ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
Showing posts with label General. Show all posts
Showing posts with label General. Show all posts

പുതിയ ഹെഡ്‌മാസ്‌റ്റര്‍ ചുമതലയേറ്റു

ശ്രീ. അനീസ് ജി.മൂസ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഹെഡ്‌മാസ്‌റ്ററായി ചുമതലയേല്‍ക്കുന്നു.

ഓണാഘോഷക്കാഴ്‌ചകളിലൂടെ....

ഓണസദ്യ
ഓണപ്പൂക്കളം
ഓണക്കളികള്‍
വടംവലി
 അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചവ്യാധികളും തടയുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ തോമസ് ക്ലാസെടുക്കുന്നു
സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിവേക് നിര്‍വ്വഹിക്കുന്നു

ആനക്കൂട്ടം ജനവാസമേഖലയില്‍; ദേലംപാടിയില്‍ ദ്രുതകര്‍മസേന ഇറങ്ങി

ദേലംപാടിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആനക്കൂട്ടം എത്തി. പാണ്ടിവനത്തില്‍നിന്ന് പയസ്വിനിപ്പുഴ കടന്ന് ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാത കടന്നാണ് മയ്യളയില്‍ ആനക്കൂട്ടം എത്തിയത്. ജനവാസകേന്ദ്രത്തോടു ചേര്‍ന്ന കൃഷിയിടത്തിലാണ് ആനക്കൂട്ടമുള്ളത്. ജില്ലാ വനംഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ തളിപ്പറമ്പില്‍നിന്ന് ദ്രുതകര്‍മസേനയെത്തി. ടീം ലീഡര്‍ കാട്ടേരി രാജേഷിന്റെ നേതൃത്വത്തില്‍ ജയപ്രസാദ്, രാജന്‍, സത്യന്‍, ഹരീഷ് എന്നിവരോടൊപ്പം പരപ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.രാജീവന്റെ നേതൃത്വത്തില്‍ പ്രശാന്ത്, നാരായണന്‍, സുരേഷ്, നരംസിഹന്‍, മഹേഷ് എന്നിവരുമുണ്ട്. മൂന്നുകൂട്ടങ്ങളായാണ് കാറഡുക്ക, അഡൂര്‍, മയ്യള ഭാഗങ്ങളില്‍ ആനകള്‍ ഉള്ളത്. കാറഡുക്ക കൊട്ടംകുഴിയിലുള്ള ആനക്കൂട്ടം രാത്രി മാത്രമാണ് കൃഷിയിടത്തി റങ്ങുന്നത്. പകല്‍ വനമേഖലയിലേക്ക് പോകുന്നു. മയ്യളയില്‍ കൃഷിയിടത്തോട് ചേര്‍ന്ന് വനംമേഖലയില്ലാത്തതിനാല്‍ കൃഷിയിടത്തില്‍ത്തന്നെയാണ് പകലും ആനക്കൂട്ടമുള്ളത്. ആവശ്യത്തിന് ഭക്ഷണം കിട്ടാതെവരുമ്പോള്‍ ആനക്കൂട്ടം അക്രമാസക്തരാകുന്നതിനാല്‍ ഭീതിയോടെയാണ് ദേലംപാടിക്കാര്‍ കഴിയുന്നത്. വീട്ടിനുവെളിയില്‍ ഇറങ്ങാന്‍വരെ ആള്‍ക്കാര്‍ ഭയക്കുന്നു. ദേലംപാടി പഞ്ചായത്തിലെ മയ്യള, ബെനാറി എന്നിവടങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഒരു കുട്ടിയാന അടക്കം ആറ് ആനകളാണ് മയ്യളയില്‍ ഉള്ളത്. സി.കെ.അബ്ദുള്‍ഖാദറിന്റെയും നാരായണന്റെയും കൃഷി ആന നശിപ്പിച്ചിരുന്നു.

പുരസ്‌കാരനിറവില്‍ 'മലയോരവിശേഷ'വും അഡൂര്‍ സ്‌കൂളും

കാസറഗോഡ് വിദ്യാഭ്യാസജില്ലയിലെ മികച്ച സ്‌കൂള്‍ ബ്ലോഗിനുള്ള പുരസ്‌കാരം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷ  ശ്രിമതി സുജാത അവര്‍കളില്‍നിന്നും അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് വേണ്ടി കലാമോള്‍ ടീച്ചര്‍ ഏറ്റുവാങ്ങുന്നു. കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്‌ദുല്ല, മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ജി.നാരായണന്‍,  കാസറഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ സി.രാഘവന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.പി.വി.കൃഷ്‌ണകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.കെ. സദാശിവനായിക്ക്, ഐടി@സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.രാജേഷ്  തുടങ്ങിയവര്‍ സമീപം.

ദേലമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

സെപ്‌റ്റംബര്‍ 20ന് തുടക്കം കുറിച്ച ദേലമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയാണ് കേരളോത്സവം. നഗരവാസികള്‍ക്കൊപ്പം തന്നെ ഗ്രാമീണമേഖലയിലെ യുവജനങ്ങള്‍ക്കും തങ്ങളുടെ കലാകായികപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കുക എന്നതാണ് ഈ മേളയുടെ ലക്ഷ്യം. 'മദ്യവര്‍ജ്ജനം മാനവനന്മയ്‌ക്ക് ' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. സ്‌പോര്‍‌ട്ട്സ്, ഗെയിംസ് മത്സരങ്ങളില്‍ വോയ്‌സ് ഓഫ് അഡൂര്‍ ക്ലബും കലാമത്സരങ്ങളില്‍ പാണ്ടി സപ്തസ്വര ക്ലബും ചാമ്പ്യന്‍ഷിപ്പ് നേടി. സമാപനസമ്മേളനത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും നല്‍കി. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം. ഗീത സമ്മാനദാനം നടത്തി. വാര്‍ഡ് മമ്പര്‍മാരായ ഗീതാചിദംബരം, ഉമേഷന്‍, എം. ഇബ്രാഹിം, സ്‌കൂള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, കലാമേള സബ്കമ്മിറ്റി കണ്‍വീനര്‍ എ.എം. അബ്‌ദുല്‍ സലാം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ജയന്തി സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.

ഹെഡ്‌മാസ്‌റ്ററായി ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ചുമതലയേറ്റു

       അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ ഹെഡ്മാസ്‌റ്ററായി ശ്രീ.ബി.ബാലകൃഷ്ണ ഷെട്ടിഗാര്‍ ചുമതലയേറ്റു. ഇതേ സ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകനായിരിക്കേ, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് ഹെഡ്‌മാസ്‌റ്ററായി പ്രൊമോഷന്‍ ലഭിച്ചത്. തുടര്‍ന്ന് ദേലമ്പാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ചാണ് അഡൂരില്‍ ചാര്‍ജെടുത്തത്.1987-ല്‍ പ്രൈമറി അധ്യാപകനായി സര്‍വ്വീസില്‍ പ്രവേശിച്ചു. 1993-ല്‍ ഹൈസ്‌കൂള്‍ അധ്യാപകനായി. തുടര്‍ന്ന് ദീര്‍ഘകാലം കുഞ്ചത്തൂര്‍ സ്‌കൂളില്‍ സേവനം ചെയ്‌തു.
സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ് സി.പി.ഒ.ആയിരുന്നു. അഡൂര്‍ സ്‌കൂളില്‍ സ്‌റ്റുഡന്റ് പൊലീസ് കാഡറ്റ് യൂറ്റിണ് തുടങ്ങുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു. കേരള സംസ്ഥാന തുളു അക്കാദമിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപക സംഘടനാരംഗത്തും സജീവമായിരുന്നു. കുഞ്ചത്തൂര്‍ തുമിനാടാണ് സ്വദേശം. ഭാര്യ ശ്രീമതി എന്‍.പ്രസന്നകുമാരി അഡൂര്‍ സ്‌കൂളിലെ തന്നെ ഹിന്ദി അധ്യാപികയും സീനിയര്‍ അസിസ്‌റ്റന്റുമാണ്. ഏകമകള്‍ പ്രഭിത സുള്ള്യ കെ.വി.ജി.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്.വിദ്യാര്‍ത്ഥിനിയാണ്.

ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും ബ്ലോഗ്

മുള്ളേരിയ ജി.വി.എച്ച്.എസ്.എസില്‍ നടന്ന ബ്ലെന്റ്  പരിശീലന പരിപാടിയില്‍ ഡയറ്റ് ഫാക്കല്‍റ്റി വേണുഗോപാലന്‍ പദ്ധതി വിശദീകരിക്കുന്നു
ഐടി@സ്‌കൂളിന്റെ സഹകരണത്തോടെ കാസറഗോഡ് ഡയറ്റ് നടപ്പാക്കുന്ന ബ്ലോഗ് ഫോര്‍ ഡയനാമിക് എഡ്യുക്കേഷണല്‍ നെറ്റ്‌വര്‍ക്ക്(ബ്ലെന്റ്)പദ്ധതിയുടെ ഭാഗമായുള്ള അദ്ധ്യാപക പരിശീലനത്തിന്റെ ആദ്യഘട്ടം ജൂലൈ 3,4 തിയതികളിലായി മുള്ളേരിയ ജി.വി.എച്ച്.എസ്.സ്‌കൂളില്‍ വെച്ച് നടന്നു. ജില്ലയിലെ വിദ്യാലയങ്ങളെയും വിവിധ
വിദ്യാഭ്യാസസ്ഥാപനങ്ങളെയും ബ്ലോഗ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ബ്ലെന്റ്. കുമ്പള ഉപജില്ലയിലെ രണ്ട് പരിശീലനകേന്ദ്രങ്ങളില്‍ ഒന്നാണ് ജി.വി.എച്ച്.എസ്. മുള്ളേരിയ. പരിശീലനപരിപാടി സ്‌കൂളിലെ സീനിയര്‍ അദ്ധ്യാപിക ചന്ദ്രപ്രഭ ടീച്ചര്‍ ഉദ്ഘാടനം ചെയ്‌തു. റിസോഴ്‌സ്‌പേഴ്‌സണായ മുള്ളേരിയ സ്‌കൂളിലെ വി.പി.വസന്തരാജ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മറ്റൊരു റിസോഴ്‌സ്‌പേഴ്‌സണായ അഡൂര്‍ ജി.എച്ച്.എസ്.സ്‌കൂളിലെ എ.എം.അബ്ദുല്‍ സലാം മാസ്റ്റര്‍ കോഴ്സ് ബ്രീഫിങ് നടത്തി. കുമ്പള ഉപജില്ലയിലെ 19 സ്‌കൂളുകളില്‍ നിന്നുള്ള അദ്ധ്യാപിക-അദ്ധ്യാപകന്മാര്‍ പരിശീലനത്തില്‍ സംബന്ധിച്ചു. ആദ്യദിവസം മലയാളം/കന്നഡ കമ്പ്യൂട്ടിങ്, പിഡിഎഫ് കണ്‍വേര്‍ഷന്‍, ജിമ്പ്, ജിതമ്പ് ഇമേജ് വ്യൂവര്‍ എന്നീ സോഫ്‌റ്റ്‌വെയറുകള്‍ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യല്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്. മുള്ളേരിയ ഭാഗത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ ജനറേറ്ററിന്റെ സഹായത്തോടെയാണ് ആദ്യദിവസം പരിശീലനം നടത്തിയത്.
രണ്ടാം ദിവസം പള്ളങ്കോട് എസ്.എസ്.എ.എല്‍.പി.സ്‌കൂളിലെ മുഹമ്മദലി മാസ്റ്ററുടെ ഡോക്യുമെന്റേഷന്‍ അവതരണത്തോടെയാണ് പരിശീലനപരിപാടി ആരംഭിച്ചത്. പ്രധാനപ്പെട്ട ചില ബ്ലോഗുകളും വെബ്സൈറ്റുകളും സന്ദര്‍ശിച്ച് ബ്ലോഗിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് കുമ്പള എ.ഇ.ഒ.യുടെ ബ്ലോഗില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ അദ്ധ്യാപകര്‍ അവരവരുടെ സ്‌കൂളിന്റെ ബ്ലോഗ് നിര്‍മിച്ചു. ബ്ലോഗിലൂടെ പോസ്‌റ്റിങ് നടത്തുന്നതും പേജുകള്‍ നിര്‍മ്മിച്ച് ക്രമീകരിക്കുന്നതും പരിശീലിച്ചു. ചില ഗാഡ്ജറ്റുകള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും മനസ്സിലാക്കി. ഇതിനിടയില്‍ ഡയറ്റ് ഫാക്കല്‍ട്ടിയായ വേണുഗോപാലന്‍ സാര്‍ പരിശീലനകേന്ദ്രം സന്ദര്‍ശിച്ചു. ബ്ലെന്റ് പദ്ധതി നടപ്പാകുമ്പോള്‍ ജില്ലയിലെ വിദ്യാഭ്യാസമേഖലയിലുണ്ടാകാന്‍ പോകുന്ന ഉണര്‍വ്വിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പരിശീലനപരിപാടി അവസാനിക്കുന്നതിന്റെ ഭാഗമായി പുണ്ടൂര്‍ എ.എല്‍.പി.സ്‌കൂളിലെ രവിശങ്കര്‍ മാസ്‌റ്റര്‍ ഡോക്യുമെന്റേഷന്‍ അവതരിപ്പിച്ചു.ആഗസ്‌റ്റില്‍ നടക്കാന്‍ പോകുന്ന രണ്ടാം ഘട്ടപരിശീലനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാമെന്ന പ്രതീക്ഷയും പരിമിതമായ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി തങ്ങളുടെ വിദ്യാലയങ്ങളുടെ ബ്ലോഗിനെ മികച്ചതാക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസവും നല്‍കി രണ്ട് ദിവസത്തെ പരിശീലനപരിപാടി സമാപിച്ചു
സെപ്റ്റമ്പര്‍ 12 സംരംഭകത്വദിനത്തില്‍ ഗൂഗിള്‍ ഹാങ്ഔട്ടിലൂടെയുള്ള മുഖ്യമന്ത്രിയുടെ സംസാരം വീക്ഷിക്കുന്ന അഡൂര്‍ സ്ക്കൂളിലെ കുട്ടികള്‍
'രസപൂരം' എന്ന പേരില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം
'രസപൂരം' എന്ന പേരില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ഉല്‍ഘാടനം ചെയ്യുന്നു
എം.എല്‍.എ.ഫണ്ടില്‍ നിന്നും അനുവദിച്ച ഹയര്‍സെക്കന്ററി സ്ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദുമ നിയോജകമണ്ഡലം എം.എല്‍.എ.ശ്രീ.കെ.വി.കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കുന്നു

സ്ക്കൂളില്‍ ഒരു "ദേശീയ അതിഥി" : സ്ക്കൂള്‍ ജലസംഭരണിക്ക് മുകളില്‍ വിരുന്നെത്തിയ മയിലമ്മ.
"കണി" പതിവിലും നേരത്തെ...!!! കാലാവസ്ഥവ്യതിയാനം മൂലം ചൂട് വര്‍ദ്ധിച്ചിരിക്കുന്നു...ഏപ്രിലില്‍ പൂക്കേണ്ട കണിക്കൊന്ന രണ്ട് മാസം നേരത്തെ പൂത്തിരിക്കുന്നു..അഡൂര്‍ സ്ക്കൂള്‍ മുറ്റത്ത്നിന്നുള്ള ഒരു ദൃശ്യം....
ചുട്ടുപൊള്ളുന്ന വേനലിലും സ്ക്കൂളിനും കുട്ടികള്‍ക്കും തണലേകുന്ന മരങ്ങളുടെ നിര...ഖിദ്മത്ത് എന്ന സംഘടന വര്‍ഷങ്ങള്‍ക്ക് മുമ്പ് "തണല്‍"എന്ന പേരില്‍ നടപ്പിലാക്കിയ ഹരിതവല്‍ക്കരണ പദ്ധതിയില്‍ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളാണ് ഇന്ന് വളര്‍ന്ന്, പടര്‍ന്ന്, പന്തലിച്ച്, പുഷ്പവൃഷ്ടിനടത്തി കണ്ണിനും മനസ്സിനും ശരീരത്തിനും ഒരു പോലെ കുളിര്‍മ്മ നല്‍കിക്കൊണ്ടിരിക്കുന്നത്...ഒരു നിമിഷമെങ്കിലും ഈ മരങ്ങളുടെ തണല്‍ അനുഭവിച്ചവര്‍ക്ക് മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതിന്റെയും അവയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല...പക്ഷേ, നിങ്ങള്‍ ചിന്താശേഷി ഉള്ളവരായിരിക്കണം...
പ്രൊഫഷന്‍ ടാക്സ് സ്റ്റേറ്റ്മെന്റ് സ്പാര്‍ക്ക് വഴി തയ്യാറാക്കുന്ന വിധം
പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട്  ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ രണ്ടാം പകുതി പ്രൊസസ്സ് ചെയ്യണം.
പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല. (ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് ബാങ്ക് തന്നെ അടക്കുന്ന സംവിധാനം അപൂര്‍വം ചില സ്ഥലങ്ങളില്‍ നടപ്പായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.) സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.
'ഇവര്‍ കുട്ടികര്‍ഷകര്‍':ക്ലാസ്സ് റൂം പഠനത്തിന്റെ ഇടവേളകളില്‍ കൃഷി ആസ്വദിക്കുന്ന വിദ്യാര്‍ത്ഥികള്‍. 7 D ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ പരിപാലിച്ചുവരുന്ന സ്ക്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വേലി ഉള്‍പ്പെടെയുള്ള എല്ലാം 'കുട്ടികര്‍ഷകരു'ടെ കരവിരുതാണ്.
ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ചിത്രകല അദ്ധ്യാപകന്‍ മുഹമ്മദ് ഫൈസല്‍ വരച്ച കാര്‍ട്ടൂണ്‍

ദേലമ്പാടി ഗ്രാമപഞ്ചായത്ത് - കേരളോത്സവക്കാഴ്ചകളിലൂടെ....

അകക്കണ്ണിന്റെ പിന്‍ബലവുമായി 'ജെഡിയാര്‍ ജങ്കിള്‍ ഫ്രണ്ട്സി'ലെ മഞ്ചുനാഥന്‍ പദ്യപാരായണ മത്സരത്തില്‍...

'പാണ്ടി സപ്തസ്വര' അവതരിപ്പിച്ച നാടോടിപ്പാട്ട്
വിധി നിര്‍ണയം....