കൈവിട്ടുപോകുന്ന കാര്‍ഷിക സംസ്‌കൃതിയുടെ കാവലാളുകള്‍ ഞങ്ങള്‍...!! |
കുറച്ചു വിത്തില്‍ കൂടുതല്‍ വിളവ് എന്നതാണ് ഒറ്റ ഞാര്‍ കൃഷിരീതിയുടെ പ്രത്യേകത.സാധാരണ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്യാന്‍ 30 കിലോ നെല്‍വിത്ത്
വേണമെന്നിരിക്കേ ഒറ്റ ഞാറിന് ഒരേക്കറില്‍ രണ്ടു കിലോ വിത്ത് മതി.
എട്ടുമുതല്‍ 11 ദിവസം വരെ മൂപ്പുള്ള ഞാര്‍ ഒരടി വിട്ടാണ് പറിച്ചുനടുന്നത്.
ഇതുമൂലം
കീടശല്യം കുറയും. കളകള്‍ എളുപ്പത്തില്‍ പറിക്കാനും കഴിയും. മികച്ച
വിളവും ഇതുവഴി ലഭിക്കും.അഡൂരില്‍ പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഒരേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ കൃഷി തുടങ്ങിയത്. അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന പാടത്താണ് കൃഷിയിറക്കിയത്.അന്യം നിന്നുപോകുന്ന കാര്‍ഷികസംസ്‌കൃതി പുതുതലമുറയ്ക്ക്
പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.(കുട്ടിപ്പൊലീസ്)അംഗങ്ങളാണ് ഞാര്‍ നട്ടത്. ഇതിലൂടെ എസ്.പി.സി. സ്ഥാപിച്ചതിന്റെ അഞ്ചാം വാര്‍ഷികാഘോഷം സ്‌മരണീയമായി. ഞാറ്
നടീല്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനും സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായ സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ സെക്രട്ടറി പ്രകാശ് അധ്യക്ഷതവഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ രത്തന്‍ കുമാര്‍ പാണ്ടി, കൃഷി ഓഫീസര്‍ രാഗവേന്ദ്ര, കൃഷി അസിസ്റ്റന്റ് പ്രകാശ് എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് എന്‍.പ്രസന്നകുമാരി ആശംസകളര്‍പ്പിച്ചു. ബി.കൃഷ്ണപ്പ മാസ്റ്റര്‍ ഞാറ്
നടീല്‍ പാട്ടിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. എസ്.പി.സി.സി.പി.ഒ. എ.ഗംഗാധരന്‍ സ്വാഗതവും പി.എസ്.ബൈജു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.For Video CLICK HERE For more Photos CLICK HERE For Mathrubhumi Report CLICK HERE
No comments:
Post a Comment