ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021
    നിര്‍ജീവ, രഹസ്യത്തറകള്‍
    പാലമരച്ചുവട്ടിലെ, അലട്ടുന്ന മ്ലാനത
    ചിന്നിച്ചിതറുന്ന, കഠാരകള്‍ക്കുമപ്പുറം
    പിറുപിറുക്കുന്ന, ഭ്രാന്തികള്‍;
    നറുപുഷ്പത്തെ, നിറമൊഴിചാര്‍ത്തി
    കനലുകള്‍, ചാലിച്ച നിശാഗന്ധിതോഴികള്‍
    അവള്‍ക്ക്, ഓര്‍ക്കാന്‍ തിരക്കേറിയ പലകാഴ്ചകള്‍
    നഷ്ടപ്പെട്ട, ഭൂതകാലം
    തിരിച്ചെത്താത്ത, കര്‍മ്മങ്ങള്‍ ;
   പാതിരാകോഴി, ചിലയ്ക്കും മുമ്പേ
   പലതും, ചെയ്തു തീര്‍ക്കേണ്ടവള്‍
   ചിത്രശലഭത്തെപ്പോലെ, സ്വപ്നംകണ്ട്
   ആ പാലച്ചുവട്ടില്‍, മുളച്ച മാങ്കൊമ്പ്
   നാരദനെപ്പേലെ, പരത്തുന്ന ഗന്ധം
   കറകളറ്റ, മണല്‍ വിരിപ്പില്‍
   നെഞ്ചോടു ചേര്‍ഞ്ഞുവച്ച, അമ്മമാര്‍
   വരദാനമായി, പെണ്‍ത്തരികള്‍ പൊട്ടിമുളയ്ക്കപ്പെട്ടു
   ഭ്രൂണമായി, ഒടുവില്‍ പിറവിയായി
   കരാളഹസ്തങ്ങള്‍, അവള്‍ക്കു മുന്നില്‍
   തീക്കനല്‍ വാരിച്ചിതറി
   അടയിരിക്കുന്ന, പിടക്കോഴിയായി
   ചിറകിനടിയിലൊളിപ്പിച്ച, കാലങ്ങള്‍
   സ്വതന്ത്രമറ്റ, ജയില്‍ക്കണ്ണികള്‍ അവരെ ഉറ്റുനോക്കി
   കാലം, ചിതകള്‍ വീഴ്ത്തി
   കടന്നുപോയ, വഴികള്‍ അവള്‍ക്കന്യമായി
   മാറോടടുപ്പിച്ച്, ചൂടേറ്റ് തീക്കനലായി
   നര്‍മ്മബോധത്തിനുമപ്പുറം
   അവള്‍, ജീവിതം കഴിച്ചു.
   മകള്‍ക്കായി, പലതും ഒഴിഞ്ഞുവച്ച പ്രാണന്‍
   അമ്മയായി …....
    പഴഞ്ചന്‍, നയങ്ങള്‍ കീറിയെറിയാതെ
    തൊട്ടിലാട്ടിക്കഴിയുന്ന, ഗ്രാമം
    നറുപുഞ്ചിരിക്കും, അര്‍ത്ഥതലങ്ങള്‍
    പലതായിവ്യാഖ്യാനം
    ഒന്നൊന്നായി, തിരിയാന്‍
    മാറ്റം, എത്തിനോക്കാത്ത ഇരുട്ടിന്റെ മൂലകള്‍
    സിന്ദൂരം, മാഞ്ഞവളായി
    ഇനിയീ, ജീവിതം അവള്‍ക്കായി
    അരൊക്കെയോ, പറഞ്ഞവാക്കുകള്‍
    കൂര്‍മ്മതയ്ക്കുമകലെ, തറച്ചുറച്ചു
    തടാകം, തീര്‍ത്ത കണ്ണുകളെ
    നനയിക്കാതെ , അവള്‍ക്കായില്ല ;
   അചാരങ്ങള്‍, ഇനിയും ശേഷിപ്പായി
   അടയിരുന്നു, വിരിഞ്ഞ പെണ്‍മക്കള്‍
   ചോദ്യങ്ങളായി, ….. ശരങ്ങളായി
   വെള്ളവസ്ത്രം, ഒരു കുടം വെള്ളം
  അവര്‍ക്കിതും, ആചാരം
  നീണ്ടമുടികള്‍ വെട്ടിയിട്ട, മാങ്കൊമ്പുപോലെ....
   മുണ്ഠനം, ചെയ്ത തലയോട്ടികള്‍
   ഒരുവള്‍ കൂടി, ഹരിദ്വാറിലെ ഈ തെരുവില്‍
   ബനാറസ്, വളര്‍ന്നു ….. മക്കളും
   പാഴ്ജന്മങ്ങളായി, അവള്‍ മാത്രം തെരുവില്‍
   മക്കളെ, സുരക്ഷിത കരങ്ങളിലര്‍പ്പിച്ച് അവള്‍, ഇവിടെ
   ഇരുള്‍, മറയ്ക്കാത്ത ജന്മമായി
   ശാപത്തിന്റെ വഴികള്‍....
   ചിന്തകളറ്റ്, ഒരുപറ്റം വിധവകള്‍
   അനാചാരച്ചട്ടങ്ങള്‍, ….. ഇരുട്ടിന്റെ ചുരുളുകള്‍
   ചുരുണ്ടുകൂടിക്കിടക്കുന്ന, നേരങ്ങള്‍
   അവര്‍ക്കതും, … ചിതയായി ;
   അമാവാസി, അവര്‍ക്കിത് പിടയ്ക്കുന്ന നേരങ്ങള്‍
   മാറിടം, കുത്തിപ്പിളര്‍ക്കാന്‍
   ഒളിച്ചെത്തുന്ന, മൂര്‍ഖന്‍
   രക്തമുറ്റിക്കുടിച്ച്, വലിച്ചെറിയുന്ന പിണ്ടികളായി
   ശബ്ദമുയര്‍ത്താതെ, അടിച്ചമര്‍ത്തപ്പെട്ടവളായി
   തെരുവ്, ഇന്നും നോക്കിക്കാണുന്നു
   വിധവകളായി, ഗര്‍ഭം ധരിക്കേണ്ടിവന്നവര്‍
   മുലയുട്ടി, ജന്മം നല്‍കേണ്ടിവന്നവര്‍
   ലോകം, പഴിക്കുന്ന വേശ്യയായി
   പൊട്ടിക്കരയാതെ, തെരുവിലമര്‍ത്തപ്പെട്ടവള്‍
   നക്ഷത്രം, എണ്ണിത്തീര്‍ക്കുന്ന ജന്മം
   പാലപ്പൂവിന്‍, ചുവട്ടില്‍ മുളപൊട്ടി പന്തലിച്ച
   ആ മാങ്കൊമ്പില്‍, ഇനി അന്തിയുറങ്ങാന്‍ അവര്‍ക്കാവില്ല
   വളര്‍ന്നു പന്തലിച്ച, അനാചാരങ്ങള്‍ക്കിടയില്‍
   പഴുതുകളില്ലാതെ, കാലങ്ങള്‍
   മാഞ്ചോട്ടിലേക്ക്, ജീര്‍ണ്ണിച്ച പാലമരങ്ങള്‍ ;
   സമൂഹം, പിഴയ്ക്കുന്നവരായി
   കാരണം, തേടി അലയാന്‍ മാത്രം
   ഇനിയൊരു ജന്മം.....?
   വളര്‍ന്ന സമൂഹം, മാറിയ ചിന്തകള്‍
   ഇന്ന്,
   ആ തെരുവിനു, പറയാന്‍
   വിധവകളില്ല....പകരം
   ഒരുപറ്റം, അനാഥര്‍ ;
    ജയില്‍ച്ചീളുകള്‍, പോലെ
    അടച്ചിട്ട, സ്വപ്നങ്ങള്‍
    ആരും, എത്തിനോക്കാത്ത
    അരാധനാലയമായി, മാറുമ്പോള്‍
    കണ്ണുകള്‍, നനയ് ക്കാന്‍ മാത്രം
    ജീര്‍ണ്ണിച്ച, ശവത്തെപോലെ
    ഈ തെരുവിന്റെ, മക്കള്‍
    നീതിപീഠങ്ങള്‍ക്കു മുന്നില്‍, ഇവര്‍
    വെറും കേഴുന്നവര്‍, മാത്രം
    ജീവിതം, പഴിചാരിയ ഏതോ
    തെറ്റുകള്‍..... ഇവര്‍ക്കീ
    ഇരുട്ടില്‍, നിശാഗന്ധികള്‍ പോലും
    അജ്ഞരായി അനാഥരായി,
    അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍
    തെരുവ്, ഇനിയും സാക്ഷി ;
   ഒടുവിലത്തെ ഇലയും, ഞെട്ടറ്റ് വീഴുമ്പോള്‍
   ആ മാങ്കൊമ്പിനു, പറയാന്‍
   പലതും ബാക്കി...
   തെരുവിന്റെ, മുത്തശ്ശിയായി ഇനിയെത്രനാള്‍ ?
   ചോദ്യങ്ങള്‍, ഇനിയും ഇവര്‍ക്കുമുന്നില്‍
   ഉപ്പിന്റെ, രസംകലര്‍ന്ന കണ്ണീരായി......

No comments:

Post a Comment