ഇന്ത്യയിലെ ജൈവവൈവിധ്യ വിശേഷങ്ങള്‍ പരിചയപ്പെടുത്താന്‍ സയന്‍സ് 
എക്സ്പ്രസ് തീവണ്ടി  കാസര്‍കോട്ടെത്തുന്നു. പൂര്‍ണമായും ശീതീകരിച്ച
 16 ബോഗികളുള്ള തീവണ്ടി ഡിസമ്പര്‍ നാലുമുതല്‍ ഏഴുവരെ കാസര്‍കോട് റെയില്‍വേ 
സ്റ്റേഷനില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി പ്രദര്‍ശനം 
ഒരുക്കും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രദര്‍ശനം. 
പ്രദര്‍ശനം സൗജന്യമാണ്. കാഴ്ചകാണാനെത്തുന്നവര്‍ മൊബൈല്‍ഫോണ്‍, ബാഗ്, 
ക്യാമറ, ജല ബോട്ടില്‍ അടക്കമുള്ള വസ്തുക്കള്‍ കൊണ്ടുവരരുതെന്ന് പ്രത്യേക 
നിര്‍ദേശമുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്നതിന് 
ശാസ്ത്രപ്രദര്‍ശനവുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന പ്രത്യേക 
തീവണ്ടിയാണിത്. പശ്ചിമഘട്ടം, ഇന്ത്യന്‍ പീഠഭൂമി, ഹിമാലയസാനുക്കള്‍, 
കടല്‍ത്തീരം തുടങ്ങിയവ പരിചയപ്പെടുത്താന്‍ വിവിധ മോഡലുകള്‍, ഫോട്ടോഗ്രാഫി 
തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഹരിത സാങ്കേതികവിദ്യ, ഊര്‍ജസംരക്ഷണം എന്നിവയെക്കുറിച്ചുള്ള പ്രദര്‍ശനവും 
തീവണ്ടിയിലുണ്ട്. കളികളും പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച് കുട്ടികള്‍ക്ക്
 മാത്രമായുള്ള കോച്ചാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. 
വിക്രംസാരാഭായ് സെന്ററിന്റെ സഹായത്തോടെ സജ്ജീകരിച്ചിരിക്കുന്ന ലാബും 
ഒരുക്കിയിട്ടുണ്ട്. കൂടാതെ അധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലനക്ലാസും 
സയന്‍സ് എക്സ്പ്രസ് നല്‍കും. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും വനം-പരിസ്ഥിതി വകുപ്പും സംയുക്തമായാണ് 
പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഒപ്പം വിദ്യാഭ്യാസവകുപ്പും ജൈവവൈവിധ്യ 
ബോര്‍ഡുമുണ്ട്. 2007-ലാണ് സയന്‍സ് എക്സ്പ്രസ് യാത്ര തുടങ്ങിയത്. 
നാലുഘട്ടങ്ങളിലായി ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ ശാസ്ത്രലോകത്തിലെ 
അറിവുകള്‍ പങ്കുവെച്ച് യാത്ര തുടങ്ങിയ സയന്‍സ് എക്സ്പ്രസ് 2012 മുതല്‍ 
ജൈവവൈവിധ്യ പ്രദര്‍ശനമാണ് നടത്തുന്നത്. 
 

No comments:
Post a Comment