അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.പി.സി. കാഡറ്റുകള്‍ക്കുള്ള ഓണം അവധിക്കാലക്യാമ്പിന് തുടക്കമായി. കാഡറ്റുകളില്‍ അടിസ്ഥാനമൂല്യങ്ങള്‍ വളര്‍ത്തുകയാണ് മൂന്ന് ദിവസത്തെ ക്യാമ്പിന്റെ പ്രധാനലക്ഷ്യം. സ്‌കൂള്‍ പിടിഎ
പ്രസിഡന്റും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ സി.കെ.
കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. സമത്വത്തിന്റെയും അഴിമതിരഹിതമായ സമൂഹത്തിന്റെയും
സാമൂഹികനീതിയുടെയും പ്രതീകമായ ഓണത്തിന്റെ സന്ദേശം കുട്ടികളിലെത്തിച്ച് അവരെ സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കിമാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്
അദ്ദേഹം പറഞ്ഞു.
ദേലമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജയന്തി അധ്യക്ഷത വഹിച്ചു. ആദൂര്‍ സബ്
ഇന്‍സ്‌പെക്‌ടര്‍ സുഗുണന്‍ മുഖ്യാതിഥിയായിരുന്നു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി ആശംസകളര്‍പ്പിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍, പ്രസീത, സി.പി.ഒ. എ.ഗംഗാധരന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു. കായികപരിശീലനം, പരേഡ്, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, ട്രാഫിക് ബോധവല്‍ക്കരണം, വ്യക്തിത്വവികസന ക്ലാസ്, കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായുണ്ടാകും. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും എസ്.പി.സി.എ.സി.പി.ഒ. പി.ശാരദ നന്ദിയും പറഞ്ഞു.

No comments:
Post a Comment