'പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും
ആരോഗ്യ പ്രശ്നങ്ങളും' എന്ന
വിഷയത്തെ ആസ്പദമാക്കിയാണ്
ഞാന്‍ ഒരു പ്രൊജക്റ്റ്
സംഘടിപ്പിച്ചത് .
പുകയില
ഉല്‍പ്പന്നങ്ങളുടെ ഉപയോഗം
വര്‍ധിച്ച് വരുന്ന ഇന്നത്തെ
സാഹചര്യത്തില്‍ ജനങ്ങളെ
പുകയില ഉല്‍പ്പന്നങ്ങളുടെ
അടിമത്വത്തില്‍ നിന്ന്
മോചിപ്പിക്കാനും അവരുടെ
ആരോഗ്യ നില കൂടുതല്‍
മെച്ചപ്പെടുത്തുവാനുമുള്ള
ഒരു എളിയ ശ്രമമാണ് ഇതിലൂടെ
നടത്തിയത്.
കാസര്‍ഗോഡ്
ജില്ലയിലെ അഡൂര്‍ ഗ്രാമപ്രദേശത്തെ
50
വീടുകളിലെ
ആളുകളെയാണ്
പഠനത്തിനായി തെരെഞ്ഞെടുത്തത്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും അത് മൂലം കുട്ടികളടക്കമുള്ളവരില്‍ കാണുന്ന രോഗങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ദുഃശ്ശീലങ്ങള്‍ ആളുകളില്‍ എത്രമാത്രം വേരോടിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. പുകയില ഉല്‍പ്പന്നങ്ങളോടുള്ള അമിതമായ താല്പര്യവും പ്രത്യേകിച്ച് കുട്ടികള്‍ അടിമപ്പെടുന്നതും ഇത്തരം ദുശീലങ്ങളെ പൂര്‍ണമായി ഒഴിവാക്കുവാനുമായി ബോധവല്‍ക്കരണം നടത്തുക എന്നതുമായിരുന്നു മറ്റ് ലക്ഷ്യങ്ങള്‍. നോട്ടീസ്, ചോദ്യാവലി എന്നിവയുടെ സഹായത്തോടെയാണ് വിവരശേഖരണം നടത്തിയത്.
പഠനത്തിനായി തെരെഞ്ഞെടുത്തത്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും അത് മൂലം കുട്ടികളടക്കമുള്ളവരില്‍ കാണുന്ന രോഗങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ദുഃശ്ശീലങ്ങള്‍ ആളുകളില്‍ എത്രമാത്രം വേരോടിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. പുകയില ഉല്‍പ്പന്നങ്ങളോടുള്ള അമിതമായ താല്പര്യവും പ്രത്യേകിച്ച് കുട്ടികള്‍ അടിമപ്പെടുന്നതും ഇത്തരം ദുശീലങ്ങളെ പൂര്‍ണമായി ഒഴിവാക്കുവാനുമായി ബോധവല്‍ക്കരണം നടത്തുക എന്നതുമായിരുന്നു മറ്റ് ലക്ഷ്യങ്ങള്‍. നോട്ടീസ്, ചോദ്യാവലി എന്നിവയുടെ സഹായത്തോടെയാണ് വിവരശേഖരണം നടത്തിയത്.
വിവര
ശേഖരണത്തിന് വിധേയമാക്കിയ
കുടുംബങ്ങളിലെ ആളുകളുടെ
പുകയില ഉല്‍പ്പന്നങ്ങളുടെ
ഉപയോഗവും അത് മൂലമുണ്ടായ
ആരോഗ്യ പ്രശ്നങ്ങളും കണ്ടെത്തി.
സ്കൂള്‍
പരിസരത്ത് കാണുന്ന കടകളില്‍
നിന്നുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ക്ക്
അടിമപ്പെടുന്ന കുട്ടിളേക്കുറിച്ചും
അവരുടെ ആരോഗ്യനിലയെക്കുറിച്ചും
മനസ്സിലാക്കി.ഒരു
അഭിമുഖ ചോദ്യാവലി തയ്യാറാക്കി
സ്ഥലത്തെ പ്രമുഖ ഡോക്ടറും
മുന്‍ ജില്ലാ മെഡിക്കല്‍
ഓഫീസറുമായ ഡോ.പി.ജനാര്‍ദ്ദന
അവര്‍കളുമായി അഭിമുഖം നടത്തി.
പുകയില
ഉല്‍പ്പന്നങ്ങള്‍
ഉപയോഗിച്ചാലുണ്ടാകുന്ന
ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്
ബോധവല്‍കരണം നടത്തി.
ഇതിനായി
സ്ക്കൂളിലെ ഐ.ടി.
ക്ലബിന്റെ
നേതൃത്വത്തില്‍ തയ്യാറാക്കിയ
'പരലോകത്തേക്ക്
ഒരു എളുപ്പ വഴി'
എന്ന
ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
പുകയില-വിരുദ്ധ
ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട
പോസ്റ്ററുകള്‍ തയ്യാറാക്കി
പ്രമുഖ സോഷ്യല്‍ നെറ്റ്
വര്‍ക്കിങ് സൈറ്റായ ഫേസ്
ബുക്കില്‍ പ്രസിദ്ധീകരിച്ചു.
ആയിരത്തോളം
സുഹൃത്തുക്കളുള്ള സ്ക്കൂളിന്റെ
ഫേസ് ബുക്ക് പേജില്‍ നിന്നും
നൂറുകണക്കിന് ആളുകള്‍ ഈ
പോസ്റ്ററുകള്‍ ഷെയര്‍
ചെയ്യുകയുണ്ടായി.
'മലയോരവിശേഷം'
എന്ന
സ്ക്കൂള്‍ ബ്ലോഗില്‍ പ്രോജക്റ്റ്
റിപ്പോര്‍ട്ട് പബ്ലിഷ് ചെയ്തു.
പ്രോജക്റ്റിലൂടെ കണ്ടെത്തിയ പ്രധാന നിഗമനങ്ങള്‍
- 76% ജനങ്ങള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു.
- കുട്ടികളുടെ ഇടയിലും ശീലം വളര്‍ന്നു വരികയാണ്.
- 50% ആളുകള്‍ മുറുക്കാന്‍ ഉപയോഗിക്കുന്നവരാണ്.
- 34% ആളുകള്‍ പുകവലിക്കുന്നവരാണ്.
- 30% ആളുകള്‍ പാന്‍മസാലകള്‍ ഉപയോഗിക്കുന്നവരാണ്.
- 2% ആളുകളാണ് മൂക്കുപ്പൊടി ഉപയോഗിക്കുന്നത്.
- 54% ആളുകള്‍ക്കും പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലം ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്.
- 66% ആളുകളും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്‍മാരാണ്.
- 30% ആളുകള്‍ പുകയില ഉല്‍പ്പന്നങ്ങളുടെ അടിമത്വത്തിലാണ്.
- ഒരാള്‍ ശരാശരി രൂ.10.40 പുകയില ഉല്‍പന്നങ്ങള്‍ക്കായി ഒരു ദിവസം ചെലവഴിക്കുന്നു.
- 72% ആളുകളും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കേവലം മാനസികോല്ലാസത്തിനാണ്.
- 8% ആളുകള്‍ പല്ലുവേദനയ്ക്ക് ശമനം കിട്ടുന്നുവെന്ന മിഥ്യാ ധാരണയില്‍ ഉപയോഗിക്കുന്നവരാണ്.
- 44% ആളുകള്‍ ഉപയോഗം നിര്‍ത്താന്‍ സന്നദ്ധരാണ്.
നിര്‍ദ്ദേശങ്ങള്‍
- നാട്ടില്‍ നിന്ന് തന്നെ പുകയില ഉല്‍പ്പന്നങ്ങള്‍ കര്‍ശനമായി നിരോധിക്കുക.
- സ്ക്കൂളിന് സമീപത്ത് പാന്‍പരാഗ് വില്‍ക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അത് പലപ്പോഴും ലംഘിക്കപ്പെടുന്നു. ഇത്തരം കച്ചവടക്കാര്‍ക്കെതിരെ നിയമനടപടിയുണ്ടാകണം.
- ഉച്ചഭക്ഷണത്തിനായി കുട്ടികള്‍ സ്ക്കൂള്‍ ക്യാമ്പസിന് പുറത്ത് പോകുന്നത് വിലക്കണം.
- പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള അപകടങ്ങളെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണം സംഘടിപ്പിക്കുക.
- ബോധവല്‍ക്കരണത്തിനായി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പുതിയ മാധ്യമങ്ങളുടെ സഹായം തേടുക.
- ദുഃശ്ശീലങ്ങള്‍ക്കടിമപ്പെട്ടവരെ കൗണ്‍സലിംഗിന് വിധേയമാക്കുക.
GOOD WORK DONE,
ReplyDeleteONLY LAW CANT STOP THIS,
WE MUST REACT WITH THE WORDS OF SWAMI VIVEKANADA,,, UTHISTTA JAGRATHE,,,,,,!!!!!!!!!!!!