ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

'വിദ്യാഗ്രാമം'- വിദ്യാഭ്യാസ സംരക്ഷണ സമിതികള്‍

വിദ്യാഗ്രാമം പദ്ധതി ദേവറഡുക്കയില്‍ വെച്ച് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് അവര്‍കള്‍ ഉദ്ഘാടനം ചെയ്യുന്നു
   അഡൂര്‍ സ്‌കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് വിവിധങ്ങളായ പ്രവര്‍ത്തനപദ്ധതികള്‍ സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരികയാണ്. ഈ പദ്ധതികള്‍ ലക്ഷ്യത്തിലെത്തണമെങ്കില്‍ മുഴുവന്‍ രക്ഷിതാക്കളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടെയും ആത്മാര്‍ത്തമായ സഹായസഹകരണങ്ങള്‍ അത്യാവശ്യമാണ്. വിദ്യാസമ്പന്നരായ ഒട്ടനവധി ആളുകള്‍ ചുറ്റുപാടുമുള്ള സമൂഹത്തിലുണ്ട്. ഇങ്ങനെയുള്ളവരെക്കൂടി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുകയാണെങ്കില്‍ പഠനനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഇതൊരു മുതല്‍ക്കൂട്ടാകും. പരമാവധിസമയം പഠനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നതില്‍ നമ്മുടെ മിക്ക കുട്ടികളും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല, എന്നുള്ളതാണ് വസ്തുത. ഇതുമൂലം പ്രതിഭാധനരായ അനേകം കുട്ടികള്‍ക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുന്നില്ല. അതോടൊപ്പം ലഭ്യമായ സ്രോതസ്സുകളെ പ്രയോജനപ്പെടുത്തുന്നതിലും അവര്‍ പിന്നിലാണ്. ഈ അവസ്ഥ മാറണമെങ്കില്‍ പ്രാദേശികാടിസ്ഥാനത്തില്‍ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാസമ്പന്നരുടെയും ഒരു കൂട്ടായ്മ രൂപീകരിക്കേണ്ടതുണ്ട്. ഗ്രാമപഞ്ചായത്ത് വാര്‍ഡ്തലത്തില്‍ ഇത്തരം കൂട്ടായ്മകളുണ്ടാക്കി സ്‌കൂളിന്റെ പ്രവര്‍ത്തനവും കുട്ടികളുടെ നിലവാരവും കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിനുള്ള പദ്ധതികള്‍ സ്‌കൂള്‍ പിടിഎ ആവിഷ്ക്കരിച്ചിരിക്കുന്നു. സ്‌കൂളുമായി ബന്ധപ്പെട്ട ഒമ്പത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ പ്രാദേശികയോഗങ്ങള്‍ വിളിച്ചുകൂട്ടി പ്രവര്‍ത്തമനങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് 'വിദ്യാഗ്രാമം' എന്ന പേരില്‍ വിദ്യാഭ്യാസ സംരക്ഷണസമിതികള്‍ രൂപീകരിച്ചു. ദേവറഡുക്ക, പുതിയമ്പലം, അഡൂര്‍, എടപ്പറമ്പ, മൊഗര്‍, പള്ളങ്കോട്, ബെള്ളക്കാന, പരപ്പ, കുണ്ടാര്‍ എന്നീ സ്ഥലങ്ങളിലാണ് സമിതികള്‍ രൂപം കൊണ്ടത്. സമിതികളുടെ നേതൃത്വത്തില്‍ വിവിധസ്ഥലങ്ങലില്‍ ബോധവല്‍ക്കരണക്ലാസ്സുകള്‍ നടത്തി. കുട്ടികളുടെ 'അക്ഷരക്കൂട്ടങ്ങള്‍ ' ഓരോ പ്രദേശത്തും രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അച്ചടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമിതികളുടെ ഇടപെടല്‍ വളരെ പ്രയോജനം ചെയ്യുന്നു.

സെപ്റ്റമ്പര്‍ 12 സംരംഭകത്വദിനത്തില്‍ ഗൂഗിള്‍ ഹാങ്ഔട്ടിലൂടെയുള്ള മുഖ്യമന്ത്രിയുടെ സംസാരം വീക്ഷിക്കുന്ന അഡൂര്‍ സ്ക്കൂളിലെ കുട്ടികള്‍
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന "ഇന്‍സൈറ്റ്-2013" എക്സിബിഷന്‍
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന "ഇന്‍സൈറ്റ്-2013" എക്സിബിഷന്‍
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന "ഇന്‍സൈറ്റ്-2013" എക്സിബിഷന്‍
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന "ഇന്‍സൈറ്റ്-2013" എക്സിബിഷന്‍
'രസപൂരം' എന്ന പേരില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം
'രസപൂരം' എന്ന പേരില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ ഉല്‍ഘാടനം ചെയ്യുന്നു

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ 'വീടറിയല്‍' ഗൃഹസമ്പര്‍ക്കപരിപാടിക്ക് തുടക്കമായി

'വീടറിയല്‍' ഗൃഹസമ്പര്‍ക്ക പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് ഉല്‍ഘാടനം ചെയ്യുന്നു
സ്ക്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അദ്ധ്യാപക-രക്ഷാകര്‍തൃസമിതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'വീടറിയല്‍' ഗൃഹസമ്പര്‍ക്കപരിപാടിക്ക് തുടക്കമായി. അഡൂര്‍ ഓടാരിമൂല പട്ടികജാതി കോളനിയില്‍ സന്ദര്‍ശനം നടത്തി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ ക്ലാസ്സദ്ധ്യാപകരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനവേളയില്‍ വീടിനെക്കുറിച്ചും വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള കണ്ടെത്തലുകള്‍ സ്ക്കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തും. ഓരോ പ്രദേശത്തെയും ജനപ്രതിനിധികളെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി പ്രാദേശിക വിദ്യാഭ്യാസ സംരക്ഷണ സമിതികള്‍ രൂപീകരിക്കും. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഈ സമിതികളുടെ നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കും. അടിസ്ഥാനശേഷികള്‍ കൈവരിക്കാത്ത കുട്ടികള്‍ക്ക്  വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും പ്രത്യേകക്ലാസ്സുകള്‍ സംഘടിപ്പിക്കും.കുട്ടിയുടെ വീട്ടിലെ സാഹചര്യങ്ങളെക്കൂടി നേരിട്ട് മനസ്സിലാക്കിയുള്ള ഇടപെടലുകള്‍ പഠനനിലവാരം ഉയര്‍ത്തുന്നതിലും സ്വഭാവരൂപീകരണത്തിലും നിര്‍ണായകസ്വാധീനം ചെലുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. സാമ്പത്തിക-ആരോഗ്യമേഖലകളില്‍ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും പദ്ധതി ഉപകരിക്കും. ആരോഗ്യ-ശുചിത്വ ശീലങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഈ പദ്ധതിയുടെ ഭാഗമായി നടത്തും.        ഉദ്ഘാടനപരിപാടിയില്‍ പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് എന്‍.പ്രസന്നകുമാരി,സ്റ്റാഫ് സെക്രട്ടറി എ.എം.അബ്ദുല്‍ സലാം,എ.രാജാരാമ, എ.ഗംഗാധരന്‍, പി.എസ്.ബൈജു, ബി.പി.സുജിത്ത്, എം.രതീഷ് പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ എം.ഗംഗാധരന്‍ സ്വാഗതവും ബി.ബാലകൃഷ്ണ ഷെട്ടിഗാര്‍ നന്ദിയും പറഞ്ഞു. 
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ വി.നിഖില്‍, സ്ക്കൂള്‍ പി.ടി.എ. കമ്മിറ്റിയുടെ ഉപഹാരം ഉദുമ എം.എല്‍.എ.ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കളില്‍ നിന്നും ഏറ്റുവാങ്ങുന്നു
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ പി.എസ്.സുനാദ, സ്ക്കൂള്‍ പി.ടി.എ. കമ്മിറ്റിയുടെ ഉപഹാരം ഉദുമ എം.എല്‍.എ.ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കളില്‍ നിന്നും ഏറ്റുവാങ്ങുന്നു
എം.എല്‍.എ.ഫണ്ടില്‍ നിന്നും അനുവദിച്ച ഹയര്‍സെക്കന്ററി സ്ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദുമ നിയോജകമണ്ഡലം എം.എല്‍.എ.ശ്രീ.കെ.വി.കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കുന്നു

ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്ക് സൗജന്യപഠനോപകരണവിതരണം കാറഡുക്ക ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എ.പി.ഉഷ ഉല്‍ഘാടനം ചെയ്യുന്നു.

അഭിനന്ദനങ്ങള്‍...
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സിപരീക്ഷാഫലംപ്രഖ്യാപിച്ചു. ചുവടെപറയുന്ന വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും. keralapareekshabhavan.in,results.kerala.nic.in,keralaresults.nic.in, www.kerala.gov.in,www.prd.kerala.gov.in,results.itschool.gov.in.

SSLC Result of GHSS Adoor

Total appeared: 233

Eligible for Higher Studies: 219


സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീ. ശ്രീകണ്ഠന്‍ നായര്‍ക്ക് സ്ക്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ നല്കിയ യാത്രയയപ്പ്
2012-13 വര്‍ഷത്തെ SSLC ബാച്ച് സ്ക്കൂളിന് നല്‍കിയ ഉപഹാരം ഹെഡ്മാസ്റ്റര്‍ ശ്രീ. എം ഗംഗാധരന്‍ അവര്‍കള്‍ സ്വീകരിക്കുന്നു.

സ്ക്കൂള്‍ മുറ്റത്തെ കണിക്കൊന്ന

കാഷ്യ ഫിസ്റ്റുല ലിന്‍ (Cassia Fistula Lin.)  എന്ന ശാസ്ത്രനാമത്തിലും  ഇന്ത്യന്‍ ലബേണം (Indian Laburnum) എന്ന് ഇംഗ്ലീഷിലുമറിയപ്പെടുന്ന കണിക്കൊന്ന കേരളീയ ജീവിതത്തിലെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകവും നല്ലൊരു ത്വക്ക് രോഗ ഔഷധവുമാണ്.  കണിക്കൊന്ന കേരളീയരുടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് വിശേഷിപ്പിക്കുന്നത്. 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഒരടിയിലധികം നീളമുള്ള മുഖ്യതണ്ടിന് ഇരുപുറവുമായി 6-7ജോഡി ഇലകളുണ്ടാവും. വിരലിന്റെ ആകൃതിയിലുള്ള കായകള്‍ക്ക് 40-50 സെ.മീ. നീളമുണ്ടാവുകയും ചെയ്യും. ഏപ്രില്‍ മാസത്തോടെ അടിമുടി പൂങ്കുലകളുണ്ടാവും.   ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും ത്രിദോഷഹരവുമാണ്.  വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്.  ഇതിന്റെ ഫലമജ്ജയ്ക്ക് തേന്‍മെഴുകിന്റെ ഗന്ധമാണ്.   പുഴുക്കടി, പക്ഷപാതം, തലച്ചോറു സംബന്ധമായ രോഗങ്ങള്‍ ത്വക്ക് രോഗം തുടങ്ങിയവക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ ഇല അരച്ചു സേവിച്ചാല്‍ പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങള്‍ ഇവയ്ക്ക് ശമനം കിട്ടും.  പുഴുക്കടിക്ക് കിളിന്നിലയുടെ നീര് നല്ലതാണ്.   കണിക്കൊന്നപ്പട്ട കഷായം വെച്ച് രണ്ടുനേരം കുടിച്ചാല്‍ എല്ലാ ത്വക്ക് രോഗങ്ങളും ശമിക്കും. 

ആര്യവേപ്പ് - ഭാരതത്തിന്റെ 'മഹാലക്ഷ്മി'

സ്ക്കൂള്‍ വളപ്പില്‍ നട്ടുവളര്‍ത്തുന്ന ആര്യവേപ്പ്
ആര്യവേപ്പ് - ആര്യന്‍ എന്നാല്‍ ശ്രേഷ്ഠന്‍ എന്നാണര്‍ത്ഥം. ഏറ്റവും ശ്രേഷ്ഠമായ വൃക്ഷത്തിന് ഭാരതീയര്‍ നല്കിയ പേരാണ്. ആര്യവേപ്പ് പേരു നല്കുക മാത്രമല്ല, ഇതിന്റെ ഗുണഗണങ്ങളും 5000 വര്‍ഷം മുമ്പേ ഋഷിമാര്‍ പറഞ്ഞുവെച്ചു. പ്രഥമ വേദമായ ഋഗ്വേദത്തില്‍ തന്നെ വേപ്പിന്റെ ഗുണങ്ങള്‍ പറയുന്നുണ്ട്. ചരകന്റെയും ശുശ്രൂതന്റെയും സംഹിതകളിലും കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും വേപ്പിന്റെ ഔഷധ സമൃദ്ധി വിവരിക്കുന്നുണ്ട്. ആയുര്‍ വേദഗ്രന്ഥങ്ങളില്‍ വേറെയും ഇതിനെക്കുറിച്ച് വര്‍ണ്ണിക്കുന്നുണ്ട്. വടക്കെ ഇന്ത്യയില്‍ പലഭാഗത്തും ഇന്നും ആര്യവേപ്പിനെ മഹാലക്ഷ്മിയായി കരുതി ആരാധിക്കുന്നു.
ഇന്ത്യയിലുടനീളം വ്യാപകമായി കണ്ടു വരുന്ന ഔഷധ സസ്യമാണ് വേപ്പ്. വേദപുരാണങ്ങളുടെ കാലം മുതലേ വൃക്ഷശ്രേഷ്ഠന്‍ എന്ന മഹത്വം പേറി നില്‍ക്കുന്ന ഭാരതീയ വൃക്ഷമാണ് ആര്യവേപ്പ്. അടിമുടി ഔഷധഗുണവും സാമ്പത്തിക മൂല്യവുമുള്ളതുകൊണ്ട് ഇതിനെ ആര്യന്‍ എന്നു വിളിക്കുന്നു. മിലിയേസി സസ്യകുടുംബത്തില്‍ ആര്യവേപ്പിന്റെ സഹോദരങ്ങളായി മലവേപ്പ്, മലവേമ്പ് എന്നീ വൃക്ഷങ്ങളുമുണ്ട്. അഭിധാന, തിക്തക, നിംബ എന്ന സംസ്കൃത നാമങ്ങളിലാണ് അറിയപ്പെടുന്നത്. അസഡിററ്റ ഇന്‍ഡിക ജസ്സ് (Azadirachta Indica juss) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ആര്യവേപ്പ് സര്‍വ്വ രോഗങ്ങളും ശമിപ്പിക്കുന്ന ഔഷധമായി അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണിത്. കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങള്‍ക്ക് വിശേഷപ്പെട്ടതാണ്. ആര്യവേപ്പിന്റെ കായകള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്.
ഇലപൊഴിയും വനങ്ങളിലും വരണ്ട പ്രദേശങ്ങളിലും നന്നായി വളരുന്ന ഇടത്തരം വൃക്ഷമാണ് വേപ്പ്. ദന്തുരമായ വക്കോടുകൂടിയ ഇലകള്‍ക്ക് കടുംപച്ച നിറമായിരിക്കും. വളരെയേറെ കയ്പ്പുരസമാണ് ഇലയ്ക്ക്. ഇതിന്റെ തടി ഈടും ഉറപ്പുമുള്ളതാണ്. ഇല, എണ്ണ, വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. പനി മുതല്‍ എയ്ഡ്സ് വരെയുള്ള നിരവധി രോഗങ്ങള്‍ക്കെതിരെ ഇതിന്റെ ഔഷധവീര്യം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാരതീയ ചികിത്സാരീതിയിലും വേപ്പ് ഒരു സര്‍വ്വരോഗ സംഹാരിയാണ്. വേപ്പെണ്ണയ്ക്ക് ഔഷധഗുണവും
വ്യാവസായിക പ്രാധാന്യവുമുണ്ട്. ഇതിന്റെ പിണ്ണാക്ക് ഒന്നാന്തരം ജൈവവളമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ടൂത്ത് ബ്രഷ് ആണ് വേപ്പിന്‍കമ്പ്. ഇതുകൊണ്ട് പല്ലുതേക്കുമ്പോള്‍ പേസ്റ്റ് ആവശ്യമില്ല. വേപ്പിലത്തൊലിയും കറുവാപ്പട്ടയും കഷായമാക്കി കുടിച്ചാല്‍ വിശപ്പില്ലായ്മയും ക്ഷീണവും മാറും. തൊലി കഷായം വെച്ച് കുരുമുളകുപൊടി ചേര്‍ത്തു സേവിച്ചാല്‍ പനി മാറും. വേപ്പില അരച്ച് തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ കൃമിശല്യം മാറും. മഞ്ഞപ്പിത്തത്തിന് ഈ സസ്യം വളരെയധികം ഗുണം ചെയ്യുമെന്ന് ആയുര്‍ വേദവും നാട്ടുവൈദ്യവും പറയുന്നുണ്ട്. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ഈ സസ്യം. ഈ ഔഷധസസ്യത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇലയും തൊലിയും കായും ഔഷധയോഗ്യമാണ്. രോഗാണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ള ആര്യവേപ്പ് കീടനാശിനി കൂടിയാണ്.
വിഷാണുക്കളെയും രോഗബീജങ്ങളെയും നശിപ്പിക്കാനുള്ള വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെക്കാലങ്ങള്‍ക്ക് മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കുവാനുള്ള അത്ഭുതശക്തി വേപ്പിലക്കുണ്ട്. പല്ലുവേദന, മോണപഴുപ്പ്, ജ്വരം, പൂപ്പല്‍ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി വേപ്പ് ഉപയോഗിക്കുന്നു.
മഞ്ഞപ്പിത്തത്തിന് 10 മില്ലി ലിറ്റര്‍ വീതം വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക. ചിക്കന്‍പോക്സിന് ആര്യവേപ്പ് അരച്ച് ദേഹത്ത് തേച്ചുകൊടുക്കാം. ഇല താരനെതിരെ എണ്ണ കാച്ചാന്‍ വേണ്ടി ഉപയോഗിക്കുന്നു. മുഖക്കുരു മാറുന്നതിന് ഇലയും മഞ്ഞളും
അരച്ച് തേക്കുന്നു. ഒരു പിടി വേപ്പിലയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം കൊണ്ട് രാവിലെ ഉണര്‍ന്നാലുടന്‍ ആ വെള്ളത്തില്‍ മുഖം കഴുകുക. ഉളുക്കിന് വേപ്പെണ്ണ ഉപയോഗിക്കും. വേപ്പില കൊമ്പുകളോടെ ഒടിച്ച് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതും, വേപ്പില പുകയ്ക്കുന്നതും കൊതുകുകളെ അകറ്റും. വേപ്പിലയും മഞ്ഞളും കടുകെണ്ണയില്‍ ചാലിച്ച് ലേപനമായി ഇട്ടാല്‍ ചൊറി ശമിക്കും. അഞ്ചാം പനിക്ക് വേപ്പിലയും കുരുമുളകും കൂടി സമം അരച്ചുരുട്ടിയത് നെല്ലിക്ക വലിപ്പം രണ്ടു നേരം
വീതം മൂന്നു ദിവസം കഴിക്കുക. വസൂരി വന്നു സുഖപ്പെട്ട ശേഷം വേപ്പിലയും പച്ചമഞ്ഞളും കൂടി ചതച്ച് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. രക്തം ശുദ്ധമാവുകയും വസൂരി കലകള്‍ മായുകയും ചെയ്യും. വേപ്പെണ്ണ വാതരോഗത്തെ ഇല്ലാതാക്കും. വേപ്പിന്‍ തൊലിക്കഷായം മലമ്പനി ചികിത്സക്കായി ഉപയോഗിക്കുന്നു. വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകിയാല്‍ താരന്‍, മുടികൊഴിച്ചില്‍ എന്നിവ ഇല്ലാതാകും. വേപ്പില അരച്ചു കഴിക്കുന്നത് ആമാശയത്തിലെയും കുടലുകളിലെയും രോഗങ്ങള്‍ക്ക് കുറവുണ്ടാകും. വേപ്പെണ്ണ വയറിലെ കൃമികളെ നശിപ്പിക്കുന്നു. വിഷ ജന്തുക്കള്‍ കടിച്ചാല്‍ വേപ്പിലയും മഞ്ഞളും കൂടി അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് വിഷ ശമനത്തിനും വിഷത്തില്‍ നിന്നുള്ള മറ്റുപദ്രവങ്ങള്‍ക്കും നല്ലതാണ്. ഇലയുടെയും പട്ടയുടെയും കഷായം കൊണ്ടുള്ള കഴുകല്‍ വ്രണങ്ങള്‍ക്കും ചര്‍മ്മ രോഗങ്ങള്‍ക്കും ഉത്തമമാണ്. വസൂരി, ചിക്കന്‍ പോക്സ് എന്നീ രോഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ വേപ്പില കൊണ്ട് തൊലിപ്പുറം ഉരസുന്നത് നല്ലതാണ്. ഉദരകൃമി നശിക്കാന്‍ 10 മി.ലി വേപ്പെണ്ണയില്‍ അത്ര തന്നെ ആവണക്കെണ്ണ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ ഉദരകൃമി നശിക്കും. ചൊറി,ചിരങ്ങ് എന്നിവ ശമിപ്പിക്കാനും വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉപയോഗിച്ചാല്‍ മതി. വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ്സ് പാലിലോ ചുടുവെള്ളത്തിലോ ഏഴുദിവസം കഴിക്കുകയാണെങ്കില്‍ കൃമിശല്യം ഒഴിവാക്കുന്നതാണ്. സാധാരണ കുളിക്കാനുള്ള വെള്ളത്തില്‍
വേപ്പിലയിട്ട് വെക്കുന്നത് നല്ലതാണ്. ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു. അണു നാശകമാണ്. ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി വെള്ളംതിളപ്പിച്ചു കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, നീര് എന്നിവയില്ലാതാവും. രക്തശുദ്ധിയുണ്ടാകും. മുറിവ്, കൃമി എന്നിവയെ നശിപ്പിക്കും. വളംകടിക്ക് വേപ്പിലയും മഞ്ഞളും കൂടി അരച്ച് കാലില്‍ പുരട്ടുക. വേപ്പിന്റെ തണ്ട് ചതച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം. വായിലെ അണുക്കളെ നശിപ്പിക്കുന്നു. ആര്യവേപ്പില അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍ പതിവായി കാലത്ത് കഴിച്ചാല്‍ കൃമിശല്യം ഇല്ലാതാവും. പ്രമേഹമുള്ളവര്‍ വേപ്പില കഴിച്ചാല്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്. ഉദരസംബന്ധമായ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, മുറിവുകള്‍ എന്നിവക്ക് ഉപയോഗിക്കുന്നു. വേപ്പില്‍ നിന്നും ലഭിക്കുന്ന മരക്കറ ഉന്മേഷവും ഉത്തേജനവും നല്‍കുന്ന ഔഷധമാണ്. രക്തശുദ്ധീകരണത്തിന് ഇതു സഹായിക്കുന്നു. 150 ഗ്രാം വേപ്പെണ്ണയില്‍ 30 ഗ്രാം കര്‍പ്പൂരം അരച്ച് കലക്കി മൂപ്പിച്ചെടുക്കുന്ന തൈലം വാതം, മുട്ടുവീക്കം, പുണ്ണ് എന്നിവക്ക് ഫലപ്രദമാണ്. മൃഗങ്ങളുടെ ആഹാരമായും അവയുടെ ആരോഗ്യസംരക്ഷണത്തിനും വേപ്പ് ഉപയോഗിച്ചുവരുന്നു. ആധുനിക മൃഗചികിത്സയില്‍ പ്രമേഹത്തിനെതിരെയും ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ള രോഗങ്ങള്‍ക്കും വയറിലും കുടലിലുമുണ്ടാകുന്ന വിരകള്‍, അള്‍സര്‍ എന്നിവക്കെതിരെയും വേപ്പിന്റെ സത്ത് ഫലപ്രദമായി ഉപയോഗിക്കുന്നു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ജൈവ കീടനാശിനികള്‍ നിര്‍മ്മിക്കുന്നതിനായി വേപ്പില, വിത്ത് എന്നിവ ഉപയോഗിക്കുന്നു. ജൂണ്‍ മുതല്‍‍ ഓഗസ്റ്റ് മാസം വരെയുള്ള സമയത്താണ് വേപ്പിന്റെ വിത്തുകള്‍ വിളഞ്ഞ് പാകമാകുന്ന സമയം. ഈസമയത്ത് മരച്ചുവട്ടില്‍ പഴുത്ത് വീഴുന്ന വേപ്പിന്‍ കായ്കള്‍ ഉണക്കി സൂക്ഷിച്ച് വെയ്ക്കാം.
സ്ക്കൂളില്‍ ഒരു "ദേശീയ അതിഥി" : സ്ക്കൂള്‍ ജലസംഭരണിക്ക് മുകളില്‍ വിരുന്നെത്തിയ മയിലമ്മ.
വിടപറച്ചിലിന്റെ നൊമ്പരങ്ങളുമായി ഞങ്ങളുടെ പ്രിയ കവയിത്രി അഹല്യ. കെ.വി

മനസ്സിനാഴത്തില്‍ തറച്ച മഞ്ഞ ചുമരുകള്‍               
അവയ്ക്കിനിയും നാളുകള്‍ നീളുന്നു
വന്നു പോകുന്ന അതിഥികള്‍
പലതും സമ്മാനിച്ച്... കവര്‍ന്നെടുത്ത്...
         നാം വെറും കൈവഴികള്‍ മാത്രം
         എന്നോ,
         ഓളങ്ങള്‍ തേടിയെത്തിയ ചില വിത്തുകള്‍
         ശാഖയില്‍ നിന്ന് ശാഖയായ്
         പന്തലിച്ച മരമായ് നിറപ്പകിട്ടാര്‍ന്നപ്പോള്‍
         അവ,
        എന്നും ഉറ്റു നോക്കുന്ന സത്യം;
ആരോ, കൊത്തിയിട്ട വഴികള്‍പലതും പറയുവാനായുമ്പോള്‍
വാക്കുകള്‍ ഇരകളെ തേടുന്നു
ഒഴുകിയാ കടല്‍തീരത്തടുക്കുവാന്‍
ഇവള്‍ക്കു പറയാന്‍ വാക്കുകള്‍ മാത്രം ബാക്കി
നിറകണ്ണുകള്‍ക്കീപ്പടികള്‍ മങ്ങലായ്
നീറുന്ന നെഞ്ചുമായ്
ഒരു വേനല്‍ മഴകൂടിപ്പടവിറങ്ങി
നമിക്കുവാന്‍ ശിരസ്സുകുനിച്ച് മറവിലേക്ക്...
നിറദീപമേ...നിനക്കു നന്ദി...
ഗുരുക്കള്‍ക്കായ്...
അടിത്തറ പാകിയുറപ്പിച്ച്
പന്തലിച്ച പടുമരമാക്കി മാറ്റി
ഇന്നിതാ ഈ ശാഖവിട്ട്
ഈ ഇളം കൈകള്‍ യാത്രയാകുന്നു
വേരുറച്ചുപോയ അദ്ധ്യായങ്ങള്‍...
ഇനിയും ഈ കൂട്ടിലേക്ക്
ഈ ഇളം കൈകള്‍ തേടിയെത്തും;
ഈ ശാഖ പലവഴിത്തിരിവിലേക്ക്
മറ്റൊരു നിലം തേടി
അവിടെ ഈ സ്രഷ്ടാവിന്റെ
പ്രശസ്തിക്കായ് ഒരു നുറുങ്ങുവെട്ടമായ്...
ഈ പുഴയില്‍നിന്നും വഴിതിരിഞ്ഞ ചാലായ്
പലവഴിയും തിരിയുമ്പോള്‍
ലക്ഷ്യത്തിലെത്താന്‍ അനുഗ്രഹിക്കുക.
ദേലമ്പാടി പി.ഇ.സി.തലത്തില്‍ കമ്പള ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ സംഘടിപ്പിച്ച "ഗേള്‍സ് ഫെസ്റ്റ് ,2012-13"ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ.ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്യുന്നു.(For more Photos *CLICK HERE*)
"കണി" പതിവിലും നേരത്തെ...!!! കാലാവസ്ഥവ്യതിയാനം മൂലം ചൂട് വര്‍ദ്ധിച്ചിരിക്കുന്നു...ഏപ്രിലില്‍ പൂക്കേണ്ട കണിക്കൊന്ന രണ്ട് മാസം നേരത്തെ പൂത്തിരിക്കുന്നു..അഡൂര്‍ സ്ക്കൂള്‍ മുറ്റത്ത്നിന്നുള്ള ഒരു ദൃശ്യം....
ചുട്ടുപൊള്ളുന്ന വേനലിലും സ്ക്കൂളിനും കുട്ടികള്‍ക്കും തണലേകുന്ന മരങ്ങളുടെ നിര...ഖിദ്മത്ത് എന്ന സംഘടന വര്‍ഷങ്ങള്‍ക്ക് മുമ്പ് "തണല്‍"എന്ന പേരില്‍ നടപ്പിലാക്കിയ ഹരിതവല്‍ക്കരണ പദ്ധതിയില്‍ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളാണ് ഇന്ന് വളര്‍ന്ന്, പടര്‍ന്ന്, പന്തലിച്ച്, പുഷ്പവൃഷ്ടിനടത്തി കണ്ണിനും മനസ്സിനും ശരീരത്തിനും ഒരു പോലെ കുളിര്‍മ്മ നല്‍കിക്കൊണ്ടിരിക്കുന്നത്...ഒരു നിമിഷമെങ്കിലും ഈ മരങ്ങളുടെ തണല്‍ അനുഭവിച്ചവര്‍ക്ക് മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതിന്റെയും അവയെ പരിപാലിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല...പക്ഷേ, നിങ്ങള്‍ ചിന്താശേഷി ഉള്ളവരായിരിക്കണം...

IT EXAM - HARD SPOTS


LOOKUP
തന്നിരിക്കുന്ന പട്ടികയെ ലുക്ക്‌ അപ്പ്‌ ഉപയോഗിച്ച് വിശകലനം ചെയ്യുക.
ഉദാ:- അന്താരാഷ്‌ട്ര ഗണിത വര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രോജക്റ്റ് മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള പോയിന്റ് വിവരങ്ങള്‍ HOME ലെ EXAM_DOCUMENTS ല്‍ TABLE_8.ots ല്‍ നല്‍കിയിട്ടുണ്ട്. പട്ടിക തുറന്ന് LOOKUP Function ന്റെ സഹായത്തോടെ താഴെ തന്നിരിക്കുന്ന അളവിന്റെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കുക.
. പോയിന്റ് 0 മുതല്‍ 30 വരെ Below Average
31 മുതല്‍ 60 വരെ Average
61 മുതല്‍ 80 വരെ Good
81 മുതല്‍ 100 വരെ Excellent
ഉത്തരം ചെയ്യുന്ന രീതി
User's Home തുറക്കുക
Exam_Documents തുറക്കുക
Table_8.ots കണ്ടെത്തി റൈറ്റ് ക്ലിക്ക് ചെയ്ത് open with Spreadsheet ക്ലിക്ക് ചെയ്യുക.
വരുന്ന ടേബിളില്‍ വലതുവശത്തായി ചുവടെ തന്നിരിക്കുന്ന മാതൃകയില്‍ ഒരു പട്ടിക തയ്യാറാക്കുക.
പ്രൊഫഷന്‍ ടാക്സ് സ്റ്റേറ്റ്മെന്റ് സ്പാര്‍ക്ക് വഴി തയ്യാറാക്കുന്ന വിധം
പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട്  ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ രണ്ടാം പകുതി പ്രൊസസ്സ് ചെയ്യണം.
പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല. (ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് ബാങ്ക് തന്നെ അടക്കുന്ന സംവിധാനം അപൂര്‍വം ചില സ്ഥലങ്ങളില്‍ നടപ്പായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.) സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.
'ഇവര്‍ കുട്ടികര്‍ഷകര്‍':ക്ലാസ്സ് റൂം പഠനത്തിന്റെ ഇടവേളകളില്‍ കൃഷി ആസ്വദിക്കുന്ന വിദ്യാര്‍ത്ഥികള്‍. 7 D ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ പരിപാലിച്ചുവരുന്ന സ്ക്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വേലി ഉള്‍പ്പെടെയുള്ള എല്ലാം 'കുട്ടികര്‍ഷകരു'ടെ കരവിരുതാണ്.
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സ്ക്കൂള്‍ ഫൈന്‍ ആര്‍ട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കുട്ടികളുണ്ടാക്കിയ കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം. പ്രദര്‍ശനവസ്തുക്കള്‍ ഒരുക്കിയ ഫൈന്‍ ആര്‍ട്ട്സ് ക്ലബ് അംഗങ്ങളും നേതൃത്വം നല്‍കിയ സ്ക്കൂള്‍ ചിത്രകല അദ്ധ്യാപകന്‍ മുഹമ്മദ് ഫൈസലും. For more photos of Art Exhibition Click Here
ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ചിത്രകല അദ്ധ്യാപകന്‍ മുഹമ്മദ് ഫൈസല്‍ വരച്ച കാര്‍ട്ടൂണ്‍
7 D ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ സ്ക്കൂള്‍ വളപ്പില്‍ തയ്യാറാക്കിയ പച്ചക്കറി തോട്ടത്തില്‍ നിന്നും ആദ്യഘട്ടവിളവെടുപ്പില്‍ ലഭിച്ച പച്ചക്കറിയിനങ്ങള്‍ ക്ലാസ്സ്പ്രതിനിധികള്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലേക്കായി ഹെഡ്മാസ്റ്റര്‍ ശ്രീ.എം.ഗംഗാധരന്‍ അവര്‍കളെ ഏല്‍പ്പിക്കുന്നു. ക്ലാസ്സ് ടീച്ചര്‍ ജോണ്‍പ്രസാദ് സമീപം.