ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

അധ്യാപക-രക്ഷാകര്‍തൃ സമിതി

ഹരീഷന്‍ ജെ. പ‍ുതിയ പ്രസിഡന്റ്

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃസമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന‌ു. കാസറഗോഡ് ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. .പി. ഉഷ ഉദ്ഘാടനം ചെയ്‌തു. അധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ക‍ുമാരന്‍, ദേലമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കമലാക്ഷി, വിദ്യാലയ വികസനസമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ.ചന്ദ്രശേഖരന്‍, മദര്‍ പി.ടി.. അധ്യക്ഷ എ.വി. ഉഷ സംബന്ധിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.ശാരദ റിപ്പോര്‍ട്ടും ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ലക്ഷ്മണന്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി രാമചന്ദ്ര മണിയാണി നന്ദിയും പറഞ്ഞ‌ു. അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ഭാരവാഹികള്‍ : ഹരീഷന്‍. ജെ (പ്രസിഡന്റ്), രാധാക‌ൃഷ്‌ണ ചീനപ്പാടി, അബ്‌ദ‌ുല്ല ഹാജി.ടി.(വൈസ് പ്രസിഡന്റ‌ുമാര്‍), ജയലക്ഷ്‌മി( മദര്‍ പി.ടി.. പ്രസിഡന്റ് )

മെഹ്റ‍ൂഫ്, അഡ‍ൂര്‍ സ്‍ക‍ൂളിന്റെ അഭിമാനതാരം

Viral Video Media One Manorama News One India Mallu Trending
ദേലമ്പാടി പഞ്ചായത്തിലെ പരപ്പ എന്ന കൊച്ചുഗ്രാമം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത് വളരെ പെട്ടെന്നാണ്. ലോകഫുട്ബോള്‍ താരങ്ങളുടെവരെ അഭിനന്ദനം ഏറ്റുവാങ്ങിയ പരപ്പയിലെ കൊച്ചുമിടുക്കന്‍ മഹ്റ‍ൂഫ് സോഷ്യല്‍ മീഡിയയില്‍ താരമായത് നിമിഷനേരംകൊണ്ടാണ്. മഴവെള്ളംനിറഞ്ഞ പാടത്ത് ഗോള്‍വല ലക്ഷ്യമാക്കി ക‍ുതിക്കുന്ന 'ലിറ്റില്‍ മെസി'യുടെ ദൃശ്യം ശഫീഖ് എന്ന ഒരു സുഹൃത്താണ് വീഡിയോ എടുത്ത് സാമൂഹ്യമാധ്യങ്ങളിലെത്തിച്ചത്. ഇത് മഹ്റ‍ൂഫിന്റെ കായികജീവിതത്തില്‍ ഒരു വഴിത്തിരിവായി. തന്നേക്കാള്‍ മുതിര്‍ന്നവരെപ്പോലും കാഴ്ചക്കാരാക്കി ഫുട്ബോളുമായി മൈതാനത്ത് ക‍ുതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് പ്രശസ്ത ഫുട്ബോള്‍താരം ഇയാന്‍ഹ്യൂമടക്കം മഹ്റ‍ൂഫിന് പിന്തുണയുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെ നിരവധി സംഘടനകളും ഫുട്ബോള്‍ സ്നേഹികളുമാണ് മഹ്റ‍ൂഫിനെ അഭിനന്ദിക്കാനും സമ്മാനങ്ങള്‍ നല്‍കാനുമായി വീട്ടിലും സ്‍ക‍ൂളിലുമായി എത്തിയത്. പരപ്പയിലെ ബി.പി. മുഹമ്മദിന്റെയും മിസ്‍രിയയുടെയും മകനായ മഹ്റ‍ൂഫ് അഡ‍ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‍ക‍ൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബംഗള‍ുര‍ു എഫ്‍സിയില്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് മഹ്റ‍ൂഫ് ഇപ്പോള്‍. സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്‍സിലും സയായവാഗ്ദാനവുമായി രംഗത്തുണ്ട്. പഠനത്തിലും മികവ് കാണിക്കാറുള്ള മഹ്റ‍ൂഫ് നല്ലൊരു അത്‍ലറ്റ‍ും ഗായകന‍ും ക‍ൂടിയാണ്. മികച്ച പ്രൊഫഷണല്‍ പരിശീലനം ലഭിച്ചാല്‍ മഹ്റ‍ൂഫിന് ലോകമറിയപ്പെടുന്ന താരമായി ഉയരാനുള്ള പ്രതിഭയുണ്ടെന്നാണ് പ്രശസ്ത ഫുട്ബോളര്‍ മുഹമ്മദ് റാഫിയുള്‍പ്പെടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. മെഹ്റ‍ൂഫിനെപ്പോലെത്തന്നെ സ്പോര്‍ട്ട്സിലും ഗെയിംസിലും പ്രതിഭയുള്ള നിരവധി ക‍ുട്ടികള്‍ സ്‍ക‍ൂളിലുണ്ടെങ്കിലും അവര്‍ക്കനുയോജ്യമായ പിന്തുണാസംവിധാനങ്ങളുടെ അപര്യാപ്തത ആശങ്കയുളവാക്കുന്നതാണ്.നല്ലൊരു ഗ്രൗണ്ടും സ്ഥിരം കായികാധ്യാപകരെയും ലഭിക്കുകയാണെങ്കില്‍ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന താരങ്ങളെ സംഭാവന ചെയ്യാന്‍ സാധിക്കുമെന്നാണ് സ്‍ക‍ൂളധികൃതര്‍ പറയ‍ുന്നത്.