അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ സ്‌കൂള്‍ മേളകള്‍ക്കുള്ള തയ്യാറെടുപ്പ് തുടങ്ങി. ഒക്‌ടോബര്‍ മാസത്തിലെ വിവിധ തിയ്യതികളിലായാണ് മേളകള്‍ നടത്തുക. ഒക്‌ടോബര്‍ എട്ടിന് ശാസ്‌ത്രോത്സവം നടക്കും. വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ പ്രദര്‍ശനം ഒരുക്കും. രക്ഷിതാക്കള്‍ക്കും പ്രദര്‍ശനം കാണുവാനുള്ള അവസരമുണ്ടാകും. ഓരോ ക്ലബിനും ഓരോ പവലിയന്‍ ഉണ്ടാകും. പി.എസ്. ബൈജു മാസ്‌റ്റര്‍ കോഡിനേറ്ററായിരിക്കും. പതിനൊന്നാം തിയ്യതി കായികമേള നടക്കും. എ. ഗംഗാധരന്‍ കണ്‍വീനറും എസ്.എസ്. രാഗേഷ് ജോയിന്റ് കണ്‍വീനറും ആയിരിക്കും. 16, 17, 18 തിയ്യതികളിലായി കലോത്സവം സംഘടിപ്പിക്കും. എച്ച്. പദ്‌മ കണ്‍വീനറും ബി.പി. സുജിത്ത് പ്രോഗ്രാം കണ്‍വീനറും ആയിരിക്കും. ഇരുപത്തഞ്ചാം തിയ്യതി വിവിധ ഗെയിംസ് മത്സരങ്ങള്‍ നടക്കും. പി. ഇബ്രാഹിം ഖലീല്‍ ആണ് കണ്‍വീനര്‍. കലാ-കായിക മത്സരങ്ങളില്‍ കുട്ടികള്‍ നാല് ഗ്രൂപ്പുകളിലായിട്ടാണ് മത്സരിക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മൂന്ന് ഗ്രൂപ്പുകളായിരിക്കും. സ്‌കൂള്‍ പാര്‍ലിമെന്റ്, സ്‌റ്റാഫ് കൗണ്‍സില്‍ എന്നിവ യോഗം ചേര്‍ന്ന് ഷെഡ്യൂള്‍ തയ്യാറാക്കി. പാര്‍ലിമെന്റ് യോഗത്തില്‍ ചെയര്‍മാന്‍ അബ്‌ദുല്‍ റിയാസ് അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, പാര്‍ലിമെന്റ് സ്‌റ്റാഫ് അഡ്വൈസര്‍ പി. ശാരദ, സ്‌റ്റാഫ് സെക്രട്ടറി എ.എം അബ്‌ദുല്‍ സലാം, പാര്‍ലിമെന്റ് സെക്രട്ടറി വിജയകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment