ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

അഡൂര്‍ സ്‌കൂളിലെ അഭിഷേകിന് റാസ്ബെറി പൈ കമ്പ്യൂട്ടര്‍

ഐടി അറ്റ് സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ അഭിരുചി പരീക്ഷയില്‍ അ‍‍ഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഒന്നാമതെത്തിയ അഭിഷേകിന് റാസ്ബെറി പൈ കമ്പ്യൂട്ടര്‍ സമ്മാനമായി ലഭിച്ചു. വിദ്യാലയങ്ങളില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ ശാസ്‌ത്രം പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്നാമതെത്തിയ 124 കുട്ടികള്‍ക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്‌ദുറബ്ബാണ് കമ്പ്യൂട്ടര്‍ കൈമാറിയത്. പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ അഭിരുചിയുള്ളവരെ കണ്ടെത്തി അവര്‍ക്കുവേണ്ട ഭൗതികസാഹചര്യങ്ങളൊരുക്കി വിദഗ്‌ധപരിശീലനം നല്‍കുന്നതിനായി സംസ്ഥാന ഐടി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ തുടക്കമാണിത്. അഭിഷേകിനെ സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അഭിനന്ദിച്ചു. അഭിഷേക് ബളക്കിലയില്‍ താമസിക്കുന്ന മുരളീധരന്റെയും വാണിയുടെയും മകനാണ്.

No comments:

Post a Comment