|
ഇന്ദുമുഖി
നിന്‍ മന്ദസ്‌മിതത്തിന്‍
മമ
കണ്ണുനീര്‍ പൊഴിയുന്നു
ഒന്നും
കാണുന്നില്ലേ നീ, നിലാവേ
എന്‍
പാട്ടിലൊരിത്തിരി നൊമ്പരവും
രുജയാല്‍
പൊഴിയുമെന്‍ നഗ്ന-
നേത്രത്തില്‍
തമസായ് ഗമിക്കുന്നു.
വീണ്ടുമൊരീ
ജന്മം വേണ്ടേ വേണ്ട
മറ്റൊരു
പുഴയായ് മന്നില്‍
നിലാവേ,
കാണുന്നുവോ
നീ എന്‍ നൊമ്പരം
കേള്‍ക്കുന്നുവോ
എന്‍ വിലാപം
കഥയില്‍
പുഴയൊരു സുന്ദരിയും
കവിതയിലോ
പുഴ നര്‍ത്തകിയും
മര്‍ത്ത്യന്റെ
ഹീനപ്രവൃത്തിയാല്‍
നാറി
ശവമായ് മാറുന്നുഞാന്‍.
നിലാവേ,
മനുഷ്യന്
സഞ്ചാരപാതയാം
റോഡായി
മാറുന്നു ഞാന്‍
ജനനീതന്‍
മടിത്തട്ടിലൊരുപാട് നേരം
തലച്ചായ്‌ച്ചൊഴുകാന്‍
ഭാഗ്യമില്ല
ആ
ഭാഗ്യമിന്ന് നിര്‍ഭാഗ്യമാം-
പുഴയുടെ
മൃത്യുവായ് പരിണമിക്കുന്നു.
ജനിച്ചു
ഞാന്‍ നിലാവേ പുഴയായ്-
മന്നില്‍
മരിക്കുന്നു ഞാന്‍ ഒരു-
|
പാഴ്‌വസ്‌തുവായ്.
മര്‍ത്ത്യന്റെ
ദുഷ്‌ട പ്രവൃത്തിയാല്‍
എരിഞ്ഞുതീരുന്നുഞാന്‍.
ഓര്‍ക്കുക
നീ മനുഷ്യാ-
നീയുമെന്‍
പിന്നാലെ
ഇല്ല,
എനിക്കിവരെ
ശപിപ്പാന്‍
എന്‍
മക്കളാണിവര്‍ പൊന്നുമക്കള്‍
നിലാവേ,
നിലാവേ,
നീ കാണുക
എന്‍
മൃത്യുവിന്‍ ഉത്തരവാദികളെ
ഓര്‍ക്കുന്നുവോ
നീ അന്നൊരുനാള്‍
ഇവരെ
ഞാന്‍ വൃത്തിയാക്കി
കുളിരുനല്‍കി,
സുഖമായ സംഗീതവും
സ്‌നേഹമായ
ദിവ്യ ദീപ്‌തമാം അമ്മ-
പ്പോല്‍
താരാട്ടുപാടിയുറക്കി
പക്ഷേ,
ഇന്ന്
ഞാന്‍ ഒരു നോക്കുകുത്തി
ചത്തൊടുങ്ങിയ
മത്സ്യം,കൂര്‍മത്തിന്‍ ശവകല്ലറ
ചീഞ്ഞുനാറുന്ന
പാപത്തിന്‍ കാഴ്‌ചകള്‍
എന്‍
നെഞ്ചിലേറ്റി യാത്രയാക്കുന്നു.
ഓര്‍ക്കുന്നില്ലിവര്‍
പോറ്റമ്മയെ........
******************************** |
|---|
Showing posts with label Kalotsavam. Show all posts
Showing posts with label Kalotsavam. Show all posts
ഫലസ്‌തീനികളുടെ നൊമ്പരം ചിത്രീകരിച്ച അഡൂര്‍ സ്‌കൂളിന്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ്
ഫലസ്‌തീനില്‍
ഇസ്രായേലിന്റെ ക്രൗര്യത്തിന്
മുന്നില്‍ നിസ്സഹായരായ
സ്‌ത്രീകളുടെയും കുട്ടികളുടെയും
നൊമ്പരം വരച്ചിട്ട അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂള്‍ കോഴിക്കോട്
നടന്ന സംസ്ഥാന സ്‌കൂള്‍
കലോത്സവത്തില്‍ അറബി
ചിത്രീകരണത്തില്‍ എ ഗ്രേഡ്
കരസ്ഥമാക്കി.
ഇസ്രായേല്‍
സൈന്യത്തിന്റെ നിരന്തരമായ
ആക്രമണത്തിന്റെ ഫലമായി
തങ്ങളുടെ കുടുംബങ്ങളിലെ
പുരുഷന്മാരെല്ലാം
കൊല്ലപ്പെട്ടപ്പോള്‍
ആ പ്രദേശത്ത് ബാക്കിയായത്
സ്‌ത്രീകളും കുറച്ച് കുട്ടികളും
മാത്രം.
ഇവര്‍
തുടര്‍ന്ന് നടത്തുന്ന
നിലനില്‍പിന് വേണ്ടിയുള്ള
പോരാട്ടത്തിന്റെയും അനുഭവിക്കുന്ന
യാതനകളുടെയും നേര്‍കാഴ്‌ചകളാണ്
കുട്ടികള്‍ അരങ്ങിലെത്തിച്ചത്.
പത്താം
തരം വിദ്യാര്‍ത്ഥിനികളായ
സഫീദ യാസ്‌മിന്‍,
ഹന്നത്ത്
ബീവി,
അസൂറാബി,
സുഹാന,
ഒമ്പതാം
ക്ലാസിലെ ഉമ്മു ഹബീബ,
നിന്‍ഷാദ്,
എട്ടിലെ
മുഹമ്മദ് ഹാഷിര്‍ എന്നിവരാണ്
അഭിനേതാക്കള്‍.
സ്‌കൂളിലെ
ഹൈസ്‌കൂള്‍ അറബി അധ്യാപകനായ
ഇബ്രാഹിം ഖലീല്‍ രചനയും
സംവിധാനവും നിര്‍വഹിച്ചു. അഡൂര്‍ സ്‌കൂളില്‍ നിന്ന് ആദ്യമായാണ് കുട്ടികള്‍ സംസ്ഥാന കലോത്സവത്തില്‍ മാറ്റുരക്കുന്നത്.
കുട്ടികളെയും
അധ്യാപകനെയും സ്‌കൂള്‍
പി.ടി.എ.പ്രസിഡന്റ്
സി.കെ.കുമാരന്‍,
ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ എന്നിവര്‍
അഭിനന്ദിച്ചു.
| ഇബ്രാഹിം ഖലീല്‍ രചന,സംവിധാനം |
|
|
|
|
കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം
സ്‌റ്റുഡന്റ് പൊലീസിന്റെ സേവനം ശ്രദ്ധേയമായി
സ്‌റ്റുഡന്റ് പൊലീസിന്റെ സേവനം ശ്രദ്ധേയമായി
|
ഗതാഗതം നിയന്ത്രിക്കുന്ന കുട്ടിപ്പൊലീസുകാര്‍
|
ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിലെ കുട്ടികളുടെ സേവനം ശ്രദ്ധിക്കപ്പെട്ടു. കുമ്പള ഉപജില്ലയില്‍ അഡൂര്‍ സ്‌കൂളില്‍ മാത്രമാണ് 'കുട്ടിപ്പൊലീസ് ' യൂണിറ്റുള്ളത്. മൊത്തം എണ്‍പത്തിയെട്ട് പേരുള്ള യൂണിറ്റിനെ മൂന്ന് ഗ്രൂപ്പുകളാക്കി ഓരോ ദിവസങ്ങളിലായി ഡ്യൂട്ടി നല്‍കിയിരിക്കുകയാണ്. എസിപിഒ പി.ശാരദ, സിപിഒ എ.ഗംഗാധരന്‍ എന്നിവര്‍ കേഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ട്രാഫിക് നിയന്ത്രണം, മത്സരങ്ങള്‍ നടക്കുന്ന വിവിധ വേദികളിലെ അച്ചടക്കപരിപാലനം മുതലായവയാണ് കേഡറ്റുകള്‍ക്ക് നല്‍കിയ ചുമതലകള്‍.
കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം
അറബിക് കലോത്സവത്തില്‍ അഡൂര്‍ ചാമ്പ്യന്‍
അറബിക് കലോത്സവത്തില്‍ അഡൂര്‍ ചാമ്പ്യന്‍
ബെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള
ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍
എഴുപത്തിനാല് പോയിന്റ് നേടി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചാമ്പ്യന്മാരായി. എഴുപത് പോയിന്റ് നേടിയ ജി.വി.എച്ച്.എസ്.എസ്. മൊഗ്രാല്‍ രണ്ടാം സ്ഥാനവും അറുപത്തിയെട്ട് പോയിന്റുള്ള ആതിഥേയരായ ബെള്ളൂര്‍
ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പത്തൊമ്പതിനങ്ങളിലായി നടന്ന മത്സരങ്ങളില്‍ പന്ത്രണ്ടെണ്ണത്തിലും അഡൂരിലെ കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. എ
ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാകലോത്സവത്തിലേക്ക് യോഗ്യത
നേടിയവര്‍: സഫീദ യാസ്‌മിന്‍ (പദ്യം ചൊല്ലല്‍), ഉമ്മു ഹബീബ (കഥാപ്രസംഗം),
അബ്‌ദുല്‍ ബഷീര്‍ എ.സി.(പ്രസംഗം), ആയിഷത്ത് സുഹാന. പി.എ. (സംഭാഷണം),സഫീദ യാസ്‌മിനും സംഘവും(ചിത്രീകരണം). വിജയികളായ കുട്ടികളെയും നേതൃത്വം നല്‍കിയ ഹൈസ്‌കൂള്‍ അറബിക് അധ്യാപകനായ പി. ഇബ്രാഹിം ഖലീലിനെയും ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാറും പി.ടി.എ. പ്രസിഡന്റ് സി.കെ.കുമാരനും അഭിനന്ദിച്ചു. യു.പി. വിഭാഗം അറബിക് കലോത്സവത്തില്‍
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കുമ്പള ഉപജില്ലാ കലോത്സവം
അറബിക് കലോത്സവത്തില്‍ അഡൂര്‍ മുന്നില്‍
അറബിക് കലോത്സവത്തില്‍ അഡൂര്‍ മുന്നില്‍
ബെള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ അറുപത്തിമൂന്ന് പോയിന്റുമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നേറ്റം തുടരുന്നു. അമ്പത്തിയഞ്ച് പോയിന്റുള്ള ആതിഥേയരായ ബെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളാണ് തൊട്ടുപിറകില്‍. ഇതുവരെ നടന്ന പതിനഞ്ചിനങ്ങളില്‍ പതിനൊന്നിലും അഡൂരിലെ കുട്ടികള്‍ എ ഗ്രേഡ് കരസ്ഥമാക്കി. എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാകലോത്സവത്തിലേക്ക് യോഗ്യത നേടിയവര്‍: സഫീദ യാസ്‌മിന്‍ (പദ്യം ചൊല്ലല്‍), ഉമ്മു ഹബീബ (കഥാപ്രസംഗം), അബ്‌ദുല്‍ ബഷീര്‍ എ.സി.(പ്രസംഗം), ആയിഷത്ത് സുഹാന. പി.എ. (സംഭാഷണം).
എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയവര്‍
(പദ്യം ചൊല്ലല്‍)
|
ആയിഷത്ത് സുഹാന
(സംഭാഷണം) |
അബ്‌ദുല്‍ ബഷീര്‍
(പ്രസംഗം)
|
സ്‌കൂള്‍ കലോത്സവം - റോസും ഗ്രീനും ചാമ്പ്യന്മാര്‍
| ഹയര്‍സെക്കന്ററി വിഭാഗം ചാമ്പ്യന്മാരായ റോസ് ഹൗസ് അംഗങ്ങള്‍ ദേലമ്പാടി
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ അവര്‍കളില്‍ നിന്നും ഷീല്‍ഡ് ഏറ്റുവാങ്ങുന്നു |
| ഹൈസ്‌കൂള്‍ ചാമ്പ്യന്മാരായ ഗ്രീന്‍ ഹൗസ് അംഗങ്ങള്‍ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ അവര്‍കളില്‍ നിന്നും ഷീല്‍ഡ് ഏറ്റുവാങ്ങുന്നു |
സ്‌കൂള്‍ കലോത്സവം തുടങ്ങി - അഡൂര്‍ ഉത്സവത്തിമിര്‍പ്പില്‍
അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം തുടങ്ങി. പിടിഎ പ്രസിഡന്റ് സി.കെ. കുമാരന്‍ ദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്‌തു. ഉദ്‌ഘാടന ചടങ്ങില്‍ ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ മുഖ്യാതിഥിയായി. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സീനിയര്‍ എച്ച്.എസ്.എസ്.ടി. ശിവപ്പ, സ്‌റ്റാഫ്
സെക്രട്ടറി എ.എം.അബ്‌ദുല്‍
സലാം, സ്‌കൂള്‍ ലീഡര്‍ വിജയകുമാരി, ആര്‍ട്ട്സ് സെക്രട്ടറി എ.എം. നഈമുദ്ദീന്‍ എന്നിവര്‍
ആശംസകളര്‍പ്പിച്ചു. കലോത്സവ സംഘാടക സമിതി കണ്‍വീനര്‍ ബി.പി. സുജിത്ത് സ്വാഗതവും എച്ച്. പദ്‌മ നന്ദിയും പറഞ്ഞു. ഇന്ന് വ്യാഴാഴ്‌ച എല്‍.പി. വിഭാഗം കുട്ടികളുടെ പരിപാടി നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ മത്സരങ്ങളാണ്. എല്‍.പി. വിഭാഗം കുട്ടികളുടെ പരിപാടികള്‍ കണ്ട് ആസ്വദിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിലെ മത്സരപരിപാടികളുടെ ക്രമവിവരപട്ടിക ലഭിക്കുന്നതിനായി ചുവടെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
ആശംസകളര്‍പ്പിച്ചു. കലോത്സവ സംഘാടക സമിതി കണ്‍വീനര്‍ ബി.പി. സുജിത്ത് സ്വാഗതവും എച്ച്. പദ്‌മ നന്ദിയും പറഞ്ഞു. ഇന്ന് വ്യാഴാഴ്‌ച എല്‍.പി. വിഭാഗം കുട്ടികളുടെ പരിപാടി നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ മത്സരങ്ങളാണ്. എല്‍.പി. വിഭാഗം കുട്ടികളുടെ പരിപാടികള്‍ കണ്ട് ആസ്വദിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിലെ മത്സരപരിപാടികളുടെ ക്രമവിവരപട്ടിക ലഭിക്കുന്നതിനായി ചുവടെ കൊടുത്തിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
| ORDER OF EVENTS | PDF File | Spreadsheet File |
Subscribe to:
Posts (Atom)





