ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്യുന്നു |
അഡൂര്‍
: ലോക
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ
ഭാഗമായി അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍ വിവിധ
പരിപാടികള്‍ സംഘടിപ്പിച്ചു.
രാവിലെ
നടന്ന പ്രത്യേക സ്‌കൂള്‍
അസംബ്ലിയില്‍ അഡൂര്‍
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ
മെഡിക്കല്‍ ഓഫീസര്‍ ഡോ.
വിവേക്
ലഹരിവസ്‌തുക്കള്‍
സമൂഹത്തിലുണ്ടാക്കുന്ന
വിപത്തുകളെക്കുറിച്ച്
ബോധവല്‍ക്കരണം നടത്തി.
ലഹരിവസ്‌തുക്കള്‍ക്കെതിരെ
കുട്ടികള്‍ പ്രതിജ്ഞയെടുത്തു.
സ്‌റ്റുഡന്റ്
പൊലീസ് കേഡറ്റുകളുടെയും
സോഷ്യല്‍ സയന്‍സ് ക്ലബിന്റെയും
സംയുക്താഭിമുഖ്യത്തില്‍
ലഹരിവിരുദ്ധ ദിനാചരണത്തിന്
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്
ഭീമന്‍ കാന്‍വാസില്‍ കുട്ടികളും
അധ്യാപകരും ഒപ്പു രേഖപ്പെടുത്തി.
ഹെഡ്‌മാസ്‌റ്റര്‍
ബി. ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു.
സീനിയര്‍
അസിസ്‌റ്റന്റ് എന്‍.
പ്രസന്നകുമാരി,
എസ്.പി.സി.എ.സി.പി.ഒ.
പി.ശാരദ,
അധ്യാപകരായ
എച്ച്.
പദ്‌മ,
എന്‍.
ഹാജിറ,
സുജീഷ്
കുമാര്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
വിവിധസ്ഥലങ്ങളില്‍
ലഹരിവിരുദ്ധ പോസ്‌റ്റര്‍
പതിപ്പിച്ചു.
No comments:
Post a Comment