ഫലസ്‌തീനില്‍
ഇസ്രായേലിന്റെ ക്രൗര്യത്തിന്
മുന്നില്‍ നിസ്സഹായരായ
സ്‌ത്രീകളുടെയും കുട്ടികളുടെയും
നൊമ്പരം വരച്ചിട്ട അഡൂര്‍
ഗവ.ഹയര്‍
സെക്കന്ററി സ്‌കൂള്‍ കോഴിക്കോട്
നടന്ന സംസ്ഥാന സ്‌കൂള്‍
കലോത്സവത്തില്‍ അറബി
ചിത്രീകരണത്തില്‍ എ ഗ്രേഡ്
കരസ്ഥമാക്കി.
ഇസ്രായേല്‍
സൈന്യത്തിന്റെ നിരന്തരമായ
ആക്രമണത്തിന്റെ ഫലമായി
തങ്ങളുടെ കുടുംബങ്ങളിലെ
പുരുഷന്മാരെല്ലാം
കൊല്ലപ്പെട്ടപ്പോള്‍
ആ പ്രദേശത്ത് ബാക്കിയായത്
സ്‌ത്രീകളും കുറച്ച് കുട്ടികളും
മാത്രം.
ഇവര്‍
തുടര്‍ന്ന് നടത്തുന്ന
നിലനില്‍പിന് വേണ്ടിയുള്ള
പോരാട്ടത്തിന്റെയും അനുഭവിക്കുന്ന
യാതനകളുടെയും നേര്‍കാഴ്‌ചകളാണ്
കുട്ടികള്‍ അരങ്ങിലെത്തിച്ചത്.
പത്താം
തരം വിദ്യാര്‍ത്ഥിനികളായ
സഫീദ യാസ്‌മിന്‍,
ഹന്നത്ത്
ബീവി,
അസൂറാബി,
സുഹാന,
ഒമ്പതാം
ക്ലാസിലെ ഉമ്മു ഹബീബ,
നിന്‍ഷാദ്,
എട്ടിലെ
മുഹമ്മദ് ഹാഷിര്‍ എന്നിവരാണ്
അഭിനേതാക്കള്‍.
സ്‌കൂളിലെ
ഹൈസ്‌കൂള്‍ അറബി അധ്യാപകനായ
ഇബ്രാഹിം ഖലീല്‍ രചനയും
സംവിധാനവും നിര്‍വഹിച്ചു. അഡൂര്‍ സ്‌കൂളില്‍ നിന്ന് ആദ്യമായാണ് കുട്ടികള്‍ സംസ്ഥാന കലോത്സവത്തില്‍ മാറ്റുരക്കുന്നത്.
കുട്ടികളെയും
അധ്യാപകനെയും സ്‌കൂള്‍
പി.ടി.എ.പ്രസിഡന്റ്
സി.കെ.കുമാരന്‍,
ഹെഡ്‌മാസ്‌റ്റര്‍
ബി.ബാലകൃഷ്‌ണ
ഷെട്ടിഗാര്‍ എന്നിവര്‍
അഭിനന്ദിച്ചു.
ഇബ്രാഹിം ഖലീല്‍ രചന,സംവിധാനം |
No comments:
Post a Comment