ചരിത്രത്തിലാദ്യമായി SSLC പരീക്ഷയില്‍ അഡൂര്‍ സ്കൂളിന് 100% വിജയം...25 ഫുള്‍ എ പ്ലസ്...11 ഒന്‍പത് എ പ്ലസ്...ഏവര്‍ക്കും അഡൂര്‍ സ്കൂളിന്റെയും മലയോരവിശേഷത്തിന്റെയും സ്വാതന്ത്ര്യദിനാശംസകള്‍
SCHEME OF WORK 2019-20
LSS/USS RESULT 2020SSLC RESULT 2021SSLC Result Analysis 2021

IT EXAM - HARD SPOTS


LOOKUP
തന്നിരിക്കുന്ന പട്ടികയെ ലുക്ക്‌ അപ്പ്‌ ഉപയോഗിച്ച് വിശകലനം ചെയ്യുക.
ഉദാ:- അന്താരാഷ്‌ട്ര ഗണിത വര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രോജക്റ്റ് മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള പോയിന്റ് വിവരങ്ങള്‍ HOME ലെ EXAM_DOCUMENTS ല്‍ TABLE_8.ots ല്‍ നല്‍കിയിട്ടുണ്ട്. പട്ടിക തുറന്ന് LOOKUP Function ന്റെ സഹായത്തോടെ താഴെ തന്നിരിക്കുന്ന അളവിന്റെ അടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കുക.
. പോയിന്റ് 0 മുതല്‍ 30 വരെ Below Average
31 മുതല്‍ 60 വരെ Average
61 മുതല്‍ 80 വരെ Good
81 മുതല്‍ 100 വരെ Excellent
ഉത്തരം ചെയ്യുന്ന രീതി
User's Home തുറക്കുക
Exam_Documents തുറക്കുക
Table_8.ots കണ്ടെത്തി റൈറ്റ് ക്ലിക്ക് ചെയ്ത് open with Spreadsheet ക്ലിക്ക് ചെയ്യുക.
വരുന്ന ടേബിളില്‍ വലതുവശത്തായി ചുവടെ തന്നിരിക്കുന്ന മാതൃകയില്‍ ഒരു പട്ടിക തയ്യാറാക്കുക.

0 Below Average
31 Average
61 Good
81 Excellent
പട്ടിക സെലക്ട്‌ ചെയ്ത് Data മെനുവില്‍ നിന്നും Define Range സെലക്ട്‌ ചെയ്യുക.
ഒരു അക്ഷരം (ഉദാ:- a) പേരായി നല്‍കി OK നല്‍കുക.
പട്ടികയിലെ വിവരം രേഖപ്പെടുത്തേണ്ട സെല്‍ സെലക്ട്‌ ചെയ്ത് Insert -> Function നല്‍കുക .
Function ടാബിലെ Lookup സെലക്ട്‌ ചെയ്ത് Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
Search criterion ടാബിലെ മിനിമൈസ്‌ ബട്ടണ്‍ ക്ലിക്ക് ചെയ്ത് മാര്‍ക്ക്‌ രേഖപ്പെടുത്തിയിരിക്കുന്ന സെല്‍ സെലക്ട്‌ ചെയ്യുക
മാക്സിമൈസ് ചെയ്ത ശേഷം Search vector ല്‍ ഡേറ്റ ഡിഫൈന്‍ ചെയ്തപ്പോള്‍ നല്‍കിയ പേര് നല്‍കുക.
OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
സെല്‍ താഴേക്ക് ഡ്രാഗ് ചെയ്യുക.
IFഫങ്ഷന്‍
ഉദാ:- വാഹനാപകടത്തില്‍പ്പെട്ട രമേശിന് അടിയന്തിരമായി O+VE രക്തം വേണം. O+VE രക്തം നല്‍കാന്‍ തയ്യാറുള്ള ആളുകളുടെ പട്ടിക HOME ലെ EXAM_DOCUMENTS ല്‍ TABLE_8.ots ല്‍ നല്‍കിയിട്ടുണ്ട്. പട്ടിക തുറന്ന് LOOKUP Function ഉപയോഗിച്ച് 18 വയസ്സുമുതല്‍ പ്രായമുള്ളവരുടെ നേരെ Selected എന്നും മറ്റുള്ളവരുടെ നേരെ Not Selected എന്നും പ്രദര്‍ശിപ്പിക്കുക.
ഉത്തരം ചെയ്യുന്ന രീതി
* User's Home തുറക്കുക
* Exam_Documents തുറക്കുക
* Table_8.ots കണ്ടെത്തി ഡബിള്‍ ക്ലിക്ക് ചെയ്ത് Spreadsheet ല്‍ തുറക്കുക.
* Comment എന്നതിന് താഴെ സെല്‍ സെലക്റ്റ് ചെയ്യുക.
* Insert -> Function -> If സെലക്റ്റ് ചെയ്യുക.
* Next ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
* Test എന്ന ഭാഗത്തെ മിനിമൈസ് ബട്ടന്‍ ക്ലിക്ക് ചെയ്ത് പ്രായം രേഖപ്പെടുത്തിയിരിക്കുന്ന സെല്ലില്‍ ക്ലിക്ക് ചെയ്യുക.
* Then_value എന്ന ഫീല്‍ഡില്‍ "Selected" എന്നും Otherwise_value എന്ന ഫീല്‍ഡില്‍ "Not Selected" എന്നും ടൈപ്പ് ചെയ്ത് ചേര്‍ക്കുക. [NB:- '' '' (കൊട്ടേഷന്‍ ) നല്‍കാന്‍ മറക്കരുത്]
* സെല്‍ താഴേക്ക് ഡ്രാഗ് ചെയ്യുക.
20 ല്‍ താഴെ ഉള്ള എണ്ണല്‍ സംഖ്യകള്‍ പ്രിന്റ്‌ ചെയ്യുന്നതിനുള്ള പ്രോഗ്രാം തന്നിരിക്കുന്നു. ഇത് 30 ല്‍ താഴെയുള്ള ഒറ്റ സംഖ്യകള്‍ പ്രിന്റ്‌ ചെയ്യുന്ന പ്രോഗ്രാമായി മാറ്റി എഴുതുക.
a=1
while (a<20 p="">
print a
a=a+1

ഉത്തരം
a=1
while (a<30 p="">
print a
a=a+2
താഴെ തന്നിരിക്കുന്ന പ്രോഗ്രാമിനെ 50 ല്‍ താഴെയുള്ള 5 ന്റെ ഗുണിതങ്ങള്‍ പ്രിന്റ്‌ ചെയ്യുന്നതിനുള്ള പ്രോഗ്രാമാക്കി എഴുതുക.
a=1
while(a<=50):
print a
a=a+1
ഉത്തരം
a=5
while(a<=50):
print a
a=a+5

താഴെ തന്നിരിക്കുന്ന പ്രോഗ്രാമിലെ തെറ്റ് തിരുത്തുക

def sum(a,b)
c=a*b
return b

ഉത്തരം
def sum(a,b):
c=a+b
return c

ആദ്യത്തെ വരിയില്‍ MATHS എന്നും രണ്ടാമത്തെ വരിയില്‍ BLOG എന്നും പ്രിന്റ്‌ ചെയ്യുന്ന പ്രോഗ്രാമായി ചുവടെ തന്നിരിക്കുന്ന പ്രോഗ്രാമിനെ മാറ്റി എഴുതുക

a="MATHSBLOG"
print a[3]
print a[3:]

ഉത്തരം
a="MATHSBLOG"
print a[:5]
print a[5:]

താഴെ തന്നിരിക്കുന്ന പ്രോഗ്രാമിലെ തെറ്റ് തിരുത്തുക
a=1
while(a<20 p="">
print a

ഉത്തരം
a=1
while(a<20 p="">
print a

2 സംഖ്യകളുടെ തുക കാണുന്ന ഫങ്ഷനെ 3 സംഖ്യകളുടെ തുക കാണുന്ന ഫങ്ഷനായി മാറ്റി എഴുതുക.

def sum(a,b):
c=a+b
return c

ഉത്തരം
def sum(a,b,c):
d=a+b+c
return d

2 സംഖ്യകളുടെ തുക കാണുന്ന ഫങ്ഷനെ വര്‍ഗ്ഗം കാണുന്ന ഫങ്ഷനായി മാറ്റി എഴുതുക.

def sum(a,b):
c=a+b
return c

ഉത്തരം
def sum(a):
c=a*a
return c

പേരിലെ അക്ഷരങ്ങളുടെ എണ്ണം കണ്ടെത്തുന്ന പ്രോഗ്രാം തന്നിരിക്കുന്നു. തെറ്റ് തിരുത്തുക .

a=input("Enter Your Name:")
n=len(a)
print a

ഉത്തരം
a=raw_input("Enter Your Name:")
n=len(a)
print n
ചോദ്യം: ജിയോജിബ്ര സോഫ്റ്റവെയര്‍ ജാലകത്തില്‍ ഒരു അര്‍ദ്ധ വൃത്തം നിര്‍മിക്കുക . അതില്‍ മൂന്ന് വ്യത്യസ്ത ബിന്ദുക്കള്‍ അടയാളപ്പെടുത്തുക.ഈ ബിന്ദുക്കള്‍ ശീര്‍ഷകങ്ങളാകുന്ന ഒരു തികോണം നിര്‍മിക്കുക.ത്രകേണത്തിലെ മൂന്ന് ഉള്‍ക്കോണുകളും അളന്ന് അടയാളപ്പെടുത്തുക .ഇത് ഏത് ത്രകോണമാണ് എന്ന് (ഏതെങ്കിലും ഒരു കോണ്‍ 90​​ ഡിഗ്രി അണെങ്കില്‍ Right Triangle, 90​​ ഡിഗ്രിയില്‍ കൂടുതലാണെങ്കില്‍ Obtuse Triangle, കോണുകള്‍ എല്ലാം 90​​ ഡിഗ്രിയില്‍ കുറവാണെങ്കില്‍ Acute Triangle )നിര്‍മിതിയുടെ താഴെ രേഖപ്പെടുത്തുക.
ഉത്തരം: അര്‍ദ്ധ വൃത്തം വരയ്ക്കുക. (tool:semi circle through two points) അതിന്റെ പരിധിയില്‍ എവിടെയെങ്കിലും മൂന്നു ബിന്ദുക്കളും അടയാളപ്പെടുത്തുക (tool: new point). ബിന്ദുക്കള്‍ തമ്മില്‍ യോജിപ്പിച്ച് ത്രികോണം നിര്‍മ്മിക്കുക (tool:segment between two points). കോണുകളെല്ലാം അളന്നെഴുതുക (tool: Angle). ഏതെങ്കിലും ഒരു കോണ്‍ 900 യില്‍ കൂടുതലാണോ എന്നു നോക്കുക. ആണെങ്കില്‍ ടെക്സ്റ്റ് ടൂള്‍ എടുത്ത് Obtuse Triangle എന്ന് താഴെ എഴുതുക (tool:insert text)
ചോദ്യം: "ക്യൂജിസ് സോഫ്റ്റ്‌വെയര്‍ തുറന്ന് Home/Exam_documents/QGIS എന്ന ഫോള്‍ഡറിലെ Examproject എന്ന ഭൂപടം open ചെയ്ത് Rail ലെയറിനെ ഭൂപടത്തില്‍ പ്രദര്‍ശിപ്പിക്കുക. തുടര്‍ന്ന് ഭൂപടത്തില്‍ രേഖപ്പെടുത്തിയ എല്ലാ വീടുകളുടെയും വിവരങ്ങള്‍ അടങ്ങിയ attribute table പ്രദര്‍ശിപ്പിക്കുക. ഈ പട്ടികയുടെ സ്ക്രീന്‍ഷോട്ട് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി Home ലെ Exam10 ഫോള്‍ഡറില്‍ സേവ് ചെയ്യുക. (സ്ക്രീന്‍ഷോട്ട് ലഭിക്കാനായി കീബോര്‍ഡിലെ PrtSc കീ അമര്‍ത്തുക)”
ഉത്തരം: Application → Science → Quantum GIS തുറക്കുക.
File → Open Project സെലക്ട് ചെയ്യുക.
Home/Exam_documents/QGIS എന്ന ക്രമത്തില്‍ തുറന്ന് (നിര്‍ദ്ദേശിക്കപ്പെട്ട) Examproject.qgs എന്ന ഭൂപടം സെലക്ട് ചെയ്ത് open ക്ലിക്ക് ചെയ്യുക.
ഇടതുവശത്തുള്ള Layers പാനലില്‍ നിന്നും Rail ലെയറില്‍ 'ചെക്ക്' മാര്‍ക്ക് ഇടുക. ( ഇപ്പോള്‍ Rail ലെയര്‍ ഭൂപടത്തില്‍ ദൃശ്യമായിട്ടുണ്ടാവും.
ഇടതുവശത്തുള്ള Layers പാനലില്‍ നിന്നും House ലെയര്‍ സെലക്ട് ചെയ്ത് Right Click → Open attribute table സെലക്ട് ചെയ്യുക. (ഈ ഭൂപടത്തിലെ എല്ലാ വീടുകളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് House എന്ന ലെയറിലാണല്ലോ?)
ഇപ്പോള്‍ attribute table തുറന്ന് വന്നിട്ടുണ്ടാവും. ശേഷം കീബോര്‍ഡിലെ PrtSc കീ അമര്‍ത്തി ഇതിന്റെ സ്ക്രീന്‍ഷോട്ട് എടുക്കുക.
സ്ക്രീന്‍ ഷോട്ട് നിങ്ങളുടെ രജിസ്റ്റര്‍നമ്പര്‍_ചോദ്യനമ്പര്‍ ഫയല്‍ നാമമായി നല്‍കി സേവ് ചെയ്യുക.

No comments:

Post a Comment