്യം
കണ്ടെത്തിയ 68 ശതമാനം
കുട്ടികള്‍ക്കിടയില്‍ അവരുടെ
അമ്മമാരുടെ സഹകരണത്തോടെ
പോഷകാഹാര നിലവാര നിര്‍ണയ
സര്‍വ്വേ നടത്തും.
ബന്ധപ്പെട്ട
ക്ലാസ് ടീച്ചര്‍മാര്‍ ഇതിന്
നേതൃത്വം നല്‍കും.
ഇതിലൂടെ
പോഷണവൈകല്യത്തിന്റെ യഥാര്‍ത്ഥ
കാരണം കണ്ടെത്താനാകുമെന്നാണ്
പ്രതീക്ഷ.
അഡൂര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്കിനി കോഴി വളര്‍ത്താം
| കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം
പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ നിര്‍വഹിക്കുന്നു |
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍ അഞ്ചാം
ക്ലാസില്‍ പഠിക്കുന്ന അമ്പത്
കുട്ടികള്‍ക്ക് അഞ്ച് വീതം
കോഴിക്കുഞ്ഞുങ്ങളെ നല്‍കി.
കൂടെ
കോഴിത്തീറ്റയും രോഗങ്ങളെ
പ്രതിരോധിക്കാന്‍ മരുന്നും.
ഗ്രാമീണ
കോഴി വളര്‍ത്തല്‍ പദ്ധതിയുടെ
ഭാഗമായി മൃഗസംരക്ഷണ വകുപ്പാണ്
കോഴിക്കുഞ്ഞുങ്ങളെ നല്‍കിയത്.
കാറഡുക്ക
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം
സമിതി അധ്യക്ഷനും സ്‌കൂള്‍
പിടിഎ പ്രസിഡന്റുമായ
സി.കെ.കുമാരന്‍
ഉദ്ഘാടനം നിര്‍വഹിച്ചു.
കോഴികളില്‍
നിന്നും ലഭിക്കുന്ന മുട്ട
സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിക്കായി
വില്‍പന നടത്താന്‍ സാധിക്കണമെന്ന്
അദ്ദേഹം കുട്ടികളോട് പറഞ്ഞു.
കുട്ടികളുടെ
രക്ഷിതാക്കളും പരിപാടിയില്‍
സംബന്ധിച്ചു.
അഡൂര്‍
ഗവ.
മൃഗാശുപത്രിയിലെ
മെഡിക്കല്‍ ഓഫീസര്‍ ഡോ.രാഹുല്‍
പദ്ധതി വിശദീകരിച്ചു.
ഹെഡ്‌മാസ്‌റ്റര്‍
ബി.
ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു.
സീനിയര്‍
അസിസ്‌റ്റന്റ് എന്‍.
പ്രസന്നകുമാരി
സ്വാഗതവും സ്‌റ്റാഫ് കൗണ്‍സില്‍
സെക്രട്ടറി എ.എം.
അബ്‌ദുല്‍
സലാം നന്ദിയും പറഞ്ഞു.
അഡൂര്‍ സ്‌കൂളിലെ അഭിഷേകിന് റാസ്ബെറി പൈ കമ്പ്യൂട്ടര്‍
ഐടി അറ്റ് സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ അഭിരുചി പരീക്ഷയില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഒന്നാമതെത്തിയ അഭിഷേകിന് റാസ്ബെറി പൈ കമ്പ്യൂട്ടര്‍ സമ്മാനമായി ലഭിച്ചു. വിദ്യാലയങ്ങളില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ ശാസ്‌ത്രം പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്നാമതെത്തിയ 124 കുട്ടികള്‍ക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്ബാണ് കമ്പ്യൂട്ടര്‍ കൈമാറിയത്. പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ അഭിരുചിയുള്ളവരെ കണ്ടെത്തി അവര്‍ക്കുവേണ്ട ഭൗതികസാഹചര്യങ്ങളൊരുക്കി വിദഗ്‌ധപരിശീലനം നല്‍കുന്നതിനായി സംസ്ഥാന ഐടി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ തുടക്കമാണിത്. അഭിഷേകിനെ സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അഭിനന്ദിച്ചു. അഭിഷേക് ബളക്കിലയില്‍ താമസിക്കുന്ന മുരളീധരന്റെയും വാണിയുടെയും മകനാണ്.
ഫലസ്‌തീനികളുടെ നൊമ്പരം ചിത്രീകരിച്ച അഡൂര്‍ സ്‌കൂളിന്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്
ഫലസ്‌തീനില്‍
ഇസ്രായേലിന്റെ ക്രൗര്യത്തിന്
മുന്നില്‍ നിസ്സഹായരായ
സ്‌ത്രീകളുടെയും കുട്ടികളുടെയും
നൊമ്പരം വരച്ചിട്ട അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂള്‍ കോഴിക്കോട്
നടന്ന സംസ്ഥാന സ്‌കൂള്‍
കലോത്സവത്തില്‍ അറബി
ചിത്രീകരണത്തില്‍ എ ഗ്രേഡ്
കരസ്ഥമാക്കി.
ഇസ്രായേല്‍
സൈന്യത്തിന്റെ നിരന്തരമായ
ആക്രമണത്തിന്റെ ഫലമായി
തങ്ങളുടെ കുടുംബങ്ങളിലെ
പുരുഷന്മാരെല്ലാം
കൊല്ലപ്പെട്ടപ്പോള്‍
ആ പ്രദേശത്ത് ബാക്കിയായത്
സ്‌ത്രീകളും കുറച്ച് കുട്ടികളും
മാത്രം.
ഇവര്‍
തുടര്‍ന്ന് നടത്തുന്ന
നിലനില്‍പിന് വേണ്ടിയുള്ള
പോരാട്ടത്തിന്റെയും അനുഭവിക്കുന്ന
യാതനകളുടെയും നേര്‍കാഴ്‌ചകളാണ്
കുട്ടികള്‍ അരങ്ങിലെത്തിച്ചത്.
പത്താം
തരം വിദ്യാര്‍ത്ഥിനികളായ
സഫീദ യാസ്‌മിന്‍,
ഹന്നത്ത്
ബീവി,
അസൂറാബി,
സുഹാന,
ഒമ്പതാം
ക്ലാസിലെ ഉമ്മു ഹബീബ,
നിന്‍ഷാദ്,
എട്ടിലെ
മുഹമ്മദ് ഹാഷിര്‍ എന്നിവരാണ്
അഭിനേതാക്കള്‍.
സ്‌കൂളിലെ
ഹൈസ്‌കൂള്‍ അറബി അധ്യാപകനായ
ഇബ്രാഹിം ഖലീല്‍ രചനയും
സംവിധാനവും നിര്‍വഹിച്ചു. അഡൂര്‍ സ്‌കൂളില്‍ നിന്ന് ആദ്യമായാണ് കുട്ടികള്‍ സംസ്ഥാന കലോത്സവത്തില്‍ മാറ്റുരക്കുന്നത്.
കുട്ടികളെയും
അധ്യാപകനെയും സ്‌കൂള്‍
പി.ടി.എ.പ്രസിഡന്റ്
സി.കെ.കുമാരന്‍,
ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ എന്നിവര്‍
അഭിനന്ദിച്ചു.
| ഇബ്രാഹിം ഖലീല്‍ രചന,സംവിധാനം |
हरापुर
एक सुन्दर गाँव । हरापुर गाँव
में हरा-भरा
खेत,
छोटा-बड़ा
पेड़ और छोटे-छोटे
घर थॆ । हरापुर गाँव के जंगल
मे बहुत पशु-पक्षी
भी रहते थे । यह सुन्दर प्रदेश
मे गौरी उसके माता और पिता साथ
रहते थे ।
एक
दिन गौरी स्कूल से घर लौटते
समय एक आवाज़ आयी । गौरी ने वह
सुनी । एक सुन्दर बिल्ली । वह
बिल्ली को साथ लेकर घर चली ।
गौरी की माता ने बिल्ली को
देखा । माँ बहुत खुश हुई । उसकी
माता का नाम निर्मला । निर्मला
बिल्लियों को बहुत प्यार करती
थी । इसलिए माँ को बहुत खुशी
हुई । माँ बिल्ली को दूध देती
। गौरी विल्लीको बिस्कुट देती
। बिल्ली को बहुत खुशी हुई ।
गौरी बिल्ली को पुकारा -
पिंकी
। एक दिन गौरी उसकी सहेलियो
से कहा कि मेरे घर में एक बिल्ली
है । उसका रंग सफ़ेद है । तुम
मेरे घर आओ कल उसका जन्मदिन
है । इसलिए बिल्ली को देखने
के लिए उसकी सहेलियों घर आयीं
। गौरी उनको दावत देती । पिंकी
के जन्मदिन में वह बिल्ली को
एक उपहार देती । वह एक सोने की
माला थी । गौरी को पिंकी के
साथ बहुत प्यार थी । सभी दिन
वह पिंकी कॆ साथ नींद रहती थी
।
फिर
एक दिन गौरी का वर्षगाँठ है
। उसके पिताजी मुंबय मे काम
करते है । उसके जन्मदिन मे वे
घर आये । उसको जन्मदिन की
बधाइयाँ बोलकर,
स्वीट
देकर उसको एक उपहार दिये । वह
एक छोटा,
सफेद
बिल्ली थी । गौरी को बहुत खुशी
हुई । वह दोनों बिल्लीयों को
दूध देती ।
गौरी
दोनो बिल्लीयों के साथ खुशी
से बहुत साल रहती थी ।
മലയോരത്തുനിന്നും ഒരു ഹ്രസ്വചിത്രം-'വിരിയാത്ത മയില്‍പീലി'
ഒരു അധ്യാപകന്റെ ആത്മാര്‍ത്ഥമായ സ്‌നേഹവും തലോടലുമാണ് വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ വിജയത്തിന് പ്രോത്സാഹനവും പ്രചോദനവുമാകുന്നത്. ചിലപ്പോള്‍ സ്വന്തം വീട്ടിലെ ദാരിദ്ര്യവും മറ്റ് ബുദ്ധിമുട്ടുകളും മറികടക്കുവാനും ആ സ്‌നേഹം കുട്ടികളെ സഹായിക്കാറുണ്ട്. ചെറുപ്പത്തില്‍ പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്‌നേഹം വിദ്യാര്‍ത്ഥികള്‍ക്ക് അതിശയകരമായ ഊര്‍ജ്ജമാണ് നല്‍കുന്നത്. കുട്ടികള്‍ പലപ്പോഴും മാതൃകയാക്കുന്നത് അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നവരെയാണല്ലോ? മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ രക്ഷിതാക്കള്‍ സ്വന്തം കുട്ടികളുടെ ഭാവിയില്‍ അവര്‍ക്ക് നിര്‍വഹിക്കുവാനുള്ള പങ്ക് മറക്കുകയും അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന
പ്രചോദനത്തെപ്പോലും പാഴാക്കിക്കളയുകയും ചെയ്യുന്നു. ഇങ്ങനെയുള്ള രക്ഷിതാക്കള്‍ എങ്ങനെയാണ് കുട്ടികള്‍ക്ക് നല്ലൊരു വഴികാട്ടിയാകുന്നത് ? സ്‌കൂളില്‍ അധ്യാപകരുടെയും കൂട്ടുകാരുടെയും കളങ്കമറ്റ വാത്സല്യത്തിന്റെ പ്രാധാന്യത്തെയും, രക്ഷിതാക്കള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍നിന്ന് വിമുക്തരാകേണ്ട ആവശ്യകതയെയും ഓര്‍മ്മപ്പെടുത്തുന്നതാണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് ഭാഷാധ്യാപകനായ മാധവ തെക്കേക്കരയുടെ നേതൃത്വത്തില്‍ ഒരുപറ്റം അധ്യാപകരും കുട്ടികളും ചേര്‍ന്നൊരുക്കിയ 'വിരിയാത്ത മയില്‍പീലി' എന്ന ഹ്രസ്വചിത്രം. ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ലഭിച്ച ക്യാമറയും മറ്റും ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചത്. സ്‌കൂളിന്റെ പുരോഗതിയെ കാംക്ഷിക്കുന്നവരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സഹകരണം ഈ ചിത്രം നിര്‍മ്മിക്കുവാന്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. സത്യന്‍ കോളിയടുക്കം, അധ്യാപകരായ ജോണ്‍പ്രസാദ്, കൃഷ്‌ണപ്പ, സുസ്‌മിത ടീച്ചര്‍, പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ പൃഥ്വി, വിദ്യാര്‍ത്ഥിനികളായ ചൈതന്യ, സജിന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു. ഗ്രീഫിത്ത്‌രാജ്, വിഷ്‌ണുപ്രസാദ്, രശ്‌മി, ഉമ്മുഹബീബ, അബ്‌ദുല്‍ സാദിഖ്, മുബാറക്ക് തുടങ്ങിയ കുട്ടികളും വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സ്‌കൂളിലെ അധ്യാപകനായ ബി.പി. സുജിത്ത് ആണ് ക്യാമറ കൈകാര്യം ചെയ്‌തത്. (എല്ലാ സ്‌കൂളുകളിലും ഈ ഹ്രസ്വചിത്രം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുംവേണ്ടി പ്രദര്‍ശിപ്പിക്കുവാനുള്ള സൗകര്യമൊരുക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അഭിപ്രായങ്ങള്‍ കമന്റ്സ് രൂപത്തില്‍ പ്രതീക്ഷിക്കുന്നു. ഈ സിനിമ കാണുന്നതിനായി താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. മൂന്ന് ഭാഗങ്ങളായാണ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.)
![]() |
| മാധവ തെക്കേക്കര |
|
|
|
ശിശുദിനം:വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു
|
കൃഷ്‌ണപ്പ മാസ്‌റ്റര്‍ അവതരിപ്പിച്ച വിവിധതരം പൊട്ടിച്ചിരികള്‍
|
|
മ്യൂസിക്കല്‍ ചെയര്‍
|
നവമ്പര്‍
14: അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
ശിശുദിനത്തോടനുബന്ധിച്ച്
വൈവിധ്യമാര്‍ന്ന പരിപാടികള്‍
സംഘടിപ്പിച്ചു. ഒന്ന്,
രണ്ട് ക്ലാസുകളിലെ
കുട്ടികള്‍ക്ക്
മ്യൂസിക്കല്‍ ചെയര്‍,
പുഞ്ചിരിക്കല്‍,
ബലൂണ്‍ പൊട്ടിക്കല്‍
തുടങ്ങിയ കൗതുകമത്സരങ്ങള്‍
നടത്തി. കുട്ടികള്‍
വളരെ ആവേശത്തോടെയാണ് മത്സരങ്ങളില്‍
സംബന്ധിച്ചത്. പുഞ്ചിരിമത്സരത്തില്‍
രണ്ടാം ക്ലാസ് ബി ഡിവിഷനിലെ
റിതേഷ്, രശ്‌മിത,
രണ്ടാം ക്ലാസ് എ
ഡിവിഷനിലെ സിഞ്ചന എന്നിവര്‍
ഏറ്റവും നന്നായി പുഞ്ചിരിച്ച്
സമ്മാനര്‍ഹരായി.
പുഞ്ചിരിമത്സരത്തിന്
ശേഷം നടന്ന കൃഷ്‌ണപ്പ മാസ്‌റ്ററുടെ
വിവിധതരം പൊട്ടിച്ചിരികളുടെ
പ്രദര്‍ശനം കുഞ്ഞുങ്ങളെ
ആഹ്‌ളാദത്തിന്റെയും
ആവേശത്തിന്റെയും കൊടുമുടിയിലെത്തിച്ചു.
ബലൂണ്‍ പൊട്ടിക്കല്‍
മത്സരത്തില്‍ രണ്ടാം ക്ലാസ്
ബി ഡിവിഷനിലെ മുഹമ്മദ് മുജിത്തബ
വിജയിയായി. അധ്യാപകരായ
ബി.കൃഷ്‌ണപ്പ,
കെ.സുധാമ,
അധ്യാപികമാരായ
എം.എ.ശ്രീജ,
ബിയോള വി.ജേക്കബ്
എന്നിവര്‍ നേതൃത്വം നല്‍കി.
കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവം
അഡൂരിന് അഭിമാനമായി ചേതനും ഹര്‍ഷിത്തും പിന്നെ സഫീദ യാസ്‌മിനും
അഡൂരിന് അഭിമാനമായി ചേതനും ഹര്‍ഷിത്തും പിന്നെ സഫീദ യാസ്‌മിനും
| എല്‍.പി.വിഭാഗം
ലഘുപരീക്ഷണ മത്സരത്തില്‍
എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയ ടി.ചേതനും സി.കെ.ഹര്‍ഷിത്തും |
പെരഡാല
നവജീവന്‍ ഹയര്‍ സെക്കന്ററി
സ്‌കൂളില്‍ വെച്ചുനടന്ന
കുമ്പള ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍
പങ്കെടുത്ത ഇനങ്ങളില്‍ അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍
മികച്ച പ്രകടനം കാഴ്‌ചവെച്ചു.
എല്‍.പി.വിഭാഗം
ലഘുപരീക്ഷണ മത്സരത്തില്‍
മൂന്നാം തരം കന്നഡ ഡിവിഷനിലെ
കുട്ടികളായ ടി.ചേതന്‍,
സി.കെ.ഹര്‍ഷിത്ത്
എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച
പരീക്ഷണം എ ഗ്രേഡോട് കൂടി
ഒന്നാം സ്ഥാനത്തിന് അര്‍ഹമായി.
30 സ്‌കൂളുകളില്‍
നിന്നുള്ള കടുത്ത മത്സരത്തെ
അതിജീവിച്ചാണ് ഇവര്‍ ഒന്നാം
സ്ഥാനക്കാരായത്.
സിഗരറ്റ്
പുക മനുഷ്യന് എങ്ങനെയാണ്
ഹാനികരമാകുന്നത് എന്ന്
തെളിയിച്ചു കൊടുക്കുന്ന
സാമൂഹ്യപ്രസക്തിയുള്ള ഒരു
പരീക്ഷണമാണ് ക്ലാസ് അധ്യാപകനായ
എ.ഗംഗാധരന്റെ
നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി
കുട്ടികള്‍ ചെയ്‌തത്.
വിധികര്‍ത്താക്കളില്‍
നിന്ന് ലഭിച്ച പ്രത്യേക പ്രശംസ
കുട്ടികള്‍ക്ക് വലിയ പ്രചോദനമായി.
ഹൈസ്‌കൂള്‍
വിഭാഗം ഐടി മേളയില്‍ പ്രോജക്‌റ്റ്
അവതരണത്തില്‍ പത്താം ക്ലാസ്
മലയാളം മീഡിയം വിദ്യാര്‍ത്ഥിനി
പി.സഫീദ യാസ്‌മിന്‍ എ ഗ്രേഡോട് കൂടി ഒന്നാം
| ഐടി മേള പ്രോജക്‌റ്റ് അവതരണത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയ പി.സഫീദ യാസ്‌മിന്‍ |
സ്‌കൂള്‍ ശാസ്‌ത്രോത്സവക്കാഴ്‌ചകളിലൂടെ....
|
അഗ്നിപര്‍വ്വതത്തിന്റെ പ്രവര്‍ത്തിക്കുന്ന മാതൃകയുമായി നഫീസയും കൂട്ടുകാരും
|
വിദേശനാണയശേഖരവുമായി മുബാറക്കിന്റെ നേതൃത്വത്തില്‍ അറബിക്ക് ക്ലബിലെ കൂട്ടുകാര്‍
|
|
പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പരീക്ഷണത്തിലൂടെ ബോധ്യപ്പെടുത്തുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍
|
|
ജനറേറ്ററിന്റെ പ്രവര്‍ത്തിക്കുന്ന മാതൃകയുമായി മുഹമ്മദ് ആഷിക്കും ശക്കീറും
|
കരകൗശലവസ്‌തുക്കളുടെ ശേഖരവുമായി ഫൈന്‍ആര്‍ട്ട്സ് ക്ലബിലെ കൂട്ടുകാര്‍
|
കുട്ടികളുടെ ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി സ്‌കൂള്‍ ശാസ്‌ത്രോത്സവം
| പിടിഎ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു |
അഡൂര്‍
ഗവ.ഹയര്‍ സെക്കന്ററി
സ്‌കൂളില്‍ ശാസ്‌ത്രോത്സവം
സംഘടിപ്പിച്ചു. ശാസ്‌ത്രോത്സവം
പിടിഎ പ്രസിഡന്റ് സി.കെ.
കുമാരന്‍
രാസപ്രവര്‍ത്തനത്തിലൂടെ
തിരി തെളിയിച്ച് ഉദ്ഘാടനം
ചെയ്‌തു. മുന്‍
പ്രധാനാധ്യാപകന്‍ എം.
ഗംഗാധരന്‍ മുഖ്യാതിഥിയായി.
നമ്മള്‍
ഉദ്ദേശിക്കുന്നതിലും അപ്പുറത്താണ്
കുട്ടികള്‍ ചിന്തിക്കുന്നത്.
അതു പുറത്തുകൊണ്ടുവരാനും
സമൂഹത്തിന് പ്രയോജനപ്പെടുത്താനുമാണ്
ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്.
ഔപചാരിക വിദ്യാഭ്യാസം,
പഠനം
സര്‍ട്ടിഫിക്കറ്റുകള്‍
എന്നതിലപ്പുറം ഓരോ കുട്ടിക്കും
എന്തു ചെയ്യാന്‍ കഴിയും എന്നതു
കണ്ടെത്തുകയാണ് വേണ്ടത്.
കുട്ടികളുടെ ആശയങ്ങള്‍
കണ്ടെത്തി അവ പ്രോത്സാഹിപ്പിക്കുകയും
അവ പ്രോജക്ടുകളാക്കി
സമൂഹത്തിനും രാജ്യത്തിനും
ഗുണകരമാക്കുകയും വേണമെന്ന്
അദ്ദേഹം പറഞ്ഞു. ഏഴാം
ക്ലാസിലെ നിഥിന്‍, സുനീഷ്
ചന്ദ്രന്‍ എന്നിവര്‍ തയ്യാറാക്കിയ
പുല്ലുവെട്ട് യന്ത്രത്തിന്റെ
പ്രവര്‍ത്തിക്കുന്ന മാതൃക
ശ്രദ്ധേയമായി. മൂന്ന്
എ ക്ലാസിലെ ഹര്‍ഷിത്ത്,
ചേതന്‍, അക്ഷിത്ത്
കുമാര്‍, വീക്ഷിത്ത്
എന്നീ കുട്ടികള്‍ ക്ലാസധ്യാപകന്‍
എ. ഗംഗാധരന്റെ
സഹായത്തോടെ സിഗരറ്റ് പുക
ശ്വാസകോശത്തെ ദോഷകരമായി
ബാധിക്കുന്നതിനെക്കുറിച്ച്
തയ്യാറാക്കിയ പരീക്ഷണം
കുട്ടികള്‍ക്കെന്നപോലെ
രക്ഷിതാക്കള്‍ക്കും വളരെ
പ്രയോജനപ്രദമായി. ഒന്‍പത്
സി ക്ലാസിലെ സജ്നയുടെ
ഭൂകമ്പമാപിനി, ഒന്‍പത്
എ ക്ലാസിലെ ജിതേഷിന്റെ
നേതൃത്വത്തില്‍ തയ്യാറാക്കിയ
അഗ്‌നി പര്‍വ്വതത്തിന്റെ
പ്രവര്‍ത്തിക്കുന്ന മോഡല്‍,
സോഷ്യല്‍ സയന്‍സ്
ക്ലബിലെ ഉമ്മുഹബീബ, അസീല,
അബ്‌ദുല്‍ സാദിഖ്,
അര്‍ജുന്‍ ചന്ദ്രന്‍,
പ്രജീഷ് എന്ന്വരുടെ
പുരാവസ്‌തു-നാണയ
ശേഖരം പരിസ്ഥിതി ക്ലബിലെ
ധന്യശ്രീ, ഭവ്യ,
സുധീഷ് എന്നിവരുടെ
ഔഷധസസ്യ പ്രദര്‍ശനം, മാത്സ്
ക്ലബിലെ നവ്യകുമാരി, അന്‍സീല,
ഭവ്യ, മന്‍ജുഷ,
ആര്യശ്രീ, കമറുന്നീസ
എന്നിവരുടെ പാറ്റേണുകളും
പസിലുകളും, സയന്‍സ്
ക്ലബിലെ ഗ്രീഫിത്ത്
രാജ്, പ്രമോദ്, വിഷ്‌ണുപ്രസാദ് തുടങ്ങിയവരുടെ സൂര്യഗ്രഹണമാതൃക,
മാന്ത്രികക്കസേര,
അനുസരിക്കാത്ത പാവ,
ഹെല്‍ത്ത് ക്ലബിലെ
രജത്ത്, ഗൗതം,
കലാവതി എന്നിവരുടെ
നേതൃത്വത്തില്‍ നടത്തിയ
ഹെല്‍ത്ത് ചെക്കപ്പ് തുടങ്ങിയവ
കുട്ടികള്‍ക്ക് ഒരേ സമയം
വിജ്ഞാനവും വിനോദവും നല്‍കുന്ന
പ്രവര്‍ത്തനങ്ങളായിരുന്നു.
ഭാഷാക്ലബുകളും ഐടി
ക്ലബും സജീവമായി രംഗത്തുണ്ടായിരുന്നു.
ഇംഗ്ലീഷ് ക്ലബിന്റെ
നേതൃത്വത്തില്‍ ജുഫൈറ സനാന,
ഫാത്തിമ തുടങ്ങിയവര്‍
തയ്യാറാക്കിയ പ്രത്യേക
പവലിയന്‍ ഇംഗ്ലീഷിലുള്ള
അവതരണം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
സംസ്‌കൃതത്തില്‍
നിന്നും ഇംഗ്ലീഷ് ഭാഷ കടമെടുത്ത
നിരവധി പദങ്ങളടങ്ങിയ ചാര്‍ട്ട്,
ഏറ്റവും നീളമേറിയ
ഇംഗ്ലീഷ് പദവും വാക്യവും
മുതലായവയും കൗതുകം
ജനിപ്പിക്കുന്നതായിരുന്നു.
അറബിക്ക് ക്ലബിന്റെ
അറേബ്യന്‍ നാണയശേഖരമായിരുന്നു
മറ്റൊരു ശ്രദ്ധിക്കപ്പെട്ട
ഇനം. ഫൈന്‍ആര്‍ട്ട്സ്
ക്ലബ് പ്രത്യേക പവിലിയന്‍
തന്നെ ഒരുക്കിയിരുന്നു.
മിദ്‌ലാജ്, രാഹുല്‍,
സുധീഷ്, ആജ്ഞ
തുടങ്ങിയവരുടെ നേതൃത്വത്തില്‍
കുട്ടികള്‍ നിര്‍മ്മിച്ച
പലതരം കരകൗശലവസ്‌തുക്കള്‍
പ്രദര്‍ശിപ്പിച്ചു.
വിദ്യാരംഗം സ്‌റ്റാളില്‍
കുട്ടികള്‍ തയ്യാറാക്കിയ
കൈയ്യെഴുത്ത് മാസികകളുടെ
പ്രദര്‍ശനമാണ് പ്രധാനമായും
ഒരുക്കിയിരുന്നത്.
കമ്പ്യൂട്ടര്‍
ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങളുടെ
പ്രദര്‍ശനമാണ് ഐടി ക്ലബിന്റെ
പ്രധാനഇനം. ഹിന്ദി
ക്ലബും കൈയ്യെഴുത്ത് മാസികകളുടെ
പ്രദര്‍ശനം നടത്തി. പ്രദര്‍ശനം
കാണാന്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റ് എ.
ചന്ദ്രശേഖരന്‍,
പിടിഎ ഭാരവാഹികള്‍,
അംഗങ്ങള്‍ തുടങ്ങിയവരും
എത്തിയിരുന്നു. ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ സ്വാഗതവും
ശാസ്‌ത്രോത്സവം സംഘാടകസമിതി
കണ്‍വീനര്‍ പി.എസ്.ബൈജു
മാസ്‌റ്റര്‍ നന്ദിയും പറഞ്ഞു.
For more Photos CLICK HERE
രാജ്, പ്രമോദ്, വിഷ്‌ണുപ്രസാദ് തുടങ്ങിയവരുടെ സൂര്യഗ്രഹണമാതൃക,
| സാറിനല്‍പം പ്രഷര്‍ കൂടുതലാണല്ലോ...? |
സ്‌കൂള്‍ കലോത്സവം - റോസും ഗ്രീനും ചാമ്പ്യന്മാര്‍
| ഹയര്‍സെക്കന്ററി വിഭാഗം ചാമ്പ്യന്മാരായ റോസ് ഹൗസ് അംഗങ്ങള്‍ ദേലമ്പാടി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ അവര്‍കളില്‍ നിന്നും ഷീല്‍ഡ് ഏറ്റുവാങ്ങുന്നു |
| ഹൈസ്‌കൂള്‍ ചാമ്പ്യന്മാരായ ഗ്രീന്‍ ഹൗസ് അംഗങ്ങള്‍ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ അവര്‍കളില്‍ നിന്നും ഷീല്‍ഡ് ഏറ്റുവാങ്ങുന്നു |
അഡൂര്‍ സ്‌കൂളില്‍ വാര്‍ഷിക സ്‌പോര്‍ട്ട്‌സ് മീറ്റ് സമാപിച്ചു
ലോട്ടസും ബ്ലൂവും ചാമ്പ്യന്മാര്‍
ലോട്ടസും ബ്ലൂവും ചാമ്പ്യന്മാര്‍
അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷിക സ്‌പോര്‍ട്ട്‌സ് മീറ്റ് സംഘടിപ്പിച്ചു. രാവിലെ നടന്ന അത്‌ലിറ്റുകളുടെ മാര്‍ച്ച് പാസ്‌റ്റില്‍ പിടിഎ പ്രസിഡന്റ് സി.കെ. കുമാരന്‍ സല്യൂട്ട് സ്വീകരിച്ചു. സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ പതാക ഉയര്‍ത്തി. സ്‌കൂള്‍ പാര്‍ലിമെന്റ് സ്‌പോര്‍ട്ട്സ് സെക്രട്ടറി ആയിഷത്ത് ഷബാന
അത്‌ലിറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേലമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം.ഇബ്രാഹിം, മദര്‍ പി.ടി.എ. പ്രസിഡന്റ് പുഷ്‌പ ബന്നൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കിഡ്ഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരം നടന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ജാസ്‌മിന്‍, ലോട്ടസ്, റോസ് എന്നീ മൂന്ന് ടീമുകളായാണ്
അത്‌ലിറ്റുകള്‍ മത്സരിച്ചത്. ഇതില്‍ കൂടുതല്‍ പോയിന്റ് നേടിയ ലോട്ടസ് ചാമ്പ്യന്മാരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബ്ലൂ, ഗ്രീന്‍, റെഡ്, യെല്ലോ എന്നീ നാല് ടീമുകളായാണ് അത്‌ലിറ്റുകള്‍ മത്സരിച്ചത്. ഇതില്‍ കൂടുതല്‍ പോയിന്റ് നേടിയ ബ്ലൂ ചാമ്പ്യന്മാരായി. വിവിധ വിഭാഗങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് വിക്‌ടറി സ്‌റ്റാന്റില്‍ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ശാസ്‌ത്രീയമായ പരിശീലനം നല്‍കിയാല്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താവുന്ന നിരവധി അത്‌ലിറ്റുകളുടെ സാന്നിധ്യം കൊണ്ട് കായികമേള ശ്രദ്ധേയമായി. സ്‌കൂള്‍ സ്‌റ്റൂഡന്റ് പൊലീസ് കാഡറ്റുകളുടെ വൊളന്റിയര്‍ സേവനം മികച്ചതായിരുന്നു. രണ്ടാം ശനിയാഴ്‌ചയായിട്ടും മുഴുവന്‍ അധ്യാപകരും അനധ്യാപകജീവനക്കാരും മേളയുമായി സഹകരിച്ചത് മാതൃകാപരമായി. അധ്യയനദിനം നഷ്‌ടപ്പെടുത്താതെതന്നെ മേളകള്‍ സംഘടിപ്പിക്കണം എന്ന സ്‌റ്റാഫ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് കായികമേള ശനിയാഴ്‌ച സംഘടിപ്പിച്ചത്. സ്‌പോര്‍ട്ട്‌സ് കമ്മിറ്റി കണ്‍വീനര്‍ എ. ഗംഗാധരന്‍ സ്വാഗതവും സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി നന്ദിയും പറഞ്ഞു.
അത്‌ലിറ്റുകള്‍ മത്സരിച്ചത്. ഇതില്‍ കൂടുതല്‍ പോയിന്റ് നേടിയ ലോട്ടസ് ചാമ്പ്യന്മാരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബ്ലൂ, ഗ്രീന്‍, റെഡ്, യെല്ലോ എന്നീ നാല് ടീമുകളായാണ് അത്‌ലിറ്റുകള്‍ മത്സരിച്ചത്. ഇതില്‍ കൂടുതല്‍ പോയിന്റ് നേടിയ ബ്ലൂ ചാമ്പ്യന്മാരായി. വിവിധ വിഭാഗങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് വിക്‌ടറി സ്‌റ്റാന്റില്‍ വെച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ശാസ്‌ത്രീയമായ പരിശീലനം നല്‍കിയാല്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താവുന്ന നിരവധി അത്‌ലിറ്റുകളുടെ സാന്നിധ്യം കൊണ്ട് കായികമേള ശ്രദ്ധേയമായി. സ്‌കൂള്‍ സ്‌റ്റൂഡന്റ് പൊലീസ് കാഡറ്റുകളുടെ വൊളന്റിയര്‍ സേവനം മികച്ചതായിരുന്നു. രണ്ടാം ശനിയാഴ്‌ചയായിട്ടും മുഴുവന്‍ അധ്യാപകരും അനധ്യാപകജീവനക്കാരും മേളയുമായി സഹകരിച്ചത് മാതൃകാപരമായി. അധ്യയനദിനം നഷ്‌ടപ്പെടുത്താതെതന്നെ മേളകള്‍ സംഘടിപ്പിക്കണം എന്ന സ്‌റ്റാഫ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് കായികമേള ശനിയാഴ്‌ച സംഘടിപ്പിച്ചത്. സ്‌പോര്‍ട്ട്‌സ് കമ്മിറ്റി കണ്‍വീനര്‍ എ. ഗംഗാധരന്‍ സ്വാഗതവും സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി നന്ദിയും പറഞ്ഞു.
ചാന്ദ്രദിനാചരണം
| ചാന്ദ്രദിനത്തിലെ ആല്‍ബം പ്രകാശനം |
ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച്
അഡൂര്‍ ഗവ ഹയര്‍ സെക്കന്ററി
സ്‌കൂളില്‍ സയന്‍സ്,
സോഷ്യല്‍
സയന്‍സ് ക്ലബുകളുടെ ആഭിമുഖ്യത്തില്‍
വിവിധപരിപാടികള്‍ സംഘടിപ്പിച്ചു.
രാവിലെ നടന്ന
പ്രത്യേക അസംബ്ലിയില്‍ വെച്ച്
ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളായ
മുബശ്ശിറ, അര്‍ഷാന,
ഹനാന എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ മനുഷ്യന്റെ ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചുള്ള ഫോട്ടോ ആല്‍ബം ഹെഡ്മിസ്‌ട്രസ് എന്‍.പ്രസന്നകുമാരി പ്രകാശനം ചെയ്‌തു. ഉച്ചക്ക് നടക്കുന്ന റേഡിയോ പരിപാടി 'സ്‌റ്റുഡന്റ് വോയ്സ് 'ല്‍ ഹന്നത്ത് ബീവി, ഫാത്തിമ, സജിന, ഉമ്മുഹബീബ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ധന്യശ്രീ, രജനി, മുബാറക്ക്, ബഷീര്‍, ദിവ്യശ്രീ, പുനീത് എന്നിവര്‍ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു. യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ്സ് മത്സരത്തില്‍ അനുശ്രീ ഒന്നാം സ്ഥാനവും മഞ്ജുഷ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ചന്ദ്രനിലേക്കൊരു യാത്ര' എന്ന വിഷയത്തില്‍ സയന്‍സ് ഫിക്ഷന്‍ മത്സരവും നടത്തി. സയന്‍സ് അധ്യാപകരായ അനീഷ് പ്രീതം ടോണി, കലാമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഹനാന എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ മനുഷ്യന്റെ ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചുള്ള ഫോട്ടോ ആല്‍ബം ഹെഡ്മിസ്‌ട്രസ് എന്‍.പ്രസന്നകുമാരി പ്രകാശനം ചെയ്‌തു. ഉച്ചക്ക് നടക്കുന്ന റേഡിയോ പരിപാടി 'സ്‌റ്റുഡന്റ് വോയ്സ് 'ല്‍ ഹന്നത്ത് ബീവി, ഫാത്തിമ, സജിന, ഉമ്മുഹബീബ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ധന്യശ്രീ, രജനി, മുബാറക്ക്, ബഷീര്‍, ദിവ്യശ്രീ, പുനീത് എന്നിവര്‍ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു. യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ്സ് മത്സരത്തില്‍ അനുശ്രീ ഒന്നാം സ്ഥാനവും മഞ്ജുഷ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ചന്ദ്രനിലേക്കൊരു യാത്ര' എന്ന വിഷയത്തില്‍ സയന്‍സ് ഫിക്ഷന്‍ മത്സരവും നടത്തി. സയന്‍സ് അധ്യാപകരായ അനീഷ് പ്രീതം ടോണി, കലാമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
![]() |
| വിടപറച്ചിലിന്റെ നൊമ്പരങ്ങളുമായി ഞങ്ങളുടെ പ്രിയ കവയിത്രി അഹല്യ. കെ.വി |
മനസ്സിനാഴത്തില്‍
തറച്ച മഞ്ഞ ചുമരുകള്‍
അവയ്ക്കിനിയും
നാളുകള്‍ നീളുന്നു
വന്നു
പോകുന്ന അതിഥികള്‍
പലതും
സമ്മാനിച്ച്... കവര്‍ന്നെടുത്ത്...
നാം
വെറും കൈവഴികള്‍ മാത്രം
എന്നോ,
ഓളങ്ങള്‍
തേടിയെത്തിയ ചില വിത്തുകള്‍
ശാഖയില്‍
നിന്ന് ശാഖയായ്
പന്തലിച്ച
മരമായ് നിറപ്പകിട്ടാര്‍ന്നപ്പോള്‍
അവ,
എന്നും
ഉറ്റു നോക്കുന്ന സത്യം;
ആരോ,
കൊത്തിയിട്ട
വഴികള്‍പലതും പറയുവാനായുമ്പോള്‍
വാക്കുകള്‍
ഇരകളെ തേടുന്നു
ഒഴുകിയാ
കടല്‍തീരത്തടുക്കുവാന്‍
ഇവള്‍ക്കു
പറയാന്‍ വാക്കുകള്‍ മാത്രം
ബാക്കി
നിറകണ്ണുകള്‍ക്കീപ്പടികള്‍
മങ്ങലായ്
നീറുന്ന
നെഞ്ചുമായ്
ഒരു
വേനല്‍ മഴകൂടിപ്പടവിറങ്ങി
നമിക്കുവാന്‍
ശിരസ്സുകുനിച്ച് മറവിലേക്ക്...
നിറദീപമേ...നിനക്കു
നന്ദി...
ഗുരുക്കള്‍ക്കായ്...
അടിത്തറ
പാകിയുറപ്പിച്ച്
പന്തലിച്ച
പടുമരമാക്കി മാറ്റി
ഇന്നിതാ
ഈ ശാഖവിട്ട്
ഈ ഇളം
കൈകള്‍ യാത്രയാകുന്നു
വേരുറച്ചുപോയ
അദ്ധ്യായങ്ങള്‍...
ഇനിയും
ഈ കൂട്ടിലേക്ക്
ഈ ഇളം
കൈകള്‍ തേടിയെത്തും;
ഈ ശാഖ
പലവഴിത്തിരിവിലേക്ക്
മറ്റൊരു
നിലം തേടി
അവിടെ
ഈ സ്രഷ്ടാവിന്റെ
പ്രശസ്തിക്കായ്
ഒരു നുറുങ്ങുവെട്ടമായ്...
ഈ
പുഴയില്‍നിന്നും വഴിതിരിഞ്ഞ
ചാലായ്
പലവഴിയും
തിരിയുമ്പോള്‍
ലക്ഷ്യത്തിലെത്താന്‍
അനുഗ്രഹിക്കുക.
Subscribe to:
Posts (Atom)












