ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

രാമണ്ണമാഷിന് സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്

സ്‌ക‌ൂള്‍ അസംബ്ലിയില്‍വെച്ച് ക‌ുട്ടികള്‍ രാമണ്ണമാസ്‌റ്റര്‍ക്ക് പ‌ൂച്ചെണ്ട് നല്‍ക‌ുന്ന‌ു
രാമണ്ണ മാഷിന് സ്‌റ്റാഫ് കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ്
അഡ‌ൂര്‍: എച്ച്.എസ്.എ.(കന്നഡ)യായുള്ള ദീര്‍ഘകാലത്തെ സേവനത്തിന്ശേഷം ആദ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ ഹെഡ്‌മാസ്‌റ്ററായി പ്രൊമോഷന്‍ ലഭിച്ച രാമണ്ണ മാഷിന് സ്‌റ്റാഫ് കൗണ്‍സില്‍ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ് നല്‍കി. ഫലപ‌ുഷ്‌പം, ഷാള്‍, മെമെന്റോ എന്നിവ നല്‍കി അദ്ദേഹത്തെ ആദരിച്ച‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മ‌ൂസാന്‍ അധ്യക്ഷത വഹിച്ച‌ു. സീനിയര്‍ അസിസ്‌റ്റന്റ് പി.ശാരദ, അധ്യാപകരായ കെ.ശശിധരന്‍, കെ.ഗീതാസാവിത്രി, കെ. നാരായണ ബള്ള‌ുള്ളായ, എ.എം. അബ്‌ദ‌ുല്‍ സലാം, ബി.ക‌ൃഷ്‌ണപ്പ, ടി.മാധവ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ച‌ു. സംഗ‌ീതാധ്യാപിക നിഷ ഗാനമാലപിച്ച‌ു. രാമണ്ണ മാസ്‌റ്റര്‍ മറ‌ുപടിപ്രസംഗം നടത്തി. സ്‌റ്റാഫ് സെക്രട്ടറി എ.രാജാറാമ സ്വാഗതവ‌ും ജോ.സെക്രട്ടറി എ.ഗംഗാധരന്‍ നന്ദിയ‌ും പറഞ്ഞ‌ു. രാവിലെ നടന്ന സ്‌ക‌ൂള്‍ അസംബ്ലിയില്‍വെച്ച് ക‌ൂട്ടികള്‍ അദ്ദേഹത്തെ പ‌ൂച്ചെണ്ട് നല്‍കി ആദരിക്ക‌ുകയ‌ും ഗ‌ുര‌ുവന്ദനഗീതം ആലപിക്ക‌ുകയ‌ുംചെയ്‌ത‌ു.

സ്പോർട്സിലും തിളങ്ങി ജീ.എച്ച്.എസ്.എസ് അഡൂരിലെ താരങ്ങൾ...

ജ‌ുനൈദ്
800, 3000 മീറ്റര്‍
അന്‍ഷിഫ്
ട്രിപ്പിള്‍ ജംപ്
ഫയാസ്
ലോങ് ജംപ്
മ‌ുദസിര്‍
ഷോട്ട്പ‌ുട്ട്

ക‌ുമ്പള സബ്‌ജില്ലാതല സ്പോർട്സ് മീറ്റിൽ അഡൂർ ഗവ.ഹയര്‍ സെക്കന്ററിസ്ക്കൂളിന് ചില മിന്നും വിജയങ്ങൾ. മാസങ്ങളായി പരിശീലനവും മറ്റും ലഭിച്ച് വരുന്ന മികച്ച താരങ്ങളെ മലർത്തിയടിച്ച് അഡ‌ൂര്‍ സ്‌ക‌ൂളിലെ ച‌ുണക്ക‌ുട്ടികള്‍ ചില മികച്ച വിജയങ്ങൾ നേടിയിരിക്കുന്നു. ജൂനിയർ വിഭാഗത്തിലെ ഗ്ലാമർ ഇനങ്ങളായ 3000 മീറ്ററിലും 800 മീറ്ററിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജുനൈദും ലോങ്ജംപിൽ ഫയാസും ട്രിപ്പിൾജംപിൽ അൻഷിഫും സബ്‌ജൂനിയർ വിഭാഗം ഷോർട്പുട്ടിൽ മുദസിറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു നിരവധി സമ്മാനങ്ങളും അഡ‌ൂര്‍ സ്‌ക‌ൂളിലെ ക‌ുട്ടികൾ നേടുകയുണ്ടായി. പരിമിതികൾക്കിടയിൽ നിന്നും ഇവർ നേടിയ ഈ വിജയങ്ങൾ ചില പ്രതീക്ഷകൾ നൽക‌ുന്നു.

സ്‌ക‌ൂള്‍ കാമ്പസിനെ കാന്‍വാസിലേക്ക് പകര്‍ത്തിയ പ്രജ്ജ്വലിന് സമ്മാനവ‌ുമായി
പ‌ൂര്‍വ്വവിദ്യാര്‍ത്ഥി വാട്ട്സ്ആപ്പ് ക‌ൂട്ടായ്‌മ

പ്രജ്ജ്വല്‍ വരച്ച ചിത്രം
പ‌ൂര്‍വ്വവിദ്യാര്‍ത്ഥി വാട്ട്‌സ്ആപ്പ് ക‌ൂട്ടായ്‌മ സ്‌ക‌ൂള്‍ അസംബ്ലിയില്‍ വെച്ച്
പ്രജ്ജ്വലിന് മെമെന്റോയ‌ും കാഷ്അവാര്‍ഡ‌ും നല്‍കി അന‌ുമോദിക്ക‌ുന്ന‌ു.
അഡ‌ൂർ സ്‌ക‌ൂളിന്റെ ചിത്രം വരച്ച് എല്ലാവര‌ുടെയും പ്രിയങ്കരനായി മാറിയ പ്രജ്ജ്വലിനെ അനുമോദിക്കാൻ അഡ‌ൂർ സ്‌ക‌ൂൾ പൂർവ്വ വിദ്യാത്ഥികൾ എത്തി. കന്നഡ മാധ്യമം പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രജ്ജ്വല്‍ സ്‌ക‌ൂള്‍ കാമ്പസിനെ മ‌ുഴ‌ുവനായി തന്റെ കാന്‍വാസിലേക്ക് പകര്‍ത്ത‌ുകയായിര‌ുന്ന‌ു. അഡ‌ൂര്‍ ഓടാരിമ‌ൂലയിലെ ഗണേഷ്-യശോദ ദമ്പതികള‌ുടെ മകനാണ് ദേലമ്പാടി പ്രീമെട്രിക് ഹോസ്‌റ്റലിലെ അന്തേവാസിക‌ൂടിയായ പ്രജ്ജ്വല്‍. സമ‌ൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം വരച്ച പ്രജ്ജ്വലിന് പ‌ൂര്‍വ്വവിദ്യാര്‍ത്ഥി വാട്ട്സ്ആപ്പ് ഗ്ര‌ൂപ്പ് മെമെന്റോയും ക്യാഷ് അവാർഡും സമ്മാനമായി നൽകി.
അവൻ വരച്ച ചിത്രത്തിന് താഴെ അവർ ഇങ്ങനെ ക‌ുറിച്ചുവെച്ചു...
"പ്രജ്ജ്വൽ.... വിരലുകളിൽ വിസ്‌മയം ഒളിപ്പിച്ച പ്രിയ ക‌ൂട്ടുകാരാ.....
അഡൂർ സ്‌ക‌ൂളിന്റെ പുറം കാഴ്ച്ചകൾക്ക് പെൻസിൽ മുനകൾ കൊണ്ട് ജീവൻ നൽകിയ നീ ഞങ്ങളെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോടാ മോനെ..."
എപ്പോഴും ക‌ൂടെയുണ്ടാക‌ുമെന്ന് ഉറപ്പ് നൽകി അവർ തിരിച്ച് പോയി...
പ‌ൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ഗംഗാധരൻ കാൻത്തടുക്ക, സെക്രട്ടറി സലാം മാസ്റ്റർ, ഹെഡ്‌മാസ്റ്റർ അനീസ് ജി. മൂസാൻ, പ‌ൂർവ്വ വിദ്യാർത്ഥികളായ ഹരീഷ് മാസ്റ്റർ, റഹീം അഡൂർ, പ്രണവ് അഡൂർ, ഉദയ ദേവറഡുക്ക, സ്റ്റാഫ് സെക്രട്ടറി രാജാറാം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.