ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

അഡൂര്‍ സ്‌കൂളില്‍ റിപ്പബ്ലിക്ദിനം വിപുലമായി ആഘോഷിച്ചു

ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍ എസ്.പി.സി.കേഡറ്റുകളുടെ പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നു.
പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍ ദേശീയപതാക ഉയര്‍ത്തുന്നു. ഹെഡ്‌മാസ്‌റ്റര്‍ സമീപം.
സ്‌കൂള്‍ ഫൈന്‍ ആര്‍ട്ട്സ് ക്ലബിന്റെ ചിത്രപ്രദര്‍ശനത്തില്‍മുഹമ്മദ് ഫൈസല്‍ ഡെമോന്‍‌സ്‌ട്രേഷന്‍ നടത്തുന്നു.
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ റിപ്പബ്ലിക്ദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. ടി. ശിവപ്പ പ്രസംഗിച്ചു. പി.എസ്.ബൈജു സ്വാഗതവും സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി നന്ദിയും പറഞ്ഞു. എസ്.പി.സി.കാഡറ്റുകളുടെ പരേഡില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എ.ഗംഗാധരന്‍, .സി.പി.. പി.ശാരദ, കാഡറ്റ് ലീഡര്‍മാരായ പി. മെഹറൂഫ്, ജെ.ചൈതന്യ എന്നിവര്‍ പരേഡിന് നേതൃത്വം നല്‍‌കി. ബാന്‍‌ഡ്‌വാദ്യവും ഉണ്ടായിരുന്നു. പരേഡ് വീക്ഷിക്കാന്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. മധുരപലഹാരവിതരണവും ഉണ്ടായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഫൈന്‍ആര്‍ട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം നടന്നു. ചിത്രകല അധ്യാപകന്‍ മുഹമ്മദ് ഫൈസല്‍ നേതൃത്വം നല്‍കി.

No comments:

Post a Comment