ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

കാസറഗോഡ് ഭാഷാനിഘണ്ടു

                        ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാസറഗോഡ് ഭാഗത്തെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഭാഷയില്‍ കന്നഡ,തുളു,കൊങ്കണി,ഉറുദു,അറബിക്,ഹിന്ദി,തമിഴ്,മറാട്ടി തുടങ്ങിയ ഭാഷകളുടെ സ്വാധീനം കാണാം. അഡൂര്‍ ഒരു അതിര്‍ത്തി ഗ്രാമമായത് കൊണ്ടുതന്നെ ഈ സ്വാധീനം വളരെ ശക്തവുമാണ്. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം തരം സി ഡിവിഷനിലെ കുട്ടികള്‍ മലയാളം അധ്യാപകനായ പി.എസ്.ബൈജു സാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഒരു അന്വേഷണാത്മകപ്രവര്‍ത്തനത്തിന്റെ ഉല്‍പന്നമാണ് ഈ പ്രാദേശിക ഭാഷാ നിഘണ്ടു.ഇത് പൂര്‍ണതയിലെത്തണമെങ്കില്‍ കുറെയധികം കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണ്. മാന്യവായനക്കാര്‍ കമന്റ്സ് രൂപത്തില്‍  നല്‍കിയാല്‍ അവ കൂടി ഉള്‍പ്പെടുത്തി ഈ എളിയ സംരംഭത്തെ വിജയിപ്പിക്കാന്‍ സാധിക്കും. സഹകരണം അഭ്യര്‍ത്ഥിക്കുന്നു(ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബന്ധപ്പെട്ട അക്ഷരം കൊണ്ട് തുടങ്ങുന്ന പ്രാദേശികഭാഷയിലെ വാക്കുകളും അവയുടെ അര്‍ത്ഥവും അടങ്ങിയ പിഡിഎഫ് ഫയല്‍ തുറന്നുവരുന്ന രീതിയിലാണ് നിഘണ്ടു തയ്യാറാക്കിയിട്ടുള്ളത്)
അം അ:

6 comments:

  1. very nice effort... gud show.... keep it up....

    ReplyDelete
  2. മികച്ച പ്രവര്‍ത്തനം.ആശംസകള്‍.

    ReplyDelete
  3. good effort....lettr wise cheydadh nannayirikunnu

    ReplyDelete
  4. Thank You Sajeev Sir, GHSS Chemnad & ALPS Paniye....നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഞങ്ങളുടെ ശക്തി...

    ReplyDelete
  5. സര്‍,

    മികച്ച ആശയമാണിത്. തങ്ങളുടെ പ്രദേശത്തിന്റെ പ്രത്യേകതകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലളിതമാക്കി മറ്റുള്ളവരിലേക്കെത്തിക്കുക എന്ന ഈ സംരംഭം വിജയിക്കേണ്ടത് ആവശ്യമാണ്.

    പ്രദേശിക ഭാഷാ പ്രയോഗങ്ങളിലെ (പ്രത്യേകിച്ചും തമാശകള്‍ക്കു വഴി തെളിക്കുന്ന വിധത്തില്‍ ഉപയോഗപ്പെടുത്തുമ്പോള്‍) വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം അവ പരിചയമില്ലാത്തവര്‍ ഊഹിച്ചെടുക്കുകയാണു ചെയ്യുക. ഊഹിച്ചെടുത്തില്ലെങ്കില്‍ വിശദീകരണം വീണ്ടും നല്‍കേണ്ടതായി വരും. തങ്ങളുടെ വാക്കിന് സമാനമായ മറ്റൊരു വാക്ക് അതേ ഭാഷയിലുണ്ടെന്ന് പലപ്പോഴും ഉപയോഗിക്കുന്ന ആള്‍ അറിഞ്ഞു കൊള്ളണമെന്നില്ല.. മാത്രമല്ല, സാധാരണ സംഭാഷണങ്ങള്‍ വിശദീകരണങ്ങളോടെ തുടരുക അസാധ്യമാണു താനും..

    ഇത്തരം സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളവര്‍ക്കും ഇതര ഭാഷാപ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ഈ സംരംഭം ഏറെ ഉപകാരപ്രദമാണ്.

    പ്രദേശിക പ്രയോഗങ്ങള്‍ കൂടുതലായ സ്ഥലങ്ങള്‍ ഇത്തരം സംരംഭങ്ങള്‍ക്കു തുടക്കമിടുകയാണെങ്കില്‍ കേരളാ പ്രാദേശിക നിഘണ്ടു എന്ന തലത്തിലേക്ക് ഇതിന് ഉയരാനാകും.

    ജോമോന്‍

    ReplyDelete
  6. ഒരു പ്രാദേശിക ഭാഷാനിഘണ്ടുവിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ശ്രീ.ജോമോന്‍ സാറിന്റെ പ്രതികരണത്തിന് നന്ദി.വിദ്യാഭ്യാസ മേഖലയില്‍ ഒരു തരംഗമായി മാറിയ മാത്സ് ബ്ലോഗിന്റെ ടീം അംഗത്തില്‍ നിന്നും ലഭിച്ച ഈ അംഗീകാരം ഞങ്ങളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു പ്രചോദനമാകും...തുടര്‍ന്നും അങ്ങയുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..

    ReplyDelete