Sunday, September 30, 2012

Article         സമ്പത്തും പരിജ്ഞാനവും മനുഷ്യനെ ഏറെ അഹങ്കാരിയാക്കിയിരിക്കുന്നു. അവനു വേണ്ടത് ജീവിതത്തിന്റെ മേല്‍പ്പടിയിലിരിക്കുവാനുള്ള സിംഹാസനം മാത്രം. ആധുനികതയുടെ മണിയൊച്ചകള്‍ ആരാധനയുടെ വെറും മുഖംമൂടി മാത്രമായിരിക്കുന്നു. ഇന്ന്, ജീവിതത്തില്‍ അവന് അനുഭവിക്കാന്‍ അല്ലലില്ലാത്ത സുഖസൗകര്യങ്ങള്‍ മാത്രം.
   മഞ്ഞളിച്ച കണ്ണുകള്‍ക്ക് ഇന്ന് ഉപഭോഗത്തിന്റെ മാറ്റ് കൂടിയതായി തോന്നിയേക്കാം. സന്ധ്യയാകുമ്പോഴേക്കും മിന്നിത്തിളങ്ങുന്ന ആകാശമായി നമ്മുടെ ഭൂമി മാറിയിരിക്കും. ആകാശത്തേക്കാള്‍ വര്‍ണശബളമായ ഭൂമി!!!മാനത്തെ നക്ഷത്രങ്ങള്‍ ഇതുകണ്ട്
അസൂയപ്പെടുന്നുണ്ടാവാം. എന്തിനേറെപ്പറയുന്നു; സ്വാഭാവികതയില്‍ നിന്നും മാറിജീവിക്കുന്ന ബുദ്ധിജീവികളായി നമ്മെ കാണേണ്ടി വരും. സൂര്യന്‍ കിഴക്കേചക്രവാളത്തില്‍ ഉദിക്കുന്നു എന്നത് കിഴക്കേഫ്ലാറ്റിനു മുകളില്‍ എന്നു മാറ്റി പറഞ്ഞാലും ഇന്ന് അതൊരു അത്ഭുതമേ അല്ല. വരും തലമുറകള്‍ കണ്ടുപഠിക്കുന്നതും ഇതാവും.
      പണത്തിന്റെ സ്വാധീനം ഒറ്റനോട്ടത്തില്‍ തന്നെ മറ്റുള്ളവരെ അറിയിക്കണം എന്നാണല്ലോ ആരായാലും ആഗ്രഹിക്കുക. അതിനായി പലതും വാങ്ങിക്കൂട്ടുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുന്നു. ഒരാള്‍ക്കുതന്നെ എത്രയെത്ര സൗകര്യങ്ങള്‍. പക്ഷേ, അപ്പോഴും ഒന്നിനും വകയില്ലാതെ ജീവിക്കുന്നവരെപ്പറ്റി ചിന്തിക്കാന്‍പോലും അവര്‍ക്കു നേരമില്ല.
    എത്ര വികസിച്ചുവെന്നുപറഞ്ഞാലും ഒന്ന് അരി വേവണമെങ്കില്‍ ഗ്യാസ് സിലിണ്ടറിന്റെ എണ്ണം കൂട്ടുകയും കിഴിക്കുകയും ചെയ്യേണ്ടിവരും. വരും വരായ്കളെപ്പറ്റി ചിന്തിക്കുവാന്‍ ഇന്ന് അവന്‍ പ്രാപ്തി നേടിയിരിക്കുന്നു. പക്ഷേ, ആ കഴിവ് വേണ്ടയിടത്ത് ഉപയോഗിക്കുവാന്‍ അവനെക്കൊണ്ടാവുന്നില്ല. അങ്ങനെ, മറ്റുള്ളവരുടെ മുന്നില്‍ ഭ്രാന്തനായി മുദ്രകുത്തപ്പെട്ട ഭ്രാന്തില്ലാത്ത നാറാണത്തുഭ്രാന്തനെപ്പോലെ ജീവിക്കേണ്ടിവരും. ഒന്നും സ്വന്തമായി ഉണ്ടാക്കാതെ പണംകൊടുത്ത് വാങ്ങിയിട്ട് എന്തു ഗുണം! അധ്വാനിക്കാനോ മണ്ണിനോട് ലയിക്കാനോ അവനാവുന്നില്ല.
      ദിനരാത്രങ്ങള്‍ ചക്രം പോലെ കറങ്ങുന്നു. അതിനിടയില്‍ സൂചിയുടെ വേഗത്തില്‍ മനുഷ്യനും. ഇനി, ആകാശത്തേക്കാള്‍ ഭംഗി ഭൂമിക്കാണെന്ന് പറയാന്‍ വരട്ടെ...നക്ഷത്രങ്ങളെ മറയ്ക്കാന്‍ നിമിഷനേരത്തേക്കെത്തുന്ന കാര്‍മേഘത്തിനാവും. പാവം...ഭൂമിയിലെ നക്ഷത്രങ്ങള്‍ക്ക് നീണ്ടനേരത്തെ പവര്‍കട്ടൊഴിഞ്ഞ് നേരമില്ല. എല്ലാം ഇരുട്ടില്‍!!! ഇനി നമുക്ക് ആ പഴയ മണ്ണെണ്ണവിളക്കിലേക്ക് തിരിയാമെന്നുവെച്ചാല്‍ അതൊട്ട് കിട്ടാനുമില്ല.
    ഞാനുള്‍പ്പെടുന്ന ലോകത്തിന് ഈ ഇരുട്ടില്‍ നിന്ന് രക്ഷ നേടാന്‍ ഇനിയെന്തെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.....

5 comments:

 1. അഹല്യയ്ക്ക് അഭിനന്ദനങ്ങള്‍...ശാസ്ത്രരംഗത്തുണ്ടായ മുന്നേറ്റത്തിന്റെ വേഗത്തിനൊപ്പം മനുഷ്യന്റെ വിവേചനബുദ്ധി വികസിക്കാത്തതാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പ്രധാനകാരണം...

  ReplyDelete
 2. ഗാന്ധിജിയുടെ ദര്‍ശനങ്ങളുടെ പ്രസക്തി നാള്‍ക്കനാള്‍ വര്‍ദ്ധിച്ചുവരികയാണ്...ഗാന്ധിജയന്തിയോടനുബന്ധിച്ച് പബ്ലിഷ് ചെയ്ത അഹല്യയുടെ ലേഖനം നന്നായി...

  ReplyDelete
 3. ALL THE VERY BEST AHALYA.WE EXPECT MORE FROM YOU..

  ReplyDelete
 4. ITS VERY THINKING MATTER... CONGRATS MY DEAR STUDENT AHALYA... TRY IT CONTINUE.....

  ReplyDelete