DPI CIRCULAR | Suchitwamasam Govt Circular | Gandhisookthangal | Gandhi Quiz | Website |
മഹാത്മാ ഗാന്ധി
ഇന്ത്യന്‍
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ
നേതാവും വഴികാട്ടിയുമായിരുന്നു.
ഇന്ത്യയുടെ
"രാഷ്ട്രപിതാവ്"
എന്ന് അദ്ദേഹം
വിശേഷിപ്പിക്കപ്പെടുന്നു.
അഹിംസയിലൂന്നിയ
സത്യഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ
ലോകമെമ്പാടും ഗാന്ധിജി
ശ്രദ്ധേയനായി. മഹത്തായ
ആത്മാവ് എന്നര്‍ത്ഥം വരുന്ന
മഹാത്മാ, അച്ഛന്‍
എന്നര്‍ത്ഥംവരുന്ന ബാപ്പു
എന്നീ നാമവിശേഷണങ്ങള്‍
ജനഹൃദയങ്ങളിള്‍ അദ്ദേഹത്തിനുള്ള
സാന്നിധ്യം വ്യക്തമാക്കുന്നു.
കേവലമൊരു രാഷ്ട്രീയ
നേതാവെന്നതിനേക്കാള്‍
ദാര്‍ശനികനായും ഗാന്ധിജി
ലോകമെമ്പാടും അറിയപ്പെടുന്നു.
ഏറ്റവും കഠിനമായ
പ്രതിസന്ധിഘട്ടങ്ങളിലും
സത്യം, അഹിംസ
എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു
പ്രവര്‍ത്തിക്കുവാന്‍
മഹാത്മാഗാന്ധി ശ്രദ്ധിച്ചു.
എല്ലാ വിധത്തിലും
സ്വയാശ്രയത്വം പുലര്‍ത്തിയ
ഒരു ആശ്രമം സ്ഥാപിച്ച് അവിടെ
ലളിത ജീവിതം നയിച്ച് അദ്ദേഹം
പൊതുപ്രവര്‍ത്തകര്‍ക്കു
മാതൃകയായി. സ്വയം
നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം
ധരിച്ചു; സസ്യാഹാരം
മാത്രം ഭക്ഷിച്ചു. ഉപവാസം
അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും
പ്രതിഷേധത്തിനുമുള്ള
ഉപാധിയാക്കി. ഗാന്ധിജിയുടെ
ദര്‍ശനങ്ങള്‍ ആഗോള തലത്തില്‍
ഒട്ടേറെ പൗരാവകാശ പ്രവര്‍ത്തകരെ
സ്വാധീനിച്ചു. ഭാരതീയര്‍
മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി
ആദരിക്കുന്നു. അദ്ദേഹത്തിന്റെ
ജന്മദിനമായ ഒക്‌ടോബര്‍ 2
ഗാന്ധിജയന്തി എന്ന
പേരില്‍ ദേശീയഅവധി നല്‍കി
ആചരിക്കുന്നു. അഹിംസാധിഷ്ഠിത
സത്യാഗ്രഹം എന്ന ഗാന്ധിയന്‍
ആശയത്തോടുള്ള ബഹുമാനാര്‍ത്ഥം
ഐക്യരാഷ്‌ട്രസഭ അന്നേ ദിവസം
ലോക അഹിംസാ ദിനമായും
പ്രഖ്യാപിചിട്ടുണ്ട്.
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌കൂളുകളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇതിന് സഹായകരമായ ചില ലിങ്കുകള്‍ മുകളില്‍ നല്‍കിയിരിക്കുന്നു.
No comments:
Post a Comment