ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

Story



     അവന്‍ കാലത്തേ എഴുന്നേറ്റു. ഇന്നെന്റെ മാഷിന്റെ സെന്റോഫാണ്. താന്‍ ജീവിതത്തിലാദ്യമായി ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്ത ആ ഒരേയൊരു വ്യക്തി വിട ചൊല്ലുകയാണ്. നന്നായി ഒരുങ്ങിച്ചെന്നു. നല്ലൊരു സമ്മാനവും കൈയ്യില്‍ കരുതിയിരുന്നു. അതിലിങ്ങനെ എഴുതി. 'സ്നേഹത്തിനു മുമ്പില്‍ ഇതൊന്നുമല്ല. അതു കൊണ്ട് ചോദിച്ചോളൂ... ഞാനെന്തിനും തയ്യാര്‍...'
എല്ലാവരും എത്തിയിട്ടുണ്ടായിരുന്നു. ഒട്ടേറെ സമ്മാനപ്പൊതികള്‍. അവിടെ വച്ചുതന്നെ തുറന്നു
നോക്കി. പലരോടും നന്ദി പറഞ്ഞു. അവസാനം അവന്റെ സമ്മാനപ്പൊതിയുടെ ഊഴമായി. അവന്‍ ഉദ്വേഗഭരിതനായി.
മാഷിന്റെ മുഖം മങ്ങുന്നു. 'ഇതെന്താണ് ?..ഞാനൊരു കുട്ടിയാണെന്നാണോ വിചാരം. പാവ തന്നിരിക്കുന്നു !!'
അയാള്‍ അങ്ങനെ ചിന്തിച്ചു.
കുറിപ്പ് വായിച്ചപ്പോള്‍ ചുണ്ടിലൊരു ചിരി.
എല്ലാവരും പിരിഞ്ഞപ്പോള്‍ അയാള്‍ അവന്റെ അരികില്‍ ചെന്നു പറഞ്ഞു.
നീ എന്തും തരാമെന്നല്ലേ പറഞ്ഞത് ? എനിക്ക് വേണ്ടി മരിക്കാമോ?”
മരിക്കാം”
പെട്ടെന്നായിരുന്നു മറുപടി. അയാള്‍ പൊട്ടിച്ചിരിച്ചു. അയാള്‍ക്ക് അത് കേവലമൊരു തമാശ മാത്രമായിരുന്നു.
അമ്മയുടെ കൈയ്യില്‍ നിന്ന് കരഞ്ഞ് കാലുപിടിച്ച് വാങ്ങിയ സമ്മാനം മാഷിന് ഇഷ്ടമായില്ലെന്നു തോന്നുന്നു. അവനങ്ങനെ ചിന്തിച്ച് അടിവച്ചടിവച്ച് നടന്നു.
അന്നു രാത്രി അവന്‍ സുഖമായി ഉറങ്ങി. ഒരിക്കലും ഉണരാത്ത ഉറക്കം....മാഷിനു വേണ്ടിയുള്ള വിലപ്പെട്ട സമ്മാനം!!!
പിറ്റേന്ന് പുലര്‍ച്ചേ , കൂട്ടനിലവിളി ഉയരുന്നതിനിടെ, അയാള്‍ മനസ്സിലാക്കി...യഥാര്‍ത്ഥ സ്നേഹത്തിന്റെ വില!!!തമാശയ്ക്ക് പിന്നിലെ അപകടം......

5 comments:

  1. Its very thinking story... wonderful........very congrats my student.... pls try to continue...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വേറിട്ട ചിന്ത....ചിലരുടെ തമാശ...മറ്റു ചിലര്‍ക്ക് കാര്യമായി വരും...ചിലരുടെ 'കാര്യം'.. മറ്റു ചിലര്‍ക്ക് തമാശയും...പ്രസീതയ്ക്ക് അഭിനന്ദനങ്ങള്‍....

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. നന്നായിട്ടുണ്ട്

    ReplyDelete