ഹിരോഷിമാദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സ് ക്ലബ്, എസ്.പി.സി.യൂണിറ്റ് നേതൃത്വം നല്‍കി. 9 ഡി ക്ലാസ്സിലെ കുട്ടികളായ ചൈതന്യ, മെഹറുന്നിസ, ശില്‍പ, പി.രശ്‌മി, സുമലത, റമീസ, മുബീന, ഗ്രീഫിത്ത്‌രാജ്, വിഷ്‌ണുപ്രസാദ് എന്നിവര്‍ ചേര്‍ന്ന് 'യുദ്ധഭൂമിയിലേക്ക്' എന്ന പേരില്‍ സ്‌മരണിക തയ്യാറാക്കി സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് പ്രകാശനം ചെയ്‌തു.സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എന്‍. പ്രസന്നകുമാരി ടീച്ചര്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
പി.എസ്.ബൈജു മാസ്റ്റര്‍ സ്‌മരണിക സ്‌കൂള്‍ ലൈബ്രറിയിലേക്ക് ഏറ്റുവാങ്ങി.
5ബി, 6ബി, 8സി, 8ബി, 9ബി, 9ഡി ക്ലാസ്സിലെ കുട്ടികള്‍ 'യുദ്ധവിരുദ്ധ പോസ്‌റ്റര്‍' പ്രദര്‍ശനം നടത്തി. ക്ലാസ്സ് മുറികളില്‍ യുദ്ധക്കെടുതികള്‍ കാണിക്കുന്ന കൊളാഷുകള്‍ തയ്യാറാക്കി. ഉച്ചക്കുള്ള'സ്‌റ്റുഡന്റ് വോയ്സ്' എന്ന പതിവ് റേഡിയോ പ്രക്ഷേപണ പരിപാടിയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അധ്യാപകരായ പി.എസ്.ബൈജു, പി.ശാരദ, എസ്.എസ്.രാഗേഷ്, കെ.ജാബിര്‍ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

No comments:
Post a Comment