ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

സ്വാതന്ത്ര്യദിനം അഭിമാനപൂര്‍വ്വം ആഘോഷിച്ചു

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ദേശീയപതാക ഉയര്‍ത്തിയതോടുകൂടി ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. എസ്.പി.സി.കാഡറ്റുകളുടെ പരേഡില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എ.ഗംഗാധരന്‍, കാഡറ്റ് ലീഡര്‍ ജെ.ചൈതന്യ എന്നിവര്‍ പരേഡിന് നേതൃത്വം നല്‍‌കി. ബാന്‍‌ഡ്‌വാദ്യവും ഉണ്ടായിരുന്നു. അഡൂരില്‍ ആദ്യമായി നടന്ന കാഡറ്റുകളുടെ പരേഡ് വീക്ഷിക്കാന്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും എത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  വെച്ചുനടന്ന സ്വാതന്ത്ര്യദിന സമ്മേളനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്‌ഘാടനം ചെയ്‌തു.
വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ മേഖലകളില്‍ എല്ലാവര്‍ക്കും തുല്യാവസരം ലഭിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.  പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കുട്ടികള്‍ക്ക് പിടിഎ കാഷ് അവാര്‍ഡ് നല്‍‌കി അനുമോദിച്ചു.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് നേടിയ(മുഴുവന്‍ എ പ്ലസ്) രവിഗണേഷ് എന്ന കുട്ടിക്കും മുസ്‌ലിം വിഭാഗത്തില്‍ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കിയ ആയിഷത്ത് തംസീറ എന്ന കുട്ടിക്കും ബളക്കില ബി.എസ്.മുഹമ്മദ് ഹാജി മെമ്മോറിയല്‍ കാഷ് അവാര്‍ഡ് നല്‍കി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി നന്ദിയും പറഞ്ഞു. കുട്ടികള്‍ അവതരപ്പിച്ച ദേശഭക്തി ഗാനം, നൃത്തം, പ്രസംഗം എന്നിവ പരിപാടിയെ വര്‍ണശബളമാക്കി. ഫൈന്‍ ആര്‍ട്ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഫെസ്‌റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ പി.എസ്. ബൈജു പരിപാടികളുടെ കോഡിനേറ്ററായിരുന്നു. എല്ലാവര്‍ക്കും പായസം വിതരണം ചെയ്‌തു.
For more Photos CLICK HERE

No comments:

Post a Comment