സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു
|
റിസോഴ്‌സ് പേഴ്‌സണ്‍ എന്‍.ലതീശന്‍ മാസ്‌റ്റര്‍
വിഷയമവതരിപ്പിച്ച്കൊണ്ട് സംസാരിക്കുന്നു
|
നവമ്പര്‍14:പ്രഥമപ്രധാനമന്ത്രി
ജവഹര്‍ലാല്‍ നെഹ്റുവിന്റെ
നൂറ്റിഇരുപത്തഞ്ചാം
ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്
അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളില്‍
രക്ഷാകര്‍തൃസംഗമം സംഘടിപ്പിച്ചു.
ഒന്ന് മുതല്‍ ഏഴ്
വരെ ക്ലാസുകളിലെ രക്ഷിതാക്കള്‍
സംബന്ധിച്ചു. അധ്യാപകരക്ഷാകര്‍തൃസമിതിയുടെ
പ്രസിഡന്റും കാറഡുക്ക ബ്ലോക്ക്
പഞ്ചായത്ത് സ്ഥിരം സമിതി
അധ്യക്ഷനുമായ സി.കെ.കുമാരന്‍
ഉദ്ഘാടനം ചെയ്‌തു.
ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു.
സര്‍വ്വശിക്ഷാഅഭിയാന്‍
നിര്‍ദ്ദേശപ്രകാരം പ്രത്യേകപരിശീലനം
ലഭിച്ച എന്‍. ലതീശന്‍
മാസ്‌റ്റര്‍ രക്ഷിതാക്കള്‍ക്ക്
ക്ലാസെടുത്തു. കുട്ടികളുടെ
പഠനം, ആരോഗ്യം,
ശുചിത്വം എന്നിവയില്‍
രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച്
ബോധ്യപ്പെടുത്തുകയായിരുന്നു
ക്ലാസിന്റെ പ്രധാനഉദ്ദേശ്യം.
അധ്യാപകരക്ഷാകര്‍തൃസമിതി
വൈസ് പ്രസിഡന്റ് എച്ച്.
കൃഷ്‌ണന്‍, മദര്‍
പി.ടി.എ.
പ്രസിഡന്റ് എ.വി.ഉഷ,
സീനിയര്‍ അസിസ്‌റ്റന്റ്
എന്‍. പ്രസന്നകുമാരി
എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
കെ. സത്യശങ്കര
മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍
സെക്രട്ടറി എ.എം.
അബ്‌ദുല്‍ സലാം
നന്ദിയും പറഞ്ഞു.
No comments:
Post a Comment