ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
Slideshow(ODP)Slideshow(PDF)WorksheetHandbookModel Qns
     കംപ്യൂട്ടറിന് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്, അതിനെക്കൊണ്ട് നമുക്കുവേണ്ട കാര്യങ്ങള്‍ ചെയ്യിക്കാനുള്ള ഉപാധിയാണ് കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്. കംപ്യൂട്ടര്‍ വെറും യന്ത്രമായതുകൊണ്ടും, അതിനാല്‍ത്തന്നെ അതിന് നമുക്കുള്ളതുപോലെ ബുദ്ധിയോ ചിന്താശക്തിയോ വിവേചനശേഷിയോ ഒന്നും ഇല്ലാത്തതുകൊണ്ടും, വളരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുകൊടുത്താലേ അത് എന്തും വേണ്ടരീതിയില്‍ ചെയ്യൂ .പ്രോഗ്രാമിംഗില്‍ പ്രധാനമായും വേണ്ടത്, നമുക്കെന്താണ് ചെയ്തുകിട്ടേണ്ടത് എന്നു കൃത്യമായി മനസ്സിലാക്കാനും, മനസ്സിലാക്കിയതിനെ ലളിതമായ ഭാഷയില്‍ കംപ്യൂട്ടറിന് പറഞ്ഞുകൊടുക്കാനും പഠിക്കുക എന്നതാണ്.കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എഴുതാനുള്ള അനേകായിരം ഭാഷകളില്‍ ഒന്നാണ് പൈത്തണ്‍. ഇത് തുടക്കക്കാര്‍ക്ക് പഠിക്കാന്‍ എളുപ്പമുള്ള ഒരു ഭാഷയാണ്.
നമ്മുടെ Home Directory യില്‍ MyPrograms എന്നപേരില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക. പൈത്തണ്‍ പ്രോഗ്രാം എഴുതി പുതുതായുണ്ടാക്കിയ MyPrograms ഫോള്‍ഡറില്‍ സേവ് ചെയ്യാം. പൈത്തണ്‍ ഭാഷയില്‍ പ്രോഗ്രാം തയ്യാറാക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും പല വഴികളുണ്ട്.
  1. gedit തുറക്കുക (Applications -> Accessories -> gedit Text Editor). പ്രോഗ്രാം ടൈപ്പ് ചെയ്‌ത് .py എന്ന എക്‌സ്‌റ്റന്‍ഷനോട്കൂടി Home Directory യിലെ MyPrograms ഫോള്‍ഡറില്‍ സേവ് ചെയ്യുക. പ്രോഗ്രാം റണ്‍ ചെയ്യുന്നതിനായി File Browser-ല്‍ Home Folder തുറക്കുക. (Places -> Home Folder) തുറന്നുവരുന്ന ഫയലുകളുടെയും ഡയറക്ടറികളുടെയും ലിസ്റ്റില്‍ MyPrograms എന്ന ഡയറക്ടറിയുടെ പേരുള്ള ചിത്രത്തില്‍ (icon) right-click ചെയ്യുക. തെളിഞ്ഞുവരുന്ന പുതിയ ലിസ്റ്റില്‍ "Open in Terminal" എന്നത് തെരഞ്ഞെടുക്കുക. MyPrograms എന്ന ഡയറക്ടറിയില്‍ കമാന്റുകള്‍ കൊടുക്കാന്‍ സജ്ജമായി ഒരു ടെര്‍മിനല്‍ തുറന്നുവരുന്നതു കാണാം. പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ താഴെപ്പറയുന്ന കമാന്റ് കൊടുക്കുക: python hello.py എന്റര്‍ അമര്‍ത്തുക(ഇവിടെ hello എന്നത് ഫയല്‍നാമമാണ്)
  2. ടെര്‍മിനല്‍ തുറന്ന് python എന്ന കമാന്റ് കൊടുക്കുക.>>> എന്ന ഒരു പ്രോംപ്റ്റ് (കമാന്റുകള്‍ കൊടുക്കാനുള്ള സൂചകം) തുറന്നുവരുന്നതുകാണാം. ഇതാണ് പൈത്തണ്‍ ഷെല്‍ (Python shell):>>> എന്നു കാണുന്നിടത്ത് പൈത്തണ്‍ ഭാഷയിലുള്ള പ്രോഗ്രാം ശകലങ്ങള്‍ കൊടുക്കാം. Enter അമര്‍ത്തിയാല്‍ ഉടനടി ഉത്തരവും കിട്ടും.ഷെല്ലിലെഴുതിയ പ്രോഗ്രാം സ്ഥായിയല്ല; ഒരു ഫയലിലും അത് തനിയെ സേവ് ചെയ്യപ്പെടുന്നില്ല.വേണമെങ്കില്‍ നമുക്ക് എഡിറ്ററിലേക്ക് കോപ്പി-പേസ്റ്റ് ചെയ്ത് സൂക്ഷിക്കാം എന്നുമാത്രം.
  3. പ്രോഗ്രാം എഴുതാനും പ്രവര്‍ത്തിപ്പിച്ചുനോക്കാനും വളരെ എളുപ്പമുള്ള, പ്രോഗ്രാമിന്റെ സമഗ്ര വികസനത്തിന് സഹായകമായ ഒരു സോഫ്ട് വെയറുണ്ട്. IDLE എന്നുപേരുള്ള ഈ സോഫ്ട് വെയര്‍ തുടക്കക്കാര്‍ക്ക് പൈത്തണ്‍ പഠിക്കാന്‍ വിശേഷിച്ചും നല്ലതാണ് .Applications -> Programming -> IDLE(using python 2.6). IDLE തുറക്കുമ്പോള്‍ ആദ്യം കാണുക ഒരു പൈത്തണ്‍ ഷെല്‍ ആണ്: File -> New Window ക്ലിക്ക് ചെയ്‌ത് എഡിറ്റര്‍ തുറക്കുക.പ്രോഗ്രാം എഴുതി File -> Saveഉപയോഗിച്ച് MyPrograms ഫോള്‍ഡര്‍ ബ്രൗസ് ചെയ്‌ത് സേവ് ചെയ്യുക. IDLE-ല്‍ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ എഡിറ്ററില്‍ F5 എന്ന കീ അമര്‍ത്തിയാല്‍ മതിയല്ലോ? F5 അമര്‍ത്തുമ്പോള്‍ (മറ്റൊരു വിന്‍ഡോയിലുള്ള) Python shell-ല്‍ ആണ് പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്. പ്രോഗ്രാമിന് ഇന്‍പുട്ട് കൊടുക്കേണ്ടത് അവിടെയാണ്; ഔട്ട്പുട്ട് കാണുന്നതും അവിടെത്തന്നെ.

No comments:

Post a Comment