ഭാഷ എന്നത് കേവലം ആശയവിനിമയം നടത്താന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നല്ല. ഭാഷ ഓരോ പ്രദേശത്തിന്റെയും സംസ്‌ക്കാരത്തിന്റെ തന്നെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാസറഗോഡ് ഭാഗത്തെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഭാഷയില്‍ കന്നഡ,തുളു,കൊങ്കണി,ഉറുദു,അറബിക്,ഹിന്ദി,തമിഴ്,മറാട്ടി തുടങ്ങിയ ഭാഷകളുടെ സ്വാധീനം കാണാം. അഡൂര്‍ ഒരു അതിര്‍ത്തി ഗ്രാമമായത് കൊണ്ടുതന്നെ ഈ സ്വാധീനം വളരെ ശക്തവുമാണ്. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം തരം സി ഡിവിഷനിലെ കുട്ടികള്‍ മലയാളം അധ്യാപകനായ പി.എസ്.ബൈജു സാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഒരു അന്വേഷണാത്മകപ്രവര്‍ത്തനത്തിന്റെ ഉല്‍പന്നമാണ് ഈ പ്രാദേശിക ഭാഷാ നിഘണ്ടു.ഇത് പൂര്‍ണതയിലെത്തണമെങ്കില്‍ കുറെയധികം കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണ്. മാന്യവായനക്കാര്‍ കമന്റ്സ് രൂപത്തില്‍ നല്‍കിയാല്‍ അവ കൂടി ഉള്‍പ്പെടുത്തി ഈ എളിയ സംരംഭത്തെ വിജയിപ്പിക്കാന്‍ സാധിക്കും. സഹകരണം അഭ്യര്‍ത്ഥിക്കുന്നു(ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബന്ധപ്പെട്ട അക്ഷരം കൊണ്ട് തുടങ്ങുന്ന പ്രാദേശികഭാഷയിലെ വാക്കുകളും അവയുടെ അര്‍ത്ഥവും അടങ്ങിയ പിഡിഎഫ് ഫയല്‍ തുറന്നുവരുന്ന രീതിയിലാണ് നിഘണ്ടു തയ്യാറാക്കിയിട്ടുള്ളത്)