'ശുഭയാത്ര'
ട്രാഫിക് ബോധവല്‍ക്കരണവുമായി സ്റ്റുഡന്റ് പോലീസ് രംഗത്ത്. - See more
at:
http://www.chandrikadailyadmin.com/contentspage.aspx?id=39355#sthash.Q0CFcYZ4.dpuf
'ശുഭയാത്ര'
ട്രാഫിക് ബോധവല്‍ക്കരണവുമായി സ്റ്റുഡന്റ് പോലീസ് രംഗത്ത്. - See more
at:
http://www.chandrikadailyadmin.com/contentspage.aspx?id=39355#sthash.Q0CFcYZ4.dpuf
'ശുഭയാത്ര' ട്രാഫിക് ബോധവല്‍ക്കരണവുമായി സ്‌റ്റുഡന്റ് പൊലീസ് രംഗത്ത്. അഡൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍റ് പോലീസ് കേഡെറ്റ്സ്
വിദ്യാര്‍ത്ഥികള്‍ കൊട്ട്യാടി ജങ്ഷനില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ
സന്ദേശമടങ്ങിയ നോട്ടീസ് വിതരണം നടത്തി. ബസ്, കാര്‍, ജീപ്പ്, സ്‌കൂള്‍ വാന്‍, ഓട്ടോ, ബൈക്ക് തുടങ്ങിയ വാഹനങ്ങളിലെ
ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം സംഘടിപ്പിച്ചു. അമിത വേഗത, അശ്രദ്ധ എന്നിവ
ഒഴിവാക്കുക, ഇടുങ്ങിയ റോഡുകളും വാഹനപ്പെരുപ്പവും കണക്കിലെടുത്ത്
ശ്രദ്ധിച്ച്
വണ്ടിയോടിക്കുക,
മദ്യപിച്ച്
വാഹനം ഓടിക്കരുത് , ലൈസന്‍സ്
ഇല്ലാതെ വാഹനം ഓടിക്കരുത്, യാത്ര
ചെയ്യുമ്പോള്‍ സീറ്റ്ബെല്‍റ്റ്
ഉപയോഗിക്കുക, ഇടതുവശത്തുകൂടി
ഓവര്‍ടേക്ക് ചെയ്യരുത്, വാഹനം
ഓടിക്കുമ്പോള്‍ മൊബൈല്‍
ഫോണ്‍ ഉപയോഗിക്കരുത്, ഇരുചക്രവാഹനം
ഓടിക്കമ്പോള്‍ ഹെല്‍മറ്റ്
ധരിക്കണം, എല്ലാ
ട്രാഫിക് നിയമങ്ങളും
നിര്‍ബന്ധമായും പാലിക്കുക എന്നീ അഭ്യര്‍ത്ഥനകളടങ്ങിയ സ്ലിപ്പുകള്‍ കേഡറ്റുകള്‍ വിതരണം ചെയ്‌ത് എല്ലാവര്‍ക്കും ശുഭയാത്ര ആശംസിച്ചു .സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍, പ്രസീത, സി.പി.ഒ. എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ എന്നിവര്‍ കേഡറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. എസ്.പി.സി. കാഡറ്റുകളുടെ ത്രിദിന ഓണം അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
No comments:
Post a Comment