ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

നാരായണേട്ടന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു

എം.നാരായണ മണിയാണി
22 വര്‍ഷത്തെ സേവനത്തിന് ശേഷം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എഫ്.ടി.എം. നാരായണ മണിയാണി. എം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 1992 ഡിസമ്പര്‍ 14ന് കാട്ടിപ്പാറ ഗവ.എല്‍.പി. സ്‌കൂളിലാണ് തുടക്കം. 2000-2002 കാലയളവില്‍ പാനൂര്‍ ഗവ.എല്‍.പി. സ്‌കൂളിലും 2002-2006 കാലയളവില്‍ മഞ്ഞംപാറ ഗവ.എല്‍.പി. സ്‌കൂളിലും പ്രവൃത്തിച്ച അദ്ദേഹം 2006 മുതല്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സേവനമനുഷ്ടിച്ചുവരികയാണ്. കഴിഞ്ഞ മെയ് 31നാണ് വിരമിച്ചത്. 'നാരായണേട്ട'നായി കുട്ടികളുടെയും നാട്ടുകാരുടെയുമിടയില്‍ ചിരപരിചിതനായിരുന്നു മുള്ളേരിയ പൂവടുക്കയ്ക്കടുത്ത അടുക്കാത്തൊട്ടി നിവാസിയായ അദ്ദേഹം. ഭാര്യ ഇന്ദിര. മൂന്ന് പെണ്‍മക്കള്‍. സ്‌കൂളില്‍ നടന്ന യാത്രയയപ്പ് പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റുമായ സി.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്റ്റര്‍ ബി. ബാലകൃഷ്ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ഉപഹാരവും സ്മരണികയും
നല്‍കി ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റുമാരായ എച്ച്.കൃഷ്ണന്‍, ഖാദര്‍ ചന്ദ്രംവയല്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, അധ്യാപകരായ കെ.ചെനിയ നായക്ക്, എച്ച്. പദ്‌മ, ഡി.രാമണ്ണ, ബി.കൃഷ്ണപ്പ, പി.എസ്.ബൈജു, .രാജാറാമ, കെ.നാരായണ ബള്ളുള്ളായ, സി.എച്ച്. സെമി അലി പ്രസംഗിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം സ്വാഗതവും കെ.സത്യശങ്കര നന്ദിയും പറഞ്ഞു.

No comments:

Post a Comment