പത്താം ക്ലാസ് കുട്ടികളുടെ റിസള്‍ട്ട് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആഗസ്‌റ്റ് 13 ബുധനാഴ്ച എല്ലാ ഹൈസ്‌കൂളുകളിലും പ്രത്യേക ക്ലാസ് പിടിഎ യോഗം ചേരുവാനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായി അഡൂര്‍ സ്‌കൂളിലും യോഗം നടന്നു.
ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ പഠനത്തിന് സഹായകരമാകുന്ന രീതിയില്‍ ഗൃഹാന്തരീക്ഷത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ മുഴുവന്‍ രക്ഷിതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജില്ലാവിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'സ്‌റ്റെപ്‌സ് ' പദ്ധതിക്ക് യോഗം എല്ലാ പിന്തുണയും അറിയിച്ചു.അധ്യാപക രക്ഷാകര്‍തൃസമിതി വൈസ് പ്രസിഡന്റ് എച്ച്.കൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു.അധ്യാപകരായ എച്ച്.പദ്‌മ, എന്‍. പ്രസന്നകുമാരി, എസ്.എസ്.രാഗേഷ്, എ.എം.അബ്‌ദുല്‍ സലാം
എന്നിവര്‍ മള്‍ട്ടിമീഡിയ പ്രസന്റേഷന്റെ സഹായത്തോടെ വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള അവതരണം നടത്തി. യോഗത്തില്‍ നൂറില്‍ കൂടുതല്‍ രക്ഷിതാക്കള്‍ സംബന്ധിച്ചു.ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും മലയാളം അധ്യാപകനായ പി.എസ്.ബൈജു നന്ദിയും പറഞ്ഞു. STEPS പദ്ധതിയെക്കുറിച്ചുള്ള അവതരണത്തിനായി ഉപയോഗപ്പെടുത്തിയ ഒരു പ്രസന്റേഷന്‍
ഫയല്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.(The Presentation File is prepared both in Malayalam & Kannada Language)

No comments:
Post a Comment