കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം
പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ നിര്‍വഹിക്കുന്നു |
അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍ അഞ്ചാം
ക്ലാസില്‍ പഠിക്കുന്ന അമ്പത്
കുട്ടികള്‍ക്ക് അഞ്ച് വീതം
കോഴിക്കുഞ്ഞുങ്ങളെ നല്‍കി.
കൂടെ
കോഴിത്തീറ്റയും രോഗങ്ങളെ
പ്രതിരോധിക്കാന്‍ മരുന്നും.
ഗ്രാമീണ
കോഴി വളര്‍ത്തല്‍ പദ്ധതിയുടെ
ഭാഗമായി മൃഗസംരക്ഷണ വകുപ്പാണ്
കോഴിക്കുഞ്ഞുങ്ങളെ നല്‍കിയത്.
കാറഡുക്ക
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം
സമിതി അധ്യക്ഷനും സ്‌കൂള്‍
പിടിഎ പ്രസിഡന്റുമായ
സി.കെ.കുമാരന്‍
ഉദ്ഘാടനം നിര്‍വഹിച്ചു.
കോഴികളില്‍
നിന്നും ലഭിക്കുന്ന മുട്ട
സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിക്കായി
വില്‍പന നടത്താന്‍ സാധിക്കണമെന്ന്
അദ്ദേഹം കുട്ടികളോട് പറഞ്ഞു.
കുട്ടികളുടെ
രക്ഷിതാക്കളും പരിപാടിയില്‍
സംബന്ധിച്ചു.
അഡൂര്‍
ഗവ.
മൃഗാശുപത്രിയിലെ
മെഡിക്കല്‍ ഓഫീസര്‍ ഡോ.രാഹുല്‍
പദ്ധതി വിശദീകരിച്ചു.
ഹെഡ്‌മാസ്‌റ്റര്‍
ബി.
ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു.
സീനിയര്‍
അസിസ്‌റ്റന്റ് എന്‍.
പ്രസന്നകുമാരി
സ്വാഗതവും സ്‌റ്റാഫ് കൗണ്‍സില്‍
സെക്രട്ടറി എ.എം.
അബ്‌ദുല്‍
സലാം നന്ദിയും പറഞ്ഞു.
No comments:
Post a Comment