കൃഷ്‌ണപ്പ മാസ്‌റ്റര്‍ അവതരിപ്പിച്ച വിവിധതരം പൊട്ടിച്ചിരികള്‍
|
മ്യൂസിക്കല്‍ ചെയര്‍
|
നവമ്പര്‍
14: അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
ശിശുദിനത്തോടനുബന്ധിച്ച്
വൈവിധ്യമാര്‍ന്ന പരിപാടികള്‍
സംഘടിപ്പിച്ചു. ഒന്ന്,
രണ്ട് ക്ലാസുകളിലെ
കുട്ടികള്‍ക്ക്
മ്യൂസിക്കല്‍ ചെയര്‍,
പുഞ്ചിരിക്കല്‍,
ബലൂണ്‍ പൊട്ടിക്കല്‍
തുടങ്ങിയ കൗതുകമത്സരങ്ങള്‍
നടത്തി. കുട്ടികള്‍
വളരെ ആവേശത്തോടെയാണ് മത്സരങ്ങളില്‍
സംബന്ധിച്ചത്. പുഞ്ചിരിമത്സരത്തില്‍
രണ്ടാം ക്ലാസ് ബി ഡിവിഷനിലെ
റിതേഷ്, രശ്‌മിത,
രണ്ടാം ക്ലാസ് എ
ഡിവിഷനിലെ സിഞ്ചന എന്നിവര്‍
ഏറ്റവും നന്നായി പുഞ്ചിരിച്ച്
സമ്മാനര്‍ഹരായി.
പുഞ്ചിരിമത്സരത്തിന്
ശേഷം നടന്ന കൃഷ്‌ണപ്പ മാസ്‌റ്ററുടെ
വിവിധതരം പൊട്ടിച്ചിരികളുടെ
പ്രദര്‍ശനം കുഞ്ഞുങ്ങളെ
ആഹ്‌ളാദത്തിന്റെയും
ആവേശത്തിന്റെയും കൊടുമുടിയിലെത്തിച്ചു.
ബലൂണ്‍ പൊട്ടിക്കല്‍
മത്സരത്തില്‍ രണ്ടാം ക്ലാസ്
ബി ഡിവിഷനിലെ മുഹമ്മദ് മുജിത്തബ
വിജയിയായി. അധ്യാപകരായ
ബി.കൃഷ്‌ണപ്പ,
കെ.സുധാമ,
അധ്യാപികമാരായ
എം.എ.ശ്രീജ,
ബിയോള വി.ജേക്കബ്
എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment