സ്‌കൂള്‍ എസ്.പി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സേവ് എ ലൈഫ് ' പരിപാടിയുടെ ഭാഗമായി സ്‌റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ വകയായി നല്‍കുന്ന ധനസഹായം ഹെഡ്‌മാസ്‌റ്റര്‍ ഇന്‍ ചാര്‍ജ് എന്‍.പ്രസന്നകുമാരി ഏറ്റുവാങ്ങി. കൊട്ടാരക്കരയിലുള്ള കുന്നുംപുറത്ത് ചെരുവിള പുത്തന്‍വീട്ടില്‍ ശ്രീമതി രമ്യ കെ.വി.എന്ന നിര്‍ധന യുവതിക്ക് വൃക്കമാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് ധനസമാഹരണം നടത്തുന്നതാണ് 'സേവ് എ ലൈഫ് 'പരിപാടി. ഏകദേശം 15 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാറാമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂളിലെ അധ്യാപികയും എസ്.പി.സി.എ.സി.പി.ഒ.യുമായ ശ്രീമതി മിനി എം.മാത്യു ടീച്ചറാണ് വൃക്ക ദാനം ചെയ്യുന്നത്. മെഡിക്കല്‍ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയായി ആഗസ്‌റ്റ് 25 ന് ഓപ്പറേഷന്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. എസ്.പി.സി. പദ്ധതിയുടെ തന്നെ അനുതാപത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകയായി മാറിയ മിനി ടീച്ചര്‍ക്ക് കാഡറ്റുകള്‍ അഭിവാദ്യമര്‍പ്പിച്ചു. സി.പി.ഒ. എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ എന്നിവര്‍ നേതൃത്വം നല്‍കി.
സഹജീവിസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായി മാറിയ മിനി ടീച്ചറെക്കുറിച്ച് സ്‌കൂള്‍ അസംബ്ലികളില്‍ പ്രസ്‌താവന നടത്തുന്നത് വളരെ നന്നായിരിക്കും. കാരണം, യഥാര്‍ത്ഥ സഹജീവിസ്‌നേഹം എന്താണെന്ന് കുട്ടികള്‍ അറിയട്ടെ...
ReplyDelete