ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

CLUB

OFFICE BEARERS OF VARIOUS CLUBS(2014-15)
 Name of Club                President                        Secretary
1. Vidyarangam          Unnimaya X C               Chaithanya. J IX D
2. Science Club           Divyasree X A                Sumalatha IX D
3. Social Club             Harshith X C                  Ranjini X B
4. Maths Club             Safeeda Yasmin X C       Mehrunnisa IX D
5. English Club           Fathima. M X C              Abdul Basheer IX C
6. Fine Arts Club        Fathimath Shyziya IX C  Harshitha IX A
7. Hindi Club              Nusaiba X C                   Sandeep IX A
8. IT Club                   Maharoof. P IX C           Anarghya. A IX A
9. Health Club           Gautham IX B                 Kalavathy IX B
10. Arabic Club         Ayshath Suhana X C       Ninshad IX C

'നാളേക്കിത്തിരി ഊര്‍ജ്ജം' പദ്ധതി ഹെഡ്മിസ്ട്രസ് ശ്രീമതി. എച്ച്.പദ്മ ടീച്ചര്‍ ഉല്‍ഘാടനം ചെയ്യുന്നു.
ഊര്‍ജ്ജ സംരക്ഷണ ക്ലബ് അംഗങ്ങള്‍


ക്ലബ് പ്രവര്‍ത്തനങ്ങള്‍
1. ഇംഗ്ലീഷ് ക്ലബ്
"ഇംഗ്ലീഷ് ക്ലബ്" വളരെ മികച്ചരീതിയില്‍ സ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. LP,UP വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് ഭാഷസ്നേഹം വളര്‍ത്തുന്നതിന് വേണ്ടി ദേലംപാടി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ LET US LEARN ENGLISH TOGETHER എന്ന പദ്ധതി നടപ്പിലാക്കി . അരണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ സിഡിയില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സ്വയം പരിചയപ്പെടുത്താനും അവരുടെ ചുറ്റുപാടിനെക്കുറിച്ചും അവരെക്കുറിച്ചും ഇംഗ്ലീഷില്‍ അനായാസം സംസാരിക്കുവാനും സഹായിക്കുന്നതാണ് ഈ സിഡി. ഈ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങളും അധ്യാപകരും അവതരിപ്പിക്കുന്ന ഈ പരിപാടി ദേലംപാടി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും 'പഠനസാമഗ്രിയായി' ഉപയോഗിക്കുന്നു. അതുപോലെതന്നെ വിദ്യാര്‍ത്ഥികളില്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷാ സ്നേഹവും ഉണ്ടാക്കുന്നതിന് വേണ്ടി 'The Drizzles' Learning Entertainer' എന്ന മ്യൂസിക്കല്‍ ആല്‍ബവും നിര്‍മ്മിച്ചു. ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നതിനു വേണ്ടി എല്ലാ വെള്ളിയാഴ്ചയും 'ESG' എന്ന പേരില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇതില്‍ ഇംഗീഷ് സംസാരിക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒത്തുച്ചേര്‍ന്ന് പരസ്പരം ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും, ഇംഗ്ലീഷില്‍ കുട്ടികളുടെ രചനാപരമായ കഴിവ് വളര്‍ത്തുന്നതിന് വേണ്ടി ചുമര്‍പത്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. 'sweet grammar' എന്ന പേരില്‍ കുട്ടികള്‍ക്ക് താല്‍പര്യത്തോടുകൂടി ഇംഗ്ലീഷ് വ്യാകരണം പഠിക്കാന്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നു.
2. .ടി. ക്ലബ്
സ്ക്കൂള്‍ .ടി. ക്ലബ് 'ഡബ്ള്‍ ക്ലിക്ക് ' എന്ന പേരില്‍ 50 സജീവ അംഗങ്ങളുമായി .ടി. അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
*ഹൈസ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും(600-ല്‍ പരം) -മെയില്‍ വിലാസമുണ്ടാക്കുന്നതിനും അതുപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും നേതൃത്വം നല്കി.
*'സ്ക്കൂള്‍ വിക്കി' യില്‍ കൂടുതല്‍ പേജുകള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു. നാടോടി വിജ്ഞാനകോശം പ്രോജക്റ്റില്‍ പ്രാദേശിക ഭാഷാനിഘണ്ടു, എന്റെ നാടില്‍ അഡൂരിന്റെ ചരിത്രം, സ്ക്കൂള്‍ പത്രത്തില്‍ 'The Lens' എന്ന പേരില്‍ പത്രം, -വിദ്യാരംഗത്തില്‍ കുട്ടികളുടെ സാഹിത്യസൃഷ്ടികള്‍ എന്നിവയാണ് വിക്കിയിലെ പ്രധാനപ്രവര്‍ത്തനങ്ങള്‍.
*സയന്‍സ് ക്ലബ്ബുമായി സഹകരിച്ച് 'പരലോകത്തേക്ക് ഒരു കുറുക്കുവഴി' എന്ന പേരില്‍ പുകയില വിരുദ്ധ ഡോക്യുമെന്ററി തയ്യാറാക്കി സ്ക്കൂള്‍ ബ്ലോഗിലും വിക്കിയിലും അപ് ലോഡ് ചെയ്തു.
*ഓണാഘോഷത്തോടനുബന്ധിച്ച് 'ഡിജിറ്റല്‍ ' പൂക്കളമത്സരം നടത്തി.
*സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം നടത്തി.
*സ്ക്കൂള്‍ ബ്ലോഗ് (www.ghssadoor.blogspot.com)അപ്ഡേറ്റ് ചെയ്യുന്നു.
*വിക്ടേഴ്സ് ചാനലിലെ ഓരോ ദിവസത്തെയും പ്രധാനപരിപാടികള്‍ വൈറ്റ്ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കകയും ഒഴിവുസമയങ്ങളില്‍ മള്‍ട്ടിമീഡിയറൂമിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചാനല്‍ കാണുവാനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നു. വിക്ടേഴ്സ് ചാനലിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ പബ്ലിസിറ്റി നല്കുന്നു.
*ക്ലാസ്സ് മുറികളില്‍ ഐസിടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ അദ്ധ്യാപകരെ സഹായിക്കുന്നു.
*വിവിധ ഐടി മത്സരങ്ങള്‍ നടത്തി വിജയികളെ ഉപജില്ലാ ഐടി മേളയില്‍ മത്സരിപ്പിച്ചു. ഈ വര്‍ഷം ആറിനങ്ങളില്‍ മത്സരിക്കുകയും വെബ്പേജ് ഡിസൈനിങ്ങില്‍ രണ്ടാം സ്ഥാനവും പ്രോജക്റ്റ് അവതരണം, മലയാളം ടൈപ്പിംഗ് എന്നിവയില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഉപജില്ലാ റണ്ണേഴ്സ്അപ് ആയിരുന്നു.
3. സോഷ്യല്‍ സയന്‍സ് ക്ലബ്
ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'സ്റ്റുഡന്റ്സ് വോയ്സ് ' എന്ന പേരില്‍ സ്ക്കൂള്‍ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നര മണിക്ക് വാര്‍ത്തയും വിശേഷദിവസങ്ങളില്‍ പ്രബന്ധാവതരണവും ഉണ്ടാകും. സാമമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ദേശീയദിനാഘോഷങ്ങളും സംഘടിപ്പിക്കുന്നു. മഹാന്മാര്‍ പകര്‍ന്നുനല്‍കിയ സന്ദേശങ്ങളടങ്ങിയ ചാര്‍ട്ടുകള്‍ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിച്ച് വരുന്നു.ലോകപരിസ്ഥിതിദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും സ്ക്കൂള്‍ അസംബ്ലിയില്‍ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കുകയും ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു. ജൂലൈ 11 ജനസംഖ്യാദിനത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജൂലൈ 21 ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ ശേഖരിച്ച ചിത്രങ്ങളും ലേഖനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പതിപ്പ് തയ്യാറാക്കി. CD, ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. ആഗസ്ത് 6, 9 ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂള്‍ അസംബ്ലിയില്‍ ശാന്തിഗീതാലാപനവും സമാധാനത്തിന്റെ സന്ദേശം പകരുന്ന പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചരിത്രക്വിസ്, ചിത്രപ്രദര്‍ശനം, ദേശീയപതാകാനിര്‍മാണം, സ്വാതന്ത്ര്യസമരചരിത്രസംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നാടകാവിഷ്ക്കരണം എന്നിവ നടന്നു. സെപ്റ്റംബര്‍ 5 അദ്ധ്യാപകദിനത്തില്‍ ഡോ. എസ്. രാധാകൃഷ്ണന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങളും ചിത്രങ്ങളും ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കല്‍, കുട്ടികളെക്കൊണ്ട് ക്ലാസ്സെടുപ്പിക്കല്‍ എന്നിവ നടന്നു. Sep. 16-തീയതി അന്തര്‍ദേശീയ ഒസോണ്‍ ദിനത്തിന്റെ ഭാഗമായി സ്ക്കൂള്‍ അസംബ്ലിയില്‍ പ്രബന്ധാവതരണം നടത്തി. നവമ്പര്‍ 1 കേരളപ്പിറവിദിനത്തിലും ഡിസമ്പര്‍ 10 മനുഷ്യാവകാശദിനത്തിലും ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. ക്ലബ്ബിന്റെ കീഴില്‍ പുരാവസ്തുക്കളുടെ ഒരു ശേഖരവുമുണ്ട്.
4. സയന്‍സ് ക്ലബ്
ഈ സ്ക്കൂളില്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ്. Dr. CV Raman-ന്റെ ജന്മദിനത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബ് ക്വിസ് മല്‍സരം സംഘടിപ്പിച്ചൂ. Sep. 16-തീയതി അന്തര്‍ദേശീയ ഒസോണ്‍ ദിനത്തിന്റെ ഭാഗമായിവിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍,ചിത്രപ്രദര്‍ശനം,ക്വിസ് മല്‍സരം,തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ജൂലൈ 21-തീയതി ചാന്ദ്രദിനം ആഘോഷിച്ചു. അന്ന് സയന്‍സ് ക്ലബ്ബിന്റെ കീഴില്‍ CD പ്രദര്‍ശനം നടത്തി. കൂടാതെ ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്ട്രോങ്, മൈക്കല്‍ കോളിന്‍സ്,എഡ്വിന്‍ ആല്‍ഡ്രിന്‍ തുടങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ സ്മരണാര്‍ത്ഥം അവരുടെ വേഷമണിഞ്ഞ് കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ കൂട്ടുകാരോടും അധ്യാപകന്മാരോടും പങ്ക് വെച്ചു.
ജൂണ്‍ 5 ന് ലോകപരിസ്ഥിതിദിനത്തില്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പ്രത്യേക പോസ്റ്റര്‍രചനാ മത്സരം സംഘടിപ്പിച്ചു. പുകയിലവിരുദ്ധദിനം പ്രമാണിച്ച് പ്രത്യേകം വിളിച്ചുകൂട്ടിയ അസംബ്ലിയില്‍ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റര്‍ പതിപ്പിച്ചു. .ടി. ക്ലബിന്റെ സഹകരണത്തോടെ സ്ക്കൂളില്‍ തന്നെ തയ്യാറാക്കിയ 'പുകയില വിരുദ്ധ ഡോക്യുമെന്ററി' പ്രദര്‍ശിപ്പിച്ചു. സ്ക്കൂളില്‍ പാന്‍ മസാല ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ആന്റി ഡ്രഗ് ഫോഴ്സ് (ADF) രൂപീകരിച്ചു. ഇവര്‍ രഹസ്യമായി നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, അത്തരം കുട്ടികളെ പുകയില വിരുദ്ധ ഡോക്യുമെന്ററി കാണിക്കുകയും കൗണ്‍സലിംഗ് നല്‍കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനം വഴി കുറെയധികം കുട്ടികള്‍ ഈ ദുശ്ശീലത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്.
5.പരിസ്ഥിതി ക്ലബ്
ജൈവവൈവിധ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ടം നിര്‍മ്മിച്ച് പരിപാലിച്ചുവരുന്നു. സ്ക്കൂള്‍ ക്യാമ്പസ് ഹരിതാഭമാക്കി നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നു.
ജലം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനുമായി 'Save Water-Guards' എന്ന പേരില്‍ കുട്ടികളുടെ ഒരു സംഘം പരിസ്ഥിതി ക്ലബ്ബിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
6. മാത്സ് ക്ലബ്
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങള്‍ സംഘടിപ്പിക്കുന്നു. എല്ലാ മാസവും ഗണിതശാസ്ത്ര ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്ര പ്രതിഭകളെ പരിചയപ്പെടുത്തുന്ന ചാര്‍ട്ട് പ്രദര്‍ശനം നടത്തുന്നു. ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു puzzle competition നടത്തുന്നു. ആഴ്ചയിലെ എല്ലാ ദിവസവും ഒരു ചോദ്യം മാത്സ് ബുള്ളറ്റിന്‍ ബോര്‍ഡില്‍ ഇടുന്നു. കുട്ടികള്‍ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി പെട്ടിയില്‍ നിക്ഷേപിക്കുന്നു. വിജയികളുടെ പേര് ബുള്ളറ്റിന്‍ ബോഡില്‍ ഇടുന്നു. ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ശരിയുത്തരം കണ്ടെത്തുന്ന കുട്ടിക്ക് സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് സമ്മാനം നല്‍കുന്നു. ഒന്നിലധികം പേര്‍ ശരിയുത്തരം നല്‍കിയിട്ടുണ്ടെങ്കില്‍ വിജയികളെ നറുക്കെടുപ്പിലുടെ കണ്ടെത്തുന്നു. സ്കൂള്‍തലത്തില്‍ വിവിധ മല്‍സരങ്ങള്‍ സങ്കടിപ്പിക്കുകയും വിജയികളെ സബ് ജില്ലാ, ജില്ലാതലമത്സരങ്ങള്‍ക്ക് പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
7. വിദ്യാരംഗം കലാസാഹിത്യവേദി
ജൂണ്‍ 19 പി. എന്‍. പണിക്കരുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ സാഹിത്യമത്സരങ്ങള്‍ നടത്തി. കഥാരചന, കവിതാരചന, ഉപന്യാസരചന, സാഹിത്യക്വിസ് എന്നീ മത്സരങ്ങളാണ് നടത്തിയത്. കന്നഡ/മലയാളം വിഭാഗങ്ങളില്‍ വെവ്വേറെ മത്സരങ്ങള്‍ നടത്തി. ആഴ്ചയിലൊരിക്കല്‍ 'സാഹിത്യസഭ' നടത്തുന്നു. യു.പി./ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലായി കവിതാ ആലാപനമത്സരങ്ങള്‍ നടത്തുകയും സമ്മാനം നല്‍കുകയും ചെയ്യുന്നു. അദ്ധ്യാപകദിനത്തോടനുബന്ധിച്ച് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ ക്ലാസ്സെടുത്തു. സാഹിത്യരചനയില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കായി വര്‍ഷംതോറും 'എഴുത്തുകൂട്ടം ' നടത്തുകയും മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ സമാഹരിച്ചുകൊണ്ട് കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. പ്രത്യേകവിഷയങ്ങളെ അധികരിച്ച്കൊണ്ടും വിവിധകയ്യെഴുത്ത് മാസികകള്‍ തയ്യാറാക്കിവരുന്നു. ഉപജില്ലാ വിദ്യാരംഗം കലോത്സവത്തില്‍ കുറെ കുട്ടികള്‍ വിജയികളായിട്ടുണ്ട്. ഒഴിവുസമയങ്ങള്‍ പലപ്രദമായി വിനിയോഗിക്കാനായി വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ 'വായനാമൂല' ഒരുക്കിയിട്ടുണ്ട്.

പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങള്‍
(മലയാളം)
  • മഴമേഘങ്ങള്‍
മഴ പ്രമേയമാക്കി കുട്ടികള്‍ രചിച്ച കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍, ചിത്രങ്ങള്‍ എന്നിവയും മലയാളസാഹിത്യത്തില്‍ മഴ പ്രമേയമായി വന്ന ചില കവിതകളും ലേഖനങ്ങളും അനുഭവങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ മഴപ്പതിപ്പ്
  • ഇതള്‍ (കവിതാ സമാഹാരം)
വിദ്യാര്‍ത്ഥികള്‍ എഴുതിയ കവിതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ കവിതാസമാഹാരം
  • അക്ഷരക്കൂട്ടുകള്‍
വിദ്യാരംഗം പുസ്തകാസ്വാദനക്കുറിപ്പ് മത്സരത്തിലേക്ക്(ജില്ലാതലം) തെരെഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍
  • ശേഷിപ്പുകള്‍
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പത്രവാര്‍ത്തകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പതിപ്പ്
(കന്നഡ)
  • ചിഗുറു (കവിതാസമാഹാരം)
  • പയോനിധി(കവിതാസമാഹാരം)
  • ഹനിബരഹ(ലേഖനം, കവിത, കഥ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പതിപ്പ്)
8. പ്രവൃത്തിപരിചയ ക്ലബ്
കുട്ടികള്‍ക്ക് കരകൗശലവസ്തുക്കളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രായോഗികപരിശീലനം നല്കുന്നതിനും അവരിലുള്ള പ്രതിഭ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഈവര്‍ഷം മുതല്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ക്ലബ്ബാണ് 'പ്രവൃത്തിപരിചയ ക്ലബ് '. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'പതാകനിര്‍മാണവും' പ്രദര്‍ശനവും സംഘടിപ്പിച്ചു. ഫാബ്രിക്ക് പെയിന്റിംഗില്‍ താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കി.
9. രാഷ്ട്രഭാഷാ സമിതി
കുട്ടികളെ ഹിന്ദി ഭാഷ സംസാരിക്കാന്‍ പ്രാപ്തരാക്കുക, ഹിന്ദി പഠിക്കാനുള്ള അഭിരുചി വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആഴ്ചയില്‍ ഒരു ദിവസം 'വ്യവഹാരിക് ഹിന്ദി' ക്ലാസ്സ് സംഘടിപ്പിക്കന്നു. കുട്ടികളും അദ്ധ്യാപകരും ഒത്തുചേര്‍ന്ന് വിവിധസന്ദര്‍ഭങ്ങളുണ്ടാക്കി ഹിന്ദിയില്‍ തന്നെ ആശയവിനിമയം നടത്തുന്നു. കൂടാതെ കവിതാലാപനം, ലേഖനമത്സരങ്ങള്‍, ഹിന്ദി ക്വിസ് മത്സരങ്ങള്‍ എന്നിവയും നടത്തുന്നു. കുട്ടികളുടെ ഒരു നാടക ട്രൂപ്പും ആരംഭിച്ചിട്ടുണ്ട്.
10. ഹെല്‍ത്ത് ക്ലബ്
ഹെല്‍ത്ത്ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വസേനയുടെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ കൊതുകിന്റെ ഉറവിടനശീകരണം നടത്തി. കൂടാതെ, ഓരോ വിദ്യാര്‍ത്ഥിയും സ്വന്തം വീടും പരിസരവും വൃത്തിയാക്കുകയും തൊട്ടടുത്ത വീടുകളില്‍ ശുചിത്വസന്ദേശം എത്തിക്കുകയും ചെയ്തു. അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ കുട്ടികളുടെ ഭവനസന്ദര്‍ശനം നടത്തി ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്തു. എല്ലാ വെള്ളിയാഴ്ചകളിലും 'ഡ്രൈ ഡേ' ആചരിക്കുകയും ചപ്പുചവറുകള്‍ കത്തിക്കുകയും പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഒരു പ്രത്യേക കുഴിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. കൊതുകിന്റെ ഉറവിടനശീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ നടന്ന റാലിയിലും പൊതുസമ്മേളനത്തിലും വിദ്യാര്‍ത്ഥികളുടെ സജീവപങ്കാളിത്തം ഉണ്ടായിരുന്നു. ഉറവിടനശീകരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. എല്ലാ കുട്ടികളും നഖം മുറിക്കാറുണ്ടെന്നുള്ളത് ശുചിത്വസേനയിലെ അംഗങ്ങള്‍ ഉറപ്പുവരുത്തുന്നു. കൈ കഴുകുന്നതും ശ്രദ്ധിക്കുന്നു. ഉച്ചക്കഞ്ഞി പാഴാക്കിക്കളയുന്നത് ശ്രദ്ധിക്കാനായി 'Noon Feeding Vigilance Team' പ്രവര്‍ത്തിക്കുന്നു. ഹെല്‍ത്ത് ക്ലബ്ബിലെ കുട്ടികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സ്ക്കൂളിലെ ആരോഗ്യപ്രവര്‍ത്തകയാണ്. കുട്ടികള്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനായി ഒരു 'Accident Rescue Team' ഹെല്‍ത്ത് ക്ലബ്ബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

11. ഫൈനാര്‍ട്ട്സ് ക്ലബ്
കുട്ടികളെ വര്‍ഷ, ഗ്രീഷ്മ, ഹേമന്ത, ശിശിര എന്നീ നാല് ഗ്രൂപ്പുകളായി തിരിച്ച് എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം നാല് മണിക്ക് ശേഷം ഓരോ ഗ്രൂപ്പുകള്‍ക്കായി ചിത്രകലയില്‍ പ്രത്യേകപരിശീലനം നല്‍കുന്നു. കൂടാതെ, ചിത്രകാരന്മാരെയും അവരുടെ പ്രധാനപ്പെട്ട സംഭാവനകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ആല്‍ബം തയ്യാറാക്കുന്ന പ്രവര്‍ത്തനം നടന്നുവരുന്നു. പ്രശസ്ത ചിത്രകാരന്മാരായ ശ്രീ. പി.എസ്. പുണിഞ്ചിത്തായ, ഹരീഷ് ചെന്നങ്കോട് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് 'Play with Colours' എന്ന പേരില്‍ രണ്ട് ദിവസത്തെ പെയിന്റിംഗ് വര്‍ക്ക്ഷോപ്പ് നടത്തി.
സംഗീതവാസനയുള്ള കുട്ടികള്‍ക്കായിഎല്ലാ വെള്ളിയാഴ്ചയും നാല് മണി മുതല്‍ അഞ്ച് മണി വരെ പ്രത്യേക സംഗീത പരിശീലനക്ലാസ്സ് നടത്തുന്നു. മാപ്പിളകലകളില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി പ്രശസ്ത മാപ്പിളകലാകാരനായ ഇസ്മായില്‍ മാസ്റ്ററെ (കണ്ണൂര്‍) സംബന്ധിപ്പിച്ചുകൊണ്ട് വിവിധ മാപ്പിളകലാരൂപങ്ങളെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് അവരുടെ പെയിന്റിംഗ്സും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനായി പ്രത്യേക ബുള്ളറ്റിന്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു.
പ്രതിഭാനിര്‍ണയ പരീക്ഷകള്‍
2008-09 വര്‍ഷം 6 കുട്ടികള്‍ക്ക് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് ലഭിച്ചു. ഈ വര്‍ഷം 36 കുട്ടികള്‍ നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ എഴുതിയിട്ടുണ്ട്. LSS, USS പരീക്ഷകള്‍ക്കും ഓരോ വര്‍ഷവും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.
സാങ്കേതിക മികവ്
ഹൈസ്ക്കൂളിനും പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ലാബുകളുണ്ട്. ഹൈസ്ക്കൂള്‍ ലാബില്‍ പ്രവര്‍ത്തനക്ഷമമായ 17 കമ്പ്യൂട്ടറുകളും പ്രൈമറി ലാബില്‍ 6 കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് വിഭാഗങ്ങള്‍ക്കും ഓരോ ലാപ്ടോപ്പും ഡിജിറ്റല്‍ പ്രോജക്റ്ററുമുണ്ട്. സ്ക്കൂള്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്ക്കാനര്‍ എന്നിവയുമുണ്ട്. മള്‍ട്ടിമീഡിയ റൂമില്‍ ഇന്‍റര്‍നെറ്റ് സൗകര്യമുളള കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ പ്രോജക്റ്റര്‍ ,ഡിവിഡി പ്ലെയര്‍ ,വിക്ടേഴ്സ് ചാനല്‍ പ്രോജക്റ്റര്‍ വഴി പ്രദര്‍ശിപ്പിക്കുവാനുളള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട സിഡികളുടെ ചെറിയൊരു ശേഖരവുമുണ്ട്. വൈദ്യുതി ഇല്ലാതാകുന്ന സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനായി ജനറേറ്ററുമുണ്ട്. ഹൈസ്ക്കൂള്‍ ലാബിലെ കമ്പ്യൂട്ടറുകളും ഓഫീസ്/ മള്‍ട്ടിമീഡിയ റൂം എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളും ലാന്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട് . എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ് . ലാബില്‍ ഹാര്‍ഡ് വെയര്‍ ഘടകങ്ങളുടെ ഒരു പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട് .എല്‍.പി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ ലാബിലെ സൗകര്യം പ്രയോജനപ്പെടുത്തി ആഴ്ച്ചയില്‍ ഒരിക്കല്‍ കമ്പ്യൂട്ടറില്‍ പരിശീലനം നല്‍കുന്നു. പ്രധാനമായും ഉബുണ്ടു ഒപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വി‌ദ്യാഭ്യാസപ്രാധാന്യമുളള സോഫ്റ്റ് വെയറുകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ പരിശീലനം. സ്ക്കൂളുമായി ബന്ധപ്പെട്ട വിവിധപ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ നടത്തുന്നതിനായി വീഡിയോ ക്യാമറ ലഭ്യമാണ്. 2010 മാര്‍ച്ച് മുതല്‍ SPARK വഴിയാണ് ശമ്പളം ലഭ്യമാക്കുന്നത്. സമീപത്തുള്ള മറ്റു വിദ്യാലയങ്ങളും SPARK സംബന്ധമായ ജോലികള്‍ക്ക് ഈ സ്ക്കൂളിനെയാണ് ആശ്രയിക്കുന്നത്. കത്തിടപാടുകള്‍ നടത്തുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതുമൊക്കെ ഇന്റര്‍നെറ്റ്/കമ്പ്യൂട്ടറിന്റെ സഹായത്താലാണ്.
ഹൈസ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഇ-മെയില്‍ വിലാസമുണ്ട്. PTA/CPTA മീറ്റിംഗുകള്‍ക്കുള്ള അറിയിപ്പുകള്‍ നല്‍കുന്നതിന് ഇന്റര്‍നെറ്റിലെ ഗ്രൂപ്പ് മെസ്സേജിങ് സര്‍വീസ് പ്രയോജനപ്പെടുത്തുന്നു. സ്ക്കൂള്‍ ബ്ലോഗ് , സ്ക്കൂള്‍ വിക്കി എന്നിവ പരസ്പരം ലിങ്ക് ചെയ്ത് ഐ.ടി. ക്ലബിന്റെ നേതൃത്വത്തില്‍ നിരന്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.(.ടി. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ലബ് പ്രവര്‍ത്തനങ്ങളില്‍ വിശദമായി നല്‍കിയിട്ടുണ്ട്) ലഭ്യമായ ICT ഉപകരണങ്ങളെയും സംവിധാനങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മുഴുവന്‍ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ച് ചുമരുകളില്‍ സ്ക്രീന്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട് . സ്ക്കൂളിന്റെ സാങ്കേതിക മികവ് സമൂഹത്തിനുംകൂടി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ,ഡിജിറ്റല്‍ പ്രോജക്റ്റര്‍ ഉപയോഗിച്ച് ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.