നമ്മുടെ
അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ
ദക്ഷിണ കന്നഡ ജില്ലയുടെ
ഡെപ്യൂട്ടി കമ്മീഷണര്‍ ആയ
അഡൂര്‍ ബി. ഇബ്രാഹിം
അഡൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്‌കൂളിലെ
പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. അഡൂര്‍
ടൗണിന് സമീപത്തായുള്ള ബളക്കില
സ്വദേശിയാണ് അദ്ദേഹം.
കര്‍ണാടക
അഡ്‌മിനിസ്‌ട്രേറ്റീവ്
സര്‍വ്വീസില്‍ വിവിധ തസ്‌തികകളിലെ
ദീര്‍ഘകാലസേവനത്തിന് ശേഷം
2013 ആഗസ്‌റ്റിലാണ്
യൂണിയന്‍ പബ്ലിക് സര്‍വ്വീസ്
കമ്മീഷന്‍ അദ്ദേഹത്തിന്
ഐഎഎസ് കേഡറിലേക്ക് സ്ഥാനക്കയറ്റം
നല്‍കിയത്. 1986ല്‍
സിവില്‍ സര്‍വീസ് പരീക്ഷ
പാസായ ഇബ്രാഹിം ഗോവയില്‍
ഡെപ്യൂട്ടി കളക്‌ടറായാണ്
ഔദ്യോഗിക ജീവിതം തുടങ്ങിയത്.
1990ല്‍ കര്‍ണാടക
ഭരണ സര്‍വീസില്‍ (കെ.എ.എസ്.)
ചേരുന്നതുവരെ
അവിടെ തുടര്‍ന്നു.
1990 മുതല്‍
92 വരെ
പ്രൊബേഷണറി കെ.എ.എസ്.
ഓഫീസറായി
കാര്‍വാറിലും തുടര്‍ന്ന്
94 വരെ
രണ്ടുവര്‍ഷം കൊങ്കണ്‍ റയില്‍വേ
ഭൂമിയേറ്റെടുക്കല്‍ ഓഫീസറായും
പ്രവര്‍ത്തിച്ചു.
ഉഡുപ്പിഭട്കല്‍
മേഖലയില്‍ സമയബന്ധിതമായി
ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ
പ്രവര്‍ത്തനത്തിന് അംഗീകാരവും
ലഭിച്ചിട്ടുണ്ട്.
തുടര്‍ന്ന്
അസിസ്‌റ്റന്റ് കമ്മീഷണറായി
സ്ഥാനക്കയറ്റം ലഭിക്കുകയും1994മുതല്‍1995വരെ
സകലേശ്‌പുര സബ്ഡിവിഷനിലും
1995മുതല്‍
1996വരെ
ഹാസന സബ്ഡിവിഷനിലും
സേവനമനുഷ്‌ഠിച്ചു.
ഇവിടങ്ങളില്‍
വയോജന വിദ്യാഭ്യാസത്തെ ഒരു
ജനകീയ പ്രസ്ഥാനമാക്കി മാറ്റി
ചലനാത്മകമാക്കുന്നതില്‍
നിര്‍ണായകപങ്കുവഹിച്ചു
1996ല്‍ സ്‌പെഷല്‍
ഡെപ്യൂട്ടി കമ്മീഷണറായി
ഉദ്യോഗക്കയറ്റം ലഭിച്ച്
മംഗലാപുരം സിറ്റി കോര്‍പ്പറേഷന്‍
കമ്മീഷണറാവുകയും 2000വരെ
ആ തസ്‌തികയില്‍ തുടരുകയും
ചെയ്‌തു. ഇവിടെയും
മികച്ച പ്രവര്‍ത്തനങ്ങളാണ്
അദ്ദേഹത്തില്‍ നിന്നുണ്ടായത്.പൊതുജന പങ്കാളിത്തത്തോടെയുള്ള
മംഗലാപുരം ടൗണ്‍ഹാള്‍ നവീകരണം,
പ്രധാനപ്പെട്ട
റോഡുകളുടെയും ജങ്ഷനുകളുടെയും
കോണ്‍ക്രീറ്റിങ്,
ജനന-മരണ
സര്‍ട്ടിഫിക്കറ്റുകളും
കച്ചവടലൈസന്‍സുകളും
നല്‍കുന്നതിനുള്ള കമ്പ്യൂട്ടറൈസേഷന്‍,
മംഗലാപുരം
സിറ്റിയെ ജന-സൗഹൃദമാക്കുന്നതിനുള്ള
ബൃഹത്ത് പദ്ധതി തയ്യാറാക്കി
റിപ്പോര്‍ട്ട് ഏഷ്യന്‍
ഡെവലപ്‌മെന്റ് ബാങ്കില്‍
നിന്നുള്ള ധനസഹായത്തിനായി
സമര്‍പ്പിച്ചത് എന്നിവ അവയില്‍
ചിലത് മാത്രം.
വിശിഷ്‌ടസേവനത്തിനുള്ള
അംഗീകാരമായി കര്‍ണാടകസംസ്ഥാനത്തെ
ഏറ്റവും മികച്ച കോര്‍പ്പറേഷന്‍
കമ്മീഷണറായി അദ്ദേഹത്തെ
തെരെഞ്ഞെടുത്തു.തുടര്‍ന്ന്
കെയോണിക്‌സ് മാനേജിങ് ഡയറക്ടര്‍,
മൈസൂര്‍
ലാമ്പ്‌സ് ലിമിറ്റഡ് എം.ഡി.
മൈസൂര്‍
സിറ്റി കോര്‍പ്പറേഷന്‍
കമ്മീഷണര്‍ എന്നീ നിലകളില്‍
പ്രവര്‍ത്തിച്ചു.
അനധികൃതകയ്യേറ്റങ്ങളും
കെട്ടിടങ്ങളും ഒഴിപ്പിക്കല്‍
, റോഡ്
വിപുലീകരണം,
കമ്പ്യൂട്ടര്‍വല്‍ക്കരണം,
വിവിധമേഖലകളില്‍
ഇ-ഗവേണന്‍സ്
നടപ്പാക്കല്‍,
ജനസേവനകേന്ദ്രങ്ങള്‍
തുറക്കല്‍, മരങ്ങള്‍
വെച്ചുപിടിപ്പിക്കല്‍,
പൂന്തോട്ട
നിര്‍മ്മാണം, ഓടജലം
ശുദ്ധീകരിച്ച് മത്സ്യം
വളര്‍ത്തല്‍,
പ്ലാസ്‌റ്റിക്
വസ്‌തുക്കളുടെ പുനചംക്രമണം
തുടങ്ങിയ പരിസ്ഥിതി
സൗഹൃദപ്രവര്‍ത്തനങ്ങള്‍,
മൈസൂര്‍
സിറ്റി കോര്‍പ്പറേഷന്‍ കെട്ടിട
നവീകരണം, ജലവിതരണസമ്പ്രദായം
മെച്ചപ്പെടുത്തല്‍ തുടങ്ങിയ
വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ
ഇബ്രാഹിം കൂടുതല്‍ ജനപ്രിയനായിമാറി.
പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങള്‍
സംസ്ഥാനതലത്തില്‍തന്നെ
ശ്രദ്ധിക്കപ്പെടുകയും 2005ല്‍
സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്
രാജീവ് ഗാന്ധി പരിസ്ഥിതി
അവാര്‍ഡ് നല്‍കുകയും ചെയ്‌തു.
2006ല്‍
ഐക്യരാഷ്ട്രസഭയും മൈസൂര്‍
കോര്‍പ്പറേഷന് പരിസ്ഥിതി
സൗഹൃദപ്രവര്‍ത്തനങ്ങളുടെപേരില്‍
അംഗീകാരം നല്‍കുകയുണ്ടായി.
മൈസൂര്‍
യൂണിവേഴ്‌സിറ്റി രജിസ്‌ട്രാറായും
പ്രവര്‍ത്തിച്ചു.ഈ
കാലയളവില്‍ നിയമനങ്ങളിലെ
ക്രമക്കേടുകള്‍ കണ്ടെത്തി
ഗവണ്‍മെന്റിന് റിപ്പോര്‍ട്ട്
നല്‍കുകയും ഗവണ്‍മെന്റ്
നിയമിച്ച അന്വേഷണകമ്മീഷന്‍
ഇതു ശരിവെച്ചതിലൂടെ അന്നത്തെ
വൈസ് ചാന്‍സലര്‍ക്കെതിരെ
നടപടി വരുകയും ചെയ്‌തു.
സംസ്ഥാന
വഖഫ്‌ബോര്‍ഡ്,
കുടക് ജില്ലാ
പഞ്ചായത്ത്, കാവേരി
നദീജല സമിതി എന്നിവയുടെ ചീഫ്
എക്‌സിക്യൂട്ടീവ് ഓഫീസറായും
മൈസൂര്‍ ചാമുണ്ഡേശ്വരി
വൈദ്യുതി വിതരണ കോര്‍പ്പറേഷന്‍
എം.ഡി.യായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സത്യസന്ധവും
നിസ്വാര്‍ത്ഥവുമായ
പ്രവര്‍ത്തനങ്ങളിലൂടെ
സംസ്ഥാനമൊട്ടുക്കും
ശ്രദ്ധപിടിച്ചുപറ്റിയ
ഇബ്രാഹിമിന് ഐഎഎസ് കേഡറിലേക്ക്
അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം
ലഭിക്കുന്നതിനായി കേന്ദ്ര
അഡ്‌മിനിസ്‌ട്രേറ്റീവ്
ട്രിബ്യൂണലിനെ സമീപിക്കേണ്ടിവന്നത്
നിലവിലുള്ള വ്യവസ്ഥിതിയുടെ
ജീര്‍ണതയിലേക്കാണ് വിരല്‍ചൂണ്ടിയത്
ട്രിബ്യൂണലിന്റെ
ഉത്തരവ് പ്രകാരം 2013ല്‍
2009 മുതലുള്ള
മുന്‍കാലപ്രാബല്യത്തോടെ
അദ്ദേഹത്തെ ഐഎഎസ് കേഡറിലേക്ക്
ഉയര്‍ത്തി. 2013
ഡിസമ്പര്‍
മുതല്‍ ഇബ്രാഹിം സ്വന്തം
ഗ്രാമമായ അഡൂരിന്റെ സമീപപ്രദേശങ്ങള്‍
ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ
ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണര്‍
അഥവാ കലക്‌ടര്‍ ആണ്
അഡൂര്‍
ബളക്കിലയിലെ പ്രശസ്‌തമായ
'പുതിയപുര'വീട്ടിലാണ്
ഇബ്രാഹിമിന്റെ ജനനം.
1976ല്‍ അഡൂര്‍
സ്‌കൂളില്‍ നിന്നും കന്നഡ
മീഡിയത്തില്‍ എസ്.എസ്.എല്‍.സി.
പാസായ അദ്ദേഹം
കര്‍ണാടകയിലാണ് ഉന്നതവിദ്യാഭ്യാസം
നേടിയത്. മക്കള്‍ക്ക്
വിദ്യാഭ്യാസം നല്‍കുന്നതില്‍
അതീവതല്‍പരനായിരുന്ന പിതാവ്
ബി.എസ്.
മുഹമ്മദ്
ഹാജിയുടെ മാര്‍ഗ്ഗദര്‍ശനമാണ്
നാടിന് മികച്ച ഒരു ഭരണാധികാരിയെ
നല്‍കിയത്.
മികച്ച
ഒരു വോളിബോള്‍ കളിക്കാരനായ
ഇബ്രാഹിം നാട്ടിലെത്തിയാല്‍
തികച്ചും ഒരു ഗ്രാമീണനായി
മാറും. പൂര്‍വ്വവിദ്യാര്‍ത്ഥി
എന്ന നിലയില്‍ സമാനതകളില്ലാത്ത
സഹായമാണ് ഇബ്രാഹിം ഐഎഎസ്
അവര്‍കളും സഹോദരങ്ങളും അഡൂര്‍
സ്‌കൂളിന് നല്‍കിയത്.
സ്‌കൂള്‍
ലൈബ്രറിയും മള്‍ട്ടിമീഡിയറൂമും
പ്രവര്‍ത്തിക്കുന്നത്
പിതാവിന്റെ സ്‌മരണാര്‍ത്ഥം
ഇവര്‍ നിര്‍മ്മിച്ചുനല്‍കിയ
കെട്ടിടത്തിലാണ്നടാഷഎന്ന പേരിലുള്ള
സ്‌റ്റേജ് കെട്ടിടം ഇബ്രാഹിം
ഐഎഎസിന്റെ മൂത്ത ജ്യേഷ്‌ടനും
അമേരിക്കയില്‍ ഡോക്‌ടറുമായ
അമാനുള്ളഅദ്ദേഹത്തിന്റെ
നിര്യാതയായ മകളുടെ സ്‌മരണക്കായി
നിര്‍മ്മിച്ചുനല്‍കിയതാണ്.
സ്‌കൂളിന്
ആദ്യമായി കമ്പ്യൂട്ടര്‍
നല്‍കിയത് ഇബ്രാഹിം ഐഎഎസിന്റെ
അനുജനും കര്‍ണാടക സെയില്‍സ്
ടാക്‌സ് വിഭാഗത്തില്‍
ഉന്നതോദ്ദ്യോഗസ്ഥനുമായ
എബി.ഷംസുദ്ദീന്‍
ആണ്. മറ്റൊരു
സഹോദരനായ എ.ബി.മുഹമ്മദ്
അലി കാര്‍ഷികസംസ്‌കൃതിയെ
മുറുകെപിടിച്ച് നാട്ടില്‍
കൃഷിയും പുരയിടവും നോക്കിനടത്തുന്നു.
പാവങ്ങള്‍ക്കും
രോഗികള്‍ക്കും ഈ കുടുംബം
എന്നും ഒരു അത്താണിയാണ്.
പുതിയ
തലമുറയിലെ കുട്ടികള്‍ക്ക്
മികച്ച മാതൃകകളാണ് ഇവര്‍.
For downloading the Article as PDF CLICK HERE