ഒന്ന്,
രണ്ട് ക്ലാസുകളിലെ
കുട്ടികള്‍ക്ക് കൗതുകമത്സരങ്ങള്‍ നടത്തുന്നു
|
നവമ്പര്‍
14: ശിശുദിനത്തോടനുബന്ധിച്ച്
സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ്
യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍
വിവിധപരിപാടികള്‍ സംഘടിപ്പിച്ചു.
'കുട്ടികളും
സമൂഹവും' എന്ന
വിഷയത്തില്‍ എസ്.പി.സി.യൂണിറ്റിലെ
കുട്ടികള്‍ക്ക്
പഠനക്ലാസ് സംഘടിപ്പിച്ചു.
പി.എസ്.ബൈജു
മാസ്‌റ്റര്‍ ക്ലാസെടുത്തു.
'കുട്ടിപ്പൊലീസു'കാരുടെ
നേതൃത്വത്തില്‍ ഒന്ന്,
രണ്ട് ക്ലാസുകളിലെ
കുട്ടികള്‍ക്ക്
ആനക്ക് വാല്‍ വരക്കല്‍,
തവളച്ചാട്ടം,
പന്തടിക്കല്‍
തുടങ്ങിയ കൗതുകമത്സരങ്ങള്‍
നടത്തി. സംബന്ധിച്ച
എല്ലാ കുട്ടികള്‍ക്കും
സമ്മാനങ്ങള്‍ നല്‍കി. ഹയര്‍
സെക്കന്ററി വിഭാഗം സെമിനാര്‍
ഹാളില്‍ നടന്ന പരിപാടികള്‍
ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു.
കേഡറ്റ് ലീഡര്‍
ജെ.ചൈതന്യ സ്വാഗതം
പറഞ്ഞു. എസ്.പി.സി.
സിപിഒ എ.ഗംഗാധരന്‍,
എസിപിഒ പി.ശാരദ
എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍
നല്‍കി. അധ്യാപകരായ
ബി.കൃഷ്‌ണപ്പ,
കെ.സുധാമ,
അധ്യാപികമാരായ
എം.എ.ശ്രീജ,
ബിയോള വി.ജേക്കബ്
എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment