ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

'സാക്ഷരം-2014' സ്‌കൂള്‍തല ഉദ്‌ഘാടനം

3 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികളില്‍ അക്ഷരജ്ഞാനവും ഇതര ഭാഷാശേഷികളും ഉറപ്പിക്കുന്നതിനുള്ള 'സാക്ഷരം' 2014 ന്റെ സ്‌കൂള്‍തല ഉദ്ഘാടനം ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അധ്യക്ഷനായിരുന്നു. അടിസ്ഥാന ഭാഷാശേഷി ഉറപ്പിക്കുന്നതിനുള്ള ഈ പദ്ധതി വിജയത്തില്‍ എത്തിക്കാന്‍ അധ്യാപകമൂഹത്തോടൊപ്പം മുഴുവന്‍ രക്ഷിതാക്കളുടെയും ആത്മാര്‍ഥമായ പിന്തുണ ലഭിക്കേണ്ടതുണ്ടെന്ന് അവര്‍ ഓര്‍മിപ്പിച്ചു.
കന്നടഭാഷയിലും മലയാളത്തിലും ലേഖനത്തിനും വായനയ്ക്കും പ്രാധാന്യം നല്‍കി പാഠ്യപദ്ധതി വിനിമയം ചെയ്യാന്‍ കുറെകൂടി മെച്ചപ്പെട്ട അന്തരീക്ഷം 'സാക്ഷരം' സൃഷ്ടിക്കുന്നു. 55 ദിവസം നീണ്ടുനില്‍ക്കുന്ന തീവ്രയത്നപരിപാടിയിലൂടെ പ്രീടെസ്‌റ്റിലൂടെ പിന്നാക്കമെന്ന് കണ്ടെത്തിയ കുട്ടികളെ ഉയര്‍ന്ന ഗ്രേഡിലെത്തിക്കും. ഇതിനുള്ള അദ്ധ്യാപകസഹായിയും കുട്ടികള്‍ക്കുള്ള വര്‍ക്ക്ബുക്കും ഡയറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഡയറ്റ് മുന്‍വര്‍ഷം ജില്ലയിലെ 30 സ്‌കൂളുകളില്‍ നടത്തിയ ട്രൈ ഔട്ട് പദ്ധതിയുടെ വിജയമാണ് ഈ പദ്ധതി ജില്ലമുഴുവന്‍ നടപ്പിലാക്കാനുള്ള കരുത്ത് നല്‍കുന്നത്.നിലവിലുള്ള പ്രവൃത്തിമണിക്കൂറുകള്‍ക്കു പുറമെ ഇതിനായി ഒരു മണിക്കൂര്‍ കണ്ടെത്തും. ഓരോ പത്തു ദിവസം കഴിയുമ്പോഴും ഇടക്കാലവിലയിരുത്തല്‍ നടത്തും. നവമ്പര്‍ 21 ന് നടക്കുന്ന പോസ്റ്റ് ടെസ്‌റ്റിലൂടെ പദ്ധതി പൂര്‍ത്തിയാവും.
യോഗത്തില്‍ എല്‍.പി. വിഭാഗം എസ്.ആര്‍.ജി കണ്‍വീനര്‍ എന്‍.ലതീഷന്‍ മാസ്‌റ്റര്‍ വിഷയാവതരണം നടത്തി. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, സ്‌റ്റാഫ് സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും എം.രതീഷന്‍ മാസ്‌റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment