അധ്യാപകദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌റ്റാഫ് കൗണ്‍സില്‍ പ്രത്യേകയോഗം ചേര്‍ന്നു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. സ്‌കൂളിലെ ഇരുപത് വര്‍ഷവും അതില്‍ കൂടുതലും സര്‍വ്വീസുള്ള എട്ട് അധ്യാപകരെ ചടങ്ങില്‍ വെച്ച് മുഖ്യാതിഥി സ്‌മരണിക നല്‍കി ആദരിച്ചു.
ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ (ഹെഡ്‌മാസ്‌റ്റര്‍), എന്‍. പ്രസന്നകുമാരി (എച്ച്.എസ്.എ. ഹിന്ദി), എച്ച്. പദ്‌മ (എച്ച്.എസ്.എ. സോഷ്യല്‍ സയന്‍സ്-കന്നഡ), കെ. സത്യശങ്കര (പി.ഡി.ടീച്ചര്‍-കന്നഡ), കെ. ചനിയ നായക്ക് (പി.ഡി.ടീച്ചര്‍-കന്നഡ), ഡി. രാമണ്ണ (എച്ച്.എസ്.എ. കന്നഡ), കെ. സുധാമ (പി.ഡി.ടീച്ചര്‍-കന്നഡ), എം. ഉദയകുമാര്‍ (പി.ഡി.ടീച്ചര്‍-കന്നഡ) എന്നിവരാണ് ആദരിക്കപ്പെട്ടത്. ആദരിക്കപ്പെട്ട അധ്യാപകര്‍ അവരുടെ അധ്യാപകജീവിതത്തിലെ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.

പരാതിപറയുന്നവരില്‍ നിന്നും പരാതി പരിഹരിക്കുന്നവരിലേക്ക് അധ്യാപക സമൂഹം ഉയരേണ്ടതുണ്ടെന്ന സത്യശങ്കര മാസ്‌റ്ററുടെ അഭിപ്രായം ശ്രദ്ധേയമായി. സംഘശക്തിയുടെ പ്രസക്തിയെക്കുറിച്ചാണ് രാമണ്ണ മാസ്‌റ്റര്‍ സംസാരിച്ചത്. നിര്‍ദ്ദനരായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ മുഴുവന്‍ പഠനചെലവും നല്‍കിക്കൊണ്ടിരിക്കുന്ന പ്രസന്നകുമാരി ടീച്ചറുടെ പ്രവര്‍ത്തനം മാതൃകാപരമായി. കെ.നാരായണ ബള്ളുള്ളായ, എസ്.എസ്. രാഗേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. അധ്യാപകദിനത്തിലെ ഇത്തരം കൂട്ടായ്‌മകള്‍ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണമെന്ന് രാഗേഷ് മാസ്‌റ്റര്‍ അഭിപ്രായപ്പെട്ടു. യൂനുസ് കോട്ടക്കല്‍, മാധവ തെക്കേക്കര, സുജിത്ത്. ബി.പി., കെ. ഗീതാസാവിത്രി, വിദ്യാലത, ബി. കൃഷ്‌ണപ്പ എന്നിവര്‍ ഗാനമാലപിച്ചു. പി.കെ. മിനിമോള്‍ സ്വന്തമായി രചിച്ച കവിത ചൊല്ലി. സ്‌റ്റാഫ് സെക്രട്ടറി എ.എം അബ്‌ദുല്‍ സലാം സ്വാഗതവും പി. ശാരദ നന്ദിയും പറഞ്ഞു.
No comments:
Post a Comment