ചാന്ദ്രദിനത്തിലെ ആല്‍ബം പ്രകാശനം |
ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച്
അഡൂര്‍ ഗവ ഹയര്‍ സെക്കന്ററി
സ്‌കൂളില്‍ സയന്‍സ്,
സോഷ്യല്‍
സയന്‍സ് ക്ലബുകളുടെ ആഭിമുഖ്യത്തില്‍
വിവിധപരിപാടികള്‍ സംഘടിപ്പിച്ചു.
രാവിലെ നടന്ന
പ്രത്യേക അസംബ്ലിയില്‍ വെച്ച്
ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളായ
മുബശ്ശിറ, അര്‍ഷാന,
ഹനാന എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ മനുഷ്യന്റെ ബഹിരാകാശ പര്യവേഷണത്തെക്കുറിച്ചുള്ള ഫോട്ടോ ആല്‍ബം ഹെഡ്മിസ്‌ട്രസ് എന്‍.പ്രസന്നകുമാരി പ്രകാശനം ചെയ്‌തു. ഉച്ചക്ക് നടക്കുന്ന റേഡിയോ പരിപാടി 'സ്‌റ്റുഡന്റ് വോയ്സ് 'ല്‍ ഹന്നത്ത് ബീവി, ഫാത്തിമ, സജിന, ഉമ്മുഹബീബ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ധന്യശ്രീ, രജനി, മുബാറക്ക്, ബഷീര്‍, ദിവ്യശ്രീ, പുനീത് എന്നിവര്‍ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു. യു.പി.വിഭാഗത്തിലെ കുട്ടികള്‍ക്കായി നടത്തിയ ക്വിസ്സ് മത്സരത്തില്‍ അനുശ്രീ ഒന്നാം സ്ഥാനവും മഞ്ജുഷ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'ചന്ദ്രനിലേക്കൊരു യാത്ര' എന്ന വിഷയത്തില്‍ സയന്‍സ് ഫിക്ഷന്‍ മത്സരവും നടത്തി. സയന്‍സ് അധ്യാപകരായ അനീഷ് പ്രീതം ടോണി, കലാമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment