ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
 സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ക്കെതിരെ, അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍, പുതുവത്സരദിനത്തില്‍ പ്രതിജ്ഞ കൈക്കൊള്ളുന്നു.
       ലോകം നവവത്സരം ആഘോഷിക്കുന്നതിന്റെ തിരക്കിലാണല്ലോ...? ആഘോഷങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നമ്മുടെ രാജ്യത്ത്, പക്ഷേ, ഈ വര്‍ഷത്തെ പുതുവത്സരാഘോഷങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. തലസ്ഥാനനഗരം ഒരു വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ബസില്‍ കൂട്ടമാനഭംഗത്തിനിരയായി അത്യന്തം ദാരുണമായ നിലയില്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും സ്ത്രീകള്‍ക്ക് സുരക്ഷ ശക്തിപ്പെടുത്തണമെന്നുമാവശ്യമുന്നയിച്ച് ഡല്‍ഹിയിലെ ആബാലവൃദ്ധം ജനങ്ങളും കക്ഷി-രാഷ്ട്രീയ ഭേദമന്യേ സമരത്തിലാണ്. പ്രതികരണശേഷി പൂര്‍ണമായും നഷ്ടപ്പെടാത്ത ഒരു സമൂഹത്തിന്റെ നിലനില്പിനുള്ള പോരാട്ടമായി ഇതിനെ കാണാം. ഈ പ്രക്ഷോഭത്തിന് പ്രത്യേകിച്ച് ഒരു നേതൃത്വമോ ആസൂത്രണമോ ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. സംഘടനകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന സമൂഹത്തില്‍ സഹജീവിക്കൊരു പ്രശ്നമുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ 'പൊതുസമൂഹം' എന്ന് പേരിട്ടിരിക്കുന്നവര്‍തന്നെ വേണം.
അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലും അല്പമെങ്കിലും ചലനമുണ്ടാക്കിയത് ഈ 'പൊതുസമൂഹം' തന്നെയാണ്. അപ്പോഴൊരു പ്രസക്തമായ ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്. അങ്ങനെയെങ്കില്‍ പിന്നെയെന്തിനാണ് നമുക്ക് രാഷ്ട്രീയസംഘടനകള്‍...? അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാള്‍ പണി നടത്താന്‍ മാത്രമോ...? അതോ...സ്ഥാനമാനങ്ങളും പൊതുഖജനാവും പങ്കിട്ടെടുക്കാനോ...? ആത്മാര്‍ത്ഥമായി ജനസേവനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളും നേതാക്കളും നമുക്കന്യമാവുകയാണോ...? പ്രലോഭനങ്ങള്‍ക്ക് വശംവദരാവാത്തവര്‍ ഇന്ന്, വളരെ ചുരുക്കം. പക്വതയുള്ള നേതൃത്വമില്ലാതെ തുടങ്ങുന്ന പ്രക്ഷോഭപരിപാടികള്‍, പലപ്പോഴും, അനിയന്ത്രിതമാവുകയാണ് ചെയ്യാറുള്ളത്. ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനിടയ്ക്ക് പോലീസുകാരന്‍ ദാരുണമായി കൊല്ലപ്പെടാന്‍ ഇടയായത് തന്നെ ഉദാഹരണം. ഇതിനിടയില്‍ സാമൂഹ്യദ്രോഹികള്‍ നുഴഞ്ഞുകയറിയെന്നുംവരാം. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുവാനും അവരുടെ സുരക്ഷ ഉറപ്പ വരുത്തുവാനും രാഷ്ട്രീയനേതൃത്വത്തിന് സാധിക്കണം. ഇല്ലെങ്കില്‍ ലോകം ഉറ്റുനോക്കുന്ന നമ്മുടെ മഹത്തായ ജനാധിപത്യസംവിധാനത്തിന്റെ അടിത്തറയ്ക്ക് തന്നെ ഇളക്കം തട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പൊതുജനസേവനം വെറും വീതംവെപ്പായി മാറരുത്.
       ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന മറ്റൊന്ന് നമ്മുടെ നിയമവ്യവസ്ഥയിലെ പഴുതുകളെക്കുറിച്ചാണ്. പഴുതുകളടച്ച് നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തുവാനുള്ള ശ്രമത്തില്‍ സമൂഹം ഒന്നടങ്കം പങ്കാളികളാകണം. കാരണം, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. സ്വന്തം മാതാപിതാക്കളും സഹോദരന്മാരും ഗുരുക്കന്മാരും ബാലികമാരെപ്പോലും തക്കം കിട്ടിയാല്‍ ഭോഗവസ്തുക്കളും വില്പനച്ചരക്കുകളുമാക്കാന്‍ മടിക്കാത്ത ഒരു സംസ്ക്കാരജീര്‍ണതയിലാണ് 2012-ന്റെ അവസാനം നാമെത്തിനില്‍ക്കുന്നത്. കാസറഗോഡ്, ഇത്തരം ഒരു സംഭവത്തില്‍ , ഒരു മദ്റസ്സ അദ്ധ്യാപകന് 22 വര്‍ഷം കഠിനതടവ് നല്‍കിയ കോടതിവിധി അല്പമെങ്കിലും ആശ്വാസം നല്‍കുന്നതാണ്. ഇത്തരം കുറ്റവാസനയുള്ളവര്‍ക്ക് ഇതൊരു പാഠമായെങ്കില്‍...! കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന കൂടുതല്‍ സന്ദര്‍ഭങ്ങളിലും, അതുമൂലമുള്ള കഷ്ട-നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുന്നത് അവരെ ആശ്രയിച്ച് കഴിയുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തന്നെയാണ് എന്നുള്ളത് മറ്റൊരു വസ്തുത. അതുകൊണ്ട്തന്നെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് തന്നെയാണ് ഭരണകൂടവും പൊതുസമൂഹവും മുന്‍ഗണന നല്‍കേണ്ടത്.
         ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോകുന്ന ചില വസ്തുതകളുണ്ട്. അതിലൊന്ന് ഒരുപറ്റം ചെറുപ്പക്കാരെ ഈ പൈശാചികകൃത്യത്തിന് പ്രേരിപ്പിച്ച ലഹരിയുടെ സ്വാധീനത്തെക്കുറിച്ചാണ്. സ്വബോധത്തോട്കൂടി ഒരു മനുഷ്യനും ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് ഇവിടെ നടന്നത്. അതൊരു ലൈംഗിക അതിക്രമം മാത്രമായിരുന്നില്ല. അവരുടെ മനുഷ്യത്വം മരവിക്കാന്‍ കാരണമായ മദ്യത്തിന്റെ സ്വാധീനം ഡല്‍ഹിയില്‍ മാത്രമല്ല, നമ്മുടെ കൊച്ചുകേരളത്തിലും ആഴത്തില്‍ വേരോടിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഗ്രാമങ്ങള്‍പോലും ഇതില്‍നിന്നും വിഭിന്നമല്ല. കുഞ്ഞുങ്ങളുടെ ജന്മദിനാഘോഷങ്ങള്‍പോലും മദ്യം വിളമ്പുന്നതിനുള്ള 'പാര്‍ട്ടി'കളായി പരിണമിക്കുന്നു എന്ന് തിരിച്ചറിയേണ്ടിവരുന്നത് ഏറെ ദുഃഖകരമാണ്. മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും അടിമകളാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ആഘോഷവേളകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതായി മദ്യം മാറിയിരിക്കുന്നു. കൂടുതല്‍ കുടുംബങ്ങളിലേക്ക് അസ്വസ്ഥതയുടെ വിഷവിത്ത് വ്യാപിക്കുകയാണ്. സമീപകാലത്തുണ്ടായ പല അസ്വാഭാവികമരണങ്ങളുടെയും കാരണവും മറ്റൊന്നാകാന്‍ വഴിയില്ല. ഇങ്ങനെ മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും അടിമകളാകുന്നവരെ അതില്‍നിന്നും പിന്തിരിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ ഒരു ശ്രമവും സമൂഹത്തിന്റെ ഭാഗത്ത്നിന്നും ഉണ്ടാകുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ക്ലബുകളും സംഘടനകളും കൂട്ടായ്മകളും ഈ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ വലിയൊരു അധഃപതനത്തിലേക്കായിരിക്കും നമ്മുടെ പോക്ക്. നിര്‍ഭാഗ്യവശാല്‍ താല്‍ക്കാലികലാഭത്തിന് വേണ്ടി, ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതായാണ് കാണുന്നത്. ഇതിന്റെ പ്രതിഫലനങ്ങള്‍ കൊച്ചുകുട്ടികളില്‍വരെ കാണാം.
    ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊന്ന് സാംസ്ക്കാരിക അധിനിവേശത്തെക്കുറിച്ചാണ്. വിവരസാങ്കേതികാമേഖലയിലുണ്ടായ വികസനവിസ്ഫോടനം ഒരു സാധാരണക്കാരന്റെ നിഷ്ക്കളങ്കമനസ്സിനെപ്പോലും അസ്വസ്ഥമാക്കാനുള്ള ശക്തി കൈവരിച്ചിരിക്കുന്നു. അവന് സ്വാഭാവികത നഷ്ടപ്പെട്ടിരിക്കുന്നു. പലരും ജീവിക്കുന്നത് ഒരു സ്വപ്നലോകത്തിലാണ്. യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിവരാന്‍ അവരെക്കൊണ്ടാവുന്നില്ല. വിശുദ്ധഗ്രന്ഥത്തില്‍ പറഞ്ഞത്പോലെ 'അവരെന്താണ് ചെയ്യുന്നതെന്തെന്ന് അവര്‍ക്ക് തന്നെ അറിയാത്ത' അവസ്ഥ. കുട്ടികള്‍ പ്രധാനമായും നന്മയും അച്ചടക്കവും പഠിക്കേണ്ടത് വീട്ടില്‍ നിന്നുമാണ്. എന്നാല്‍ സദാസമയവും വിനോദചാനലുകളും മൊബൈല്‍ഫോണുകളും പ്രവര്‍ത്തിക്കപ്പെടുന്ന നമ്മുടെ ഇന്നത്തെ വീടുകളില്‍ നിന്നും നന്മയുടെ എന്ത് പാഠങ്ങളാണ് നമ്മുടെ കുട്ടികള്‍ പഠിക്കുക...!!?? അതിന് പകരം അസ്വസ്ഥതയുടെ, അരക്ഷിതാവസ്ഥയുടെ വിഷബീജങ്ങളാണ് കുഞ്ഞുമനസ്സുകളില്‍ വിതയ്ക്കപ്പെടുന്നത്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുമിച്ചിരുന്ന് സ്വസ്ഥമായി സംസാരിക്കാനുള്ള അവസരംപോലും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. ഇതുമൂലം ചിലകൊച്ചുകുട്ടികള്‍ പോലും ഒരുതരം ഉന്മാദാവസ്ഥയില്‍ എത്തിനില്‍ക്കുന്നതായി കാണാം. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ മനഃസാക്ഷിയെ നടുക്കുന്ന വാര്‍ത്തകള്‍ക്ക് ഒരു കുറവുമുണ്ടാകാനിടയില്ല. ഈ ആപത്തിനെ ചെറുക്കണമെങ്കില്‍ യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ എല്ലാ പ്രദേശങ്ങളിലും വളര്‍ന്നുവരണം. ഇത്തരം, കൂട്ടായ്മകളുടേതാവട്ടെ, പുതുവര്‍ഷമെന്ന് നമുക്ക് പ്രത്യാശിക്കാം....(Font problem??Click Here)
    നിര്‍ജീവ, രഹസ്യത്തറകള്‍
    പാലമരച്ചുവട്ടിലെ, അലട്ടുന്ന മ്ലാനത
    ചിന്നിച്ചിതറുന്ന, കഠാരകള്‍ക്കുമപ്പുറം
    പിറുപിറുക്കുന്ന, ഭ്രാന്തികള്‍;
    നറുപുഷ്പത്തെ, നിറമൊഴിചാര്‍ത്തി
    കനലുകള്‍, ചാലിച്ച നിശാഗന്ധിതോഴികള്‍
    അവള്‍ക്ക്, ഓര്‍ക്കാന്‍ തിരക്കേറിയ പലകാഴ്ചകള്‍
    നഷ്ടപ്പെട്ട, ഭൂതകാലം
    തിരിച്ചെത്താത്ത, കര്‍മ്മങ്ങള്‍ ;
   പാതിരാകോഴി, ചിലയ്ക്കും മുമ്പേ
   പലതും, ചെയ്തു തീര്‍ക്കേണ്ടവള്‍
   ചിത്രശലഭത്തെപ്പോലെ, സ്വപ്നംകണ്ട്
   ആ പാലച്ചുവട്ടില്‍, മുളച്ച മാങ്കൊമ്പ്
   നാരദനെപ്പേലെ, പരത്തുന്ന ഗന്ധം
   കറകളറ്റ, മണല്‍ വിരിപ്പില്‍
19 വര്‍ഷത്തെ സേവനത്തിന് ശേഷം ജി.വി.എച്ച്.എസ്.എസ്. മുള്ളേരിയയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് പോകുന്ന ശ്രീ.ഗണപതി ഭട്ട് സാറിന് സ്ക്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കിയപ്പോള്‍......

അഡൂര്‍ സ്ക്കൂളിലെ അബ്ദുല്‍ ലത്തീഫ് സംസ്ഥാന ക്രിക്കറ്റ് ടീമില്‍

അണ്ടര്‍ 14 സംസ്ഥാന ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട എം. അബ്ദുല്‍ ലത്തീഫ് സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ. എം.ഗംഗാധരനില്‍ നിന്ന് ട്രോഫി സ്വീകരിക്കുന്നു. ജി.എച്ച്.എസ്.എസ്.അഡൂര്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ലത്തീഫ് മികച്ച ഒരു ബാറ്റ്സ്മാനാണ്. അഡൂര്‍ സ്ക്കൂളില്‍ നിന്നും ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥി സ്റ്റേറ്റ് ടീമില്‍ കളിക്കുന്നത്. ടെന്നീസ് ബോളില്‍ മാത്രം കളിച്ച് പരിചയമുള്ള ലത്തീഫിന് മികച്ച പരിശീലനം ലഭിക്കുകയാണെങ്കില്‍ ക്രിക്കറ്റില്‍ ഉയരങ്ങളിലെത്താന്‍ സാധിക്കും. തിരുവനന്തപുരത്ത് നവംബര്‍ 27 ന് ആരംഭിക്കുന്ന മത്സരത്തില്‍ ലത്തീഫ് കേരളാ ടീമിന് വേണ്ടി കളിക്കും. ബൗളിങ്ങിലും കൂടി മികവ് കാണിക്കുന്ന ലത്തീഫ് പള്ളങ്കോട് താമസിക്കുന്ന മുഹമ്മദ്-നഫീസ ദമ്പതികളുടെ മകനാണ്.

-->
ശിശുദിനത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൃഷേബ്, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്ക് സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് ഉപഹാരം നല്‍കുന്നു. ജി.എച്ച്.എസ്.എസ്. അഡൂര്‍ പ്ലസ് ടു (കൊമേഴ്സ്) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്.

ശിശുദിനത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ സംഘടിപ്പിച്ച ജില്ലാതല പ്രസംഗമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ടി.സുജിത്തിന് സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് ഉപഹാരം നല്‍കുന്നു. ജി.എച്ച്.എസ്.എസ്. അഡൂര്‍ പ്ലസ് ടു (കൊമേഴ്സ്) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

Kannada Poem


    ಎಲ್ಲಿ ನೋಡಿದರಲ್ಲಿ ಕಾಣುತಿದೆ
    ಬೆಂದು ಹೋದ ನಮ್ಮ ನಾಡು
    ಬಳಲಿ ಬಾಯಾರಿ ಬಸವಳಿಯುತಿದೆ
    ಪಕ್ಷಿ ಪ್ರಾಣಿ ಸಂಕುಲದ ಬೀಡು
                     ಮಳೆ ಮೋಡದ ಸುಳಿವೇ ಇಲ್ಲ
                     ವಿಶಾಲ ನೀಲ ಆಗಸದಲ್ಲಿ
                     ತುಂತುರು ಹನಿಗೂ ಗತಿಯಿಲ್ಲ
                     ರೈತನ ಮೊಗದಲಿ ನಗುವಿಲ್ಲ.
     ಓ ಪ್ರಕೃತಿ ಮಾತೆ ಏಕೆ ಮುನಿದಿರುವೆ
     ಮಳೆ ಸುರಿಸು ಜೀವನವ ಕೊಡಿಸು
    ನಿನ್ನ ದಯೆಗೆ ಇಡೀ ಜೀವಕುಲ ಕಾದಿವೆ
    ಜೀವ ಹೋಗುವ ಮುನ್ನ ದಯಮಾಡಿಸು
അണ്ടര്‍ 16 സ്ക്കൂള്‍ ക്രിക്കറ്റില്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയ ജി.എച്ച്.എസ്.എസ്. അഡൂര്‍ ക്രിക്കറ്റ് ടീമിന് സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് ട്രോഫിയും മെഡലും നല്‍കിയപ്പോള്‍....

ദേലമ്പാടി ഗ്രാമപഞ്ചായത്ത് - കേരളോത്സവക്കാഴ്ചകളിലൂടെ....

അകക്കണ്ണിന്റെ പിന്‍ബലവുമായി 'ജെഡിയാര്‍ ജങ്കിള്‍ ഫ്രണ്ട്സി'ലെ മഞ്ചുനാഥന്‍ പദ്യപാരായണ മത്സരത്തില്‍...

'പാണ്ടി സപ്തസ്വര' അവതരിപ്പിച്ച നാടോടിപ്പാട്ട്
വിധി നിര്‍ണയം....

കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജില്ലാതലത്തില്‍ നടത്തിയ അണ്ടര്‍ 16 ക്രിക്കറ്റ് മത്സരത്തില്‍ റണ്ണേഴ്സ് അപ് ട്രോഫി നേടിയ ജി.എച്ച്.എസ്.എസ്. അഡൂര്‍ ക്രിക്കറ്റ് ടീം. വയനാട്ടില്‍ വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് ടീം യോഗ്യത നേടി.

സ്ക്കൂള്‍ കലോത്സവ-കാഴ്ചകളിലൂടെ...

നാടകമത്സരം
സ്ക്കൂള്‍ കലോത്സവ മത്സരങ്ങള്‍ ആസ്വദിക്കുന്ന സദസ്സ്
ഹയര്‍സെക്കന്ററി വിഭാഗം മൂകാഭിനയ മത്സരത്തില്‍ നിന്ന് ഒരു ദൃശ്യം

PROJECT REPORT



'പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഞാന്‍ ഒരു പ്രൊജക്റ്റ് സംഘടിപ്പിച്ചത് . പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ച് വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളെ പുകയില ഉല്‍പ്പന്നങ്ങളുടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കാനും അവരുടെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെടുത്തുവാനുമുള്ള ഒരു എളിയ ശ്രമമാണ് ഇതിലൂടെ നടത്തിയത്.
കാസര്‍ഗോഡ് ജില്ലയിലെ അഡൂര്‍ ഗ്രാമപ്രദേശത്തെ 50 വീടുകളിലെ ആളുകളെയാണ്
ജില്ലാ നീന്തല്‍ : സാബിത്തിന് ഒന്നാം സ്ഥാനം



നീലേശ്വരത്ത് നടന്ന ജില്ലാ-തല സ്ക്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജി.എച്ച്.എസ്.എസ്. അഡൂര്‍ സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി പി.എ. സാബിത്ത് 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ ഒന്നാം സ്ഥാനം നേടി. കുമ്പള സബ് ജില്ലയെ പ്രതിനിധീകരിച്ചാണ് സാബിത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. തൃശൂരില്‍ വെച്ച് നടക്കാനിരിക്കുന്ന സംസ്ഥാന സ്ക്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സാബിത്ത് കാസറഗോഡ് ജില്ലയെ പ്രതിനിധീകരിക്കും. അഡൂര്‍ പള്ളങ്കോട് താമസിക്കുന്ന പി. അബ്ദുല്ലയുടെ മകനാണ്.  ഈ വര്‍ഷം സംസ്ഥാനതല മത്സരത്തില്‍ അഡൂര്‍ സ്ക്കൂളില്‍ നിന്നും സംബന്ധിക്കുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണ് സാബിത്ത്. നേരത്തെ, വി.നിഖില്‍ സംസ്ഥാനതല വാര്‍ത്താവായനാ മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. സാബിത്തിനെ സ്ക്കൂള്‍ പി.ടി.എ. പ്രസിഡന്റ് സി.കെ. കുമാരന്‍, പ്രിന്‍സിപ്പാള്‍ എം. ഗംഗാധരന്‍ എന്നിവര്‍ അഭിനന്ദിച്ചു.

               ഏതാണ്ട് 1370 കോടി വര്‍ഷം മുമ്പ് ഒരു മഹാവിസ്ഫോടനത്തിലൂടെ, ഒന്നുമില്ലായ്മയില്‍ നിന്ന് നമ്മുടെയീ പ്രപഞ്ചമുണ്ടായി എന്നാണ് മഹാവിസ്ഫോടനസിദ്ധാന്തം പറയുന്നത്. ഒരു ബിന്ദുവില്‍ നിന്നുത്ഭവിച്ച പ്രപഞ്ചം കണ്ണടച്ചുതുറക്കുംമുമ്പ് വളര്‍ന്ന് വികസിച്ച് കണ്ണെത്താദൂരത്തോളം പരന്നു. പിന്നെയുമത് വികസിച്ചുകൊണ്ടേയിരുന്നു. മഹാവിസ്ഫോടനം കഴിഞ്ഞ് ഇത്തിരി കഴിഞ്ഞപ്പോള്‍ അടിസ്ഥാനബലങ്ങളും മൗലികകണങ്ങളുമുണ്ടായി. മഹാവിസ്ഫോടനത്തെ തുടര്‍ന്ന് ഒഴുകിപരന്നുനടന്ന സൂക്ഷ്മ കണങ്ങളെ ഒരുമിച്ചുചേര്‍ത്ത് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയുമെല്ലാം സൃഷ്ടിക്ക് വഴിയൊരുക്കിയത് എന്താണ് എന്നത് ഏറെക്കാലം ശാസ്ത്രജ്ഞരെ അലട്ടിയ പ്രശ്നമായിരുന്നു. ഈ സൂക്ഷ്മ കണങ്ങളെ കൂട്ടിപ്പിടിച്ചു നിര്‍ത്താന്‍ വേറൊരു സംഗതി വേണമായിരുന്നു. അതിനെ ഹിഗ്സ് ബലക്ഷേത്രം എന്നുവിളിക്കുന്നു. ഈ മണ്ഡലത്തിലെത്തിപ്പെടുമ്പോള്‍ കാന്തികമണ്ഡലത്തിലെത്തുന്ന ഇരുമ്പ്തരിക്ക് കൂടുതല്‍ ഭാരമനുഭവപ്പെടുന്നതുപോലെ മൗലികകണങ്ങള്‍ക്ക് പിണ്ഡം ലഭിക്കും. അതുവരെ പിണ്ഡമില്ലാതെ പ്രകാശപ്രവേഗത്തില്‍ അലഞ്ഞുതിരിഞ്ഞിരുന്ന കണങ്ങള്‍
സബ് ജില്ലാ നീന്തല്‍: അഡൂര്‍ സ്ക്കൂളിന് മികച്ച വിജയം
സാബിത്ത്. പി.എ.- ജൂനിയര്‍ ചാമ്പ്യന്‍
          കൊടലമൊഗറുവില്‍ വെച്ച് നടന്ന കുമ്പള സബ് ജില്ലാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജി.എച്ച്.എസ്.എസ്. അഡൂരിലെ പത്താം തരം വിദ്യാര്‍ത്ഥി സാബിത്ത്. പി.എ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ വ്യക്തിഗത ചാമ്പ്യനായി. 50,100,200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സാബിത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷവും സാബിത്തിന് തന്നെയായിരുന്നു വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്. ഒക്ടോബര്‍ 22 ന് നീലേശ്വരത്ത് വെച്ചുനടക്കുന്ന കാസറഗോഡ് റവന്യൂജില്ലാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സാബിത്ത് കുമ്പള സബ് ജില്ലയെ പ്രതിനിധീകരിക്കും. അഡൂര്‍ സ്ക്കളിലെ തന്നെ അബ്ദുല്‍ റിയാസ് 100,200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ രണ്ടാം സ്ഥാനവും 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജമാലുദ്ധീന്‍ 100 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ രണ്ടാം സ്ഥാനവും 50മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗം 1500 മീറ്ററില്‍ പ്ലസ് ടു ക്ലാസ്സില്‍ പഠിക്കുന്ന ബഷീര്‍ രണ്ടാം സ്ഥാനവും നേടി. ഓവറോള്‍ പോയിന്റ് നിലയില്‍ ജി.എച്ച്.എസ്.എസ്. അഡൂര്‍ മൂന്നാം സ്ഥാനം നേടി. വിജയികളെ പ്രിന്‍സിപ്പാള്‍ എം.ഗംഗാധരന്‍, പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ എന്നിവര്‍ അഭിനന്ദിച്ചു.

ANNUAL SPORTS MEET

Kerala Health & Physical Education Curriculum-Teachers Hand Book
Annual Sports Meet-2012

Athletes in action

Athletes in action

Athletes in action

Athletes in action

Honouring the Winners

Honouring the Winners

'Open to all' winners are honoured
 സ്ക്കൂള്‍ സ്പോര്‍ട്ട്സ് മീറ്റില്‍ UP & HS വിഭാഗങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ 'ഗ്രീന്‍' ഹൗസ് ടീം ട്രോഫി ഏറ്റുവാങ്ങുന്നു
 സ്ക്കൂള്‍ സ്പോര്‍ട്ട്സ് മീറ്റില്‍ HSS വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ 'യമുന' ടീം ട്രോഫി ഏറ്റുവാങ്ങുന്നു

Story



     അവന്‍ കാലത്തേ എഴുന്നേറ്റു. ഇന്നെന്റെ മാഷിന്റെ സെന്റോഫാണ്. താന്‍ ജീവിതത്തിലാദ്യമായി ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്ത ആ ഒരേയൊരു വ്യക്തി വിട ചൊല്ലുകയാണ്. നന്നായി ഒരുങ്ങിച്ചെന്നു. നല്ലൊരു സമ്മാനവും കൈയ്യില്‍ കരുതിയിരുന്നു. അതിലിങ്ങനെ എഴുതി. 'സ്നേഹത്തിനു മുമ്പില്‍ ഇതൊന്നുമല്ല. അതു കൊണ്ട് ചോദിച്ചോളൂ... ഞാനെന്തിനും തയ്യാര്‍...'
എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു. ഒട്ടേറെ സമ്മാനപ്പൊതികള്‍. അവിടെ വച്ചുതന്നെ തുറന്നു

Article



         സമ്പത്തും പരിജ്ഞാനവും മനുഷ്യനെ ഏറെ അഹങ്കാരിയാക്കിയിരിക്കുന്നു. അവനു വേണ്ടത് ജീവിതത്തിന്റെ മേല്‍പ്പടിയിലിരിക്കുവാനുള്ള സിംഹാസനം മാത്രം. ആധുനികതയുടെ മണിയൊച്ചകള്‍ ആരാധനയുടെ വെറും മുഖംമൂടി മാത്രമായിരിക്കുന്നു. ഇന്ന്, ജീവിതത്തില്‍ അവന് അനുഭവിക്കാന്‍ അല്ലലില്ലാത്ത സുഖസൗകര്യങ്ങള്‍ മാത്രം.
   മഞ്ഞളിച്ച കണ്ണുകള്‍ക്ക് ഇന്ന് ഉപഭോഗത്തിന്റെ മാറ്റ് കൂടിയതായി തോന്നിയേക്കാം. സന്ധ്യയാകുമ്പോഴേക്കും മിന്നിത്തിളങ്ങുന്ന ആകാശമായി നമ്മുടെ ഭൂമി മാറിയിരിക്കും. ആകാശത്തേക്കാള്‍ വര്‍ണശബളമായ ഭൂമി!!!മാനത്തെ നക്ഷത്രങ്ങള്‍ ഇതുകണ്ട്

A Visit By Karnataka Team of Officers

A team of Educational Officers from Mandya District of Karnataka State visiting our IT Lab(HS Section)

Hindi Poem




पूर्व सॆ निकलती है सूरज
धर्म मुहूर्त का सुबह
सबको देती है प्रिय स्वराज
बनती है सुबह को सुंदर |

                    सुबह में जल्दी जल्दी
                    काम को चलनॆ कॆ अवसर पर
                    दूर दूर तक जातॆ जल्दी
                    छोडती है शाम तक घर सिर |


സ്‌കൂള്‍ ഡയറി

സ്‌കൂള്‍ ഡയറി
     ' സ്റ്റൂഡന്റ് ഹാന്റ്ബുക്ക് 'എന്ന പേരിലുള്ള സ്‌കൂള്‍ ഡയറി അദ്ധ്യയനവര്‍ഷാരംഭത്തില്‍ തന്നെ എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യുന്നു. ആരോഗ്യമുള്‍പ്പെടെ കുട്ടിയുടെ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന പേഴ്സണല്‍ ഡാറ്റ ഷീറ്റ്, സ്ക്കൂളിന്റെ ചരിത്രം ഉള്‍ക്കൊള്ളിച്ചിട്ടുള്ള 'എന്റെ വിദ്യാലയം' പേജ്, പ്രതിജ്ഞ, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം നിര്‍ദ്ദേശങ്ങള്‍, ക്ലാസ്സ് പരീക്ഷകളുടെ സ്ക്കോര്‍വിവരപ്പട്ടിക, ടേം പരീക്ഷകളുടെ സ്ക്കോര്‍ ഷീറ്റ്, ഹാജര്‍ വിവരങ്ങള്‍, പ്രധാനപ്പെട്ട നേട്ടങ്ങള്‍, കുട്ടി സ്ക്കൂളില്‍ ഹാജരാവാത്ത ദിവസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, അദ്ധ്യാപകനും രക്ഷിതാവിനും ആശയവിനിമയം നടത്തുവാനുള്ള പേജുകള്‍, 'വീടറിയല്‍' ഗൃഹസമ്പര്‍ക്കപരിപാടിയുടെ രേഖപ്പെടുത്തലുകള്‍,ക്ലബ് പ്രവര്‍ത്തനങ്ങളുടെ രേഖപ്പെടുത്തലുകള്‍, കലാ-കായിക മത്സരങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ദിനാചരണങ്ങള്‍, ടൈംടേബിള്‍ തുടങ്ങിയവ ഡയറിയുടെ അകത്താളുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.