ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
Showing posts with label School Assembly. Show all posts
Showing posts with label School Assembly. Show all posts

അണ്ണാറക്കണ്ണന‌ും തന്നാലായത്...


അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ക‌ുഞ്ഞ‌ുമക്കള്‍ പിന്നെയ‌ും അത്ഭ‌ുതപ്പെട‌ുത്ത‌ുകയാണല്ലോ...

കടകളിലെ മനോഹരമായ ഭരണികളില്‍ നിറച്ച‌ുവെച്ചിട്ട‌ുള്ള വിവിധവര്‍ണങ്ങളില‌ുള്ള മിടായിപ്പൊതികള്‍ അവര്‍ക്ക് വാങ്ങണമെന്ന‌ുണ്ടായിര‌ുന്ന‌ു. പക്ഷേ...വാങ്ങിയില്ല...ബേക്കറികളിലെ ചില്ല‌ുക‌ൂട്ടിനകത്തെ കൊതിയ‌ൂറ‌ുന്ന വിഭവങ്ങള്‍ വാങ്ങിക്കഴിക്കാന്‍ അവര‌ുടെ മനസ്സ‌ുകള്‍ മന്ത്രിച്ചിര‌ുന്ന‌ു. പക്ഷേ... അവര്‍ തിരിഞ്ഞ‌ുനടന്ന‌ു. മിഠായികള്‍ക്ക‌ും ഐസ്‌ക്രീമ‌ുകള്‍ക്ക‌ുമൊന്ന‌ും അവര‌ുടെ നന്മയ‌ുള്ള മനസ്സിനെ കീഴ്‌പെട‌ുത്താന്‍ കഴിഞ്ഞില്ല. ആ ത‌ുകയെല്ലാം ക‌ൂട്ടിവെച്ച്...ക‌ൂട്ടിവെച്ച്... വലിയൊര‌ു ത‌ുകയായി. അത‌ുമ‌ുഴ‌ുവന്‍ അവര്‍ കേരളത്തിന്റെ പ‌ുനര്‍നിര്‍മാണത്തിനായി മ‌ുഖ്യമന്ത്രിയ‌ുടെ ദ‌ുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മഹാപ്രളയത്തില്‍ പഠനോപകരണങ്ങള്‍ മ‌ുഴ‌ുവന‌ും നഷ്‌ടപ്പെട്ട ആലപ്പ‌ുഴ ജില്ലയിലെ കര‌ുമാടി, ക‌ുമാരപിള്ളസ്‌മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലേക്ക് ആവശ്യമായ ആയിരത്തിലധികം നോട്ട‌ുപ‌ുസ്‌തകങ്ങള്‍ ഒരാഴ്‌ചമ‌ുമ്പ് അഡ‌ൂര്‍ സ്‌ക‌ൂളിലെ അധ്യാപകര്‍ നേരിട്ട് എത്തിച്ചിര‌ുന്ന‌ു. നന്മകള്‍ മരിച്ച‌ുകൊണ്ടിരിക്ക‌ുന്ന പ‌ുതിയ കാലത്ത് അഡ‌ൂര്‍ സ്‌ക‌ൂളിലെ കൊച്ച‌ുമക്കള‌ുടെ നല്ല പാഠങ്ങളെ അഭിനന്ദിക്കാന‌ും ത‌ുക ഏറ്റ‌ുവാങ്ങാന‌ും കാസറഗോഡ് ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. .പി. ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മ‌ുസ്ഥഫ ഹാജി എന്നിവര്‍ നേരിട്ട് എത്തിയിര‌ുന്ന‌ു. വാര്‍ഡ് മെമ്പര്‍ കമലാക്ഷി, പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, പ്രിന്‍സിപ്പാള്‍ ടി. ശിവപ്പ, ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍, അധ്യാപകര്‍ സംബന്ധിച്ച‌ു.

ബൈജു മാഷിന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം അധ്യാപകനായി ഏഴ് വര്‍ഷത്തെ വിശിഷ്ഠസേവനത്തിന് ശേഷം സ്വന്തം ജില്ലയായ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം ലഭിച്ച ശ്രീ. പി.എസ്.ബൈജു മാഷിന് കുട്ടികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നല്‍കി.

പഠനമികവിന് അംഗീകാരം

മെരിറ്റ് അവാര്‍ഡ് നേടിയ കുട്ടികള്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ, ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി എന്നിവര്‍ക്കൊപ്പം
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക്  മെരിറ്റ് അവാര്‍ഡ് എന്ന പേരില്‍ ട്രോഫികള്‍ നല്‍കി അനുമോദിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം തുടക്കം കുറിച്ച സ്‌കൂളിന്റെ പ്രത്യേകപദ്ധതിയാണിത്. അര്‍ദ്ധവാര്‍ഷികപ്പരീക്ഷയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഡിവിഷനില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കിയത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ അമ്പതോളം കുട്ടികള്‍ക്കാണ്  മെരിറ്റ് അവാര്‍ഡ് ലഭിച്ചത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തിലാണ് അര്‍ഹരായ കുട്ടികളുടെ പാനല്‍ തയ്യാറാക്കിയത്. പ്രത്യേക അസംബ്ലി ചേര്‍ന്നാണ് കുട്ടികളെ അനുമോദിച്ചത്. ഇതോടൊപ്പം, അറബിക് കലോത്സവത്തില്‍ ജില്ലാ-സംസ്ഥാനതലങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഉമ്മുഹബീബ, നിന്‍‌ഷാദ് എന്നീ കുട്ടികളെയും സ്‌കൂള്‍ ഗെയിംസ്-ക്രിക്കറ്റ് മത്സരത്തില്‍ സംസ്ഥാനതലത്തിലേക്ക് സെലക്ഷന്‍ ലഭിച്ച മുഹമ്മദ് തസ്‌രീഫിനെയും മെമെന്റോ നല്‍കി അനുമോദിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി. ഉഷ ട്രോഫികളും മെമെന്റോയും വിതരണം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും പി.എസ്. ബൈജു നന്ദിയും പറഞ്ഞു.

ഡോ.എ.പി.ജെ.അബ്‌ദുല്‍ കലാമിന് അഡൂര്‍ സ്‌കൂളിന്റെ യാത്രാമൊഴി

കുട്ടികള്‍ക്ക് പ്രിയങ്കരനായിരുന്ന മുന്‍രാഷ്ട്രപതി ഡോ. .പി.ജെ. അബ്ദുള്‍ കലാമിന് അഡൂര്‍ ഗവ.ഹയര്‍ സ്‌കൂളിലെ കുട്ടികളും അധ്യാപകരും ആദരാഞ്ജലിയര്‍പ്പിച്ചു. രാമേശ്വരത്തിനടുത്ത് പേയ്ക്കരിമ്പില്‍ രാവിലെ 11ന് അദ്ദേഹത്തിന്റെ ശവസംസ്‌കാരംനടക്കുന്ന സമയത്ത് തന്നെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡോ.കലാമിന്റെ ഛായാചിത്രത്തിന് മുന്നില്‍ ആയിരത്തിഇരുന്നൂറില്‍പരം കുട്ടികളും അമ്പതില്‍പരം അധ്യാപകരും പൂക്കളും സന്ദേശവാക്യങ്ങളും സമര്‍പ്പിച്ച് പ്രിയനേതാവിന് വിടനല്‍കി. അദ്ദേഹത്തിന്റെ പ്രചോദനം നല്‍കുന്ന പ്രസംഗങ്ങളുടെ ശബ്‌ദരേഖയുടെ പശ്ചാത്തലവും ഒരുക്കിയിരുന്നു.കലാമിന്റെ ജീവചരിത്രവും സന്ദേശങ്ങളും അപൂര്‍വചിത്രങ്ങളുമടങ്ങിയ പോസ്റ്ററുകളുടെ ക്ലാസടിസ്ഥാനത്തിലുള്ള പ്രദര്‍ശനവും നടന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി കുട്ടികള്‍ക്ക് ഉപന്യാസരചനാമത്സരവും സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിഎ.എം.അബ്‌ദുല്‍ സലാം, മാധവ തെക്കേക്കര, ബി.കൃഷ്‌ണപ്പ, സ്‌കൂള്‍ ലീഡര്‍ മുനാസിയ എന്നിവര്‍ നേതൃത്വം നല്‍കി.
ജൂണ്‍ 5:ലോക പരിസ്ഥിതിദിനത്തില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ വൃക്ഷത്തൈവിതണോല്‍ഘാടനം സ്‌കൂള്‍ ലീഡര്‍ മുനാസിയയ്ക്ക് വേപ്പിന്‍തൈ നല്‍കി ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ നിര്‍വഹിക്കുന്നു
ജൂണ്‍ 5:ലോക പരിസ്ഥിതിദിനത്തില്‍ എസ്.പി.സി.കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്‌കൂള്‍വളപ്പില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നു
സ്‌കൂളിലെ നിര്‍ധനരായ 35 കുട്ടികള്‍ക്ക് കേരള ഗ്രാമീണ്‍ ബാങ്ക് നല്‍കുന്ന കുടകളുടെ വിതരണോദ്ഘാടനം മാനേജര്‍ ഗോവിന്ദ ഭട്ട് നിര്‍വഹിക്കുന്നു
പ്രൈമറി ഹെഡ്‌മാസ്‌റ്ററായി പ്രമോഷന്‍ ലഭിച്ച ചെനിയ നായക്ക് അവര്‍കളെ കുട്ടികള്‍ സ്‌കൂള്‍ അസംബ്ലിയില്‍വെച്ച് ആദരിക്കുന്നു

അഡൂര്‍ സ്‌കൂളിലെ അഭിഷേകിന് റാസ്ബെറി പൈ കമ്പ്യൂട്ടര്‍

ഐടി അറ്റ് സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ അഭിരുചി പരീക്ഷയില്‍ അ‍‍ഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഒന്നാമതെത്തിയ അഭിഷേകിന് റാസ്ബെറി പൈ കമ്പ്യൂട്ടര്‍ സമ്മാനമായി ലഭിച്ചു. വിദ്യാലയങ്ങളില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ ശാസ്‌ത്രം പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്നാമതെത്തിയ 124 കുട്ടികള്‍ക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്ബാണ് കമ്പ്യൂട്ടര്‍ കൈമാറിയത്. പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ അഭിരുചിയുള്ളവരെ കണ്ടെത്തി അവര്‍ക്കുവേണ്ട ഭൗതികസാഹചര്യങ്ങളൊരുക്കി വിദഗ്‌ധപരിശീലനം നല്‍കുന്നതിനായി സംസ്ഥാന ഐടി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ തുടക്കമാണിത്. അഭിഷേകിനെ സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അഭിനന്ദിച്ചു. അഭിഷേക് ബളക്കിലയില്‍ താമസിക്കുന്ന മുരളീധരന്റെയും വാണിയുടെയും മകനാണ്.