Saturday, September 13, 2014

മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ച് എസ്.പി.സി. ഓണം ക്യാമ്പ് സമാപിച്ചു

പി.വിജയന്‍ IPS ഓണസന്ദേശത്തിന്റെ വീഡിയോപ്രദര്‍ശനം
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.പി.സി. കാഡറ്റുകളുടെ ത്രിദിന ഓണം അവധിക്കാലക്യാമ്പിന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപനമായി. സമാപനസമ്മേളനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് സി.കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാനോഡല്‍ ഓഫീസര്‍ രഘുറാം DYSP സംസാരിക്കുന്നു
സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍, പ്രസീത, എ.സി.പി.ഒ. പി.ശാരദ കാഡറ്റുകളായ സാദിഖ്, ചൈതന്യ സംസാരിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും എസ്.പി.സി. സി.പി.ഒ. എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു. സമാപനത്തോടനുബന്ധിച്ച് കാഡറ്റുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പാട്ട്, മിമിക്രി, മോണോആക്‌ട് തുടങ്ങിയവ കാഡറ്റുകളെ ആഹ്‌ളാദഭരിതരാക്കി.
നെല്‍വയല്‍ പരിപാലനം
മൂന്ന് ദിവസത്തെ ക്യാമ്പ് തങ്ങള്‍ക്ക് നല്ല അനുഭവമായിരുന്നു എന്ന് കുട്ടികള്‍ തന്നെ സാക്ഷ്യപ്പെടുത്തി. എസ്.പി.സി.ഡി.ഐ. സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ ഗാനമാലപിച്ചത് കേഡറ്റുകള്‍ക്ക് പ്രചോദനമായി. യുവജനക്ഷേമബോര്‍ഡിന്റെ ട്രൈനറും പിടിഎ വൈസ് പ്രസിഡന്റുമായ എച്ച്. കൃഷ്‌ണന്‍ നാടന്‍ പാട്ട്കളരിക്ക് നേതൃത്വം നല്‍കി. ക്യാമ്പ് ദിനങ്ങളില്‍ നിരവധി വിശിഷ്ഠവ്യക്തികള്‍ സന്ദര്‍ശിക്കുകയും കാഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു. എസ്.പി.സി. പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറും കാസറഗോഡ് ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി.യുമായ രഘുറാം, അസിസ്‌റ്റന്റ് നോഡല്‍ ഓഫീസര്‍ ഗംഗാധരന്‍ എന്നിവര്‍ രണ്ടാം ദിവസം ക്യാമ്പ്
സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്‌തു.
നെല്‍വയല്‍ പരിപാലനം ഉദ്ഘാടനം
എസ്.പി.സി. പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസറായ പി. വിജയന്‍ ഐപിഎസ് അവര്‍കളുടെ ഓണസന്ദേശമടങ്ങിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. ഇതുകൂടാതെ വിവിധവിഷയങ്ങളിലുള്ള ഡോക്യുമെന്ററി സിനിമകളും പ്രദര്‍ശിപ്പിച്ചു. 'ശുഭയാത്ര' എന്ന പേരില്‍ ട്രാഫിക് ബോധവല്‍ക്കരണപരിപാടി സംഘടിപ്പിച്ചു. കൊട്ട്യാടി ജങ്ഷനില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ സന്ദേശമടങ്ങിയ നോട്ടീസ് വിതരണം നടത്തി. ബസ്, കാര്‍, ജീപ്പ്, സ്‌കൂള്‍ വാന്‍, ഓട്ടോ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നടത്തി. കൊട്ലമൊഗറു സ്‌കൂള്‍ എച്ച്.എസ്.എ.
സമാപനസമ്മേളനം എ.ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്യുന്നു
കൃഷ്‌ണവേണി വ്യക്തിത്വവികസന ക്ലാസ് കൈകാര്യം ചെയ്‌തു. എസ്.പി.സി. കാഡറ്റുകളുടെ സഹകരണത്തോടെ കൃഷിയിറക്കിയ നെല്‍പാടം സന്ദര്‍ശിക്കുകയും കളകള്‍ പറിച്ചുനീക്കി നെല്‍ച്ചെടികളുടെ വളര്‍ച്ച ബോധ്യപ്പെടുകയും ചെയ്തു. പരിപാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജയന്തി ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍, പ്രസീത,സി.പി.ഒ. എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ, പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ സെക്രട്ടറി പ്രകാശ് പാണ്ടി, സ്‌റ്റാഫ് സെക്രട്ടറി എ.എം അബ്‌ദുല്‍ സലാം എന്നിവര്‍ സന്നിഹിതരായിരുന്നു.

No comments:

Post a Comment